IndiaNEWS

മുസ്ലിം പശ്ചാത്തലമുള്ള തനിക്കായി ആളുകള്‍ ക്ഷേത്രം പണികഴിപ്പിച്ചു; അതാണ് സനാതന ധര്‍മ്മം: ഖുശ്‌ബു

ചെന്നൈ:മുസ്ലിം പശ്ചാത്തലമുള്ള തനിക്കായി ആളുകള്‍ ക്ഷേത്രം പണികഴിപ്പിച്ചു.അതാണ് സനാതന ധര്‍മ്മമെന്നും എല്ലാവരെയും തുല്യരായി കാണുക എന്നതാണ് സനാതന ധർമ്മം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ദേശീയ വനിതാ കമ്മിഷൻ അംഗവും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ ഖുശ്‌ബു സുന്ദര്‍.

സനാതന ധര്‍മ്മത്തെ കുറിച്ചുള്ള തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി എത്തിയതായിരുന്നു അവർ.

‘ഞാൻ ഒരു മുസ്ലിം പശ്ചാത്തലത്തില്‍ നിന്ന് വന്ന ആളാണ്. എന്നിട്ടും ആളുകള്‍ എനിക്കായി ക്ഷേത്രം പണിതു. അതാണ് സനാതന ധര്‍മ്മം. എല്ലാവരെയും തുല്യരായി കാണുക. വിശ്വാസം, ബഹുമാനം, സ്‌നേഹം എന്നതാണ് സനാതന ധര്‍മ്മത്തിന്റെ തത്വം. ഈ സത്യം ഡിഎംകെ ചെയര്‍മാൻ കെ വീരമണി അംഗീകരിച്ചിരുന്നു. എന്നിട്ടും എന്തുകൊണ്ട് ഡിഎംകെ നിഷേധിക്കുന്നു? പരാജയങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതിനുള്ള അവരുടെ മുടന്തൻ ന്യായം മാത്രം.’  ഖുശ്‌ബു പറഞ്ഞു.

Signature-ad

എന്നാൽ താൻ പറഞ്ഞ വാക്കുകളിൽ ഉറച്ചുനിൽക്കുന്നതായി ഉദയനിധി സ്റ്റാലിൻ പറഞ്ഞു.സനാതന ധര്‍മ്മത്തിന്റെ മോശം വശങ്ങള്‍ അനുഭവിക്കുന്ന അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അരികുവത്കരിക്കപ്പെട്ടവര്‍ക്കും വേണ്ടിയാണ് താൻ സംസാരിച്ചത്. ഇന്നും നാളെയും എന്നേക്കും ഇത് പറഞ്ഞുകൊണ്ടിരിക്കുമെന്നും ഉദയനിധി കൂട്ടിച്ചേർത്തു.

Back to top button
error: