ന്യൂഡൽഹി: രാജ്യത്ത് ഇന്ന് ഏറ്റവും മൂല്യമുള്ള കറൻസി 500 രൂപയുടെ നോട്ടാണ്.2016 ല്‍ പ്രചാരത്തിലുണ്ടായിരുന്ന 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ 2000 രൂപാ നോട്ട് പുറത്തിറക്കിയത്.പിന്നീട് 2000 രൂപയുടെ നോട്ടും പിൻവലിച്ചു.ഇതോടെ 500 രൂപയുടെ നോട്ടാണ് രാജ്യത്തെ ഏറ്റവും മൂല്യമുള്ള കറന്‍സി.
രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപാ കറന്‍സികളില്‍ 93 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതായി കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നു.വരെ.മേയ് 19 ന് ആണ് റിസര്‍വ് ബാങ്ക് 2000 രൂപാ നോട്ടുകള്‍ പിന്‍വലിക്കുന്നത്.
അതേസമയം 2023 സെപ്റ്റംബര്‍ 30 വരെയാണ് 2000 രൂപാ നോട്ടുകള്‍ മാറ്റി വാങ്ങുന്നതിന് റിസര്‍വ് ബാങ്ക് സമയ പരിധി നിശ്ചയിച്ചിരിക്കുന്നത്.എല്ലാ ബാങ്കുകളും അവരുടെ ശാഖകള്‍ വഴി പൊതുജനങ്ങള്‍ക്ക് നോട്ടുകള്‍ മാറ്റുന്നതിനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.ബാങ്ക് അക്കൗണ്ട് ഉള്ള ആളുകള്‍ക്ക് അവരുടെ ബ്രാഞ്ച് സന്ദര്‍ശിച്ച് 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കാവുന്നതാണ്.നോട്ടു