Month: September 2023

  • Kerala

    തൂപ്പുകാരിയിൽ നിന്നും അതേ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയിലേക്ക് 

     കാഞ്ഞങ്ങാട്:സ്കൂളിലെ തൂപ്പുകാരിയിൽ നിന്നും അതേ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായി ഒരു യുവതി.കാഞ്ഞങ്ങാട്  ഇക്ബാൽ ഹയർ സെക്കണ്ടറി സ്കൂളിലെ തൂപ്പുകാരിയായിരുന്ന ലിൻസ ആണ് ഇന്ന് അതേ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായി എത്തിയിരിക്കുന്നത്. ലക്ഷ്യബോധവും അർപ്പണബോധവും ആത്മാർഥതയും ഉണ്ടെങ്കിൽ ആഗ്രഹിച്ച ജോലി ചെയ്യാൻ പറ്റുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ അധ്യാപിക. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും ബി.എഡ് ഉം   ടെററും സെറ്റും എല്ലാം കരസ്ഥമാക്കിയത് സ്കൂളിലെ തൂപ്പ് ജോലി ചെയ്തു കൊണ്ടു തന്നെയാണ്. ടീച്ചർക്ക് അഭിനന്ദങ്ങൾ.

    Read More »
  • India

    ഭർത്താവിന്റെ ബാധ ഒഴിപ്പിക്കാനെത്തി അധ്യാപികയായ ഭാര്യയെ ബലാത്സംഗം ചെയ്ത മന്ത്രവാദി അറസ്റ്റിൽ

    മീററ്റ്: ബാധ ഒഴിപ്പിക്കാനെത്തി സർക്കാർ സ്‌കൂൾ അദ്ധ്യാപികയെ ബലാത്സംഗം ചെയ്ത കേസിൽ മന്ത്രവാദി അറസ്റ്റിൽ. ഹാഫിസ് ഷാഹിദ് ( 56 ) എന്നയാളാണ് അറസ്റ്റിലായത്. ഉത്തർപ്രദേശിലെ മീററ്റിന് സമീപം ഇഞ്ചോളിയിലാണ് സംഭവം. ഭർത്താവിനെ ചികിത്സിക്കാനെന്ന വ്യാജേന എത്തിയ ഇയാൾ അദ്ധ്യാപികയെ ബലാത്സംഗം ചെയ്യുകയായിരുന്നു. കൂടാതെ പീഡനത്തിന്റെ വീഡിയോ പകർത്തുകയും ഇത് കാണിച്ച് ഹാഫിസ് ഷാഹിദ് അദ്ധ്യാപികയെ ബ്ലാക്ക് മെയിൽ ചെയ്ത് 2 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു. മീററ്റിലെ ഇഞ്ചോളി സർക്കാർ സ്‌കൂളിലെ അദ്ധ്യാപികയാണ് ഹാഫിസ് ഷാഹിദിനെതിരെ പരാതി നൽകിയത്.യുവതിയുടെ ഭർത്താവിന്റെ ആരോഗ്യനില മോശമായതോടെയാണ് മന്ത്രവാദിയായ ഹാഫിസ് ഷാഹിദിനെ കൊണ്ടുവന്നത്.ഭർത്താവിൽ ജിന്ന് കൂടിയതായി പറഞ്ഞ് വിശ്വസിപ്പിച്ച ഇയാൾ  ഭൂതോച്ചാടനത്തിന്റെ പേരിൽ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു . ഇതിനിടയിൽ രഹസ്യമായി വീഡിയോയും പകർത്തി. പിന്നീട് ഇതേ വീഡിയോ കാണിച്ച് പ്രതി യുവതിയിൽ നിന്ന് രണ്ട് ലക്ഷം രൂപ തട്ടിയെടുത്തു.   ഓഗസ്റ്റ് 23 ന് ഹാഫിസ് ഷാഹിദ്  വീഡിയോ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പണം…

    Read More »
  • Kerala

    ബിവറേജസ് ഷോപ്പില്‍ റെയ്ഡ് നടത്തിയ വിജിലന്‍സ് ഞെട്ടി; പണത്തില്‍ക്കുറവ്, വിലകൂട്ടി വില്‍പന, കുട്ടയില്‍ കീറിയ ബില്ലുകള്‍

    ഇടുക്കി: രാജകുമാരി ബിവറേജസ് ഔട്ട് ലെറ്റില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി. ഔട്ട് ലെറ്റില്‍ കാണേണ്ട പണത്തില്‍ 17,000 രൂപയുടെ കുറവുണ്ടായതായി പരിശോധനയില്‍ തെളിഞ്ഞു. പണം കുറവ് വന്നതിനെക്കുറിച്ച് കൃത്യമായ വിശദീകരണം നല്‍കാന്‍ ജീവനക്കാര്‍ക്കായില്ല. ഇതര സംസ്ഥാന തൊഴിലാളികള്‍ സ്ഥിരമായി വാങ്ങുന്ന 110 രൂപ വിലയുള്ള ബിയര്‍ 140 രൂപക്കാണ് വില്‍പ്പന നടത്തിയിരുന്നതെന്നും ഇവര്‍ വാങ്ങുന്ന മദ്യത്തിന് ബില്ലു നല്‍കാറില്ലെന്നും വിജിലന്‍സിന് ബോധ്യപ്പെട്ടു. കീറിയ ബില്ലുകള്‍ വെയ്സ്റ്റ് ബോക്‌സില്‍ നിന്ന് കണ്ടെത്തി. സ്റ്റോക്കില്‍ 108 കുപ്പി ബിയറിന്റെ കുറവും കണ്ടെത്തി. ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന മദ്യം നല്‍കാതെ കമ്മീഷന്‍ കൂടുതല്‍ കിട്ടുന്ന മദ്യം മാത്രം നല്‍കുന്നതായും വിജിലന്‍സിന് ബോധ്യപ്പെട്ടു. കോട്ടയം വിജിലന്‍സ് യൂണിറ്റ് ആണ് റെയ്ഡ് നടത്തിയത്. സ്റ്റോക്കിലും കൃത്രിമം കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ ചെക്‌പോസ്റ്റുകളിലെ ക്രമക്കേടുകള്‍ കണ്ടെത്താന്‍ ഓപ്പറേഷന്‍ ട്രഷര്‍ ഹണ്ടുമായി വിജിലന്‍സ് രം?ഗത്തെത്തിയിരുന്നു. പരിശോധനയില്‍ ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയത്. പാറശാല ചെക്‌പോസ്റ്റില്‍ നിന്ന് 11,900 രൂപ കണ്ടെത്തി.…

    Read More »
  • Social Media

    കാളക്കൂറ്റനെയും കയറ്റി കാറില്‍ യാത്ര; പിന്നാലെ പാഞ്ഞെത്തി പോലീസ്

    ആളുകള്‍ തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ യാത്രയില്‍ ഒപ്പം കൂട്ടുന്നത് സാധാരണമാണ്. പൂച്ചകളും നായ്ക്കളും ഇത്തരത്തില്‍ കാറിലും ട്രെയിനിലും സഞ്ചരിക്കുന്നത് പലരും കണ്ടിട്ടുണ്ട്. എന്നാല്‍, ആരെങ്കിലും തന്റെ പ്രീയപ്പെട്ട കാളയെ കൊണ്ട് പോകുന്നത് കണ്ടിട്ടുണ്ടോ? അതും കാറില്‍? കേള്‍ക്കുമ്പോള്‍ തന്നെ അമ്പരപ്പ് തോന്നുമെങ്കിലും സംഗതി സത്യമാണ്. ഇവരുടെ യാത്ര സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാവുകയാണ്. അമേരിക്കന്‍ സംസ്ഥാനമായ നെബ്രാസ്‌കയിലെ നോര്‍ഫോക്ക് പോലീസ് ഡിവിഷന്‍ പരിധിയിലാണ് സംഭവം. ഹൈവേ 275-ല്‍ തന്റെ കാളയെ പ്രത്യേകം സജ്ജീകരിച്ച കാറില്‍ കയറ്റി യാത്ര ചെയ്ത ആളെ നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് തടഞ്ഞത്. കാളയെ കൂടി കയറ്റാന്‍ സാധിക്കുന്ന വിധത്തില്‍ ഇയാള്‍ തന്റെ കാര്‍ രൂപമാറ്റം വരുത്തിയിരുന്നെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. കാളയെ കാറിന്റെ പാസഞ്ചര്‍ സീറ്റില്‍ ഇരുത്താന്‍ സാധിക്കുന്ന വിധത്തിലുള്ള രൂപം മാറ്റമാണ് ഇയാള്‍ കാറില്‍ വരുത്തിയിരുന്നത്. നാട്ടുകാരില്‍ നിന്നും പരാതി ലഭിച്ചപ്പോള്‍ തങ്ങള്‍ കരുതിയത് ചെറിയ കാളക്കുട്ടിയായിരിക്കും എന്നും എന്നാല്‍ സ്ഥലത്ത് എത്തിയപ്പോഴാണ് ഇയാള്‍…

    Read More »
  • India

    ഒഡീഷയില്‍ ഇടിമിന്നലേറ്റ് പത്ത് മരണം

    ഭുവനേശ്വർ: ഒഡീഷയില്‍ ഇടിമിന്നലേറ്റ് പത്തുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ആറു ജില്ലകളിലാണ് ദുരന്തമുണ്ടായത്. കോര്‍ദ ജില്ലയിലാണ് മിന്നലേറ്റ് നാലുപേര്‍ മരിച്ചത്. മൂന്നുപേര്‍ക്ക് ഇടിമിന്നലില്‍ പരിക്കേറ്റു. ബോലാംഗീര്‍ ജില്ലയില്‍ രണ്ടുപേരും മിന്നലേറ്റ് മരിച്ചു. അങ്കുല്‍, ബൗധ്, ജഗത്സിങ്പൂര്‍, ധേങ്കനാല്‍ എന്നീ ജില്ലകളില്‍ ഒരാള്‍ വീതവും മിന്നലേറ്റ് മരിച്ചതായി ഒഡീഷ സ്പെഷല്‍ റിലീഫ് കമ്മീഷണര്‍ അറിയിച്ചു.

    Read More »
  • NEWS

    സിംഗപ്പൂര്‍ പ്രസിഡന്റായി ഇന്ത്യൻ വംശജൻ

    ഇന്ത്യൻ വംശജനായ തര്‍മൻ ഷണ്‍മുഖരത്നത്തിന് സിംഗപ്പൂര്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജയം. 70 ശതമാനത്തിലധികം വോട്ടുകള്‍ നേടിയാണ് അദ്ദേഹം വിജയം നേടിയത്. വ്യക്തമായ മുൻതൂക്കത്തോടെയാണ് തര്‍മൻ ഷണ്‍മുഖരത്നത്തിന്റെ ജയം. ശനിയാഴ്ച പുലര്‍ച്ചെയാണ് റിട്ടേണിങ് ഓഫീസര്‍ ടാങ് മെങ് ഡുയി തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്.എതിരാളികള്‍ക്ക് യഥാക്രമം 15.72, 13.88 ശതമാനം വോട്ടുകളുമാണ് ലഭിച്ചത്. 2011ന് ശേഷം രാജ്യത്ത് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പാണിത്.

    Read More »
  • NEWS

    ഏഷ്യാകപ്പ് ക്രിക്കറ്റിൽ മഴ വില്ലനായി; പാക്കിസ്ഥാൻ സൂപ്പർ 4 ലേക്ക് കടന്നു

    കൊളംബോ: ഏഷ്യാകപ്പിൽ ഇന്ത്യ – പാകിസ്താന്‍ മത്സരം മഴ മൂലം രണ്ടാം ഇന്നിങ്‌സ് പൂര്‍ത്തിയാക്കാനാകാതെ ഉപേക്ഷിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറില്‍ 266 റണ്‍സിന് ഓള്‍ഔട്ടായിരുന്നു.തുടർന്ന് കനത്ത മഴയെത്തിയതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. പാകിസ്താന് ബാറ്റിങ്ങിന് ഇറങ്ങാനായില്ല.ഇതോടെ ഇരു ടീമും ഓരോ പോയന്റ് വീതം പങ്കുവെച്ചു. ആദ്യ മത്സരത്തില്‍ നേപ്പാളിനെ തകര്‍ത്ത പാകിസ്താന്‍ ഇതോടെ സൂപ്പര്‍ ഫോറില്‍ കടന്നു.

    Read More »
  • Kerala

    ആറന്മുള ജലോത്സവത്തിനിടെ മൂന്ന് പള്ളിയോടങ്ങള്‍ മറിഞ്ഞു ;ഇടശ്ശേരിമല, ഇടക്കുളം പള്ളിയോടങ്ങള്‍ ജേതാക്കൾ

    പത്തനംതിട്ട: ആറന്മുള ജലോത്സവത്തിനിടെ മൂന്ന് പള്ളിയോടങ്ങള്‍ മറിഞ്ഞു.വൻമഴി, മുതുവഴി, മാലക്കര എന്നീ പള്ളിയോടങ്ങളാണ് മറിഞ്ഞത്.സംഭവത്തിൽ നാല് പേരെ കാണാതായെങ്കിലും ഇവരെ പിന്നീട് രക്ഷപ്പെടുത്തി. സ്റ്റാര്‍ട്ടിംഗ് പോയിന്റിലും ഫിനിഷിംഗ് പോയിന്റിലുമാണ് പള്ളിയോടങ്ങള്‍ മറിഞ്ഞത്. വ്യത്യസ്ത സമയങ്ങളിലാണ് മൂന്ന് വള്ളങ്ങളും അപകടത്തില്‍പെട്ടത്. വള്ളത്തില്‍ ഉണ്ടായിരുന്നവരെ കാണാനില്ലെന്ന് തുഴച്ചിലുകാര്‍ പറഞ്ഞത് അല്‍പസയമം പരിഭ്രാന്തി പരത്തിയിരുന്നു. അതേസമയം ആറന്മുള ഉത്രട്ടാതി ജലമേളയിൽ ഇടശ്ശേരിമല, ഇടക്കുളം പള്ളിയോടങ്ങള്‍ ജേതാക്കളായി  ഇടശ്ശേരിമല എ ബാച്ചിൽ നിന്നും, ഇടക്കുളം ബി ബാച്ചിൽ നിന്നുമാണ് ജേതാക്കള്‍ക്കുള്ള മന്നം ട്രോഫി സ്വന്തമാക്കിയത്.എ ‍ബാച്ചിൽ   ഇടപ്പാവൂർ പേരൂർ പള്ളിയോടവും ബി ബാച്ചില്‍  ഇടപ്പാവൂർ പള്ളിയോടവും രണ്ടാം സ്ഥാനം നേടി.

    Read More »
  • Kerala

    ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ജയ്ക്കിന് വേണ്ടി പ്രചാരണം നടത്തി പുതുപ്പള്ളിയിൽ സുവിശേഷകരും പാസ്റ്റര്‍മാരും 

    കോട്ടയം:ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ജയ്ക്കിന് വേണ്ടി പ്രചാരണം നടത്തി പുതുപ്പള്ളിയിൽ പെന്തക്കോസ്ത് സഭയിലെ സുവിശേഷകരും പാസ്റ്റര്‍മാരും.പുതുപ്പള്ളിയില്‍ കാലാകാലങ്ങളായി ഉമ്മൻ ചാണ്ടിയെ സഹായിച്ചവരാണ് ഇപ്രാവശ്യം ഇടത് ചേരിയിലേക്ക് ചാഞ്ഞത്. 16000 ത്തോളം പെന്തെക്കോസ്ത് വിശ്വാസികളുള്ള പുതുപ്പള്ളി മണ്ഡലത്തിന്റെ വിവിധയിടങ്ങളില്‍ സുവിശേഷകരും പാസ്റ്റര്‍മാരും ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ജയ്ക്കിന് വേണ്ടി വീടുവീടാന്തരം കയറി പ്രചാരണം നടത്തി. ക്രൈസ്തവര്‍ക്കെതിരെ പ്രത്യേകിച്ച്‌ പെന്തക്കോസ്തുകാര്‍ക്കെതിരെ ബിജെപി ആര്‍ എസ് എസ് സംഘപരിവാര്‍ നടത്തുന്ന ആക്രമണങ്ങളിലും മറ്റും കോണ്‍ഗ്രസ് മൗനം പാലിക്കുമ്ബോള്‍ ഇടതുപക്ഷം മാത്രമാണ് പെന്തെക്കോസ്തുകാര്‍ക്ക് പിന്തുണ നല്‍കിയിട്ടുള്ളതെന്ന്  പാസ്റ്റര്‍മാര്‍ പറയുന്നു.പെന്തക്കോസ്ത് വിശ്വാസികളുടെ വീടുകള്‍ കേന്ദ്രീകരിച്ചു സന്ദര്‍ശനം നടത്തുന്നതിനോടൊപ്പം ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വിജയിക്കേണ്ടതിന്റെ പ്രാധാന്യവും ഇവര്‍ പറഞ്ഞു മനസ്സിലാക്കുന്നുണ്ട്. മണിപ്പൂരില്‍പ്പോലും രാഹുല്‍ ഗാന്ധിയേക്കാള്‍ ആദ്യം ഓടിയെത്തിയതും കാരുണ്യ പ്രവര്‍ത്തനം നടത്തിയതും ജെയ്ക് തന്നെയാണന്നും പാസ്റ്റര്‍മാര്‍ പറയുന്നു.മണിപ്പൂരില്‍ നടക്കുന്ന ക്രൈസ്തവ വേട്ടയില്‍ കോണ്‍ഗ്രസ്സ് ആദ്യം അനങ്ങിയില്ല.ഏറെ കഴിഞ്ഞാണ് രാഹുല്‍ ഗാന്ധി പോലും അവിടം സന്ദര്‍ശിച്ചത്- പാസ്റ്റര്‍മാര്‍ പറയുന്നു. ഇന്ത്യയിൽ നല്ലൊരു പ്രതിപക്ഷമാകാനോ ജനാധിപത്യ- മതേതരത്വം…

    Read More »
  • India

    മണിപ്പൂരില്‍ വീണ്ടും വെടിവയ്പ്പ്; ഇംഫാലില്‍നിന്ന് കുക്കി കുടുംബങ്ങളെ ഒഴിപ്പിച്ചു

    ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും വെടിവയ്പ്പ്. നരന്‍സീനയില്‍ നടന്ന വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഓഗസ്റ്റ് 29ന് തുടങ്ങിയ സംഘര്‍ഷത്തില്‍ ഇതുവരെ 8 പേരാണ് കൊല്ലപ്പെട്ടത്. ഇംഫാലിലെ ന്യൂ ലാംബുലേനിലെ കുക്കി കുടുംബങ്ങളെ സര്‍ക്കാര്‍ ഒഴിപ്പിച്ചു. 24 പേരെ ക്യാങ്ങ്‌പോപ്പിയിലേക്കാണ് മാറ്റിയത്. ഇവരുടെ വീടുകള്‍ക്ക് നേരത്തെ കേന്ദ്രസേന കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. മുന്‍കൂട്ടി അറിയിക്കാതെ നിര്‍ബന്ധിതമായി മാറ്റിയെന്ന് താമസക്കാര്‍ പരാതിപ്പെട്ടു. അതിനിടെ, മെയ്‌തെയ് സംഘടന പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ‘കറുത്ത സെപ്തംബര്‍’ ആചരിക്കാനാണ് തീരുമാനം. വീടുകളില്‍ കറുത്ത കൊടി കെട്ടാന്‍ ആഹ്വാനം ചെയ്തു. ഈ മാസം 21 വരെയാണ് പ്രതിഷേധം. കേന്ദ്ര സര്‍ക്കാരിനും കുക്കികള്‍ക്കും എതിരെയാണ് മെയ്‌തെയ് വിഭാഗത്തിന്റെ പ്രതിഷേധം. മണിപ്പൂരില്‍ മേയ് 3ന് ആരംഭിച്ച സംഘര്‍ഷം നാല് മാസമായിട്ടും അവസാനിച്ചിട്ടില്ല. ജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉറപ്പാക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ആവശ്യമെങ്കില്‍ എയര്‍ ഡ്രോപ്പിങ് ഉള്‍പ്പെടെ പരിഗണിക്കണമെന്ന് കോടതി കേന്ദ്ര സര്‍ക്കാരിനോടും മണിപ്പൂര്‍ സര്‍ക്കാരിനോടും ആവശ്യപ്പെട്ടു. മണിപ്പൂര്‍ കലാപത്തെ സംബന്ധിച്ച 27 കേസുകള്‍…

    Read More »
Back to top button
error: