FoodNEWS

ചിക്കൻ നല്‍കുന്നത് കുട്ടികൾക്ക് ആരോഗ്യകരമാണോ ?

ചിക്കൻ പൊതുവെ കുട്ടികള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണമാണ്.കുട്ടികള്‍ക്ക് ചിക്കൻ നല്‍കുന്നത് ആരോഗ്യകരമാണോ എന്നു ചിലര്‍ക്കെങ്കിലും സംശയമുണ്ടാകും.എന്നാല്‍ ചിക്കൻ കുട്ടികളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്.

കുട്ടികള്‍ക്കാവശ്യമായ പോഷകങ്ങളുടെ കലവറയാണ് ചിക്കൻ എന്നതില്‍ യാതൊരു സംശയവും വേണ്ട.കുട്ടികളുടെ വേഗത്തിലുള്ള വളര്‍ച്ചയ്ക്ക് ധാരാളം ഊര്‍ജവും പ്രോട്ടീനും ആവശ്യമാണ്. ഇവ രണ്ടും കോഴിയിറച്ചിയില്‍ സമ്ബുഷ്ടമാണ്. കുട്ടികളിലെ വിളര്‍ച്ച തടയാനും പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ചിക്കനിലെ പോഷകങ്ങള്‍ക്കു കഴിയും.ചിക്കനില്‍ അടങ്ങിയിരിക്കുന്ന സിങ്ക്, സെലിനിയം, മഗ്‌നീഷ്യം എന്നിവയെല്ലാം കുട്ടികളുടെ പ്രതിരോധ ശക്തി വര്‍ധിപ്പിച്ചു രോഗങ്ങള്‍ തടയുന്നതിനു സഹായിക്കും.

6 മാസം മുതല്‍ തന്നെ കുഞ്ഞുങ്ങള്‍ക്ക് ഇത് കുറേശെ നല്ലപോലെ വേവിച്ചു നല്‍കാം.എന്നാല്‍ അധികം മസാലയോ എരിവോ കലര്‍ത്തി കൊടുക്കരുതെന്നു മാത്രം.നല്ല ചിക്കന്‍, കഴിവതും ഫ്രഷ്, ഓര്‍ഗാനിക് ചിക്കന്‍ വേണം ‍ വാങ്ങുവാൻ. പഴക്കമുള്ള ചിക്കന്‍ ഉപയോഗിയ്ക്കരുത്. ഇതു നല്ലപോലെ വേവിച്ചു വേണം ഉപയോഗിയ്ക്കുവാനും.ഇതിനു മുന്‍പായി നല്ലപോലെ കഴുകുകയും വേണം.

Signature-ad

അതേപോലെ ശരീരത്തിന് ആരോഗ്യം പ്രദാനം ചെയ്യുന്ന ഒന്നാണ് ചിക്കൻ സൂപ്പ്.ജലദോഷത്തിനും പനിക്കുമൊക്കെ നല്ലൊരു മരുന്നു കൂടിയാണ് ഇത്. ടേസ്റ്റിയും വളരെയെളുപ്പം തയ്യാറാക്കാൻ പറ്റുന്നതുമായ  ഒരു ഈസി ചിക്കൻ സൂപ്പ് റെസിപ്പി നോക്കാം…

വേണ്ട ചേരുവകൾ…ചിക്കൻ                           അരക്കിലോ
കുരുമുളക്                    അര ടീസ്പൂൺ
റവ                                   ഒരു ടേബിൾസ്പൂൺ
സവാള                           1 എണ്ണം (കനം കുറച്ച് മുറിച്ചത്)
വെള്ളം                          3 കപ്പ്
ബട്ടർ                               2 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം…

ആദ്യം ചിക്കൻ നന്നായി കഴുകിയ ശേഷം ഉപ്പും വെള്ളവും കുരുമുളക് പൊടിയും ചേർത്ത് കുക്കറിൽ നല്ല പോലെ വേവിച്ചെടുക്കണം. വെള്ളം ആവശ്യത്തിന് അനുസരിച്ചു ചേർത്താൽ മതിയാകും. കുരുമുളക് എരിവിന് അനുസരിച്ചു ചേർക്കുക. ഇനി ചൂട് മാറിയ ശേഷം അതിൽ നിന്ന് എല്ലുകഷ്ണങ്ങൾ വേർതിരിച്ചു മാറ്റാം. ശേഷം ചിക്കൻ വേവിച്ച വെള്ളം മാറ്റിവയ്ക്കുക. ചീനച്ചട്ടിയിൽ ബട്ടർ ഇട്ടു ചൂടാക്കുക . അതിനു ശേഷം സവാള വഴറ്റാം. ഇനി ചിക്കൻ വേവിച്ച വെള്ളവും ചിക്കൻ കഷ്ണങ്ങളും ചേർക്കുക. ശേഷം റവയും ചേർക്കുക. ഒരു അഞ്ച് മിനിറ്റ് തിളപ്പിക്കുക. ചൂടോടെ കഴിക്കാവുന്നതാണ്.

Back to top button
error: