KeralaNEWS

കനത്ത മഴ; ഗവി യാത്ര നിരോധിച്ചു

പത്തനംതിട്ട: കനത്തമഴയിൽ ഗവിക്ക് സമീപം മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും ഉണ്ടായതിനെ തുടര്‍ന്ന് ഇവിടേക്കുള്ള ഗതാഗതം ‍ താൽക്കാലികമായി നിര്‍ത്തിവെച്ചു.

മലവെള്ളം കുതിച്ചെത്തിയതോടെ മണിയാര്‍ ഡാമിന്റെ ഷട്ടറുകളും അടിയന്തരമായി തുറന്നിട്ടുണ്ട്.തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട കളക്ടര്‍ അറിയിച്ചു.അതേസമയം ഉരുൾപൊട്ടൽ ഉണ്ടായി എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്നും കലക്ടർ അറിയിച്ചു.

Back to top button
error: