Month: September 2023

  • Kerala

    ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ബാലഗോകുലം  ഘോഷയാത്രക്ക് നേരെ ബോംബെറിയാൻ ആർഎസ്എസ് ശ്രമം; കേരളം ഞെട്ടിയ 1993

    1993 സെപ്റ്റംബർ 6 വൈകിട്ട് മൂന്ന് 3മണി.മലപ്പുറം ജില്ലയിലെ താനൂരിലെ  താനാളൂർ പഞ്ചായത്തിലെ മൂലക്കൽ അങ്ങാടിക്ക് സമീപത്തെ കെ. പുരത്തെ (കേരളാദീശ്വരപുരം) ആർ.എസ്.എസ്, ബിജെപി പ്രവർത്തകനായ പറമ്പാട്ട് സുകുവിന്റെ ഇരുനില വീട്ടിൽ നിന്നും ഒരു വൻ പൊട്ടിത്തെറിയുടെ ശബ്ദം നാട്ടുകാർ കേൾക്കുന്നു.! ഓടിക്കൂടിയ നാട്ടുകാർ കണ്ടത് ഭീകരമായ രംഗമായിരുന്നു. കൈകൾ രണ്ടും വേർപെട്ട് മുഖവും തലയുമെല്ലാം ചിതറി തെറിച്ച ഒരു മനുഷ്യ രൂപം. ചുറ്റും രക്തപ്പുഴ! അടുത്ത് തന്നെയായി വീടിന്റെ ഉടമസ്ഥനായ പറമ്പാട്ട് സുകുവിന്റെ മകൻ ബാബു, വടക്കമ്പാട്ട് കോരന്റെ മകൻ വേലായുധൻ എന്നീ സജീവ ബിജെപി പ്രവർത്തകരും പരിക്കേറ്റ് കിടക്കുന്നു. വേലായുധന്റെ വായിൽ നിന്നും കണ്ണിൽ നിന്നും നിൽക്കാതെ രക്തമൊഴുന്നുണ്ട്. അദ്ദേഹത്തിന്റെ കൈകൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റ ഈ രണ്ടു പേരെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. ഒപ്പം പോലീസും കുതിച്ചെത്തി. വിശദമായ പരിശോധനയിൽ ബോംബ് നിർമിക്കുന്നതിന് ഇടയിലാണ് സ്ഫോടനം നടന്നതെന്ന് കണ്ടെത്തി. ബോബ് നിർമാണ സാമഗ്രികളും പോലീസ് സംഭവ സ്ഥലത്ത് നിന്നും…

    Read More »
  • India

    രക്ഷാബന്ധൻ ആഘോഷം കഴിഞ്ഞ് ബന്ധുവിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന സഹോദരിമാരെ കൂട്ടബലാത്സംഗം ചെയ്ത സ്വന്തം മകനെ ഉൾപ്പെടെ അറസ്റ്റ് ചെയ്ത് പൊലീസ് ഉദ്യോഗസ്ഥൻ; പിടിയിലായത് ബിജെപി നേതാവിന്റെ മകനടക്കം 10 പേർ

    റായ്പുര്‍: രക്ഷാബന്ധൻ ആഘോഷം കഴിഞ്ഞ് ബന്ധുവിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന സഹോദരിമാരെ കൂട്ടബലാത്സംഗം ചെയ്ത സ്വന്തം മകനെ ഉൾപ്പെടെ അറസ്റ്റ് ചെയ്ത് പൊലീസ് ഉദ്യോഗസ്ഥൻ. ജാര്‍ഖണ്ഡിലാണ് സംഭവം. അറസ്റ്റിന് തൊട്ടുപിന്നാലെ സ്ഥലം മാറ്റം ആവശ്യപ്പെട്ട് അദ്ദേഹം അപേക്ഷ നല്‍കി.എഎസ്‌ഐ ദീപക് സാഹു ആണ് കൂട്ടബലാത്സംഗക്കേസില്‍ ഉള്‍പ്പെട്ട മകൻ കൃഷ്ണയെ അറസ്റ്റ് ചെയ്തത്. ദീപക് സാഹുവിന്റെ അപേക്ഷ പരിഗണിച്ച്‌ ഇദ്ദേഹത്തെ മറ്റൊരു പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി. ബിജെപി നേതാവിന്റെ മകനടക്കം കേസിൽ ഇതുവരെ 10 പേരാണ് അറസ്റ്റിലായത്.കഴിഞ്ഞ ആഴ്‌ച ജാര്‍ഖണ്ഡിലാണ് സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളെ ഒരു സംഘം കൂട്ടബലാത്സംഗത്തിനിരയാക്കിയത്. രക്ഷാബന്ധൻ ആഘോഷം കഴിഞ്ഞ് ബന്ധുവിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന സഹോദരിമാര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ബന്ധുവിനെ അടിച്ച്‌ ബോധം കെടുത്തിയ ശേഷം 10 അംഗ സംഘം പെണ്‍കുട്ടികളെ ബൈക്കില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. അതിജീവിതയായ ഒരു പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല.സംഭവത്തിന് പിന്നാലെ പ്രതികളെ പിടികൂടാൻ വിവിധ പൊലീസ് സംഘങ്ങളെ എസ്‌എസ്പി നിയോഗിച്ചു. ദീപക് സാഹുവിനായിരുന്നു…

    Read More »
  • India

    മുസ്ലിം പശ്ചാത്തലമുള്ള തനിക്കായി ആളുകള്‍ ക്ഷേത്രം പണികഴിപ്പിച്ചു; അതാണ് സനാതന ധര്‍മ്മം: ഖുശ്‌ബു

    ചെന്നൈ:മുസ്ലിം പശ്ചാത്തലമുള്ള തനിക്കായി ആളുകള്‍ ക്ഷേത്രം പണികഴിപ്പിച്ചു.അതാണ് സനാതന ധര്‍മ്മമെന്നും എല്ലാവരെയും തുല്യരായി കാണുക എന്നതാണ് സനാതന ധർമ്മം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ദേശീയ വനിതാ കമ്മിഷൻ അംഗവും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ ഖുശ്‌ബു സുന്ദര്‍. സനാതന ധര്‍മ്മത്തെ കുറിച്ചുള്ള തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി എത്തിയതായിരുന്നു അവർ. ‘ഞാൻ ഒരു മുസ്ലിം പശ്ചാത്തലത്തില്‍ നിന്ന് വന്ന ആളാണ്. എന്നിട്ടും ആളുകള്‍ എനിക്കായി ക്ഷേത്രം പണിതു. അതാണ് സനാതന ധര്‍മ്മം. എല്ലാവരെയും തുല്യരായി കാണുക. വിശ്വാസം, ബഹുമാനം, സ്‌നേഹം എന്നതാണ് സനാതന ധര്‍മ്മത്തിന്റെ തത്വം. ഈ സത്യം ഡിഎംകെ ചെയര്‍മാൻ കെ വീരമണി അംഗീകരിച്ചിരുന്നു. എന്നിട്ടും എന്തുകൊണ്ട് ഡിഎംകെ നിഷേധിക്കുന്നു? പരാജയങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതിനുള്ള അവരുടെ മുടന്തൻ ന്യായം മാത്രം.’  ഖുശ്‌ബു പറഞ്ഞു. എന്നാൽ താൻ പറഞ്ഞ വാക്കുകളിൽ ഉറച്ചുനിൽക്കുന്നതായി ഉദയനിധി സ്റ്റാലിൻ പറഞ്ഞു.സനാതന ധര്‍മ്മത്തിന്റെ മോശം വശങ്ങള്‍ അനുഭവിക്കുന്ന അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അരികുവത്കരിക്കപ്പെട്ടവര്‍ക്കും വേണ്ടിയാണ്…

    Read More »
  • Kerala

    ഇന്ന് ജൻമാഷ്ടമി; പരിചയപ്പെടാം കേരളത്തിലെ പ്രധാന ശ്രീകൃഷ്ണ ക്ഷേത്രങ്ങൾ

    ഭൂമിയിൽ ധര്‍മ്മം പുന:സ്ഥാപിക്കാനും അനീതി ഇല്ലാതാക്കി നീതി കൊണ്ടുവരുവാനും ശ്രീകൃഷ്ണൻ അവതാരമെടുത്ത ഈ ദിനം വിശ്വാസികളെ സംബന്ധിച്ച്‌ അതീവ പ്രാധാന്യമുളള ദിവസമാണ്. കേരളത്തിലെ ക്ഷേത്രങ്ങളിലും ശ്രീകൃഷ്ണ ജയന്തി വിപുലമായ ചടങ്ങുകളോടെ നടത്തുന്നു. കൃഷ്ണ ക്ഷേത്രങ്ങളിലെ പ്രാര്‍ത്ഥനകളും പൂജകളും മാത്രമല്ല, ശോഭായാത്രയും ഇതിന്റെ ഭാഗമായുണ്ട്. ഇതാ ജന്മാഷ്ടമിയുടെ ഐശ്വര്യത്തിനായി കേരളത്തില്‍ സന്ദര്‍ശിക്കാവുന്ന പ്രധാന കൃഷ്ണ ക്ഷേത്രങ്ങൾ. 1. മലയൻകീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലൊന്നാണ് തിരുവനന്തപുരത്തെ മലയൻകീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. തിരുവനന്തപുരത്തു നിന്നും 15 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ തിരുവല്ലയിലെ പഞ്ചലലോഹ വിഗ്രഹമാണ് പ്രതിഷ്ഠിച്ചിരിക്കുന്നതെന്നാണ് വിശ്വാസം. ഇവിടെ ക്ഷേത്രഗോപുരത്തില്‍ വെച്ചാണ് കണ്ണശ്ശകവികളില്‍ മാധവപണിക്കര്‍ ഭാഷാ ഭഗവദ്ഗീത എഴുതിയത്‌ എന്നാണ് വിശ്വാസം. വ്യത്യസ്തമായ രീതികളാലും ആചാരങ്ങളാലും ക്ഷേത്രം പ്രസിദ്ധമാണ്. 2. മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം കൊല്ലം ജില്ലയിലെ മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം കേരളത്തിലെ പേരുകേട്ട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രങ്ങളിലൊന്നാണ്. അയ്യായിരത്തിലധികം…

    Read More »
  • Crime

    പ്രവാസിയുടെ വീട് അക്രമിച്ചു, പൊലീസ് ജീപ്പ് തകർത്തു, യുവാവിനെ വെട്ടി; ലഹരി മാഫിയ സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ

    താമരശ്ശേരി: അമ്പലമുക്കിൽ പ്രവാസിയുടെ വീട് അക്രമിക്കുകയും പൊലീസ് ജീപ്പ് തകർക്കുകയും യുവാവിനെ വെട്ടുകയും ചെയ്ത സംഭവത്തിൽ ലഹരി മാഫിയ സംഘത്തിലെ രണ്ട് പേരെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ഫോർട്ട് കൊച്ചി ചെള്ളായിക്കട റഫീനാ മൻസിലിൽ ഷക്കീർ (32), കൂടത്തായി കരിങ്ങമണ്ണ കോമൻതൊടുകയിൽ വിഷ്ണുദാസ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് അമ്പലമുക്ക് കൂരിമുണ്ടയിൽ മൻസൂറിൻറെ (38) വീട്ടിലാണ് ലഹരി മാഫിയ സംഘം വടിവാളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മൻസൂറിൻറെ വീടിനോട് ചേർന്ന് അയൂബ് എന്ന ആൾ ടെൻറ് കെട്ടി മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും നടത്തുകയാണെന്ന് പൊലീസ് പറയുന്നു. ഈ അയൂബിൻറെ കൂട്ടാളികളായ കണ്ണൻ, ഫിറോസ് എന്നിവരാണ് മൻസൂറിൻറെ വീട്ടിൽ വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീട് ആക്രമിച്ചത്. മൻസൂർ, ഭാര്യ റിസ്വാന, മക്കളായ ഫാത്തിമ ജുമാന, യഹിയ, ആയിഷ നൂറ, അമീന എന്നിവർ വീടിൻറെ വാതിലടച്ച് അകത്ത് കയറി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇതോടെ സംഘം…

    Read More »
  • LIFE

    ‘ജയിലറി’ന്റെ ലാഭ വിഹിതത്തിൽനിന്നു കുഞ്ഞുങ്ങൾക്ക് സൗജന്യ ചികിത്സ; ഒരു കോടി രൂപയുടെ ചെക്ക് കൈമാറി

    രജനികാന്ത് നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം ‘ജയിലറി’ന്റെ ലാഭ വിഹിതത്തിൽ നിന്നും കുഞ്ഞുങ്ങൾക്ക് സൗജന്യ ചികിത്സ. ഇതിന്റെ ഭാ​ഗമായി ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. സൺ പിക്‌ചേഴ്‌സിനെ പ്രതിനിധീകരിച്ച് ശ്രീമതി കാവേരി കലാനിധി അപ്പോളോ ഹോസ്പിറ്റൽസ് ചെയർമാൻ ഡോ. പ്രതാപ് റെഡ്ഡിക്കാണ് തുക കൈമാറിയത്. ഇതിലൂടെ പാവപ്പെട്ട 100 കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടക്കും. ഓഗസ്റ്റ് 10ന് റിലീസ് ചെയ്ത ചിത്രമാണ് ജയിലർ. ആദ്യദിനം മുതൽ പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. തമിഴ്നാട്- കേരള ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ പല റെക്കോർഡുകളും ജയിലർ മറി കടന്നു. ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം ചിത്രം 600 കോടിയും പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. കേരളത്തിൽ നിന്നു മാത്രം 60 കോടി അടുപ്പിച്ച് ചിത്രം നേടിയെന്നാണ് വിവരം. നെൽസൺ ദിലീപ് കുമാർ ആണ് ജയിലർ സംവിധാനം ചെയ്തത്. മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെ ആണ്…

    Read More »
  • Crime

    കേരളത്തിൽ നടന്ന 300 കോടി രൂപയുടെ അന്താരാഷ്ട്ര ഹവാല ഇടപാടിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് കൊച്ചി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

    കൊച്ചി: കേരളത്തിൽ നടന്ന 300 കോടി രൂപയുടെ അന്താരാഷ്ട്ര ഹവാല ഇടപാടിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് കൊച്ചി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കോട്ടയം സ്വദേശികളായ വി എസ് സുരേഷ് ബാബു,എ കെ ഷാജി, ഏറ്റുമാനൂർ സ്വദേശി മുഹമ്മദ്‌ ഷിബു മുഹമ്മദ്‌ ഷിജു,, എറണാകുളം സ്വദേശി സിറാജ് എന്നിവരെ ആണ് കൊച്ചി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തടങ്കലിലാക്കിയത്. ഈ മാസം മൂന്നിന് കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോഫെ പോസ പ്രകാരം തിരുവനന്തപുരം സെൻട്രൽ ജയിൽ അടച്ചു. പ്രതികൾ ഫോറെക്സ് മണി എക്സ്ചേഞ്ച്, ജ്വല്ലറികൾ, ഗിഫ്റ്റ് ഷോപ്പുകൾ എന്നിവയുടെ മറവിൽ ആണ് ഹവാലാ ഇടപാട് നടത്തിയതെന്ന് ഇ ഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി. കേരളത്തിലെ ഹവാല ഇടപാട് കണ്ടെത്താൻ കഴിഞ്ഞ ജൂണിൽ സംസ്ഥാനത്തെ 14 ഇടങ്ങളിൽ ഇ ഡി റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തിരുന്നു. റെയ്ഡിൽ 15 രാജ്യങ്ങളുടെ നാലു കോടി ഇന്ത്യൻ രൂപ മൂല്യം വരുന്ന വിദേശ കറൻസുകളും കണ്ടെത്തി കണ്ടു കെട്ടിയിരുന്നു. ഇടപാടുകാരിൽ…

    Read More »
  • LIFE

    ഇന്ത്യാക്കാരനെന്ന് പറയുന്നതിൽ അഭിമാനം, ഐ ലവ് ഇന്ത്യ; ഇന്ത്യ എന്ന പേര് മാറ്റുന്നുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരക്കവെ പ്രതികരിച്ച് ഒമർ ലുലു

    ഇന്ത്യ എന്ന പേര് മാറ്റുന്നുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരക്കവെ സംവിധായകൻ ഒമർ ലുലു പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുന്നു. ഒരു സംസ്ഥാനത്തിന്റെയോ,സ്ഥലത്തിന്റെയോ പേര് മാറ്റുന്നത് പോലെയല്ല രാജ്യത്തിന്റെ പേര് മാറ്റുന്നതെന്ന് ഒമർ ലുലു പറയുന്നു. ഇന്ത്യാക്കാരനെന്ന് പറയുന്നതിൽ താൻ അഭിമാനിക്കുന്നു എന്നും ഒമർ കുറിച്ചു. “ഒരു സംസ്ഥാനത്തിന്റെയോ,സ്ഥലത്തിന്റെയോ പേര് മാറ്റുന്നത് പോലെ അല്ലാ രാജ്യത്തിന്റെ പേര് മാറ്റുന്നത് .അങ്ങനെ രാജ്യത്തിന്റെ പേര് മാറ്റിയാൽ അന്താരാഷ്‌ട്ര തലത്തിൽ നമ്മൾ വാണിജ്യ-വ്യവസായ തലത്തിൽ എന്ന് അല്ലാ എല്ലാ തലത്തിലും നമ്മൾ ഒരുപാട്‌ പുറകോട്ട്‌ പോവും. I love my India ……& proud to say am an Indian”, എന്നാണ് ഒമർ ലുലു കുറിച്ചത്. അതേസമയം, പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് ആക്കാൻ കേന്ദ്ര സർക്കാൻ പ്രമേയം കൊണ്ടുവന്നേക്കുമെന്നാണ് സൂചനകൾ. ഇതിനെതിരെ വൻ തോതിൽ പ്രതികരണങ്ങൾ ഉയരുകയാണ്. സമൂഹത്തിൻറെ വിവിധ മേഖലയിൽ ഉള്ളവർ വിഷയത്തിൽ…

    Read More »
  • India

    പ്രതിപക്ഷമുയർത്തുന്ന വിഷയങ്ങളും പാർലമെന്റ് സമ്മേളനത്തിൽ ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയക്കും

    ദില്ലി: പ്രതിപക്ഷമുയർത്തുന്ന വിഷയങ്ങളും പാർലമെന്റ് സമ്മേളനത്തിൽ ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രത്യേക പാർലമെൻറ് സമ്മേളനത്തിനു മുൻപായി സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയക്കും. കോൺഗ്രസ് നയരൂപീകരണ സമിതി യോഗത്തിലായിരുന്നു സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയക്കണമെന്ന തീരുമാനമെടുത്തത്. നേരത്തെ സോണിയ ഗാന്ധിയുടെ വസതിയിൽ ചേർന്ന കോൺഗ്രസ് നയരൂപീകരണ സമിതിയിൽ പ്രത്യേക പാർലമെൻറ് സമ്മേളനത്തിൽ സ്വീകരിക്കേണ്ട നയം ചർച്ച ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇത്തരത്തിൽ ഒരു തീരുമാനവുമായി കോൺഗ്രസ് രംഗത്തെത്തുന്നത്. സെപ്റ്റംബർ 18 മുതൽ 22 വരെയാണ് പാർലമെൻറിന്റെ പ്രത്യേക സമ്മേള്ളനം കേന്ദ്ര സർക്കാർ വിളിച്ച് ചേർത്തിരിക്കുന്നത്. രാജ്യം അമൃത്കാലത്തേക്ക് കടക്കുന്ന സമയത്ത് ഇന്ത്യയുടെ വികസനത്തിന് വേണ്ടിയുള്ള ചർച്ചകൾ സമ്മേള്ളനത്തിൽ ഉണ്ടാകും എന്ന സൂചനയാണ് സർക്കാർ നൽകുന്നത്. എന്നാൽ എന്ത് തരത്തിലുള്ള ചർച്ചകളാണ് ഈ സമ്മേളനത്തിൽ ഉണ്ടാകുകയെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല. പലതരം അഭ്യൂഹങ്ങൾക്കാണ് കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം തുടക്കം കുറിച്ചിരിക്കുന്നത്. അദ്യത്തെ അഭ്യൂഹം തെരഞ്ഞെടുപ്പ് നേരത്തെ നടത്തുമെന്ന സൂചനയാണ്. നേരത്തെ മമത ബാനർജി ഉൾപ്പടെയുള്ള നേതാക്കളും ഈ…

    Read More »
  • LIFE

    ഇന്ത്യയില്‍ ആദ്യമായി കാഴ്ച പരിമിതിയുള്ളവര്‍ക്കായി ലിപിയിലുള്ള മെനു കാർഡുകൾ അവതരിപ്പിച്ചത് ഒരു റെസ്റ്റോറന്‍റ് !

    കാഴ്ച വൈകല്യമുള്ള ആളുകൾ റെസ്റ്റോറന്‍റുകളിലെ ഭക്ഷണം മെനു വായിക്കാന്‍ ഏറെ പ്രയാസം നേരിടുന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ചെറിയ അക്ഷരങ്ങളില്‍ അച്ചടിച്ച ഭക്ഷണമെനു കാഴ്ച പ്രശ്നമുള്ളവര്‍ക്ക് വായിക്കാന്‍ കഴിയില്ല. ഈ പ്രശ്നത്തിന് പരിഹാരവുമായി ഒരു റെസ്റ്റോറന്‍റ് രംഗത്തെത്തി. മധ്യപ്രദേശിലെ ഇൻഡോറിലെ ഒരു റെസ്റ്റോറന്‍റാണ് ഇന്ത്യയില്‍ ആദ്യമായി ബ്രെയിൽ ലിപിയിലുള്ള മെനു കാർഡുകൾ അവതരിപ്പിച്ചത്. കാഴ്ച വൈകല്യമുള്ള വ്യക്തികള്‍ക്ക് ഇനി മെനുവിലൂടെ വിരലുകള്‍ ഓടിച്ച് തങ്ങള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം ഓഡര്‍ ചെയ്ത് കഴിക്കാം. ഇന്‍ഡോറിലെ ഗുരുകൃപ റെസ്റ്റോറന്‍റാണ് കഴിഞ്ഞ ശനിയാഴ്ച മുതല്‍ തങ്ങളുടെ പുതിയ പരിഷ്ക്കാരം ആരംഭിച്ചതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. പുതിയ മെനു ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്നതിനായി റെസ്റ്റോറന്‍റ് മഹേഷ് ദൃഷ്ടിഹിൻ കല്യാൺ സംഘിൽ നിന്നുള്ള കാഴ്ച വൈകല്യമുള്ള കുട്ടികളെ ഭക്ഷണം കഴിക്കാനായി ക്ഷണിച്ചു. ബ്രെയിൽ ലിപിയിൽ ആലേഖനം ചെയ്തിരിക്കുന്ന മെനു കാർഡുകൾ പരിശോധിച്ച് ഈ കുട്ടികൾക്ക് സ്വതന്ത്രമായി ഓർഡറുകൾ നല്‍കി ഭക്ഷണം കഴിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. റെസ്റ്റോറന്‍റ് ഓപ്പറേറ്റർമാരും കോൺഫെഡറേഷൻ ഓഫ്…

    Read More »
Back to top button
error: