LIFEMovie

ഇന്ത്യാക്കാരനെന്ന് പറയുന്നതിൽ അഭിമാനം, ഐ ലവ് ഇന്ത്യ; ഇന്ത്യ എന്ന പേര് മാറ്റുന്നുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരക്കവെ പ്രതികരിച്ച് ഒമർ ലുലു

ന്ത്യ എന്ന പേര് മാറ്റുന്നുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരക്കവെ സംവിധായകൻ ഒമർ ലുലു പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുന്നു. ഒരു സംസ്ഥാനത്തിന്റെയോ,സ്ഥലത്തിന്റെയോ പേര് മാറ്റുന്നത് പോലെയല്ല രാജ്യത്തിന്റെ പേര് മാറ്റുന്നതെന്ന് ഒമർ ലുലു പറയുന്നു. ഇന്ത്യാക്കാരനെന്ന് പറയുന്നതിൽ താൻ അഭിമാനിക്കുന്നു എന്നും ഒമർ കുറിച്ചു.

Signature-ad

“ഒരു സംസ്ഥാനത്തിന്റെയോ,സ്ഥലത്തിന്റെയോ പേര് മാറ്റുന്നത് പോലെ അല്ലാ രാജ്യത്തിന്റെ പേര് മാറ്റുന്നത് .അങ്ങനെ രാജ്യത്തിന്റെ പേര് മാറ്റിയാൽ അന്താരാഷ്‌ട്ര തലത്തിൽ നമ്മൾ വാണിജ്യ-വ്യവസായ തലത്തിൽ എന്ന് അല്ലാ എല്ലാ തലത്തിലും നമ്മൾ ഒരുപാട്‌ പുറകോട്ട്‌ പോവും. I love my India ……& proud to say am an Indian”, എന്നാണ് ഒമർ ലുലു കുറിച്ചത്.

അതേസമയം, പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് ആക്കാൻ കേന്ദ്ര സർക്കാൻ പ്രമേയം കൊണ്ടുവന്നേക്കുമെന്നാണ് സൂചനകൾ. ഇതിനെതിരെ വൻ തോതിൽ പ്രതികരണങ്ങൾ ഉയരുകയാണ്. സമൂഹത്തിൻറെ വിവിധ മേഖലയിൽ ഉള്ളവർ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തുന്നുണ്ട്.

നല്ല സമയം എന്ന ചിത്രമാണ് ഒമർ ലുലുവിൻറേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ. ഇർഷാദ് അലി നായകനായ ചിത്രത്തിൽ നീന മധു, നോറ ജോൺ, നന്ദന സഹദേവൻ, ഗായത്രി ശങ്കർ എന്നിങ്ങനെ നാല് നടിമാർ ഉണ്ടായിരുന്നു. ഒമർ ലുലുവും ചിത്ര എസും ചേർന്ന് രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രം എഡിറ്റ് ചെയ്‍തത് രതിൻ രാധാകൃഷ്ണൻ ആണ്. ഛായാഗ്രഹണം സിനു സിദ്ധാർഥ് ആണ് നിർവ്വഹിച്ചത്. ഒമർ ലുലുവിൻറെ അഞ്ചാമത്തെ ചിത്രം കൂടി ആയിരുന്നു.

Back to top button
error: