KeralaNEWS

കെഎസ്ആർടിസിക്കായി പത്തനംതിട്ട-കോയമ്പത്തൂർ സ്വകാര്യ ബസ് തടഞ്ഞ് മോട്ടോർ വാഹനവകുപ്പ്; വ്യാപക പ്രതിഷേധം

പത്തനംതിട്ട: കഴിഞ്ഞ ദിവസം സർവീസ് ആരംഭിച്ച പത്തനംതിട്ട – കോയമ്പത്തൂർ സ്വകാര്യ ബസ് മോട്ടോർ വാഹനവകുപ്പ് പിടികൂടി.കെ.എസ്.ആര്‍.ടി.സി.യുടെ പത്തനംതിട്ട ജില്ലാ ഓഫീസര്‍ നല്‍കിയ പരാതിയിലാണ് നടപടി.
റോബിൻ ബസിനെതിരെയാണ് നടപടി.സ്വകാര്യബസുകള്‍ ദേശസാത്കൃത പാതയിലൂടെ ഓടുന്നത് തടയണമെന്നാണ് കെ.എസ്.ആര്‍.ടി.സി.യുടെ ആവശ്യം.
അതേസമയം ഓള്‍ ഇന്ത്യ പെര്‍മിറ്റുള്ള ബസാണിത്.അതിനാൽ തന്നെ കോയമ്ബത്തൂരിലേക്കുള്ള ബസ് പത്തനംതിട്ടയില്‍ പിടികൂടിയെങ്കിലും പെര്‍മിറ്റ് വ്യവസ്ഥകള്‍ പരിശോധിക്കാതെ വാഹനത്തിന്റെ സാങ്കേതികപ്പിഴവുകള്‍ മാത്രം ചൂണ്ടിക്കാണിച്ച്‌ ഫിറ്റ്നസ് റദ്ദാക്കുകയായിരുന്നു.

ഓള്‍ ഇന്ത്യ പെര്‍മിറ്റുള്ള ബസുകള്‍ക്ക് സംസ്ഥാനത്ത് നികുതി അടച്ചാല്‍ ഏതുപാതയിലൂടെ വേണമെങ്കിലും പെര്‍മിറ്റിലാതെ ഓടാൻ അനുമതിയുണ്ടെന്നിരിക്കെയാണിത്.വെള്ളനിറവും ബാധകമല്ല. റൂട്ട് ബസുകളെപ്പോലെ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യാം. ഇത് ശരിവെക്കുന്ന നിയമോപദേശമാണ് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ക്കും ലഭിച്ചിട്ടുള്ളത്. എന്നാല്‍, കെ.എസ്.ആര്‍.ടി.സി.യെ പ്രതികൂലമായി ബാധിക്കുന്ന ഈ സംവിധാനത്തിനെതിരെ ഉന്നതലസമ്മർദം മൂലമാണ് മോട്ടോര്‍വാഹനവകുപ്പിന്റെ നടപടി.

പെര്‍മിറ്റ് വ്യവസ്ഥകള്‍പ്രകാരം കേസെടുക്കുന്നതിന് പരിമിതിയുണ്ടെന്നു മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍ ബുധനാഴ്ച ബസ് യാത്രപുറപ്പെടുന്നതിനുമുമ്ബേ പിടികൂടി സാങ്കേതികപ്പിഴവുകളുടെപേരില്‍ ഫിറ്റ്നസ് റദ്ദാക്കുകയായിരുന്നു. മുൻവശത്തെ ചില്ലിന് പൊട്ടല്‍, ജി.പി.എസ്. തകരാര്‍, ടയറിന് തേയ്മാനം, ചവുട്ടുപടി തകര്‍ന്നു, ബ്രേക്ക് പോരായ്മ തുടങ്ങിയ നിസ്സാരകുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.15 ദിവസത്തിനുള്ളില്‍ തകരാര്‍ പരിഹരിച്ച്‌ ബസ് വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Signature-ad

പത്തനംതിട്ടയിൽ നിന്നും ബുധനാഴ്ചയാണ്  കോയമ്ബത്തൂരിലേക്ക് ‘റോബിൻ’ എന്ന സ്വകാര്യ ബസ് സര്‍വീസ് ആരംഭിച്ചത്.ഇന്റര്‍സ്റ്റേറ്റ് സൂപ്പര്‍ എക്സ്പ്രസ്സ് ആയിട്ടാണ് സര്‍വീസ്.പത്തനംതിട്ടയില്‍ നിന്നും റാന്നി, ഏരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, തൊടുപുഴ, മുവാറ്റുപുഴ, പെരുമ്ബാവൂര്‍, അങ്കമാലി, പാലക്കാട് വഴിയാണ് കോയമ്ബത്തൂരില്‍ എത്തുക.വെളുപ്പിനെ പത്തനംത്തിട്ടയിൽ നിന്നും പുറപ്പെടുന്ന രീതിയിലായിരുന്നു സർവീസ്.

എല്ലാ ദിവസവും വൈകുന്നേരം 5 മണിക്ക് കോയമ്പത്തൂർ ഗാന്ധിപുരം ഒംനി(സത്തി റോഡ്) ബസ് സ്റ്റാൻഡിൽ നിന്നും തിരിച്ചു പത്തനംതിട്ടക്ക് പുറപ്പെടും.
വാളയാർ പാലക്കാട്  ചാലക്കുടി  അങ്കമാലി പെരുമ്പാവൂർ   മൂവാറ്റുപുഴ തൊടുപുഴ  ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി  എരുമേലി  റാന്നി വഴി പത്തനംതിട്ടയിൽ എത്തും.

രാവിലെ 8 മണിക്ക് പത്തനംതിട്ടയില്‍ നിന്നും കോയമ്ബത്തൂരിലേക്ക് കെഎസ്‌ആര്‍ടിസിയുടെ സൂപ്പര്‍ഫാസ്റ്റ്  നിലവിൽ സർവീസ് നടത്തുന്നുണ്ട്.തിരികെ വൈകിട്ട് 8:45 ന് കോയമ്പത്തൂരിൽ നിന്നും പത്തനംതിട്ടയിലേക്കും ഈ‌ ബസ് സർവീസ് നടത്തുന്നുണ്ട്.

ROBIN ഇന്റർസ്റ്റേറ്റ് സൂപ്പർ എക്സ്പ്രസ്സ്…
#AITP – ALL INDIA TOURIST OMNI BUS PERMIT
FOR SEAT BOOKING ;
☎️  9745232007, 9745048007

Back to top button
error: