KeralaNEWS

ട്രെയിനില്‍ ശൗചാലയത്തിലേക്കു പോകുന്നതിനിടെ പുറത്തേയ്ക്കു തെറിച്ചു വീണു; യുവാവിന് ഗുരുതര പരുക്ക്

കോട്ടയം: ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം യാത്ര ചെയ്തിരുന്ന യുവാവിന് ട്രെയിനില്‍ നിന്നു തെറിച്ചുവീണു ഗുരുതര പരുക്ക്. പത്തനാപുരം ഇളമണ്ണൂര്‍ തെങ്ങില്‍ വീട്ടില്‍ സജികുമാര്‍ പിള്ള(45)യ്ക്കാണ് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റത്. സജികുമാറിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് 6.45ന് കുറുപ്പന്തറ-ഏറ്റുമാനൂര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ മാഞ്ഞൂര്‍ മേല്‍പാലം സിഗ്‌നലിനു സമീപം കൊച്ചുവേളി ശ്രീഗംഗാനഗര്‍ എക്‌സ്പ്രസ് ട്രെയിനില്‍ നിന്നാണ് സജികുമാര്‍ പുറത്തേക്കു തെറിച്ചുവീണത്. ഭാര്യ അഞ്ജുഷ (40), മകള്‍ ആദ്യ എസ്. പിള്ള (8) എന്നിവരോടൊപ്പം അഹമ്മദാബാദിലേക്കു പോകാനായി കായംകുളം സ്റ്റേഷനില്‍ നിന്നാണ് സജികുമാര്‍ ട്രെയിനില്‍ കയറിയത്.

Signature-ad

ഏറ്റുമാനൂര്‍ സ്റ്റേഷന്‍ കഴിഞ്ഞപ്പോള്‍ ശൗചാലയത്തിലേക്കു പോകുന്നതിനിടെ ട്രെയിനില്‍ നിന്നു പുറത്തേക്കു തെറിച്ചു വീഴുകയായിരുന്നു. ഭാര്യയും കുഞ്ഞും യാത്രക്കാരും ബഹളം വയ്ക്കുകയും അപായച്ചങ്ങല വലിക്കുകയും ചെയ്തതോടെ ട്രെയിന്‍ കുറുപ്പന്തറ സ്റ്റേഷനു സമീപം നിര്‍ത്തിയിട്ടു.

വൈക്കം േറാഡില്‍ ട്രെയിനില്‍ കയറുന്നതിനിടെ ട്രാക്കില്‍ വീണു; ഇരുപതുകാരിയുടെ കൈ അറ്റു

തുടര്‍ന്ന് റെയില്‍വേ ജീവനക്കാരും പോലീസും നാട്ടുകാരും ചേര്‍ന്ന് ഒരു കിലോമീറ്ററോളം തിരച്ചില്‍ നടത്തി. ഏഴരയോടെ മാഞ്ഞൂര്‍ മേല്‍പാലം സിഗ്‌നലിനു സമീപം കാട്ടില്‍ പരുക്കേറ്റ് അവശനിലയില്‍ സജി കുമാറിനെ കണ്ടെത്തി. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

തലയ്ക്കും ദേഹത്തും കാര്യമായ പരുക്കുണ്ട്. ട്രെയിനില്‍ നിന്നു തെറിച്ചു വീണത് പുല്ലു നിറഞ്ഞ കാട്ടിലേക്ക് ആയതിനാല്‍ ജീവന്‍ തിരിച്ചുകിട്ടുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് കൊച്ചുവേളി ശ്രീഗംഗാനഗര്‍ എക്‌സ്പ്രസ് ട്രെയിന്‍ അരമണിക്കൂറോളം പിടിച്ചിട്ടു.

 

Back to top button
error: