Month: September 2023

  • Kerala

    വന്ദേ ഭാരതിന് തലശേരിയില്‍ സ്റ്റോപ്പ് അനുവദിക്കണം, റെയില്‍വേ മന്ത്രിക്ക് കത്തയച്ച്‌ സ്പീക്കര്‍ എ.എന്‍ ഷംസീര്‍

    കണ്ണൂർ: ‍ വന്ദേ ഭാരതിന് തിരൂരില്‍ സ്‌റ്റോപ്പ് അനുവദിച്ചതിനു പിന്നാലെ തലശേരിയിലും സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യം.ഇക്കാര്യം ആവശ്യപ്പെട്ട് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തു നല്‍കി. തലശേരിയിലെ കൊടിയേരിയില്‍ സ്ഥിതി ചെയ്യുന്ന മലബാര്‍ കാന്‍സര്‍ സെന്റര്‍ കാസര്‍കോഡ്, വയനാട് തുടങ്ങിയ കേരളത്തിന്റെ വടക്കന്‍ ജില്ലകളിലെയും തമിഴ്‌നാട്, കര്‍ണാടക, മാഹി തുടങ്ങിയ അയല്‍നാടുകളിലേയും രോഗികള്‍ക്കുള്ള ആശ്രയകേന്ദ്രമാണ്. മലബാര്‍ കാന്‍സര്‍ സെന്ററില്‍ ഒരു ലക്ഷത്തോളം രോഗികള്‍ പ്രതിവര്‍ഷം എത്തുന്നുണ്ട്. 7000 മുതല്‍ 8000 രോഗികള്‍ ഓരോ വര്‍ഷവും പുതുതായി രജിസ്റ്റര്‍ ചെയ്യുന്നുമുണ്ട്. തലശേരിയില്‍ സ്റ്റോപ്പ് അനുവദിച്ചാല്‍ ഈ രോഗികള്‍ക്ക് വലിയ ആശ്വാസമാകും’, സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ചൂണ്ടിക്കാട്ടി

    Read More »
  • Kerala

    രണ്ടാം വന്ദേഭാരത്; അനുവദിച്ച അധിക റെയ്ക് കൊച്ചുവേളി സ്റ്റേഷനിലെത്തി

    തിരുവനന്തപുരം: രണ്ടാം വന്ദേഭാരത് പണിമുടക്കിയാലും സര്‍വീസ് മുടങ്ങില്ല ഇതിനായി അനുവദിച്ച അധിക റെയ്ക് കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെത്തി. രണ്ട് റയ്ക്കുകളും മാറി മാറിയാകും സര്‍വീസ് നടത്തുക. സര്‍വീസുകള്‍ക്കിടയില്‍ അറ്റകുറ്റ പണികള്‍ക്ക് ഒരു മണിക്കൂര്‍ മാത്രം ഉള്ളതുകൊണ്ടാണ് അധിക റെയ്ക് അനുവദിച്ചത്. ആലപ്പുഴ വഴി കഴിഞ്ഞ ദിവസം ഫ്‌ലാഗ് ഓഫ് ചെയ്ത കാസര്‍ഗോഡ് – തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസിന്റെ പകരക്കാരനായി ഈ ട്രെയിന്‍ ഉപയോഗിക്കുകയാണ് ലക്ഷ്യം.പുതിയതായി സര്‍വീസ് ആരംഭിച്ച വന്ദേഭാരത് എക്‌സ്പ്രസ് ദൈനംദിന അറ്റകുറ്റപ്പണികള്‍ക്കായി മാറ്റിയിടേണ്ടി വരുമ്ബോള്‍ സര്‍വീസ് മുടക്കാതിരിക്കാനാണ് പുതിയ റേക്ക് എത്തിച്ചത്.

    Read More »
  • India

    സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് പ്രായം 16 ആക്കണം: നിര്‍ദേശവുമായി നിയമ കമ്മിഷൻ

    ന്യൂഡല്‍ഹി: സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായം പതിനെട്ടില്‍നിന്നും 16 ആകണമെന്ന നിര്‍ദേശവുമായി നിയമ കമ്മിഷൻ. നിര്‍ദേശം നടപ്പായാല്‍, 16 മുതല്‍ പ്രായമുള്ളവരുമായി സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതെങ്കില്‍ പോക്സോ വകുപ്പ് ചുമത്താൻ സാധിക്കില്ല. ജസ്റ്റിസ് റിതുരാജ് അശ്വതി ചെയര്‍പഴ്സനായ കമ്മിഷൻ ആണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍) ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് സൗകര്യമൊരുക്കണമെന്നും നിയമ കമ്മിഷൻ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അന്തിമ തീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നിട്ടില്ലെന്നും റിതു രാജ് അശ്വതി പറഞ്ഞു.

    Read More »
  • Kerala

    അടൂർ മിത്രപുരം ജംഗ്ഷനിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് കെഎസ്ആർടിസി ഡ്രൈവർക്ക് ഗുരുതര പരിക്ക്

    പത്തനംതിട്ട:എം സി റോഡിൽ അടൂർ മിത്രപുരം ജംഗ്ഷനിൽ കെഎസ്ആർടിസി ബസു ലോറിയും കൂട്ടിയിടിച്ച് കെഎസ്ആർടിസി ഡ്രൈവർക്ക് ഗുരുതര പരിക്ക്.  ഇന്നലെ ഉച്ചയ്ക്ക് 1.50ഓടെ ആയിരുന്നു അപകടം.കെ എസ് ആർടിസി ബസ് ഡ്രൈവർ ഉൾപ്പടെ മൂന്നു യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. കോട്ടയം ഭാഗത്തേക്ക്‌ പോയ ബസും തിരുവനതപുരം ഭാഗത്തേക്ക്‌ വന്ന മഹാരാഷ്ട്ര രജിസ്ട്രേഷൻ ടിപ്പർ ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻ ഭാഗം തകർന്നു.പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അടൂരിൽ നിന്ന് ഫയർഫോഴ്‌സ്‌ എത്തിയാണ് രക്ഷാ  പ്രവർത്തനം നടത്തിയത്.

    Read More »
  • India

    ഉത്തര്‍പ്രദേശിലെ മഥുരയില്‍ റെയില്‍വെ പ്ലാറ്റ്‌ഫോമിലേക്ക് ട്രെയിൻ പാഞ്ഞുകയറി; ഒഴിവായത് വൻ ദുരന്തം

    ന്യൂഡൽഹി:ഉത്തര്‍പ്രദേശിലെ മഥുരയില്‍ റെയില്‍വെ പ്ലാറ്റ്‌ഫോമിലേക്ക് ട്രെയിൻ പാഞ്ഞുകയറി.ചൊവ്വാഴ്ച രാത്രി 10:50 ന് ആയിരുന്നു സംഭവം. ഡല്‍ഹിയിലെ ഷക്കൂര്‍ ബസ്തി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വരികയായിരുന്ന ഇലക്‌ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ് (ഇഎംയു) ട്രെയിനാണ് പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചു കയറിയത്.   സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.സംഭവം നടക്കുമ്ബോള്‍ എല്ലാ യാത്രക്കാരും ട്രെയിനില്‍ നിന്ന് ഇറങ്ങിയിരുന്നുവെന്നും അപകടത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും മഥുര സ്റ്റേഷൻ ഡയറക്ടര്‍ എസ് കെ ശ്രീവാസ്തവ പറഞ്ഞു. അപകടത്തെക്കുറിച്ച്‌ അന്വേഷിക്കാൻ റെയില്‍വെ ഉത്തരവിട്ടിട്ടുണ്ട്.

    Read More »
  • Kerala

    എല്ലാവരും കൈയ്യൊഴിഞ്ഞു;  കിടപ്പാടം നഷ്ടമാകുന്ന അവസ്ഥയില്‍ രവീന്ദ്രന്‍മാഷിന്റെ ഭാര്യ

    കൊച്ചി: വാഗ്ദാനങ്ങളെല്ലാം പാഴ് വാക്കുകളായി, വ്യാജ പ്രചാരണങ്ങളും നിറഞ്ഞതോടെ സ്വന്തം കിടപ്പാടം നഷ്ടമാകുന്ന അവസ്ഥയിലാണ് സംഗീതസംവിധായകന്‍ രവീന്ദ്രന്റെ ഭാര്യ ശോഭയ്ക്ക്. “വെറും വീട് മാത്രമല്ല അത്,’മാഷിന്റെ സംഗീതത്തിന്റെ വിലയായി കിട്ടിയ ഫ്‌ലാറ്റായിരുന്നു എനിക്കത്, ഇപ്പോള്‍ വില്‍ക്കാതെ നിവൃത്തിയില്ല,’ എന്നാണ് അവര്‍ പറയുന്നത്. 12 ലക്ഷത്തിന്റെ ബാധ്യതയുണ്ട് ശോഭയ്ക്ക്. ബംഗളൂരുവിലെ ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയായിരുന്നു ഒന്പതുവര്‍ഷം മുന്പ് ‘രവീന്ദ്രസംഗീതസന്ധ്യ’യെന്ന പരിപാടി സംഘടിപ്പിച്ചത്. ഒരു ഫ്‌ലാറ്റും 25 ലക്ഷം രൂപയും ശോഭയ്ക്ക് നല്‍കുമെന്നായിരുന്നു വാഗ്ദാനം. കൊതിച്ചയിടത്ത് ഒരു വീട് കിട്ടുമല്ലോയെന്ന സന്തോഷത്തില്‍ ഗായകരെയും അഭിനേതാക്കളെയുമെല്ലാം ക്ഷണിച്ചത് ശോഭ നേരിട്ടുതന്നെ. ചിത്രയുമുള്‍പ്പെടെ മലയാളഗാനശാഖ ഏതാണ്ട് മുഴുവനുമെത്തി. എല്ലാവരും പാടിയത് പ്രതിഫലം വാങ്ങാതെ. ഗ്രൗണ്ട്പോലും സൗജന്യമായി കിട്ടി. ഒടുവില്‍ വേദിയില്‍ വെച്ചുതന്നെ ഫ്‌ളാറ്റിന്റെ താക്കോല്‍ ശോഭയ്ക്ക് കൈമാറി.   നിര്‍മാതാക്കളായ ക്രിസ്റ്റല്‍ ഗ്രൂപ്പ് സ്‌പോണ്‍സര്‍മാരെന്ന നിലയില്‍ നല്‍കിയതായിരുന്നു ഫ്‌ളാറ്റ്. പരിപാടിയുടെ സംപ്രേഷണാവകാശം സ്വകാര്യചാനല്‍ വാങ്ങിയത് 56 ലക്ഷം രൂപയ്ക്കാണ്. സ്‌പോണ്‍സര്‍ഷിപ്പുള്‍പ്പെടെ ആകെ ഒന്നരക്കോടിയിലധികം രൂപ സംഘാടകര്‍ക്ക്…

    Read More »
  • India

    ശാരീരികബന്ധത്തിനു വിസമ്മതം പ്രകടിപ്പിച്ച യുവാവിന്‍റെ ജനനേന്ദ്രിയം കാമുകിയുടെ കൂട്ടുകാരി കടിച്ചുമുറിച്ചു

    ലക്നൗ:ശാരീരികബന്ധത്തിനു വിസമ്മതം പ്രകടിപ്പിച്ച യുവാവിന്‍റെ ജനനേന്ദ്രിയം കാമുകിയുടെ കൂട്ടുകാരി കടിച്ചുമുറിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണു സംഭവം. ചൗബേപുര്‍ മേഖലയിലെ താമസിക്കാരിയായ യുവതി രാത്രി തന്‍റെ കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി.യുവാവ് വീട്ടിലെത്തിയപ്പോള്‍ കാമുകിയുടെ കൂട്ടുകാരിയും അവിടെ ഉണ്ടായിരുന്നു. കൂട്ടുകാരിയുമായും ശാരീരികബന്ധത്തിലേര്‍പ്പെടാൻ കാമുകി യുവാവിനെ നിര്‍ബന്ധിച്ചു. ഇതിനു വിസമ്മതിച്ച യുവാവിന്‍റെ സ്വകാര്യഭാഗത്തു യുവതി മാരകമായി കടിക്കുകയായിരുന്നു. യുവാവിന്‍റെ കരച്ചില്‍കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്.പോലീസെത്തിയാണ് ഇയാളെ ആശുപത്രിയിൽ ആക്കിയത്.സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Read More »
  • India

    മണിപ്പൂരില്‍ നാല് ബി.ജെ.പി ഓഫിസുകൾ കത്തിച്ചു

    ഇംഫാൽ: ‍കലാപം തുടരുന്ന മണിപ്പൂരില്‍ ബി.ജെ.പി ഓഫിസ് കത്തിച്ചു. തൗബാല്‍ ജില്ലയിലെ ബി.ജെ.പി മണ്ഡലം കമ്മറ്റി ഓഫീസാണ് കത്തിച്ചത്.ഇവിടെ നേരത്തെ ബി.ജെ.പിയുടെ മൂന്ന് ഓഫിസുകള്‍ കത്തിച്ചിരുന്നു. മെയ്തേയ് വിദ്യാര്‍ഥികളെ കൊലചെയ്തെന്ന വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം ഉടലെടുത്തത്. സംഘര്‍ഷത്തില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. അക്രമികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് എം.എല്‍.എമാര്‍ കത്തയച്ചിട്ടുണ്ട്. പ്രതിഷേധത്തെ തുടര്‍ന്ന് അഞ്ച് ദിവസത്തേക്ക് ഇന്‍റര്‍നെറ്റിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. സ്കൂളുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്   മണിപ്പൂരില്‍ ജൂലൈയില്‍ കാണാതായ മെയ്‌തേയ് വിഭാഗത്തിലെ രണ്ട് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടിരുന്നു. മരിച്ചുകിടക്കുന്ന വിദ്യാര്‍ഥികളുടെ പിറകില്‍ ആയുധധാരികള്‍ നില്‍ക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു. മണിപ്പൂരില്‍ ഇന്‍റര്‍നെറ്റ് പുനഃസ്ഥാപിച്ചതിന് പിന്നാലെയാണ് ചിത്രങ്ങള്‍ പുറത്ത് വന്നത്.   അതേസമയം കലാപത്തിന് അയവില്ലാത്ത സാഹചര്യത്തില്‍ മണിപ്പൂരില്‍ സായുധ സേനയുടെ പ്രത്യേക അധികാര നിയമം (അഫ്സ്പ) ആറ് മാസത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്. തലസ്ഥാന നഗരമായ ഇംഫാല്‍ ഉള്‍പ്പെടെ 19 പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പ്രദേശങ്ങളെ നിയമത്തില്‍…

    Read More »
  • India

    പറമ്പിൽ മലവിസർജ്ജനം; മധ്യപ്രദേശിൽ രണ്ടു കുട്ടികളെ തല്ലിക്കൊന്നു

    ഫോട്ടോയിൽ കാണുന്ന വെള്ള തുണിയിൽ പൊതിഞ്ഞിരിക്കുന്നത് രണ്ട് പിഞ്ചു മക്കളുടെ ചേതനയറ്റ ശരീരമാണ്. സ്വന്തം വീട്ടിൽ കക്കൂസ് ഇല്ലാത്തതു കൊണ്ട് പറമ്പിൽ മലവിസർജ്ജനം ചെയ്യേണ്ടി വന്നതിനാൽ മേൽജാതിക്കാരുടെ തല്ലു കൊണ്ട് മൃതിയടയേണ്ടി വന്ന രണ്ട് കുട്ടികളുടെ ശവശരീരം. മധ്യപ്രദേശ് സംസ്ഥാനത്തെ സാക്ഷാൽ ശിവന്റെ പേരിലുള്ള ശിവപുരി ജില്ലയിലാണ് സംഭവം. മരണപ്പട്ടത് രോഷ്നി ബാൽമീകി (12) അവിനാഷ് ബാൽമീകി (12) എന്നിങ്ങനെ രണ്ടു കുട്ടികൾ. പാർശ്വവൽക്കരിക്കപ്പെട്ട കോടിക്കണക്കണക്കിന് മനുഷ്യർ അര വയറുമായി അലയുന്ന പാവങ്ങളുടെ ഇന്ത്യയിൽ എന്ത് ഡിജിറ്റൽ സാങ്കേതിക വിപ്ലവം ! കോടികൾ ചിലവിട്ട് പ്രതിമകൾ സ്ഥാപിക്കുന്ന കൂട്ടത്തിൽ ഓരോ വടക്കേ ഇന്ത്യൻ ഗ്രാമത്തിലും ഓരോ പൊതു ശൗചാലയങ്ങളെങ്കിലും പണിതിരുന്നെങ്കിൽ !

    Read More »
  • India

    മധ്യപ്രദേശിൽ 12കാരി ക്രൂരബലാത്സം​ഗത്തിനിരയായി;സഹായത്തിനഭ്യർത്ഥിച്ച പെൺകുട്ടിയെ തിരിഞ്ഞു നോക്കാതെ നാട്ടുകാർ

    ഭോപ്പാൽ: മധ്യപ്രദേശിൽ  12കാരി ക്രൂരബലാത്സം​ഗത്തിനിരയായി. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് 12കാരി ക്രൂരബലാത്സം​ഗത്തിനിരയായത്. ബലാത്സം​ഗത്തിനിരയായ പെൺകുട്ടി വീടുകളിൽ സഹായത്തിനായി അർധ ന​ഗ്നയായി രണ്ട് മണിക്കൂറോളം യാചിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. വീഡിയോ പുറത്തായതോടെയാണ് സംഭവം വാർത്തയായത്.   ഏകദേശം 12 വയസ്സുള്ള പെൺകുട്ടിയെ പിന്നീട് വൈകുന്നേരത്തോടെ ബോധമില്ലാത്ത അവസ്ഥയിൽ കണ്ടെത്തുകയും ​ഗുരുതര പരിക്കുകളുടെ  ചികിത്സക്കായി ഇൻഡോറിലേക്ക് മാറ്റുകയും ചെയ്തു.

    Read More »
Back to top button
error: