Month: September 2023

  • India

    വളർത്തു നായക്ക് നടക്കാൻ ദില്ലിയിലെ സ്റ്റേഡിയം ഒഴിപ്പിച്ച സംഭവത്തിൽ ഐഎഎസ് ദമ്പതികളിലൊരാളായ റിങ്കു ദു​​ഗ്​ഗയോട് ‘വിരമിച്ച് വീട്ടിലിരുന്നോളൂ’ എന്ന് കേന്ദ്രം

    ദില്ലി: വളർത്തു നായക്ക് നടക്കാൻ ദില്ലിയിലെ സ്റ്റേഡിയം ഒഴിപ്പിച്ച സംഭവത്തിൽ ഐഎഎസ് ദമ്പതികളിലൊരാളായ റിങ്കു ദു​​ഗ്​ഗയെ നിർബന്ധിച്ച വിരമിക്കലിന് നിർദേശിച്ച് സർക്കാർ. അരുണാചൽ പ്രദേശ് സർക്കാരിൽ സേവനമനുഷ്ഠിക്കുന്ന റിങ്കു ദുഗ്ഗയെ അരുണാചൽ പ്രദേശിലെ തദ്ദേശീയ കാര്യങ്ങളുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. 1972 ലെ സെൻട്രൽ സിവിൽ സർവീസസ് (സിസിഎസ്) പെൻഷൻ റൂൾസിലെ നിയമ പ്രകാരമാണ് വിരമിക്കാൻ നിർദേശം നൽകിയത്. പൊതുതാൽപര്യത്തിന് വേണ്ടിയാണെങ്കിൽ ഉദ്യോ​ഗസ്ഥരോട് നിർബന്ധിത വിരമിക്കൽ ആവശ്യപ്പെടാമെന്നും സർക്കാർ വൃത്തങൾ അറിയിച്ചു. 1994 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് റിങ്കു. കഴിഞ്ഞ വർഷമായിരുന്നു സംഭവം. വളർത്തു നായക്ക് നടക്കാൻ ദില്ലിയിലെ സ്റ്റേഡിയം ഐഎഎസ് ഉദ്യോ​ഗസ്ഥരായ സഞ്ജീവ് ഖിർവാറും ഭാര്യയായ റിങ്കു ദു​ഗ്​ഗയും ഒഴിപ്പിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ സഞ്ജീവിനെ ലഡാക്കിലേക്ക് സ്ഥലം മാറ്റി. ഭാര്യ റിങ്കു ദുഗ്ഗയെ അരുണാചൽ പ്രദേശിലേക്കും സ്ഥലം മാറ്റി. തന്റെ നായക്ക് നടക്കാൻ വേണ്ടി ദില്ലിയിലെ ത്യാഗരാജ് സ്റ്റേഡിയമാണ് ഐഎഎസ് ഓഫിസർ ഒഴിപ്പിച്ചത്. സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിന് പിന്നാലെയാണ് കേന്ദ്ര…

    Read More »
  • Crime

    പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്: കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ കെ.കെ. എബ്രഹാമിന്റെ വിശ്വസ്തൻ സജീവൻ കൊല്ലപ്പള്ളിയെ ഇഡി അറസ്റ്റ് ചെയ്തു

    കൽപ്പറ്റ: വയനാട് പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സജീവൻ കൊല്ലപ്പള്ളിയെ ഇ ഡി അറസ്റ്റ് ചെയ്തു. കേസിൽ മുൻപ് വിജിലൻസ് അറസ്റ്റ് ചെയ്ത മുൻ കെപിസിസി ഭാരവാഹി കെകെ എബ്രഹാമിന്റെ വിശ്വസ്തനാണ് അറസ്റ്റിലായ സജീവൻ കൊല്ലപ്പള്ളി. വായ്പ തട്ടിപ്പിന് ഇടനിലക്കാരനായി നിന്ന സജീവൻ, കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഇഡിയുടെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ അടുത്ത മൂന്ന് ദിവസത്തേക്ക് ഇഡിയുടെ കസ്റ്റഡിയിൽ വിട്ടു. ബാങ്ക് ഭരണ സമിതി അംഗങ്ങളും ജീവനക്കാരും അടക്കം 10 പേരാണ് പ്രതികൾ. തുച്ഛമായ വിലയുള്ള ഭൂമിയ്ക്ക് ബിനാമി വായ്പകൾ അനുവദിച്ച് കോടികൾ തട്ടിയ കേസിൽ കോൺഗ്രസ് നേതാവും കെപിസിസി മുൻ ഭാരവാഹിയുമായ കെകെ എബ്രഹാമാണ് ഒന്നാം പ്രതി. ബാങ്കിൽ നിന്ന് 80000 രൂപ മാത്രം വായ്പയെടുത്ത പുൽപ്പള്ളി കേളക്കവല ചെമ്പകമൂല സ്വദേശി രാജേന്ദ്രൻ നായർ ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെയാണ് വിജിലൻസ് സംഘം എബ്രഹാമിനെ അറസ്റ്റ് ചെയ്തത്. 80000 രൂപ മാത്രം വായ്പയെടുത്ത രാജേന്ദ്രൻ നായരുടെ പേരിൽ…

    Read More »
  • Crime

    വീടുകൾക്ക് നേരേയുള്ള കല്ലേറിൽ പൊറുതിമുട്ടി നാട്ടുകാർ; രാത്രിയില്‍ ഉറങ്ങാനാവുന്നില്ല, സാമൂഹ്യ വിരുദ്ധരെ പിടികൂടാന്‍ പൊലീസ് ശ്രമിക്കുന്നില്ലെന്ന് ആക്ഷേപം

    ഇടുക്കി: രാത്രിയില്‍ വീടുകൾക്ക് നേരെ കല്ലെറിയുന്ന സാമൂഹ്യ വിരുദ്ധരെ പിടികൂടാന്‍ പൊലീസ് ശ്രമിക്കുന്നില്ലെന്ന പരാതിയുമായി ഇടുക്കി കല്ലാ‌ർകുട്ടി സ്വദേശികൾ. ദിവസവും കല്ലേറ് തുടങ്ങിയതോടെ നാട്ടുകാർ പരിഹാരമാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിയെ സമീപിച്ച് കഴിഞ്ഞു. അതേസമയം അന്വേഷിക്കുന്നുവന്നാണ് വെള്ളത്തൂവൽ പൊലീസിന്‍റെ വിശദീകരണം. കഴിഞ്ഞ ഒമ്പത് മാസമായി കല്ലാര്‍ കുട്ടി നായ്കുന്ന് ഭാഗത്ത് ആളുകള്‍ക്ക് രാത്രിയായാല്‍ വീട്ടില്‍ കിടന്നുറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. സന്ധ്യമയങ്ങുമ്പോഴേക്കും കല്ലേറ് തുടങ്ങും. പല വീടിന്‍റെയും ആസ്ബറ്റോസിട്ട മേൽക്കൂരകൾ കല്ലേറില്‍ തകർന്നു. കടകള്‍ക്ക് നേരെയുമുണ്ട് അക്രമം. പരാതിയില്‍ പൊലീസ് നടപടിയെടുക്കാത്തതോടെ അക്രമികള്‍ ഒന്നുകൂടി ഉഷാറായി. ഇപ്പോള്‍ കല്ലേറിനിരയാകുന്ന നാട്ടുകാരുടെയും കെട്ടിടങ്ങളുടെയും എണ്ണം പ്രതിദിനം കൂടുകയാണ്. ഉടന്‍ പരിഹാരം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

    Read More »
  • Local

    മരം മുറിച്ച കൂലി കിട്ടിയില്ല എന്ന് ആരോപിച്ച് മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി മധ്യവയസ്‌കന്‍! ഫയര്‍ ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി സൈമണെ അനുനയിപ്പിച്ചു

    തിരുവനന്തപുരം: മരം മുറിച്ച കൂലി കിട്ടിയില്ല എന്ന് ആരോപിച്ച് മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി മധ്യവയസ്‌കൻ. ഇന്നലെ രാവിലെ കുന്നത്തുകാലിൽ ആണ് സംഭവം. കാരക്കോണം സ്വദേശി സൈമൺ (55)ആണ് ആത്മഹത്യാ ഭീഷണിയുമായി മരത്തിൽ കയറിയത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ ദിവസം കാരക്കോണത്തുള്ള ഒരു സ്ഥാപനത്തിൽ സൈമൺ മരം മുറിക്കാൻ പോയിരുന്നു. മരം മുറിച്ച് കഴിഞ്ഞു കൂലി ചോദിച്ചപ്പോൾ ഉടമ സ്ഥലത്തില്ല എന്നും വന്നയുടനെ കൂലി നൽകാം എന്നും ജീവനക്കാർ അറിയിച്ചു. ഏറെ നേരം കഴിഞ്ഞും കാശ് കിട്ടാതെ ആയപ്പോൾ ഇയാൾ പെട്രോളുമായി സ്ഥാപനത്തിൽ കയറി തീ കൊളുത്തും എന്ന് ഭീഷണിപ്പെടുത്തി. തുടുർന്ന് സ്ഥാപനത്തിൽ നിന്നും വെള്ളറട പൊലീസിൽ പരാതി നൽകി. വെള്ളറട പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി സൈമണെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. തുടർന്ന് ഇന്നലെ രാവിലെ കയറുമായി മരത്തിന്റെ മുകളിൽ കയറി കഴുത്തിൽ കുരുക്ക് ഇട്ട സൈമൺ ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പാറശാല ഫയർ…

    Read More »
  • India

    ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയുടെ നിർമാണത്തിൽ ടെൻഡർ ചട്ടലംഘനം ഉൾപ്പെടെയുള്ള ക്രമക്കേടുകൾ നടന്നെന്ന പരാതിയിൽ അന്വേഷണം തുടങ്ങി സിബിഐ

    ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയുടെ നിർമാണത്തിൽ ടെൻഡർ ചട്ടലംഘനം ഉൾപ്പെടെയുള്ള ക്രമക്കേടുകൾ നടന്നെന്ന പരാതിയിൽ അന്വേഷണം തുടങ്ങി സിബിഐ. ദില്ലി സർക്കാരിലെ ഉദ്യോ​ഗസ്ഥർക്കെതിരെയാണ് അന്വേഷണം. പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേട് വ്യക്തമായാൽ രജിസ്റ്റർ ചെയ്യുമെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു. കെട്ടിടത്തിൽ പുതുക്കിപ്പണിയുന്നതിനുള്ള പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ അനുമതിയുടെ രേഖകൾ ഉൾപ്പെടെയുള്ള രേഖകളുടെ പകർപ്പ് ആവശ്യപ്പെട്ട് സിബിഐ ദില്ലി പൊതുമരാമത്ത് വകുപ്പിന് കത്തയച്ചു. ബിൽഡിംഗ് പ്ലാനിന്റെ അംഗീകാരം സംബന്ധിച്ച രേഖകളും മാർബിൾ ഫ്ലോറിംഗും കരാറുകാരന്റെ പേയ്‌മെന്റുകളുടെ വിശദാംശങ്ങളും ഉൾപ്പെടുന്ന രേഖകളും സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. രേഖകൾ വരുന്ന ചൊവ്വാഴ്ച രാവിലെ 10 മണിക്കകം ഹാജരാക്കണമെന്നാണ് സിബിഐ നിർദേശിച്ചു. ആം ആദ്മിയെ തകർക്കാൻ ബിജെപി മുഴുവൻ ശക്തിയും ഉപയോ​ഗിക്കുകയാണെന്ന് പാർട്ടി ആരോപിച്ചു. കെജ്‌രിവാളിനെതിരെ 50-ലധികം കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. ബിജെപി എത്ര അന്വേഷണം നടത്തിയാലും അരവിന്ദ് കെജ്‌രിവാൾ സാധാരണക്കാരുടെ താൽപ്പര്യങ്ങൾക്കായി പോരാടുന്നത് തുടരും. ഇന്ത്യയെ ലോകത്തിലെ ഒന്നാം നമ്പർ ആക്കുമെന്ന് കെജ്‌രിവാൾ സത്യപ്രതിജ്ഞ ചെയ്തു,.…

    Read More »
  • Business

    രണ്ടാമൻ ഒന്നാമനേക്കാൾ ബഹുകേമൻ! രണ്ടാം വന്ദേ ഭാരത് സൂപ്പർ ഡ്യൂപ്പർ ഹിറ്റ്; അഞ്ചു ദിവസത്തെ ബുക്കിംഗിൽ ആദ്യ വന്ദേഭാരതിനെയും മറികടന്നു

    തിരുവനന്തപുരം: ആദ്യ വന്ദേ ഭാരത് പോലെ രണ്ടാം വന്ദേ ഭാരതും സൂപ്പർ ഹിറ്റ്. ഒന്നുകൂടി വിശദമായി പറഞ്ഞാൽ രണ്ടാം വന്ദേ ഭാരത് സൂപ്പ‍ർ ഹിറ്റല്ല, ബമ്പർ ഹിറ്റാണെന്ന് ചുരുക്കി പറയാം. ഒക്ടോബർ രണ്ടാം തിയതി വരെയുള്ള ടിക്കറ്റ് ബുക്കിംഗ് നോക്കിയാൽ ആദ്യ വന്ദേ ഭാരതിനെയും മറികടന്ന് രണ്ടാം വന്ദേ ഭാരത് കുതിക്കുകയാണെന്ന് കാണാം. അടുത്ത അഞ്ച് ദിവസത്തേക്ക് വന്ദേ ഭാരതിന് ഒരു ക്ളാസിലും ടിക്കറ്റ് നോക്കേണ്ടെന്ന് സാരം. തിരുവനന്തപുരം – കാസ‍ർകോട് ഒന്നാം വന്ദേ ഭാരതിന് ഒക്ടോബർ ഒന്ന് വരെ ടിക്കറ്റില്ലെങ്കിൽ, കാസർകോട് – തിരുവനന്തപുരം രണ്ടാം വന്ദേ ഭാരതിന് ഒക്ടോബർ രണ്ടാം തീയതി വരെയാണ് ടിക്കറ്റില്ലാത്തത്. ഏറ്റവും പ്രധാനമായി രണ്ട് കാരണങ്ങളാണ് രണ്ടാം വന്ദേ ഭാരതിനെ കൂടുതൽ ജനപ്രീയമാക്കുന്നത്. ആലപ്പുഴ റൂട്ടും, മെച്ചപ്പെട്ട സമയക്രമവും രണ്ടാം വന്ദേ ഭാരതിന് കൂടുതൽ അനുകൂല ഘടകങ്ങളാകുന്നു എന്നാണ് വ്യക്തമാകുന്നത്. വന്ദേ ഭാരതിൽ കയറാൻ കാത്തിരിക്കാം കൗതുകത്തിന് വേണ്ടിയാണെങ്കിൽ പോലും കേരളത്തിന് കിട്ടിയ രണ്ടാം…

    Read More »
  • NEWS

    ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാൻ സൗകര്യമൊരുങ്ങുന്നു; ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ

    റിയാദ്: ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാൻ സൗകര്യമൊരുങ്ങുന്നു. ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ പ്രാബല്യത്തിൽ വരും. സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഖത്തർ, ബഹ്റൈന്‍, ഒമാൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനുള്ള ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ നടപ്പിലാക്കാൻ അബൂദാബിയിൽ ചേർന്ന ഫ്യൂച്ചർ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയിലാണ് തീരുമാനമുണ്ടായത്. ടൂറിസം മേഖലയിൽ സൗദി അറേബ്യക്കുണ്ടായ കുതിപ്പ് ഉച്ചകോടിയിൽ ചർച്ചയായി. ഒറ്റ വിസ കൊണ്ട് ടൂറിസ്റ്റുകൾക്ക് ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാനുള്ള അവസരം ഉടനുണ്ടാകുമെന്ന് യു.എ.ഇ സാമ്പത്തിക കാര്യമന്ത്രി അബ്ദുല്ല ബിൻ തൗഖ് അറിയിച്ചു. നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ ടൂറിസ്റ്റ് വിസ പ്രകാരം ഗൾഫ് രാജ്യങ്ങളിലെ സ്വദേശി പൗരന്മാർക്കും വിദേശികൾക്കും സ്വതന്ത്രമായി ആറ് ഗൾഫ് രാജ്യങ്ങളിൽ സന്ദർശനം നടത്താമെന്നും ഇത് സംബന്ധിച്ച് ഉടൻ പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വിസ നിലവിൽ വരുന്നതോടെ ട്രാൻസിറ്റ് വിസ ആവശ്യമുണ്ടാകില്ല.

    Read More »
  • NEWS

    ഖത്തറിലെ ഇന്ത്യന്‍ എംബസി പ്രവര്‍ത്തന സമയത്തില്‍ മാറ്റം

    ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. ഒക്ടോബര്‍ ഒന്നു മുതലാണ് മാറ്റം പ്രാബല്യത്തില്‍ വരിക. ദിവസവും ഒരു മണിക്കൂര്‍ നേരത്തെ തന്നെ എംബസി ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അറിയിപ്പ്. പുതിയ പ്രവൃത്തി സമയം രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം 4.30 വരെയാണ്. മുമ്പ് ഇത് രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെയായിരുന്നു. കോണ്‍സുലാര്‍ സേവനങ്ങളുടെ സമയവും എംബസി പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാവിലെ എട്ട് മുതല്‍ 11.15 വരെ വിവിധ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള സമയമാണ്. പാസ്‌പോര്‍ട്ട്, വിസ, പിസിസി ഉള്‍പ്പെടെയുള്ള രേഖകളുടെ വിതരണം ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് 4.15 വരെയാകും.

    Read More »
  • Careers

    വർക്കല ശിവഗിരി സ്കൂളിൽ തൊഴിൽ മേള ഒക്ടോബർ ഒന്നിന്; 3000-ലധികം തൊഴിൽ അവസരങ്ങൾ, 40 ലേറെ സ്വകാര്യ സ്ഥാപനങ്ങൾ…

    തിരുവനന്തപുരം: ജോലി തേടുന്നവർക്കായി തിരുവനന്തപുരം വർക്കലയിൽ തൊഴിൽ മേള. നെഹ്‌റു യുവ കേന്ദ്ര സംഘാതനും കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും സംയുക്തമായാണ് വ‍ർക്കലയിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നത്. 2023 ഒക്ടോബർ 01 (ഞായറാഴ്ച) ന് തിരുവനന്തപുരം വർക്കല ശിവഗിരി സ്കൂളിലാണ് ഈ തൊഴിൽ മേള സംഘടിപ്പിക്കുക. വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ രാവിലെ 10 മണിക്ക് മേള ഉദ്‌ഘാടനം ചെയ്യും. തിരുവനന്തപുരം വർക്കലയിൽ സംഘടിപ്പിക്കുന്ന തൊഴിൽ മേളയിൽ 40 ലേറെ സ്വകാര്യ സ്ഥാപനങ്ങൾ മേളയിൽ പങ്കെടുക്കും. വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് 3000 – ലധികം തൊഴിൽ അവസരങ്ങൾ മേളയിൽ ലഭ്യമാക്കുമെന്നാണ് സംഘാടകർ പറയുന്നത്. കേന്ദ്ര ​ഗവൺമെന്‍റിന്‍റെ പ്രധാൻമന്ത്രി സ്വനിധി, പ്രധാൻ മന്ത്രി വിശ്വകർമ യോജന, പ്രധാൻമന്ത്രി എംപ്ലോയ്‌മെന്റ് ജനറേഷൻ പ്രോഗ്രാം, മുദ്ര യോജന എന്നിവയെ സംബന്ധിച്ചുള്ള സെമിനാറുകൾ മേളയോടനുബന്ധിച്ച് നടക്കും. ഖാദി വില്ലേജ്‌ ഇൻഡസ്ട്രീസ് കമ്മീഷൻ, ലീഡ് ബാങ്ക് , ഫാർമേഴ്‌സ് പ്രൊഡ്യൂസഴ്സ് ഓർഗനൈസേഷൻ എന്നീ സ്ഥാപനങ്ങൾ ഇവയ്ക്ക് നേതൃത്വം…

    Read More »
  • Kerala

    ജീവനക്കാരുടെ കടുത്ത എതിർപ്പ്; ആക്സസ് കണ്‍ട്രോള്‍ സിസ്റ്റം ബോയോമെട്രിക് പഞ്ചിംഗുമായി ബന്ധിപ്പിക്കാനുള്ള തീരുമാനം സർക്കാർ മരവിപ്പിച്ചു

    തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ജീവനക്കാരുടെ സംഘടനകളുടെ കടുത്ത എതിർപ്പിനെ തുടർന്ന് ആക്സസ് കണ്‍ട്രോള്‍ സിസ്റ്റം ബോയോമെട്രിക് പഞ്ചിംഗുമായി ബന്ധിപ്പിക്കാനുള്ള തീരുമാനം സർക്കാർ മരവിപ്പിച്ചു. പഞ്ച് ചെയ്ത ശേഷവും സീറ്റുകളിലിരിക്കാതെ ജീവനക്കാർ ഓഫീസ് വിട്ട് കറങ്ങി നടക്കുന്നത് തടയാനാണ് സെക്രട്ടറിയേറ്റിലെ എല്ലാ വകുപ്പുകള്‍ക്ക് മുന്നിലും ആക്സസ് കണ്‍ട്രോള്‍ സിസ്റ്റം സ്ഥാപിച്ചത്. ഒക്ടോബർ ഒന്ന് മുതൽ പഞ്ചിംഗുമായി ബന്ധിപ്പിക്കാനാണ് ചീഫ് സെക്രട്ടറി തല ഉദ്യോഗസ്ഥ യോഗത്തിൽ തീരുമാനമെടുത്തിരുന്നത്. എന്നാൽ, അത്തരമൊരു തീരുമാനം അന്തിമമായി എടുക്കാതെയാണ് യോഗ മിനിസ്റ്റിൽ രേഖപ്പെടുത്തിയതെന്നും ഇത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പൊതുഭരണ അഡീഷണൽ സെക്രട്ടറിയും ഇടത് സംഘടന നേതാവുമായി പി ഹണി ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. മറ്റൊരു ഉത്തരവ് വരുന്നതുവരെ പഞ്ചിംഗുമായി ബന്ധപ്പിക്കേണ്ടതില്ലെന്നും പൊതുഭരണ സെക്രട്ടറി ഉത്തരവിറക്കിയത്.

    Read More »
Back to top button
error: