KeralaNEWS

മികച്ച ഏഷ്യൻ നടൻ; ടൊവിനോ തോമസിന് സെപ്റ്റിമിസ് അവാർഡ് 

മികച്ച ഏഷ്യൻ നടനുള്ള അന്തർദേശീയ ചലച്ചിത്ര പുരസ്കാരമായ നെതർലാൻഡ്സിലെ ആംസ്റ്റർഡാമിൽ നിന്നുള്ള സെപ്റ്റിമിസ് അവാർഡ് പുരസ്കാരം മലയാളത്തിന്റെ പ്രിയ നടൻ ടൊവിനോ തോമസിന്.
പ്രളയം പശ്ചാത്തലമാക്കി  ജൂഡ് ആന്റണി  സംവിധാനം ചെയ്ത 2018, എവരിവൺ ഈസ് ഹീറോ എന്ന സിനിമയിലെ തിളങ്ങുന്ന പ്രകടനത്തിലൂടെയാണ് മികച്ച ഏഷ്യൻ നടനുള്ള പുരസ്കാരം ടോവിനോ കേരളത്തിനെത്തിച്ചിരിക്കുന്നത്.  സെപ്റ്റിമിയസ് പുരസ്ക്കാരത്തിന് അർഹത നേടുന്ന ആദ്യ ദക്ഷിണേന്ത്യൻ നടൻ കൂടിയാണ് ടൊവിനോ തോമസ്.
ലോക അഭിനയ ചക്രവാളത്തിൽ രത്നത്തിലക്കമാകുന്ന പദവികളിലേക്ക് പ്രിയനടൻ ടോവിനോ നമുക്കു വേണ്ടി നടന്നടുക്കുന്നതിന്റെ തുടക്കമാകട്ടെ പുരസ്കാരം.

(‍ഓസ്‌കർ നോമിനേഷനിലേക്ക് ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക എൻട്രിയാണ് ചിത്രം)

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: