KeralaNEWS

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം കാറിലിടിപ്പിച്ചെന്ന കൃഷ്ണകുമാറിന്റെ പരാതി; കേസെടുത്തില്ല, അന്വേഷിക്കുമെന്ന് പോലീസ്

പത്തനംതിട്ട: മുഖ്യമന്ത്രിക്കു അകമ്പടി സേവിച്ച പോലീസ് സഞ്ചരിച്ച ബസ് മനഃപൂര്‍വം തന്റെ കാറിലിടിപ്പിച്ചെന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവും നടനുമായ ജി. കൃഷ്ണകുമാറിന്റെ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് പോലീസ്. പരാതിയുടെ അടിസ്ഥാനത്തില്‍ നിലവില്‍ കേസെടുത്തിട്ടില്ലെന്നും എസ്എച്ച്ഒ ടി.ഡി.പ്രജീഷ് പറഞ്ഞു.

പുതുപ്പള്ളി തിരഞ്ഞെടുപ്പ് പ്രചാരണത്തിനു പോകുമ്പോള്‍ എംസി റോഡില്‍ പന്തളം ജംക്ഷന് മുന്‍പാണ് സംഭവമുണ്ടായത്. പോലീസ് ബസിന് മറികടന്നു പോകാന്‍ ചെയ്യാന്‍ ധാരാളം സ്ഥലമുണ്ടായിട്ടും താനാണു കാറിലെന്നു മനസ്സിലാക്കി ബോധപൂര്‍വം വന്നിടിച്ചെന്നാണ് കൃഷ്ണകുമാറിന്റെ ആരോപണം.

Signature-ad

മുഖ്യമന്ത്രി സഞ്ചരിച്ച വാഹനം മൈലുകള്‍ക്കപ്പുറം എത്തിയ ശേഷം പോലീസ് വാഹനത്തിലുണ്ടായിരുന്നവര്‍ എന്തിനാണ് ആവേശം കാട്ടിയതെന്ന് മനസ്സിലാകുന്നില്ലെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. വാഹനത്തിലുണ്ടായിരുന്ന പോലീസുകാര്‍ മോശമായി പെരുമാറിയെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു. സിഗ്‌നല്‍ ലഭിച്ച ഉടനെ വാഹനം വശത്തേക്കു മാറ്റിയിരുന്നെങ്കിലും മനഃപൂര്‍വം ബസ് ഇടിപ്പിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.

 

 

 

 

Back to top button
error: