Month: September 2023
-
Kerala
കനത്ത മഴ; ഗവി യാത്ര നിരോധിച്ചു
പത്തനംതിട്ട: കനത്തമഴയിൽ ഗവിക്ക് സമീപം മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും ഉണ്ടായതിനെ തുടര്‍ന്ന് ഇവിടേക്കുള്ള ഗതാഗതം താൽക്കാലികമായി നിര്‍ത്തിവെച്ചു. മലവെള്ളം കുതിച്ചെത്തിയതോടെ മണിയാര്‍ ഡാമിന്റെ ഷട്ടറുകളും അടിയന്തരമായി തുറന്നിട്ടുണ്ട്.തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട കളക്ടര്‍ അറിയിച്ചു.അതേസമയം ഉരുൾപൊട്ടൽ ഉണ്ടായി എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്നും കലക്ടർ അറിയിച്ചു.
Read More » -
Movie
ജീത്തു ജോസഫ് ചിത്രത്തില്‍ അഭിഭാഷകനായി മോഹന്‍ലാല്‍; ‘നേര്’ അപ്‌ഡേറ്റ് പങ്കുവെച്ച് താരം
ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘നേരി’ന്റെ പുതിയ അപ്‌ഡേറ്റ് പങ്കുവെച്ച് മോഹന്‍ലാല്‍. ചിത്രത്തിന്റെ സെറ്റില്‍ താന്‍ ജോയിന്‍ ചെയ്തുവെന്ന് താരം അറിയിച്ചു. ചിത്രത്തിലെ ലുക്കും നടന്‍ പങ്കുവെച്ചിട്ടുണ്ട്. വൈകാതെ ചിത്രത്തിന്റെ കൂടുതല്‍ അപ്‌ഡേറ്റ്‌സ് പുറത്തുവിടുമെന്നും മോഹന്‍ലാല്‍ അറിയിച്ചു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘നേര്’ എന്ന സിനിമയുടെ ചിത്രീകരണം ചിങ്ങം ഒന്നിനാണ് ആരംഭിച്ചത്. ആശിര്‍വാദിന്റെ മുപ്പത്തിമൂന്നാമത്തെ ചിത്രമാണിത്. ഒരു കോര്‍ട്ട് റൂം ഡ്രാമയാണ് ചിത്രം. മോഹന്‍ലാലിന് പുറമേ പ്രിയാമണി, അനശ്വര രാജന്‍, ജഗദീഷ്, സിദിഖ്, നന്ദു, ശ്രീധന്യ, മാത്യു വര്‍ഗീസ്, കലേഷ്, ശാന്തി മായാദേവി, ഗണേഷ് കുമാര്‍, ദിനേശ് പ്രഭാകര്‍, ശങ്കര്‍ ഇന്ദുചൂഡന്‍, രമാദേവി, രശ്മി അനില്‍, ഡോ. പ്രശാന്ത് തുടങ്ങി നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ജീത്തു ജോസഫും ശാന്തി മായാദേവിയും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിഷ്ണു ശ്യാം ഈണം പകര്‍ന്നിരിക്കുന്നു. സതീഷ്…
Read More » -
Kerala
കെഎസ്ആർടിസിക്കായി പത്തനംതിട്ട-കോയമ്പത്തൂർ സ്വകാര്യ ബസ് തടഞ്ഞ് മോട്ടോർ വാഹനവകുപ്പ്; വ്യാപക പ്രതിഷേധം
പത്തനംതിട്ട: കഴിഞ്ഞ ദിവസം സർവീസ് ആരംഭിച്ച പത്തനംതിട്ട – കോയമ്പത്തൂർ സ്വകാര്യ ബസ് മോട്ടോർ വാഹനവകുപ്പ് പിടികൂടി.കെ.എസ്.ആര്‍.ടി.സി.യുടെ പത്തനംതിട്ട ജില്ലാ ഓഫീസര്‍ നല്‍കിയ പരാതിയിലാണ് നടപടി. റോബിൻ ബസിനെതിരെയാണ് നടപടി.സ്വകാര്യബസുകള്‍ ദേശസാത്കൃത പാതയിലൂടെ ഓടുന്നത് തടയണമെന്നാണ് കെ.എസ്.ആര്‍.ടി.സി.യുടെ ആവശ്യം. അതേസമയം ഓള്‍ ഇന്ത്യ പെര്‍മിറ്റുള്ള ബസാണിത്.അതിനാൽ തന്നെ കോയമ്ബത്തൂരിലേക്കുള്ള ബസ് പത്തനംതിട്ടയില്‍ പിടികൂടിയെങ്കിലും പെര്‍മിറ്റ് വ്യവസ്ഥകള്‍ പരിശോധിക്കാതെ വാഹനത്തിന്റെ സാങ്കേതികപ്പിഴവുകള്‍ മാത്രം ചൂണ്ടിക്കാണിച്ച് ഫിറ്റ്നസ് റദ്ദാക്കുകയായിരുന്നു. ഓള്‍ ഇന്ത്യ പെര്‍മിറ്റുള്ള ബസുകള്‍ക്ക് സംസ്ഥാനത്ത് നികുതി അടച്ചാല്‍ ഏതുപാതയിലൂടെ വേണമെങ്കിലും പെര്‍മിറ്റിലാതെ ഓടാൻ അനുമതിയുണ്ടെന്നിരിക്കെയാണിത്.വെള്ളനിറവും ബാധകമല്ല. റൂട്ട് ബസുകളെപ്പോലെ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യാം. ഇത് ശരിവെക്കുന്ന നിയമോപദേശമാണ് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ക്കും ലഭിച്ചിട്ടുള്ളത്. എന്നാല്‍, കെ.എസ്.ആര്‍.ടി.സി.യെ പ്രതികൂലമായി ബാധിക്കുന്ന ഈ സംവിധാനത്തിനെതിരെ ഉന്നതലസമ്മർദം മൂലമാണ് മോട്ടോര്‍വാഹനവകുപ്പിന്റെ നടപടി. പെര്‍മിറ്റ് വ്യവസ്ഥകള്‍പ്രകാരം കേസെടുക്കുന്നതിന് പരിമിതിയുണ്ടെന്നു മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍ ബുധനാഴ്ച ബസ് യാത്രപുറപ്പെടുന്നതിനുമുമ്ബേ പിടികൂടി സാങ്കേതികപ്പിഴവുകളുടെപേരില്‍ ഫിറ്റ്നസ് റദ്ദാക്കുകയായിരുന്നു. മുൻവശത്തെ ചില്ലിന് പൊട്ടല്‍, ജി.പി.എസ്. തകരാര്‍, ടയറിന് തേയ്മാനം,…
Read More » -
Kerala
ട്രെയിനില്‍ ശൗചാലയത്തിലേക്കു പോകുന്നതിനിടെ പുറത്തേയ്ക്കു തെറിച്ചു വീണു; യുവാവിന് ഗുരുതര പരുക്ക്
കോട്ടയം: ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം യാത്ര ചെയ്തിരുന്ന യുവാവിന് ട്രെയിനില്‍ നിന്നു തെറിച്ചുവീണു ഗുരുതര പരുക്ക്. പത്തനാപുരം ഇളമണ്ണൂര്‍ തെങ്ങില്‍ വീട്ടില്‍ സജികുമാര്‍ പിള്ള(45)യ്ക്കാണ് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റത്. സജികുമാറിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 6.45ന് കുറുപ്പന്തറ-ഏറ്റുമാനൂര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ മാഞ്ഞൂര്‍ മേല്‍പാലം സിഗ്‌നലിനു സമീപം കൊച്ചുവേളി ശ്രീഗംഗാനഗര്‍ എക്‌സ്പ്രസ് ട്രെയിനില്‍ നിന്നാണ് സജികുമാര്‍ പുറത്തേക്കു തെറിച്ചുവീണത്. ഭാര്യ അഞ്ജുഷ (40), മകള്‍ ആദ്യ എസ്. പിള്ള (8) എന്നിവരോടൊപ്പം അഹമ്മദാബാദിലേക്കു പോകാനായി കായംകുളം സ്റ്റേഷനില്‍ നിന്നാണ് സജികുമാര്‍ ട്രെയിനില്‍ കയറിയത്. ഏറ്റുമാനൂര്‍ സ്റ്റേഷന്‍ കഴിഞ്ഞപ്പോള്‍ ശൗചാലയത്തിലേക്കു പോകുന്നതിനിടെ ട്രെയിനില്‍ നിന്നു പുറത്തേക്കു തെറിച്ചു വീഴുകയായിരുന്നു. ഭാര്യയും കുഞ്ഞും യാത്രക്കാരും ബഹളം വയ്ക്കുകയും അപായച്ചങ്ങല വലിക്കുകയും ചെയ്തതോടെ ട്രെയിന്‍ കുറുപ്പന്തറ സ്റ്റേഷനു സമീപം നിര്‍ത്തിയിട്ടു. വൈക്കം േറാഡില്‍ ട്രെയിനില്‍ കയറുന്നതിനിടെ ട്രാക്കില്‍ വീണു; ഇരുപതുകാരിയുടെ കൈ അറ്റു തുടര്‍ന്ന് റെയില്‍വേ ജീവനക്കാരും പോലീസും നാട്ടുകാരും ചേര്‍ന്ന് ഒരു കിലോമീറ്ററോളം…
Read More » -
Kerala
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വിവാഹവാഗ്ദാനം നല്‍കി ഹോട്ടലില്‍ എത്തിച്ച് പീഡനം; രണ്ടു യുവതികൾ ഉൾപ്പടെ അഞ്ച് പേർ അറസ്റ്റിൽ
തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തില്‍ രണ്ടു യുവതികൾ ഉൾപ്പടെ അഞ്ച് പ്രതികൾക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കളിയിക്കാവിള സ്വദേശിനിയായ പ്ലസ് വൺ വിദ്യാര്‍ത്ഥിനിയെ വിവാഹവാഗ്ദാനം നല്‍കി ഹോട്ടലിലെത്തിച്ച് ആദ്യരാത്രിയെന്ന് തെറ്റിദ്ധരിപ്പിച്ച് രാത്രിയും പകലും പീഡിപ്പിച്ച കേസിലാണ് കാമുകനും നാലു സുഹൃത്തുക്കള്‍ക്കുമെതിരെ തിരുവനന്തപുരം പോക്‌സോ കോടതിയില്‍ പാറശ്ശാല പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. പെണ്‍കുട്ടിയുടെ കാമുകനായ ആലുവ ചൊവ്വര വെള്ളാരപ്പള്ളി ക്രിരേലി ഹൗസില്‍ അജിൻസാം എന്ന അജിൻ സാബു (23), ഇയാള്‍ക്ക് സഹായങ്ങള്‍ ചെയ്ത് നല്‍കിയ കാലടി കിഴക്കാപുറത്ത് കുടി വീട്ടില്‍ അഖിലേഷ് ഷിബു(23), കിഴക്കുംഭാഗം കാഞ്ഞൂര്‍ ഐക്കംപുറത്ത് പൂര്‍ണിമ നിവാസില്‍ പൂര്‍ണിമ ദിനേശ് (21), വൈക്കം കായിപ്പുറത്ത് വീട്ടില്‍ ശ്രുതി സിദ്ധാര്‍ത്ഥ് (25) , കിഴക്കുംഭാഗം കാഞ്ഞൂര്‍ കാച്ചപ്പള്ളി വീട്ടില്‍ ജെറിൻ വര്‍ഗ്ഗീസ് (29) എന്നിവരാണ് കുറ്റപത്രത്തിലെ 1 മുതല്‍ 5 വരെയുള്ള പ്രതികള്‍. 2023…
Read More » -
Food
ചിക്കൻ നല്‍കുന്നത് കുട്ടികൾക്ക് ആരോഗ്യകരമാണോ ?
ചിക്കൻ പൊതുവെ കുട്ടികള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണമാണ്.കുട്ടികള്‍ക്ക് ചിക്കൻ നല്‍കുന്നത് ആരോഗ്യകരമാണോ എന്നു ചിലര്‍ക്കെങ്കിലും സംശയമുണ്ടാകും.എന്നാല്‍ ചിക്കൻ കുട്ടികളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. കുട്ടികള്‍ക്കാവശ്യമായ പോഷകങ്ങളുടെ കലവറയാണ് ചിക്കൻ എന്നതില്‍ യാതൊരു സംശയവും വേണ്ട.കുട്ടികളുടെ വേഗത്തിലുള്ള വളര്‍ച്ചയ്ക്ക് ധാരാളം ഊര്‍ജവും പ്രോട്ടീനും ആവശ്യമാണ്. ഇവ രണ്ടും കോഴിയിറച്ചിയില്‍ സമ്ബുഷ്ടമാണ്. കുട്ടികളിലെ വിളര്‍ച്ച തടയാനും പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ചിക്കനിലെ പോഷകങ്ങള്‍ക്കു കഴിയും.ചിക്കനില്‍ അടങ്ങിയിരിക്കുന്ന സിങ്ക്, സെലിനിയം, മഗ്‌നീഷ്യം എന്നിവയെല്ലാം കുട്ടികളുടെ പ്രതിരോധ ശക്തി വര്‍ധിപ്പിച്ചു രോഗങ്ങള്‍ തടയുന്നതിനു സഹായിക്കും. 6 മാസം മുതല്‍ തന്നെ കുഞ്ഞുങ്ങള്‍ക്ക് ഇത് കുറേശെ നല്ലപോലെ വേവിച്ചു നല്‍കാം.എന്നാല്‍ അധികം മസാലയോ എരിവോ കലര്‍ത്തി കൊടുക്കരുതെന്നു മാത്രം.നല്ല ചിക്കന്‍, കഴിവതും ഫ്രഷ്, ഓര്‍ഗാനിക് ചിക്കന്‍ വേണം വാങ്ങുവാൻ. പഴക്കമുള്ള ചിക്കന്‍ ഉപയോഗിയ്ക്കരുത്. ഇതു നല്ലപോലെ വേവിച്ചു വേണം ഉപയോഗിയ്ക്കുവാനും.ഇതിനു മുന്‍പായി നല്ലപോലെ കഴുകുകയും വേണം. അതേപോലെ ശരീരത്തിന് ആരോഗ്യം പ്രദാനം ചെയ്യുന്ന ഒന്നാണ് ചിക്കൻ സൂപ്പ്.ജലദോഷത്തിനും പനിക്കുമൊക്കെ നല്ലൊരു…
Read More » -
India
ലോക്സഭാ തെരഞ്ഞെടുപ്പ് : ഏഴു സീറ്റുകൾ വേണമെന്ന് ബിഡിജെഎസ്; ബിഡിജെഎസ് വട്ടപ്പൂജ്യമെന്ന് കെ.സുരേന്ദ്രൻ
തിരുവനന്തപുരം:ലോക്സഭാ തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥി നിര്‍ണയം ആരംഭിച്ചപ്പോഴേ കേരളത്തിലെ എൻഡിഎ മുന്നണിയില്‍ ഭിന്നത.ഇത്തവണ തങ്ങള്‍ക്ക് ഏഴുസീറ്റ് വേണം എന്നാണ് ബിഡിജെഎസിന്റെ ആവശ്യം. തൃശൂര്‍, പാലക്കാട്, വയനാട്, കോട്ടയം, ഇടുക്കി, മാവേലിക്കര, ആലത്തൂര്‍ എന്നീ സീറ്റുകളാണ് ബിഡിജെഎസ് നോട്ടമിടുന്നത്.കഴിഞ്ഞ തവണ വയനാട്, ഇടുക്കി, ആലത്തൂര്‍, മാവേലിക്കര മണ്ഡലങ്ങള്‍ മാത്രമാണ് ബിഡിജെഎസിന് നല്‍കിയത്.ബിജെപി സംസ്ഥാന നേതൃത്വത്തില്‍ വിശ്വാസമില്ലാത്തതിനാല്‍ അഖിലേന്ത്യ പ്രസിഡന്റ് ജെ പി നദ്ദ, ആഭ്യന്തരമന്ത്രി അമിത് ഷാ, സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് എന്നിവരെ നേരിട്ടുകണ്ടാണ് തുഷാര്‍ വെള്ളാപ്പള്ളി ഈ ആവശ്യമുന്നയിച്ചത്. സീറ്റ് നിര്‍ണയം കേരളത്തില്‍ ചര്‍ച്ച ചെയ്യാതെ കേന്ദ്രനേതൃത്വത്തിന് മുന്നില്‍ അവതരിപ്പിച്ചതില്‍ ബിജെപി സംസ്ഥാന ഘടകത്തിന് കടുത്ത അതൃപ്തിയാണുള്ളത്. സുരേഷ് ഗോപി നോട്ടമിട്ടിരിക്കുന്ന തൃശൂരും പ്രധാന നേതാക്കളിലാരെയെങ്കിലും മത്സരിപ്പിക്കാൻ ശ്രമിക്കുന്ന പാലക്കാടും വിട്ടുകൊടുക്കാനാകില്ല എന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം.ഘടകകക്ഷിയെന്ന നിലയില്‍ ബിഡിജെഎസ് വട്ടപ്പൂജ്യമാണ് എന്ന വാദമുയര്‍ത്തി സംസ്ഥാന ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ തന്നെ ഇതിന് തടയിടാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.…
Read More » -
Kerala
മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം കാറിലിടിപ്പിച്ചെന്ന കൃഷ്ണകുമാറിന്റെ പരാതി; കേസെടുത്തില്ല, അന്വേഷിക്കുമെന്ന് പോലീസ്
പത്തനംതിട്ട: മുഖ്യമന്ത്രിക്കു അകമ്പടി സേവിച്ച പോലീസ് സഞ്ചരിച്ച ബസ് മനഃപൂര്‍വം തന്റെ കാറിലിടിപ്പിച്ചെന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവും നടനുമായ ജി. കൃഷ്ണകുമാറിന്റെ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് പോലീസ്. പരാതിയുടെ അടിസ്ഥാനത്തില്‍ നിലവില്‍ കേസെടുത്തിട്ടില്ലെന്നും എസ്എച്ച്ഒ ടി.ഡി.പ്രജീഷ് പറഞ്ഞു. പുതുപ്പള്ളി തിരഞ്ഞെടുപ്പ് പ്രചാരണത്തിനു പോകുമ്പോള്‍ എംസി റോഡില്‍ പന്തളം ജംക്ഷന് മുന്‍പാണ് സംഭവമുണ്ടായത്. പോലീസ് ബസിന് മറികടന്നു പോകാന്‍ ചെയ്യാന്‍ ധാരാളം സ്ഥലമുണ്ടായിട്ടും താനാണു കാറിലെന്നു മനസ്സിലാക്കി ബോധപൂര്‍വം വന്നിടിച്ചെന്നാണ് കൃഷ്ണകുമാറിന്റെ ആരോപണം. മുഖ്യമന്ത്രി സഞ്ചരിച്ച വാഹനം മൈലുകള്‍ക്കപ്പുറം എത്തിയ ശേഷം പോലീസ് വാഹനത്തിലുണ്ടായിരുന്നവര്‍ എന്തിനാണ് ആവേശം കാട്ടിയതെന്ന് മനസ്സിലാകുന്നില്ലെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. വാഹനത്തിലുണ്ടായിരുന്ന പോലീസുകാര്‍ മോശമായി പെരുമാറിയെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു. സിഗ്‌നല്‍ ലഭിച്ച ഉടനെ വാഹനം വശത്തേക്കു മാറ്റിയിരുന്നെങ്കിലും മനഃപൂര്‍വം ബസ് ഇടിപ്പിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.
Read More » -
India
500 രൂപയുടെ നോട്ടാണ് ഇന്ന് രാജ്യത്തെ ഏറ്റവും മൂല്യമുള്ള കറന്‍സി;2000 നോട്ടുകള്‍ മാറ്റാനുള്ള അവസാന തിയതി ഈ മാസം 30 വരെ
ന്യൂഡൽഹി: രാജ്യത്ത് ഇന്ന് ഏറ്റവും മൂല്യമുള്ള കറൻസി 500 രൂപയുടെ നോട്ടാണ്.2016 ല്‍ പ്രചാരത്തിലുണ്ടായിരുന്ന 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ 2000 രൂപാ നോട്ട് പുറത്തിറക്കിയത്.പിന്നീട് 2000 രൂപയുടെ നോട്ടും പിൻവലിച്ചു.ഇതോടെ 500 രൂപയുടെ നോട്ടാണ് രാജ്യത്തെ ഏറ്റവും മൂല്യമുള്ള കറന്‍സി. രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപാ കറന്‍സികളില്‍ 93 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതായി കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നു.വരെ.മേയ് 19 ന് ആണ് റിസര്‍വ് ബാങ്ക് 2000 രൂപാ നോട്ടുകള്‍ പിന്‍വലിക്കുന്നത്. അതേസമയം 2023 സെപ്റ്റംബര്‍ 30 വരെയാണ് 2000 രൂപാ നോട്ടുകള്‍ മാറ്റി വാങ്ങുന്നതിന് റിസര്‍വ് ബാങ്ക് സമയ പരിധി നിശ്ചയിച്ചിരിക്കുന്നത്.എല്ലാ ബാങ്കുകളും അവരുടെ ശാഖകള്‍ വഴി പൊതുജനങ്ങള്‍ക്ക് നോട്ടുകള്‍ മാറ്റുന്നതിനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.ബാങ്ക് അക്കൗണ്ട് ഉള്ള ആളുകള്‍ക്ക് അവരുടെ ബ്രാഞ്ച് സന്ദര്‍ശിച്ച് 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കാവുന്നതാണ്.നോട്ടുകള്‍ മാറ്റുന്നതിന് റിക്വിസിഷന്‍ സ്ലിപ്പോ ഐഡി പ്രൂഫോ ആവശ്യമില്ല. അക്കൗണ്ട് ഇല്ലാത്ത ഒരാള്‍ക്ക്…
Read More » -
India
കാമുകനുമായുള്ള കല്യാണത്തിന് സമ്മതിച്ചില്ല; അച്ഛനെ കൊല്ലാൻ 16 വയസ്സുകാരിയുടെ ക്വട്ടേഷൻ
തേനി: തമിഴ്നാട്ടിലെ തേനിയില്‍ 55-കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ 16 വയസ്സുള്ള മകള്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍.തേനിയിലെ വ്യാപാരിയായ 55-കാരനെ മാരകമായി വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തിലാണ് അറസ്റ്റ്. ഇയാളുടെ മകളായ 16-കാരിയെയും കാമുകനായ എ. മുത്തുകാമാച്ചി(23) കൂട്ടാളികളായ ശെല്‍വകുമാര്‍(23) കണ്ണപ്പൻ(21) എന്നിവരെയുമാണ് സംഭവത്തില്‍ പോലീസ് പിടികൂടിയത്. 16-കാരിയും കാമുകനും ചേര്‍ന്നാണ് പിതാവിനെ കൊല്ലാനുള്ള പദ്ധതി ആസൂത്രണം ചെയ്തതെന്നും ഇവരുടെ പ്രണയത്തെ എതിര്‍ത്തതാണ് ആക്രമണത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു. ഓഗസ്റ്റ് 26 ശനിയാഴ്ചയാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന 55-കാരനെ മുത്തുകാമാച്ചിയും സുഹൃത്തുക്കളായ രണ്ടുപേരും ചേര്‍ന്ന് ആക്രമിച്ചത്.ബൈക്ക് തടഞ്ഞുനിര്‍ത്തി 55-കാരനെ തള്ളിയിട്ടശേഷം അരിവാള്‍ കൊണ്ട് മാരകമായി വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതികള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ പിന്നീട് നാട്ടുകാരാണ് തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ ഉപയോഗിച്ച ഒരു ബൈക്ക് കണ്ടെത്തിയതാണ് വഴിത്തിരിവായത്. ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ ബൈക്ക് മുത്തുകാമാച്ചിയുടെ പേരിലുള്ളതാണെന്ന് പരിശോധനയില്‍…
Read More »