IndiaNEWS

എസ് ബി ഐയില്‍ 6160 ഒഴിവുകള്‍ ; അപേക്ഷിക്കേണ്ടതിങ്ങനെ

ന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (എസ് ബി ഐ) നിരവധി തൊഴിലവസരങ്ങള്‍.വിവിധ തസ്തികകളിലേക്ക് നടത്തുന്ന നിയമനത്തിന്റെ രജിസ്ട്രേഷൻ സെപ്‌റ്റംബര്‍ 1-ന് തുടങ്ങി 21-ന് അവസാനിക്കും.

ആകെ 6160 ഒഴിവുകളാണുള്ളത്. കേരളത്തില്‍ മാത്രം 424 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ എസ് ബി ഐയുടെ ഔദ്യോഗിക സൈറ്റായ sbi.co.in വഴി അപേക്ഷിക്കണം. ഉദ്യോഗാര്‍ഥികള്‍ക്ക് ഏതെങ്കിലും ഒരു സംസ്ഥാനത്ത് മാത്രമേ അപേക്ഷിക്കാൻ കഴിയൂ.

എങ്ങനെ അപേക്ഷിക്കാം ?

Signature-ad

പ്രധാന തീയതികള്‍

  • അപേക്ഷിച്ച്‌ തുടങ്ങാവുന്ന തീയതി: സെപ്റ്റംബര്‍ 1, 2023
  • അപേക്ഷ നല്‍കേണ്ട അവസാന തീയതി: സെപ്റ്റംബര്‍ 21, 2023
  • ഓണ്‍ലൈൻ ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി: സെപ്റ്റംബര്‍ 21, 2023
  • എഴുത്തുപരീക്ഷ: ഒക്ടോബര്‍/ നവംബര്‍ 2023

യോഗ്യത : ഉദ്യോഗാര്‍ഥികള്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നോ ബിരുദം നേടിയവരാകണം.

പ്രായം: 20 നും 28 നും ഇടയില്‍.

തിരഞ്ഞെടുപ്പ് പ്രക്രിയ

ഓണ്‍ലൈൻ എഴുത്തുപരീക്ഷയും പ്രാദേശിക ഭാഷാ പരീക്ഷയും ഉള്‍പ്പെടുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. 60മിനിട്ട് ദൈര്‍ഘ്യവും 100 ചോദ്യങ്ങളുമുള്ള എഴുത്തുപരീക്ഷയില്‍ പരമാവധി മാര്‍ക്ക് 100 ആണ്. ജനറല്‍ ഇംഗ്ലീഷ് പരീക്ഷ ഒഴികെ, മറ്റ് പരീക്ഷയ്ക്കുള്ള ചോദ്യങ്ങള്‍ 13 പ്രാദേശിക ഭാഷകളില്‍ നല്‍കും. ആസാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, കൊങ്കണി, മലയാളം, മണിപ്പൂരി, മറാത്തി, ഒറിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലായിരിക്കും ചോദ്യ പേപ്പറുകള്‍ പ്രസിദ്ധീകരിക്കുക. പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഒരു വര്‍ഷം ട്രെയിനിംഗ് നല്‍കിയശേഷം നിയമനം നടത്തും. ട്രെയിനിംഗ് കാലയളവില്‍ 15000 രൂപ സ്റ്റൈപ്പൻഡ് ആയി ലഭിക്കും.

അപേക്ഷാ ഫീസ് :

ജനറല്‍/ ഒബിസി/ ഇഡബ്ല്യുഎസ് വിഭാഗത്തിന്- ₹300/

SC/ST/PwBD വിഭാഗം ഉദ്യോഗാര്‍ഥികള്‍ ഫീസ് അടയ്‌ക്കേണ്ടതില്ല.

ഓണ്‍ലൈൻ ആയി അപേക്ഷിക്കേണ്ടതിങ്ങനെ :

1. എസ്.ബി.ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://sbi.co.in/ തുറക്കുക.

2. ഹോം പേജില്‍ നിന്ന് കരിയര്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

3. പുതിയ പേജ് തുറക്കുമ്ബോള്‍ ആദ്യം കാണുന്ന എസ് ബി ഐ അപ്രന്‍റീസ് അപേക്ഷ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

4. വിവരങ്ങള്‍ നല്‍കി രജിസ്‌ട്രേഷൻ പൂര്‍ത്തിയാക്കിയ ശേഷം ലോഗിൻ ചെയ്യുക.

5. അപേക്ഷ ഫോം പൂരിപ്പിച്ച ശേഷം അപേക്ഷ ഫീസ് അടയ്ക്കുക.

6. അപേക്ഷ സമര്‍പ്പിക്കാനുള്ള ബട്ടണില്‍ ക്ലിക്ക് ചെയ്ത് കോപ്പി ഡൗണ്‍ലോഡ് ചെയ്യുക.

Back to top button
error: