Month: September 2023
-
Kerala
മികച്ച ഏഷ്യൻ നടൻ; ടൊവിനോ തോമസിന് സെപ്റ്റിമിസ് അവാർഡ്
മികച്ച ഏഷ്യൻ നടനുള്ള അന്തർദേശീയ ചലച്ചിത്ര പുരസ്കാരമായ നെതർലാൻഡ്സിലെ ആംസ്റ്റർഡാമിൽ നിന്നുള്ള സെപ്റ്റിമിസ് അവാർഡ് പുരസ്കാരം മലയാളത്തിന്റെ പ്രിയ നടൻ ടൊവിനോ തോമസിന്. പ്രളയം പശ്ചാത്തലമാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018, എവരിവൺ ഈസ് ഹീറോ എന്ന സിനിമയിലെ തിളങ്ങുന്ന പ്രകടനത്തിലൂടെയാണ് മികച്ച ഏഷ്യൻ നടനുള്ള പുരസ്കാരം ടോവിനോ കേരളത്തിനെത്തിച്ചിരിക്കുന്നത്. സെപ്റ്റിമിയസ് പുരസ്ക്കാരത്തിന് അർഹത നേടുന്ന ആദ്യ ദക്ഷിണേന്ത്യൻ നടൻ കൂടിയാണ് ടൊവിനോ തോമസ്. ലോക അഭിനയ ചക്രവാളത്തിൽ രത്നത്തിലക്കമാകുന്ന പദവികളിലേക്ക് പ്രിയനടൻ ടോവിനോ നമുക്കു വേണ്ടി നടന്നടുക്കുന്നതിന്റെ തുടക്കമാകട്ടെ പുരസ്കാരം. (ഓസ്‌കർ നോമിനേഷനിലേക്ക് ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക എൻട്രിയാണ് ചിത്രം)
Read More » -
NEWS
ഓസിസിന് 66 റണ്‍സ് വിജയം, തോല്‍വി ചോദിച്ചുവാങ്ങി ഇന്ത്യ
രാജ്‌കോട്ട്: സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്ക്ക് ആശ്വാസവിജയം. രണ്ടു മത്സരങ്ങള്‍ പരാജയപ്പെട്ട ഓസിസിന്, മൂന്നാം മത്സരത്തില്‍ 66 റണ്‍സിന്റെ വിജയം ആശ്വാസമായി. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 352 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം ലഭിച്ചിട്ടും 49.4 ഓവറില്‍ 286 റണ്‍സിന് എല്ലാവരും പുറത്തായി. നേരത്തെ രണ്ടു വിജയങ്ങളോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്ബര ഇന്ത്യ സ്വന്തമാക്കിയിരുന്നു.
Read More » -
NEWS
ഏഷ്യന്‍ ഗെയിംസ് പുരുഷ ഫുട്‌ബോളില്‍ ഇന്ത്യ ഇന്ന് സൗദിക്കെതിരെ
ഹാങ്ചോ: ഏഷ്യന്‍ ഗെയിംസ് പുരുഷ ഫുട്‌ബോൾ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇന്ത്യ ഇന്നിറങ്ങുന്നു.സൗദി അറേബ്യയാണ് എതിരാളികള്‍. ഫിഫ റാങ്കിങ്ങില്‍ 45 സ്ഥാനങ്ങളുടെ വ്യത്യാസമാണ് ഇന്ത്യയും സൗദിയും തമ്മിലുള്ളത്.ഏഷ്യന്‍ ടീമുകളില്‍ അഞ്ചാം സ്ഥാനക്കാരാണ് ഈ മധ്യേഷ്യൻ ടീം.ഇന്ത്യയുടെ സ്ഥാനം 18-ാമതാണ്. പക്ഷെ പരിശീലകന്‍ ഇഗര്‍ സ്റ്റിമാക്കിന്റെ വാക്കുകള്‍ തന്നെയാണ് ചേത്രിക്കും ജിംഗാനും കെ പി രാഹുലിനുമെല്ലാം മരുന്നാകുക. ‘അവർക്ക് അർജന്റീനയെ അട്ടിമറിക്കാൻ ആകുമെങ്കിൽ ഇന്ത്യയ്ക്ക് സൗദി അറേബ്യയേയും തോൽപ്പിക്കാനാകും.ദയവായി നിങ്ങൾ മുൻവിധികൾ ഒഴിവാക്കി കളത്തിലിറങ്ങുക ഇത് എന്റെ ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ്.ഞാൻ ആഗ്രഹിച്ചിരുന്ന മത്സരവും’.
Read More » -
NEWS
ഏഷ്യൻ ഗെയിംസ്: ഇന്ത്യയ്ക്ക് ഇന്നലെ രണ്ട് സ്വര്‍ണമുള്‍പ്പടെ എട്ടുമെഡലുകള്‍
ഹ്വാംഗ്ചോ ഏഷ്യൻ ഗെയിംസില്‍ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ മെഡലുകള്‍ ലഭിച്ച ദിവസമായിരുന്നു ഇന്നലെ. രണ്ട് സ്വര്‍ണമുള്‍പ്പടെ എട്ടുമെഡലുകള്‍.അതില്‍ ഏഴും പിറന്നത് ഷൂട്ടിംഗ് റേഞ്ചിലും. റൈഫിള്‍ ത്രീ പൊസിഷൻ വ്യക്തിഗത ഇനത്തില്‍ ഏഷ്യൻ റെക്കാഡ് സ്ഥാപിച്ച്, സിഫ്ത് സമ്ര കൗറും വനിതകളുടെ 25 മീറ്റര്‍ റാപ്പിഡ് പിസ്റ്റള്‍ ടീമിനത്തില്‍ മനു ഭാക്കര്‍, ഇഷ സിംഗ്, റിഥം സാംഗ്‌വാൻ എന്നിവരുമാണ് സ്വര്‍ണം നേടിയത്. റൈഫിള്‍ ത്രീ പൊസിഷനില്‍ സിഫ്ത് , അഷി ചൗക്സെ,മനിനി കൗഷിക് എന്നിവരടങ്ങിയ ടീമിന് വെള്ളി ലഭിച്ചു. റാപ്പിഡ് പിസ്റ്റള്‍ വ്യക്തിഗത ഇനത്തില്‍ ഇഷ സിംഗ് വെള്ളി നേടിയപ്പോള്‍ റൈഫിള്‍ ത്രീ പൊസിഷനില്‍ അഷിക്ക് വെങ്കലം നേടാനായി.പുരുഷ സ്കീറ്റ് ടീം വെങ്കലം നേടിയപ്പോള്‍ വ്യക്തിഗത ഇനത്തില്‍ ആനന്ദ് ജീത് സിംഗിന് വെള്ളി ലഭിച്ചു. അഞ്ച് സ്വർണവും ഏഴ് വെള്ളിയും പത്ത് വെങ്കലവുമടക്കം 22 മെഡലുകളാണ് ഇന്ത്യയ്ക്ക് നിലവിലുള്ളത്. മെഡൽ പട്ടികയിൽ ഏഴാം സ്ഥാനത്താണ് നിലവിൽ ഇന്ത്യയുടെ സ്ഥാനം.
Read More » -
NEWS
അർമേനിയ വിളിക്കുന്നു; ഇന്ത്യൻ പാസ്പോര്‍ട്ട് ഉള്ളവർക്ക് വീസ ഓൺ അറൈവലിലൂടെ എത്താം; അർമേനിയയിൽ എങ്ങനെ ജോലി കണ്ടെത്താം ?
അർമേനിയ എന്ന പേര് കേട്ടിട്ടുണ്ടാകും.യൂറോപ്പിനും ഏഷ്യക്കും ഇടയിലാണ് അർമേനിയ.റഷ്യ, ജോർജിയ, അസർബൈജാൻ, തുർക്കി എന്നീ രാജ്യങ്ങൾക്കടുത്തുള്ള മനോഹരരാജ്യം. തൊട്ടടുത്തായി കാസ്പിയൻ കടൽ. അർമേനിയയുടെ തലസ്ഥാനം യെരവാനാണ്.ഇന്ന് കൂടുതൽ സന്ദർശകരെത്തുന്ന രാജ്യം കൂടിയാണ് അർമേനിയ.ഇന്ത്യൻ പാസ്പോര്‍ട്ട് ഉള്ളവർക്ക് വീസ ഓൺ അറൈവലിലൂടെ അർമേനിയയിൽ എത്താം. അതിമനോഹരമായ പർവതങ്ങൾ, മാറ്റേറും സംസ്കാരം, സമ്പന്നമായ പൈതൃകം, യക്ഷിക്കഥകളിലേതുപോലെ നിഗൂഢതകൾ ഒളിപ്പിച്ച അനേകം കോട്ടകൾ എന്നിവയാൽ യൂറോപ്പിലെ ഏറ്റവും മികച്ച വിനോദസഞ്ചാരയിടങ്ങളിലൊന്നാണ് ഇന്ന് അർമേനിയ. വളരെ കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാവുന്ന ഒരു രാജ്യവുമാണ് അർമേനിയ.മറ്റ് യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ചെലവുകൾ കുറവായതിനാൽ അനേകം വിനോദ സഞ്ചാരികൾ ഇവിടെക്ക് എത്തുന്നുണ്ട്. ഭക്ഷണം, താമസം, ഇന്ധനം, മ്യൂസിയങ്ങളും മറ്റും സന്ദർശിക്കുന്നതിനുള്ള ടിക്കറ്റുകൾ എന്നിവയ്ക്കെല്ലാം വളരെ മിതമായ നിരക്കാണ് ഇവിടെ. ഏകദേശം 5 ദിവസം അർമേനിയയിൽ തങ്ങുന്ന രണ്ടു പേർക്ക് ഏതാണ്ട് 190 യൂറോ മാത്രമാണ് ചെലവു വരുന്നത്. അതായത്, പ്രതിദിനം ഒരാൾക്ക് 20 യൂറോയിലും കുറവ്. ബാർബിക്യു ചെയ്തതും…
Read More » -
NEWS
രണ്ട് ചുവപ്പ് കാര്‍ഡും രണ്ടാം തോല്‍വിയും ഏറ്റുവാങ്ങി ബെംഗളൂരു എഫ് സി
കൊൽക്കത്ത:ഇന്ത്യൻ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ് സിക്ക് തുടര്‍ച്ചയായ രണ്ടാം പരാജയം. ഇന്ന് മോഹൻ ബഗാനെ നേരിട്ട ബെംഗളൂരു എഫ് സി മറുപടിയില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെട്ടത്. മികച്ചൊരു ഫിനിഷിങിലൂടെ 67ാം മിനിറ്റില്‍ മൊറോക്കന്‍ താരം ഹ്യൂഗോ ബൗമസാണ് ബഗാന്റെ വിജയഗോള്‍ കുറിച്ചത്. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമാണ്. ബെംഗളൂരുവിന് തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലാണ് അടിതെറ്റിയിരിക്കുന്നത്. നേരത്തേ ഉദ്ഘാടന മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനോടു അവര്‍ 1-2ന്റെ തോല്‍വിയേറ്റു വാങ്ങിയിരുന്നു. ബഗാനെതിരായ പരാജയത്തോടൊപ്പം രണ്ടു താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായത് ബൈംഗളൂരുവിനു മറ്റൊരു നാണക്കേടായി മാറി. 75ാം മിനിറ്റില്‍ സുരേഷ് വാങ്യാമിനും ഇഞ്ചുറി ടൈമില്‍ റോഷന്‍ സിങിനുമാണ് ചുവപ്പ് കാര്‍ഡ് ലഭിച്ചത്.രണ്ട് ചുവപ്പ് കാര്‍ഡ് ലഭിച്ച ബെംഗളൂരു എഫ് സി 9 പേരുമായാണ് കളി അവസാനിപ്പിച്ചത്. അതേസമയം ഐഎസ്‌എല്ലിൽ നിലവിലെ ചാംപ്യന്‍മാരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് വിജയക്കുതിപ്പ് തുടരുകയാണ്.സീസണിലെ തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും ജയിച്ച അവര്‍ പോയിന്റ്…
Read More » -
Kerala
ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം; കൊച്ചി അടിമുടി മാറുകയാണ്
2023 കൊച്ചിയെ സംബന്ധിച്ച് വലിയ നേട്ടങ്ങൾ കൈവരിച്ച വർഷമാണ്. അതിൽ പ്രധാനപ്പെട്ടതാണ് കൊച്ചി വാട്ടർമെട്രോ, കൊച്ചി മെട്രോ, കൊച്ചി വിമാനത്താവളം എന്നീ പദ്ധതികൾ കൈവരിച്ച നേട്ടങ്ങൾ. ഇന്ത്യയിലെ തന്നെ ആദ്യ വാട്ടർമെട്രോയായ കൊച്ചി വാട്ടർമെട്രോ ഉദ്ഘാടനം ചെയ്യപ്പെട്ട വർഷമാണ് 2023. പൂർണമായും കേരളത്തിൽ നിർമിച്ച ബോട്ടിന് ഇലക്ട്രിക് ബോട്ടുകൾക്കായുള്ള രാജ്യാന്തര പുരസ്കാരമായ “ഗുഡീസ് ഇലക്ട്രിക് ബോട്ട് അവാർഡ് ഉൾപ്പെടെ ലഭിച്ചിട്ടുണ്ട്. കേവലം 5 മാസത്തിനുള്ളിൽ 9ലക്ഷത്തിലധികം യാത്രക്കാരാണ് കൊച്ചി വാട്ടർമെട്രോ സൗകര്യം ഉപയോഗിച്ചിട്ടുള്ളത്. നിലവിലുള്ള റൂട്ടുകൾക്ക് പുറമെ കൂടുതൽ റൂട്ടുകളും ഉടനെ ആരംഭിക്കുന്നതാണ്. ചരിത്രത്തിലാദ്യമായി കൊച്ചി മെട്രോ പ്രവർത്തനലാഭം നേടിയ വർഷമാണ് 2023. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ 145% വർധനവ് നേടിക്കൊണ്ടാണ് കൊച്ചി മെട്രോ ഈ നേട്ടം കൈവരിച്ചത്.ഡിസംബർ-ജനുവരി മാസത്തിൽ തൃപ്പൂണിത്തുറ സ്റ്റേഷൻ പ്രവർത്തനമാരംഭിക്കുകയും കൊച്ചി മെട്രോ രണ്ടാം ഘട്ടം കൂടി പ്രാവർത്തികമാകുകയും ചെയ്യുമ്പോൾ വരുമാനത്തിൽ കാര്യമായ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1957 കോടി രൂപയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കായുള്ള പുതുക്കിയ ഭരണാനുമതി…
Read More » -
Business
23കാരി വിദ്യാർഥിനിയുടെ ശമ്പളം 10 ലക്ഷം രൂപ! രാജ്യത്തെ റെക്കോഡ് ശമ്പളം ഈ ബാങ്ക് വക; യുവതി ഞെട്ടിക്കുന്ന ശമ്പളം സ്വന്തമാക്കിയത് ഇങ്ങനെ…
ഹൈദരാബാദ്: ശമ്പളക്കാര്യത്തിൽ രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ് ഒരു ബിബിഎ വിദ്യാർഥിനി. പഠിച്ചിറങ്ങുമ്പോൾ തന്നെ 10 ലക്ഷം രൂപയാണ് ഈ മിടുക്കി ശമ്പളമായി നേടാൻ പോകുന്നത്. കേവലം 20കളുടെ തുടക്കത്തിൽ മാത്രം പ്രായമെത്തിനിൽക്കുന്ന ഈ വിദ്യാർഥിനി, ഈ പ്രായത്തിലെ ശമ്പളത്തുകയുടെ കാര്യത്തിൽ ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ഐഎഫ്എസോ, ഡോക്ടറോ, എൻജിനീയറോ, ഐടി പ്രൊഫഷണലോ മറ്റോ ആണ് ഈ മിടുക്കി എന്ന് കരുതിയെങ്കിൽ തെറ്റി. ബിബിഎ പഠനം പൂർത്തിയാക്കുന്ന വിദ്യാർഥിനിയാണ് 10 ലക്ഷം രൂപ ശമ്പളത്തിൻറെ ഉടമയായിരിക്കുന്നത്. അത് നൽകുന്നതാകട്ടെ ഒരു ബാങ്കും. വിശദമായി പറഞ്ഞാൽ ഹൈദരാബാദ് സ്വദേശി മലിസ ഫെർണാണ്ടസാണ് 10.05 ലക്ഷം രൂപ ശമ്പളം നേടുന്നതിലൂടെ രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുന്നത്. ക്യാംപസ് ഇൻറർവ്യൂവിലൂടെയാണ് ഈ മിടുക്കി സ്വപ്ന നേട്ടം സ്വന്തമാക്കിയത്. ആക്സിസ് ബാങ്കിൻറെ ഒരു വാർത്താക്കുറിപ്പാണ് ഈ വിവരം പുറംലോകത്തെ അറിയിച്ചത്. മലിസയെ കഴിഞ്ഞ ദിവസമാണ് ഡെപ്യൂട്ടി മാനേജർ ആയി നിയമിക്കുന്നതായി ആക്സിസ് ബാങ്ക് വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. ഈ വാർത്തക്കുറിപ്പിലാണ് ഈ മിടുക്കിയുടെ ശമ്പളം മാസം…
Read More » -
Business
നിക്ഷേപങ്ങൾ സേഫാണ്, ഉയർന്ന പലിശയും; ജനപ്രിയ പദ്ധതികൾ ഇവയാണ്
ഉയർന്ന പലിശ ലഭിക്കുന്ന സുരക്ഷിതമായ നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസ് സ്കീമുകൾ. നികുതി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പോസ്റ്റ് ഓഫീസ് സ്കീമുകൾ കുട്ടികൾക്കും, മുതിർന്ന പൗരൻമാർക്കും, സ്ത്രീകൾക്കും, കർഷകർക്കുമൊക്കെ അനുയോജ്യമായ വ്യത്യസ്ത തരത്തിലുള്ള നിക്ഷേപ ഓപ്ഷുകൾ വാഗ്ദാനം ചെയ്യുന്നു. പോസ്റ്റ് ഓഫീസ് സ്കീമിൽ. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), സുകന്യ സമൃദ്ധി യോജന (എസ്എസ് വൈ), നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻഎസ്‌സി), 5 വർഷ കാലാവധിക്കുള്ള പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്, സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (എസ്‌സിഎസ്എസ്) തുടങ്ങിയ വിവിധ ജനപ്രിയ പദ്ധതികളുണ്ട്. പോസ്റ്റ് ഓഫീസ് സ്കീമിലെ, 2023 ജൂലൈ-സെപ്റ്റംബർ പാദത്തിലെ പലിശ നിരക്കുകൾ ഇപ്രകാരമാണ്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് അഥവാ പിപിഎഫ് പൂർണമായും നികുതി ഇളവുള്ള നിക്ഷേപമാണ്. പിപിഎഫ് പദ്ധതിയിൽ 500 രൂപ നിക്ഷേപിച്ചുകൊണ്ട് അംഗമാകാം. പരമാവധി പരിധി 1.5 ലക്ഷം രൂപയാണ്. പിപിഎഫിന്റെ നിലവിലെ പലിശ നിരക്ക് 7.1 ശതമാനമാണ്.…
Read More » -
Kerala
കേരളീയം നടക്കുന്ന ദിവസങ്ങളില്‍ ദൂരെയുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിച്ചു വരുത്തുക, തിരുവനന്തപുരത്തിന്റെ പുകള്‍പെറ്റ ആതിഥ്യമര്യാദ ലോകം അറിയണം: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളീയം 2023ന്റെ നടത്തിപ്പിന് സർക്കാർ സംവിധാനങ്ങൾക്കൊപ്പം ഓരോ തലസ്ഥാന നഗരവാസിയും സംഘാടകനായി മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളെ ഈ മഹോത്സവത്തിലേക്ക് ആകർഷിക്കാനുള്ള നടപടികൾ ഓരോ നഗരവാസിയും സ്വീകരിക്കണം. തിരുവനന്തപുരത്തിന്റെ പുകൾപെറ്റ ആതിഥ്യമര്യാദ ലോകം അറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ”തിരുവനന്തപുരത്ത് താമസിക്കുന്നവർ കേരളീയം നടക്കുന്ന ദിവസങ്ങളിൽ ദൂരെയുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിച്ചു വരുത്തുക. ആളുകൾക്ക് ഇവിടേക്കെത്താനും താമസിക്കുവാനുമുള്ള സൗകര്യം ഏർപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ കൂടി സ്വാഭാവികമായി നടക്കുമ്പോഴേ കേരളീയം യഥാർഥത്തിൽ കേരളത്തിന്റെ ഉത്സവമായി മാറുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘കേരളീയത’ എന്നത് ഓരോ മലയാളിയുടെയും വികാരമാവണം. അതിലൂടെ കേരളീയരാകെ ഒരുമിക്കണം എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. കേരളീയവുമായി ബന്ധപ്പെട്ട പരിപാടികൾ നടക്കുന്നത് തിരുവനന്തപുരത്താണെങ്കിലും കേരളമാകെ ഈ പരിപാടി ജനകീയമാക്കാൻ സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ”കേരളീയത്തിന്റെ ഒരുക്കങ്ങൾ ഊർജിതമായി മുന്നോട്ടുപോകുകയാണ്. 41 വേദികളിലായാണ് കേരളീയം അരങ്ങേറുക. ആദ്യഘട്ടത്തിൽ ആസൂത്രണം ചെയ്ത ആറ് എകിസിബിഷനുകൾ കൂടാതെ താത്പര്യപത്രം ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത 13 എക്‌സിബിഷനുകൾ…
Read More »