Month: September 2023

  • Crime

    കരുവന്നൂ‍ർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടിലെ മുഖ്യ ആസൂത്രകൻ സതീഷ് കുമാർ; കുറ്റങ്ങൾ എണ്ണിപ്പറഞ്ഞ് ഇഡി

    കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ മുഖ്യ ആസൂത്രകൻ ഒന്നാംപ്രതി സതീഷ് കുമാർ എന്ന് എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ. ഒന്നാം പ്രതി സതീഷ്കുമാർ രണ്ടാം പ്രതി പി പി കിരൺ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഇ ഡി കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലുള്ളത്. ബെനാമി വായ്പ ഇടപാടുകളിലൂടെ രണ്ടാം പ്രതി കിരൺ തട്ടിയെടുത്ത 24.57 കോടി രൂപയിൽ നിന്ന് 14 കോടിയും സതീഷ് കുമാറിന് കൈമാറിയെന്നും ഇ ഡി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കേസിൽ ഹാജരാക്കിയ പ്രതികളെ കോടതി, വരുന്ന വെള്ളിയാഴ്ച മൂന്ന് മണി വരെ ഇ ഡി കസ്റ്റഡിയിൽ വിട്ടു. ഉന്നത വ്യക്തി ബന്ധങ്ങളുള്ള സതീഷ് കുമാറിൻറെ ഇടപെടലിലാണ് കിരണിന് ബാങ്കിൽ നിന്ന് വായ്പ കിട്ടിയതെന്ന് ഇ ഡി ആരോപിക്കുന്നു. 51 ബെനാമി ഇടപാടുകളിലൂടെയാണ് 24.57 കോടി രൂപ പി പി കിരൺ വായ്പയായി തട്ടിയെടുത്തത്. ഇതിൽ നിന്ന് 14 കോടി രൂപ അക്കൗണ്ട് വഴിയും നേരിട്ടും…

    Read More »
  • Sports

    സഞ്ജു സാംസണ്‍ എന്തുകൊണ്ട് ഏകദിന ലോകകപ്പിനില്ല ? ഇതാണ് കാരണങ്ങൾ…

    കൊളംബോ: ഏകദിന ക്രിക്കറ്റ് ലോകകപ്പിൻറെ ആവേശമുയർത്തി ഇന്ത്യൻ സ്ക്വാഡിനെ ഇന്ന് പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും ഇന്ത്യൻ ആരാധകർ അത്ര സന്തുഷ്‌ടരല്ല. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ സ്ക്വാഡിലില്ലാത്തതാണ് ആരാധകരെ നിരാശരാക്കുന്നത്. ഏകദിനത്തിൽ മികച്ച റെക്കോർഡുണ്ടായിട്ടും ലോകകപ്പ് ടീമിൽ നിന്ന് തഴയപ്പെടുകയായിരുന്നു സഞ്ജു. പരിക്കിൻറെ പിടിയിലായിരുന്ന കെ എൽ രാഹുലും ഏകദിനത്തിൽ മോശം റെക്കോർഡുള്ള സൂര്യകുമാർ യാദവും ടീമിൽ ഉൾപ്പെട്ടിട്ടും സഞ്ജുവിനെ പരിഗണിക്കാതിരിക്കുകയായിരുന്നു സെലക്ടർമാർ എന്ന വിമർശനം ശക്തമാണ്. എന്തുകൊണ്ടാണ് സ‍ഞ്ജു സാംസണ് ഏകദിന ലോകകപ്പ് സ്ക്വാഡിലെത്താൻ കഴിയാഞ്ഞത്. എന്തൊക്കെ കാരണങ്ങളാണ് സഞ്ജുവിന് തിരിച്ചടിയായത്. മധ്യനിര ബാറ്ററായി സൂര്യകുമാർ യാദവിൽ വിശ്വാസം തുടരുകയായിരുന്നു സെലക്‌ടർമാർ എന്നതാണ് ഒരു കാരണം. ഏകദിനത്തിൽ ഇതുവരെ കളിച്ച 26 മത്സരങ്ങളിൽ 24.33 ശരാശരി മാത്രമുള്ള സ്കൈക്ക് 511 റൺസേ നേടാനായിട്ടുള്ളൂ എന്നതൊന്നും ടീം സെലക്ഷന് തടസമായില്ല. ഓസ്ട്രേലിയക്ക് എതിരെ ഹാട്രിക് ഡക്കിൽ വീണ സൂര്യയുടെ 50 ഓവർ ഫോർമാറ്റിലെ മോശം ഫോം പലകുറി ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളതാണ്.…

    Read More »
  • Health

    ദിവസവും ഏലയ്ക്ക വെള്ളം കുടിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല കേട്ടോ!

    ചായയിലും മറ്റ് ഭക്ഷണങ്ങളിലും ചേർക്കുന്ന സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. ദിവസവും അൽപം ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. ഏലയ്ക്കാ വെള്ളം ശരീരത്തിൽ അടിഞ്ഞുകൂടുന്ന അധിക കൊഴുപ്പ് കുറയ്ക്കുന്നു. വിവിധ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയതാണ് ഏലത്തിന്റെ ഗുണം. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. ദിവസവും ഏലയ്ക്ക വെള്ളം കുടിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല കേട്ടോ. ഏലയ്ക്ക വെള്ളം ദിവസവും കുടിച്ചാൽ ജലദോഷം, തൊണ്ട വേദന എന്നിവ ഇല്ലാതിരിക്കാൻ സഹായിക്കും. ദിവസവും ഒരു ഗ്ലാസ് ഏലയ്ക്കാവെള്ളം കുടിക്കുന്നത് ഏറെ ആരോഗ്യപരമായ ഗുണങ്ങൾ നൽകും. പ്രതിരോധശേഷി വെെറ്റമിൻ സി ധാരാളമായി ഏലയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. ഏലയ്ക്ക വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുക മാത്രമല്ല, വയറുവേദന അകറ്റാനും ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഏലയ്ക്കയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ ഹൃദയാഘാതത്തെ കുറയ്ക്കുന്നു. ഏലയ്ക്കയ്ക്ക് വിഷാദരോഗത്തെ നേരിടാനുള്ള സവിശേഷമായ കഴിവുണ്ട്. ഏലയ്ക്ക പൊടിച്ചതിനുശേഷം നിങ്ങളുടെ ദൈനംദിന ചായയിൽ തിളപ്പിച്ച് കുടിക്കുന്നതിലൂടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തും. ആസ്തമ തടയാൻ വളരെ…

    Read More »
  • Kerala

    മിത്ത്, സനാതനധർമ്മ പരാമർശം: സ്പീക്കർ എ.എൻ ഷംസീറിനും ഉദയനിധി സ്റ്റാലിനുമെതിരെ പാറമേക്കാവ് ദേവസ്വം

    തൃശൂർ: സ്പീക്കർ എ.എൻ ഷംസീറിനും ഉദയനിധി സ്റ്റാലിനുമെതിരെ പാറമേക്കാവ് ദേവസ്വം. മിത്ത്, സനാതനധർമ്മ പരാമർശങ്ങളിലാണ് ഇരു നേതാക്കൾക്കെതിരെയും പേരെടുത്തു പറയാതെ വിമർശനം ഉന്നയിച്ച് പാറമേക്കാവ് ദേവസ്വം പ്രസ്താവനയിറക്കിയത്. ഗണപതി ഒരു മിത്താണെന്ന് പ്രസ്താവിച്ച് ഹൈന്ദവജനസമൂഹത്തെ ഒന്നാകെ ആക്ഷേപിക്കുകയും അപമാനിക്കുകയും മതവികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്തതിൽ പാറമേക്കാവ് ഭരണസമിതിയോഗം കടുത്ത ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തുന്നതായി പ്രസ്താവനയിൽ പറയുന്നു. സനാതന ധർമ്മത്തിനെതിരെയുള്ള ആഹ്വാനം അർഹിക്കുന്ന അവഗണനയോടെ തളളിക്കളയേണ്ടതാണ്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരി ക്കുന്നവരുടെ ഉത്തരം പ്രവണതകൾ മുളയിലേ നുള്ളിക്കളയേണ്ടതുണ്ട്. അവരെ നിയന്ത്രിക്കേണ്ടത് അതാതു രാഷ്ട്രീയ കക്ഷികളുടെ ഉത്തരവാദിത്വവും ചുമതലയുമാണ്. ഇത്തരം പ്രവണതകൾ ആസൂത്രിതമാണ്. ഭാരതത്തിന്റെ നിലനിൽപ്പ് തന്നെ എല്ലാ മനുഷ്യരേയും നിരീശ്വരവാദികളെപ്പോലും ഒരുപോലെ ഉൾക്കൊള്ളുന്ന സനാതന ധർമ്മത്തിന്റെ വെളിച്ചമുൾക്കൊണ്ടാണ്. ഇത്തരം പ്രസ്താവനകൾ സമൂഹത്തിൽ വിദ്വേഷവും പരസ്പര സ്പർദ്ദയും വളർത്തുവാൻ മാത്രമേ സഹായിക്കൂവെന്നും പാറമേക്കാവ് ദേവസ്വം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അതിനിടെ, സനാതന ധർമ പരാമർശത്തിന് പിന്നാലെ ഉദയനിധി സ്റ്റാലിൻറെ തലവെട്ടുന്നവർക്ക് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച…

    Read More »
  • Health

    ‌കിഡ്‌നി കാൻസർ ; പ്രധാനപ്പെട്ട ലക്ഷണങ്ങൾ…

    രാജ്യത്ത് കിഡ്‌നി കാൻസർ (Kidney Cancer) ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കുന്നതിനും എല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നതിനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും കിഡ്‌നികൾ സഹായിക്കുന്നു. വൃക്കയിൽ നിന്ന് ഉണ്ടാകുന്ന ഒരു തരം കാൻസറാണ് കിഡ്നി കാൻസർ. റിനൽ സെൽ കാർസിനോമ (ആർസിസി) എന്നും അറിയപ്പെടുന്നു. പുകവലി, പാരമ്പര്യം, അമിതവണ്ണം, മദ്യപാനം എന്നിവ കിഡ്‌നി കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. 40 വയസ്സിന് മുകളിലുള്ള ആളുകൾക്ക് അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് എന്നതിനാൽ പ്രായം മറ്റൊരു ഘടകമാണ്. കിഡ്‌നി കാൻസറിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നതിനെ കുറിച്ച് മാക്‌സ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കാൻസർ കെയർ, ഓങ്കോളജി ഡയറക്ടർ ഡോ. നിതിൻ ലീഖ പറയുന്നു. ‌കിഡ്‌നി കാൻസർ ; പ്രധാനപ്പെട്ട ലക്ഷണങ്ങൾ… ഒന്ന്… വൃക്ക കാൻസറിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്നാണ് മൂത്രത്തിൽ രക്തം കാണുന്നത്. പിങ്ക്, ചുവപ്പ്, അല്ലെങ്കിൽ ഇരുണ്ട നിറമുള്ള മൂത്രം അല്ലെങ്കിൽ മൂത്രത്തിൽ രക്തത്തിന്റെ സാന്നിധ്യം, കിഡ്നി…

    Read More »
  • Kerala

    കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസ്: എൻഫോഴ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകുമെന്ന് സിപിഎം നേതാവ് എ.സി. മൊയ്തീൻ

    കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ എൻഫോഴ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകുമെന്ന് മുൻ വ്യവസായ മന്ത്രിയും സി പി എം നേതാവുമായ എ സി മൊയ്തീൻ അറിയിച്ചു. ഈ മാസം 11ന് ഇ ഡിക്ക് മുന്നിൽ ഹാജരാകുമെന്നാണ് എ സി മൊയ്തീൻ അറിയിച്ചത്. ഇ ഡി ആവശ്യപ്പെട്ട രേഖകളും ഹാജരാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമസഭാ സമ്മേളനം നടക്കുന്ന സമയമാണ് എങ്കിലും ഇ ഡിക്ക് മുന്നിൽ ഹാജരാകുമെന്നും എ സി മൊയ്തീൻ വിശദീകരിച്ചു. അതേസമയം നേരത്തെ കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ മുഖ്യ ആസൂത്രകൻ ഒന്നാംപ്രതി സതീഷ് കുമാർ എന്ന് എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ പറഞ്ഞു. ഒന്നാം പ്രതി സതീഷ്കുമാർ രണ്ടാം പ്രതി പി പി കിരൺ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഇ ഡി കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലുള്ളത്. ബെനാമി വായ്പ ഇടപാടുകളിലൂടെ രണ്ടാം പ്രതി കിരൺ തട്ടിയെടുത്ത 24.57 കോടി രൂപയിൽ നിന്ന് 14…

    Read More »
  • NEWS

    ബഹ്‌റൈനില്‍ ചെറുകിട പലചരക്ക് കച്ചവടം നടത്തി വന്നിരുന്ന മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

    മനാമ: ബഹ്‌റൈനിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം പൊന്നാനി തിരൂർ പടിഞ്ഞാറക്കര സ്വദേശി കോലൻഞാട്ടു വേലായുധൻ ജയനെ(46) ആണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെറുകിട പലചരക്ക് കച്ചവടം നടത്തി വന്നിരുന്ന ഇദ്ദേഹത്തെ ഞായറാഴ്ച മുതൽ ഫോണിൽ വിളിച്ചിട്ട് ലഭിക്കാത്തത് കാരണം നാട്ടിൽ നിന്ന് ബന്ധുക്കൾ വിവരം ബഹ്‌റൈനിലുള്ള സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷമത്തിൽ കടയുടെ ഷട്ടർ തുറന്ന നിലയിൽ ആയിരുന്നെങ്കിലും ആളെ കണ്ടെത്താൻ കഴിഞ്ഞില്ല. സമീപവാസികൾ നിലവിലെ താമസസ്ഥലത്ത് നോക്കിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെ സ്‌പോൺസർ പൊലീസിൽ പരാതി നൽകി. പിന്നീട് ഇദ്ദേഹം മുമ്പ് കുടുംബസമേതം താമസിച്ചിരുന്ന ഫ്‌ലാറ്റിനകത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. ഭാര്യ അമൃതയും മകനും ഇപ്പോൾ നാട്ടിലാണ്. ബഹ്‌റൈന് കേരള സോഷ്യൽ ഫോറം ഹെൽപ്പ് ലൈനും സ്‌പോൺസറും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കുന്നു.

    Read More »
  • Sports

    ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെൻറിൽ ചരിത്രം കുറിക്കാനുള്ള അവസരത്തിനരികെ അഫ്‌ഗാനിസ്ഥാൻ പൊരുതി വീണു; ശ്രീലങ്ക ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ

    ലാഹോർ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെൻറിൽ ചരിത്രം കുറിക്കാനുള്ള അവസരത്തിനരികെ അഫ്‌ഗാനിസ്ഥാൻ പൊരുതി വീണു. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ 292 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ അഫ്‌ഗാൻ 37.4 ഓവറിൽ 289 റൺസിൽ പുറത്താവുകയായിരുന്നു. മധ്യനിരയുടെയും വാലറ്റത്തിൻറേയും വെടിക്കെട്ടിനൊടുവിൽ തോൽവി സമ്മതിക്കുകയായിരുന്നു അഫ്‌ഗാൻ. സ്കോർ: ശ്രീലങ്ക- 291/8 (50), അഫ്‌ഗാൻ- 289 (37.4). ജയത്തോടെ ഗ്രൂപ്പ് ബിയിൽ നിന്ന് ബംഗ്ലാദേശിന് പിന്നാലെ ശ്രീലങ്ക സൂപ്പർ ഫോറിലെത്തിയപ്പോൾ അഫ്‌ഗാനിസ്ഥാൻ നാടകീയമായി പുറത്തായി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്‌ക്ക് ഓപ്പണർമാരായ പാതും നിസങ്കയും ദിമുത് കരുണരത്നെയും മികച്ച തുടക്കമാണ് നൽകിയത്. 35 പന്തിൽ 32 റൺസെടുത്ത കരുണരത്നെ ഇന്നിംഗ്‌സിലെ 11-ാം ഓവറിൽ മടങ്ങുമ്പോൾ ടീം സ്കോർ 63 ഉണ്ടായിരുന്നു. അധികം വൈകാതെ പാതും നിസങ്കയും(40 പന്തിൽ 41), സദീര സമരവിക്രമയും(8 പന്തിൽ 3) മടങ്ങിയപ്പോൾ വിക്കറ്റ് കീപ്പർ കുശാൽ മെൻഡിസും ചരിത് അസലങ്കയും ലങ്കയുടെ രക്ഷയ്‌ക്കെത്തി. അസലങ്ക 43 പന്തിൽ 36 ഉം…

    Read More »
  • Careers

    നോര്‍ക്കയുടെ പുതിയ ഒഇടി, ഐഇഎല്‍ടിഎസ് ബാച്ചുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു

    തിരുവനന്തപുരം: നോർക്ക-എൻ.ഐ.എഫ്.എൽ പുതിയ OET/ IELTS ബാച്ചുകളിലേക്ക്‌ (ഓൺലൈൻ / ഓഫ്‌ലൈൻ )അപേക്ഷ ക്ഷണിച്ചു. നോർക്ക റൂട്ട്സ് സ്ഥാപനമായ തിരുവനന്തപുരം നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാഗ്വേജിൽ (NIFL)ആരംഭിക്കുന്ന പുതിയ OET/ IELTS ബാച്ചുകളിലേക്ക്‌ (ഓൺലൈൻ / ഓഫ്‌ലൈൻ ) അപേക്ഷ ക്ഷണിച്ചു. നഴ്സുമാർ ഉൾപ്പെടെയുളള ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്ക് അപേക്ഷിക്കാവുന്നതാണ്. 2023 സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ നടക്കുന്ന യു.കെ, കാനഡ (ന്യൂഫോണ്ട്ലാന്റ്) കരിയർ ഫെസ്റ്റുകൾക്ക് മുന്നോടിയായാണ് പുതിയ ബാച്ച്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നോർക്ക റൂട്ട്സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടാകും. തിരുവനന്തപുരം തൈയ്ക്കാട് മേട്ടുകടയിൽ പ്രവർത്തിക്കുന്ന സെന്ററിൽ ഓഫ്‌ലൈൻ OET ക്ലാസുകളുടെ സമയം രാവിലെ 09 മുതൽ ഉച്ചയ്ക്ക് 1 മണി വരെയും ഉച്ചകഴിഞ്ഞുള്ള സെഷൻ 01 മണി മുതൽ മുതൽ 5.30 വരെയും ആയിരിക്കും. IELTS ഓഫ് ലൈൻ ബാച്ചുകളുടെ സമയം ഉച്ചകഴിഞ്ഞ് ഒരു മണിമുതൽ മൂന്നു മണിവരെയാണ്. കോഴ്‌സ് ദൈർഘ്യം 2 മാസമായിരിക്കും. തിങ്കൾ…

    Read More »
  • India

    വിവാദങ്ങൾക്കിടെ പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യൻ സന്ദർശനത്തിന്റെ കുറിപ്പിലും ഭാരത്

    ദില്ലി: വിവാദങ്ങൾക്കിടെ പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യൻ സന്ദർശനത്തിന്റെ കുറിപ്പിലും ഭാരത്. സന്ദർശനത്തിന്റെ വിവരങ്ങളുള്ള പോസ്റ്ററിലും ഭാരത് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ കുറിപ്പ് പങ്കുവച്ച് ബിജെപി നേതാക്കൾ രം​ഗത്തെത്തുകയായിരുന്നു. ബിജെപി നേതാവ് സംബിത് പാത്രയാണ് പോസ്റ്റർ പങ്കുവച്ചത്. നേരത്തെ രാഷ്ട്രപതിയുടെ പോസ്റ്ററിലും ഭാരത് എന്നായിരുന്നു. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് ആക്കാൻ കേന്ദ്രസർക്കാർ പ്രത്യേക പാർലമെൻറ് സമ്മേളനത്തിൽ പ്രമേയം കൊണ്ട് വന്നേക്കുമെന്ന് സൂചനയുണ്ട്. അതിനിടയിലാണ് ഭാരത് എന്ന് കുറിപ്പുകളിൽ പ്രത്യക്ഷപ്പെടുന്നത്. അതേസമയം, ഇന്ത്യ എന്ന പേര് മാറ്റുന്നത് ഭരണഘടന മൂല്യങ്ങൾക്ക് എതിരായ നീക്കമെന്ന് കോൺഗ്രസ് ആരോപിച്ചു. ഇന്ത്യ ദാറ്റ് ഈസ് ഭാരത് എന്നാണ് ഭരണഘടനയുടെ ഒന്നാം അനുച്ഛേദം രാജ്യത്തെ വിശേഷിപ്പിക്കുന്നത്. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നതാണ് ലോക രാജ്യങ്ങൾക്കിടയിൽ അംഗീകരിച്ച പേര്. എന്നാൽ ഇന്ത്യ എന്നത് മാറ്റി എല്ലായിടത്തും ഭാരത് ഉപയോഗിക്കാനുള്ള നീക്കത്തിലേക്ക് കടക്കുകയാണ് കേന്ദ്ര സർക്കാർ. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നതിന് പകരം റിപ്പബ്ലിക് ഓഫ് ഭാരത്…

    Read More »
Back to top button
error: