ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘നേരി’ന്റെ പുതിയ അപ്‌ഡേറ്റ് പങ്കുവെച്ച് മോഹന്‍ലാല്‍. ചിത്രത്തിന്റെ സെറ്റില്‍ താന്‍ ജോയിന്‍ ചെയ്തുവെന്ന് താരം അറിയിച്ചു. ചിത്രത്തിലെ ലുക്കും നടന്‍ പങ്കുവെച്ചിട്ടുണ്ട്. വൈകാതെ ചിത്രത്തിന്റെ കൂടുതല്‍ അപ്‌ഡേറ്റ്‌സ് പുറത്തുവിടുമെന്നും മോഹന്‍ലാല്‍ അറിയിച്ചു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘നേര്’ എന്ന സിനിമയുടെ ചിത്രീകരണം ചിങ്ങം ഒന്നിനാണ് ആരംഭിച്ചത്. ആശിര്‍വാദിന്റെ മുപ്പത്തിമൂന്നാമത്തെ ചിത്രമാണിത്. ഒരു കോര്‍ട്ട് റൂം ഡ്രാമയാണ് ചിത്രം.
മോഹന്‍ലാലിന് പുറമേ പ്രിയാമണി, അനശ്വര രാജന്‍, ജഗദീഷ്, സിദിഖ്, നന്ദു, ശ്രീധന്യ, മാത്യു വര്‍ഗീസ്, കലേഷ്, ശാന്തി മായാദേവി, ഗണേഷ് കുമാര്‍, ദിനേശ് പ്രഭാകര്‍, ശങ്കര്‍ ഇന്ദുചൂഡന്‍, രമാദേവി, രശ്മി അനില്‍, ഡോ. പ്രശാന്ത് തുടങ്ങി നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
ജീത്തു ജോസഫും ശാന്തി മായാദേവിയും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിഷ്ണു ശ്യാം ഈണം പകര്‍ന്നിരിക്കുന്നു. സതീഷ് കുറുപ്പ് ഛായാഗ്രഹണവും വി. എസ്. വിനായക് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.