Month: September 2023
-
Kerala
മതിയായ രേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിയ്ക്കും സൗജന്യ ചികിത്സ നിഷേധിക്കരുത് : ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ആധാര്‍, റേഷന്‍കാര്‍ഡ് തുടങ്ങിയ രേഖകള്‍ കൈവശമില്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിയ്ക്കും സൗജന്യ ചികിത്സയും പരിശോധനയും നിഷേധിക്കരുതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആദ്യം കുട്ടിയ്ക്ക് മതിയായ ചികിത്സ ഉറപ്പ് വരുത്തണം. അതിന് ശേഷം രേഖകള്‍ എത്തിക്കാനുള്ള സാവകാശം നല്‍കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ഈയൊരു വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി ഇടപെട്ടത്. ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. കുട്ടികള്‍ക്ക് സൗജന്യ ചികിത്സയ്ക്കായി രജിസ്റ്റര്‍ ചെയ്യുന്നതിന് റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ആവശ്യമാണ്.അതേസമയം സ്‌കൂളില്‍ വച്ചോ അല്ലാതെയോ പെട്ടെന്ന് ആശുപത്രിയിലേക്ക് കുട്ടിയെ എത്തിച്ചാല്‍ മതിയായ രേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കരുത്.പദ്ധതി നടത്തിപ്പുകാരായ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്കും ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read More » -
Kerala
ജനങ്ങൾക്ക് പുതിയ’ആപ്പുമായി’ കേരള പോലീസ്
തിരുവനന്തപുരം:പരാതി തരാനായി ഇനി ആരും സ്റ്റേഷനിലേക്ക് വരേണ്ടെന്ന് കേരള പോലീസ്.ഇനി മുതല്‍ പരാതി നല്‍കാനായി പോലീസ് സ്റ്റേഷനില്‍ നേരിട്ട് പോവേണ്ടതില്ല. അതിനായി ആകെ വേണ്ടത് ഒരു സ്മാര്‍ട്ട് ഫോണ്‍ മാത്രമാണ് ലോകത്ത് എവിടെ ഇരുന്നു കൊണ്ടും നിങ്ങള്‍ക്ക് നിങ്ങളുടെ പരാതികള്‍ പോലീസില്‍ അറിയിക്കാം. കേരള പോലീസ് തങ്ങളുടെ ഫേസ് ബുക്ക് പോസ്റ്റുവഴിയാണ് ഇക്കാര്യം അറിയിച്ചത്.ഇതിനായി പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് കേരള പോലീസ്. കേരള പോലീസിന്‍റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ് വഴിയോ തുണ വെബ് പോര്‍ട്ടല്‍ വഴിയോ സ്റ്റേഷനില്‍ പോകാതെ തന്നെ പരാതി സമര്‍പ്പിക്കാനാവും. ഈ സംവിധാനത്തിലൂടെ പോലീസ് സ്റ്റേഷൻ മുതല്‍ ഡിജിപി ഓഫീസിലേക്ക് വരെ നിങ്ങള്‍ക് നിങ്ങളുടെ പരാതി സമര്‍പ്പിക്കാനാകും. പരാതി നല്കിയതിനുള്ള രസീത് പരാതിക്കാരന് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്‍റ് എടുക്കാവുന്നതാണ്. സമര്‍പ്പിച്ച പരാതിയുടെ നിലയും സ്വീകരിച്ച നടപടികളും പരിശോധിക്കാനും ഇതിലൂടെ സാധിക്കും.
Read More » -
Kerala
തിരുവനന്തപുരം വരെ ഓടിക്കാന്‍ പ്രായോഗിക തടസം; അടുത്ത വന്ദേഭാരത് മംഗളൂരു മുതല്‍ എറണാകുളം വരെ?
കൊച്ചി: കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് മംഗളൂരു സെന്‍ട്രല്‍ എറണാകുളം റൂട്ടിലാകാന്‍ സാധ്യത. മംഗളൂരുവില്‍ നിന്നു തിരുവനന്തപുരം വരെ ഓടിക്കുന്നതിലെ പ്രായോഗിക തടസ്സങ്ങള്‍ കണക്കിലെടുത്താണു സര്‍വീസ് എറണാകുളം വരെയാക്കി ചുരുക്കാന്‍ നീക്കം നടക്കുന്നത്. മംഗളൂരു സെന്‍ട്രലില്‍ വന്ദേഭാരത് ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്കു വേണ്ട വൈദ്യുതീകരണ ജോലികള്‍ വെള്ളിയാഴ്ച പൂര്‍ത്തിയായിരുന്നു. ചെന്നൈയില്‍ നിന്നു വൈകാതെ മംഗളൂരുവിലെത്തിക്കുന്ന വന്ദേഭാരത് റേക്ക് ഉപയോഗിച്ചു പരീക്ഷണയോട്ടം നടത്തേണ്ടതുണ്ട്. ഇതിനു ശേഷമായിരിക്കും അന്തിമ ടൈംടേബിള്‍ റെയില്‍വേ ബോര്‍ഡ് പ്രഖ്യാപിക്കുക. മംഗളൂരു-എറണാകുളം, തിരുനല്‍വേലി-ചെന്നൈ എഗ്മൂര്‍ വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രിയുടെ സൗകര്യം കൂടി കണക്കിലെടുത്താകും നടത്തുക. രണ്ടു ട്രെയിനുകള്‍ക്കുമായി ദക്ഷിണ റെയില്‍വേ ഒന്നിലേറെ ടൈംടേബിളുകള്‍ തയാറാക്കിയിരുന്നെങ്കിലും വേഗം കൂട്ടണമെന്ന് ആവശ്യപ്പെട്ടു റെയില്‍വേ ബോര്‍ഡ് ഇവ മടക്കിയിട്ടുണ്ട്. എറണാകുളം-ഷൊര്‍ണൂര്‍ റൂട്ടിലെ പരമാവധി വേഗം 80 കിലോമീറ്ററായതിനാല്‍ യാത്രാസമയം കുറയ്ക്കാന്‍ പരിമിതികളുണ്ട്. രാവിലെ മംഗളൂരുവില്‍ നിന്നു പുറപ്പെട്ട് രാവിലെ 10ന് മുന്‍പു എറണാകുളത്ത് എത്തുന്ന സര്‍വീസിനാകും കൂടുതല്‍ ആവശ്യകതയെങ്കിലും എറണാകുളത്ത് പ്ലാറ്റ്‌ഫോം ഒഴിവില്ലാത്തതിനാല്‍ അത് എളുപ്പമാകില്ല.…
Read More » -
India
ജി 20 ഉച്ചകോടി: 207 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി നോര്‍ത്തേണ്‍ റെയില്‍വേ
ന്യൂഡൽഹി:ജി20 ഉച്ചക്കോടിക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ 207 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി നോര്‍ത്തേണ്‍ റെയില്‍വേ. 36 എണ്ണം ഭാഗികമായിട്ടായിരിക്കും സര്‍വീസ് നടത്തുക. സെപ്തംബര്‍ ഒമ്ബത്, പത്ത്, പതിനൊന്ന് തീയതികളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി പുറപ്പെടുവിച്ച ഉപദേശം കണക്കിലെടുത്ത്, ഈ ട്രെയിനുകള്‍ സെപ്റ്റംബര്‍ 8 നും 11 നും ഇടയില്‍ താല്‍ക്കാലികമായി റദ്ദാക്കുകയോ മറ്റ് റൂട്ടുകളിലേക്കോ സ്റ്റേഷനുകളിലേക്കോ വഴിതിരിച്ചുവിടുകയോ ചെയ്തതായി ഔദ്യോഗിക പ്രസ്താവനയില്‍ റയിൽവെ പറയുന്നു. നിയന്ത്രണങ്ങള്‍ മനസിലാക്കി ജനങ്ങള്‍ യാത്ര ചെയ്യണമെന്നും ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.
Read More » -
Kerala
കൊച്ചിയിൽ റൂമെടുത്ത് എംഡിഎംഎ വില്‍പ്പന: കൊല്ലം, കോട്ടയം സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ
കൊച്ചി:നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ പിടിയില്‍. കൊല്ലം പുത്തൂര്‍ തിരുവോണം വീട്ടില്‍ അങ്കിത്ത് എസ് (21), കോട്ടയം മുണ്ടാര്‍ പുത്തൻ പുരക്കല്‍ അജിത്ത് പി (23) എന്നിവരാണ് അറസ്റ്റിലായത്. കളമശ്ശേരി അവന്യൂ റോഡിലുള്ള മെട്രോ ട്രേഡിംഗ് എന്ന കമ്ബനി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ നിന്നാണ് യുവാക്കളെ പിടികൂടുന്നത്. കെട്ടിടത്തില്‍ റൂമെടുത്ത് എംഡിഎംഎ വില്‍പ്പന നടത്തുകയായിരുന്നു. കളമശ്ശേരി പൊലീസ് ഇൻസ്പെക്ടര്‍ വിബിൻ ദാസിന്റെ നേതൃത്വത്തില്‍ എസ്‌ഐ വിനോജ്, എസ്സിപഒ ബിനു, സിപിഒ കൃഷ്ണരാജ്, ഷാബിന്‍, നിഷാദ് എന്നിവരും കൊച്ചി സിറ്റി ഡാൻസാഫും ഉള്‍പ്പെടുന്ന പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read More » -
India
കൂടുതൽ ദൂരം നിർത്താതെ ഓടുന്ന ട്രെയിനെന്ന പദവി തിരുവനന്തപുരം – ന്യൂഡൽഹി രാജധാനിക്ക് നഷ്ടപ്പെട്ടു; ട്രെയിനിന് കൂടുതൽ സ്റ്റോപ്പുകൾ
ഭോപ്പാൽ: തിരുവനന്തപുരം ന്യൂഡല്‍ഹി രാജധാനിക്ക് മധ്യപ്രദേശിലെ രത്‌ലം ജംങ്ഷനില്‍ പരീക്ഷണാടിസ്ഥാനത്തിൽ സ്റ്റോപ്പ് അനുവദിക്കാന്‍ റെയില്‍വേ തീരുമാനിച്ചു.ഇതോടെ രാജ്യത്ത് ദീര്‍ഘദൂരം ഇടവേളകളില്ലാതെ സഞ്ചരിക്കുന്ന അതിവേഗ ട്രെയിൻ എന്ന പദവി തിരുവനന്തപുരം- ന്യൂഡൽഹി രാജധാനി എക്‌സ്പ്രസിന് നഷ്ടമായി. അതിവേഗ ട്രെയിനായ രാജധാനി എക്‌സ്പ്രസിന് വഡോദരക്കും കോട്ടക്കും ഇടയില്‍ സ്റ്റോപ്പുകള്‍ അനുവദിച്ചതാണ് കൂടുതല്‍ ദൂരം നിര്‍ത്താതെ പോവുന്ന ഇന്ത്യയിലെ ട്രെയിന്‍ എന്ന റെക്കോഡ് നഷ്ടമാകാൻ കാരണം. നിലവില്‍ ആഴ്ച്ചയില്‍ മൂന്നു തവണ ഓടുന്ന തിരുവനന്തപുരം രാജധാനി എക്സ്പ്രസ്സ് (ട്രെയിന്‍ നമ്ബര്‍: 12431/12432) വഡോദരക്കും കോട്ടക്കും ഇടയിലെ 528 കിലോമീറ്റര്‍ ദൂരം ആറ് മണിക്കൂര്‍ 45 മിനിറ്റെടുത്താണ് പൂര്‍ത്തിയാക്കിയിരുന്നത്. ഇന്ത്യയില്‍ നിര്‍ത്താതെ ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിക്കുന്ന ട്രെയിനെന്ന പേര് ഇതോടെ മുംബൈ- ന്യൂഡല്‍ഹി- മുംബൈ രാജധാനിക്കായിട്ടുണ്ട്. ന്യൂഡല്‍ഹി മുതല്‍ കോട്ട വരെയുള്ള 465 കിലോമീറ്റര്‍ ദൂരം അഞ്ചു മണിക്കൂര്‍ പത്തു മിനിറ്റു കൊണ്ടാണ് മുംബൈ രാജധാനി നോൺസ്റ്റോപ്പായി ഓടിയെത്തുന്നത്.കൂടുതല്‍ യാത്രികര്‍ ഉപയോഗിക്കുന്നുവെന്നു കണ്ടാല്‍ രത്‌ലം ജംങ്ഷനിലെ…
Read More » -
Kerala
തികച്ചും സൗജന്യം; സ്ത്രീകൾക്കായി കേരള പോലീസിന്റെ സ്വയം പ്രതിരോധ പരിശീലനം
ഒറ്റപ്പെട്ടയിടങ്ങളിലും പൊതുസ്ഥലങ്ങളിലും സ്ത്രീകള്‍ ആക്രമണം നേരിടേണ്ടിവരുമ്ബോള്‍ അതിനെ പ്രതിരോധിക്കാൻ സ്ത്രീകള്‍ക്ക് പരിശീലനം അത്യാവശ്യമാണ്.അത്തരമൊരു ശ്രമം കേരള പൊലീസ് വിജയകരമായി നടത്തുകയാണ്. ആയുധമൊന്നും ഇല്ലാതെ കൈ, കാല്‍മുട്ട്, തല, തോള്‍ മുതലായ ശരീരഭാഗങ്ങള്‍ ഉപയോഗിച്ച് അക്രമിയെ നേരിടേണ്ടത് എങ്ങനെയെന്നത് കേരള പൊലീസ്, സ്വയം പ്രതിരോധ പരിശീലന പരിപാടിയിലൂടെ പഠിപ്പിച്ചുനല്‍കും. ഏത് അവസ്ഥയിലും ധൈര്യം കൈവിടാതെ അക്രമികളെ പ്രതിരോധിക്കാന്‍ കുട്ടികളെയും സ്ത്രീകളെയും സജ്ജരാക്കുകയാണ് ഈ പദ്ധതിയുടെ കാതല്‍. സ്ത്രീ സുരക്ഷയ്ക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ട് കേരള പോലീസ് നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. അതില്‍ പ്രധാനമാണ് സ്ത്രീകള്‍ക്കായുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടി. വിദ്യാലയങ്ങള്‍, റസിഡൻസ് അസോസിയേഷനുകള്‍, കുടുംബശ്രീ കൂട്ടായ്മകള്‍ എന്നിങ്ങനെ ആര്‍ക്കും ഈ പരിശീലനത്തിനായി പോലീസിനെ സമീപിക്കാം. നിങ്ങള്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിങ്ങള്‍ക്ക് സൗകര്യപ്രദമായ സമയത്ത് സൗജന്യമായി പരിശീലനം ലഭിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. സംസ്ഥാനത്തൊട്ടാകെ അഞ്ചുലക്ഷത്തിലധികം ആളുകള്‍ക്ക് ഇതിനകം തന്നെ പദ്ധതിയിലൂടെ പരിശീലനം ലഭിച്ചിട്ടുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച വനിതാ പോലീസ്…
Read More » -
NEWS
കോച്ച് ഇവാൻ വുകോമാനോവിച്ചിനൊപ്പം കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ 2023-24 സീസൺ യാത്ര ആരംഭിച്ചു
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023 -2024 സീസണ് ഈ മാസം തുടക്കമായേക്കും. സെപ്റ്റംബർ 22 മുതൽ 24 വരെയുള്ള തിയതികളിലൊന്നിൽ ഐഎസ്എൽ സീസൺ തുടങ്ങാനാണ് സാധ്യത. 12 ടീമുകളാണ് ഇത്തവണ ഐഎസ്എല്ലിൽ പങ്കെടുക്കുക.കഴിഞ്ഞ ഐഎസ്എല്ലിലുണ്ടായിരുന്ന പതിനൊന്ന് ടീമുകൾക്ക് പുറമെ റൗണ്ട് ഗ്ലാസ് പഞ്ചാബും ഒന്നാം ഡിവിഷൻ ടൂർണമെന്റിന്റെ ഭാഗമാകും. കഴിഞ്ഞ ഐ-ലീഗ് സീസണിൽ കിരീടമുയർത്തിയാണ് പഞ്ചാബ് ഐഎസ്എല്ലിലേക്ക് സ്ഥാനക്കയറ്റം നേടിയെത്തുന്നത്. ഡ്യൂറന്റ് കപ്പ് ഫുട്‌ബോള്‍ പോരാട്ടത്തോടെ ആണ് 2023 – 2024 ക്ലബ് ഫുട്ബോൾ സീസണിന് ഇന്ത്യയിൽ തുടക്കമായത്.കൊൽക്കത്തയിൽ നടക്കുന്ന ഡ്യൂറന്റ് കപ്പിന്റെ ഫൈനൽ ഇന്ന് നടക്കും.കൊൽക്കത്ത ക്ലബ്ബുകളായ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളുമാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്.ടൂർണമെന്റിൽ നിന്നും കേരളത്തിൽ നിന്നുള്ള ടീമുകളായ കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരളയും നേരത്തെ പുറത്തായിരുന്നു.വിദേശതാരങ്ങളിൽ അധികവും എത്തിയിട്ടില്ലാഞ്ഞതിനാൽ ബ്ലാസ്റ്റേഴ്സിന്റെ പരിശീലന കളരി മാത്രമായിരുന്നു ഡ്യൂറന്റ് കപ്പ്. കഴിഞ്ഞ സീസണിലെ ഐഎസ്എൽ ഉത്ഘാടന മത്സരം കൊച്ചിയിൽ ആയിരുന്നു. ഈ സീസണിലും ആദ്യ മത്സരം കൊച്ചിയിൽ ആയിരിക്കുമോ എന്നത് തീരുമാനം…
Read More »

