IndiaNEWS

രക്ഷാബന്ധൻ ആഘോഷം കഴിഞ്ഞ് ബന്ധുവിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന സഹോദരിമാരെ കൂട്ടബലാത്സംഗം ചെയ്ത സ്വന്തം മകനെ ഉൾപ്പെടെ അറസ്റ്റ് ചെയ്ത് പൊലീസ് ഉദ്യോഗസ്ഥൻ; പിടിയിലായത് ബിജെപി നേതാവിന്റെ മകനടക്കം 10 പേർ

റായ്പുര്‍: രക്ഷാബന്ധൻ ആഘോഷം കഴിഞ്ഞ് ബന്ധുവിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന സഹോദരിമാരെ കൂട്ടബലാത്സംഗം ചെയ്ത സ്വന്തം മകനെ ഉൾപ്പെടെ അറസ്റ്റ് ചെയ്ത് പൊലീസ് ഉദ്യോഗസ്ഥൻ. ജാര്‍ഖണ്ഡിലാണ് സംഭവം.

അറസ്റ്റിന് തൊട്ടുപിന്നാലെ സ്ഥലം മാറ്റം ആവശ്യപ്പെട്ട് അദ്ദേഹം അപേക്ഷ നല്‍കി.എഎസ്‌ഐ ദീപക് സാഹു ആണ് കൂട്ടബലാത്സംഗക്കേസില്‍ ഉള്‍പ്പെട്ട മകൻ കൃഷ്ണയെ അറസ്റ്റ് ചെയ്തത്. ദീപക് സാഹുവിന്റെ അപേക്ഷ പരിഗണിച്ച്‌ ഇദ്ദേഹത്തെ മറ്റൊരു പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി.

ബിജെപി നേതാവിന്റെ മകനടക്കം കേസിൽ ഇതുവരെ 10 പേരാണ് അറസ്റ്റിലായത്.കഴിഞ്ഞ ആഴ്‌ച ജാര്‍ഖണ്ഡിലാണ് സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളെ ഒരു സംഘം കൂട്ടബലാത്സംഗത്തിനിരയാക്കിയത്. രക്ഷാബന്ധൻ ആഘോഷം കഴിഞ്ഞ് ബന്ധുവിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന സഹോദരിമാര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

Signature-ad

ബന്ധുവിനെ അടിച്ച്‌ ബോധം കെടുത്തിയ ശേഷം 10 അംഗ സംഘം പെണ്‍കുട്ടികളെ ബൈക്കില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. അതിജീവിതയായ ഒരു പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല.സംഭവത്തിന് പിന്നാലെ പ്രതികളെ പിടികൂടാൻ വിവിധ പൊലീസ് സംഘങ്ങളെ എസ്‌എസ്പി നിയോഗിച്ചു. ദീപക് സാഹുവിനായിരുന്നു ചുമതല. എന്നാല്‍, അന്വേഷണം സ്വന്തം മകനിലേക്കാണ് പോകുന്നതെന്നറിഞ്ഞ അദ്ദേഹം മകനെ  അറസ്റ്റ് ചെയ്ത ശേഷം അന്വേഷണ സംഘത്തില്‍ നിന്ന് പിന്മാറുകയും സ്ഥലം മാറ്റത്തിന് അപേക്ഷിക്കുകയുമായിരുന്നു.

Back to top button
error: