Month: September 2023

  • Kerala

    നവ്യയെ ചേര്‍ത്തുപിടിച്ച്  ഭര്‍ത്താവ് സന്തോഷ് 

    വിവാദത്തിന് പിന്നാലെ നവ്യയെ  ചേര്‍ത്തുപിടിച്ച ഫോട്ടോയുമായി ഭര്‍ത്താവ് സന്തോഷ്.അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ നവ്യയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് സന്തോഷ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഐ.ആര്‍.എസ്. ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തിന്റെ പേരിലുള്ള അനധികൃത സ്വത്ത് സമ്ബാദന കേസുമായി ബന്ധപ്പെട്ട് നടിയെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു.താരത്തെ സംബന്ധിച്ചുവന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് വിമർശകർക്ക് മറുപടിയെന്നവണ്ണം നടിയെ നെഞ്ചോട് ചേർത്ത ഫോട്ടോയുമായി ഭർത്താവ് സന്തോഷ് മുന്നോട്ടു വന്നിരിക്കുന്നത്. ഇതു വളരെ നന്നായെന്നുപറഞ്ഞ് നിരവധി ആളുകളാണ് സന്തോഷിന്റെ പോസ്റ്റിന് കീഴെ കമന്റുകള്‍ ഇട്ടിരിക്കുന്നത്.കുടുംബം കുട്ടിച്ചോറാക്കാന്‍ നടക്കുന്ന ഒരുപാട് പേരുണ്ട് ചുറ്റും, അവരോടൊക്കെ ഇതിലും കൂടുതല്‍ എന്ത് പറയാന്‍, ഇതിലും മനോഹരമായ മറുപടി മറ്റൊന്നുമില്ല എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

    Read More »
  • India

    ശിവലിംഗത്തില്‍ കൈകഴുകി ബി.ജെ.പി. മന്ത്രി

    ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബി.ജെ.പി. മന്ത്രി സതീഷ്‌ ശര്‍മയെ കുരുക്കിലാക്കി ശിവലിംഗത്തില്‍ കൈകഴുകുന്നതിന്റെ വീഡിയോ പുറത്ത്. രാംപുര്‍ ലോധേശ്വര്‍ മഹാദേവ ക്ഷേത്രത്തിലെ ശിവലിംഗത്തിന്റെ അടിത്തറയില്‍ സതീഷ്‌ ശര്‍മ കൈ കഴുകുന്നതും അതിന്‌ ഒരു പൂജാരി സഹായിക്കുന്നതുമാണ്‌ വീഡിയോ ദൃശ്യങ്ങളില്‍. ഡി.എം.കെ. മന്ത്രിയുടെ പരാമര്‍ശത്തിന്റെ പേരില്‍ “ഇന്ത്യ” മുന്നണിക്കെതിരേ ഉയര്‍ന്ന കടന്നാക്രമണത്തെ പ്രതിരോധിക്കാന്‍ സംസ്‌ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസിനും സമാജ്‌വാദി പാര്‍ട്ടിക്കും വീഡിയോ വെടിമരുന്ന്‌ നല്‍കി. സതീഷ്‌ ശര്‍മ സനാതന ധര്‍മത്തെ അപമാനിച്ചെന്ന്‌ സംസ്‌ഥാന കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ അജയ്‌ റായ്‌ കുറ്റപ്പെടുത്തി. ശിവഭഗവാനെ അപമാനിച്ച യു.പി. മന്ത്രി രാജിവയ്‌ക്കണമെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ സുരേന്ദ്ര രാജ്‌പുത്തും ആവശ്യപ്പെട്ടു. ബി.ജെ.പിയുടെ യഥാര്‍ഥ സ്വഭാവമാണ്‌ വീഡിയോ തുറന്നുകാട്ടുന്നതെന്ന്‌ സമാജ്‌വാദി പാര്‍ട്ടി നേതാവ്‌ സുനില്‍ സിംഗ്‌ സാജന്‍ പറഞ്ഞു. ഈ “അധര്‍മ്മി” മന്ത്രിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ എപ്പോള്‍ പുറത്താക്കുമെന്ന ചോദ്യവും അദ്ദേഹം മുന്നോട്ടുവച്ചു.

    Read More »
  • NEWS

    ഗുലാബ് ജാമൂൻ വീട്ടിൽ ഉണ്ടാക്കാം

    കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന വിഭവമാണ് ഗുലാബ് ജാമുൻ.വളരെയെളുപ്പം വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു വിഭവവുമാണിത്. ചേരുവകൾ പഞ്ചസാര – 250 ഗ്രാം മില്‍ക്ക് പൗഡര്‍ – 1/2 കപ്പ് മൈദ – 1 ടിസ്പൂണ്‍ ബേക്കിംഗ് പൗഡര്‍ – ഒരു നുള്ള് കോണ്‍ഫ്ലവര്‍ – 1/2 കപ്പ് സോഡാപ്പൊടി – ഒരു നുള്ള് ഏലയ്ക്കപ്പൊടി – ഒരു നുള്ള് റോസ് വാട്ടര്‍ – 1 ടീസ്പൂണ്‍ ഉണ്ടാക്കുന്ന വിധം ആദ്യം സിറപ്പ് തയ്യാറാക്കണം. ഇതിനായി, 1 1/2 കപ്പ് തിളച്ച വെള്ളത്തില്‍ പഞ്ചസാര അലിച്ച് ചേര്‍ക്കണം. ഇതില്‍, റോസ് വാട്ടറും ഏലക്കാപ്പൊടിയും ചേര്‍ക്കുക. ചെറു തീയില്‍ അല്‍പ്പം കൂടി തിളപ്പിച്ചാല്‍ സിറപ്പ് തയ്യാറാകും. മൈദയും ബേക്കിംഗ് പൗഡറും ചേര്‍ത്ത് മിശ്രിതമാക്കണം. ഇതിനൊപ്പം മില്‍ക്ക് പൗഡര്‍, കോണ്‍ഫ്ലവര്‍, സോഡാപ്പൊടി എന്നിവ ചെറുതായി വെള്ളം തളിച്ച് കുഴയ്ക്കണം. ഒട്ടുന്ന പരുവത്തില്‍ നെയ്യ് ചേര്‍ത്ത് ഒന്നു കൂടി കുഴയ്ക്കണം. ഇത് ചെറിയ ഉരുളകളാക്കി അടുപ്പിൽ വച്ച് എണ്ണയില്‍…

    Read More »
  • Food

    മാംസ്യം കൂടുതല്‍ അടങ്ങിയ ചതുരപ്പയര്‍

    സാധാരണ കുറ്റിപ്പയറിലും വള്ളിപ്പയറിലും ബീന്‍സിലുമെല്ലാം ഉള്ളതിലേക്കാള്‍ പോഷകഘടകങ്ങള്‍ കൂടുതലുള്ളയിനമാണ് ചതുരപ്പയര്‍. കായകളും പൂക്കളും ഇലകളും വേരുകളുമെല്ലാം പച്ചക്കറിയായി ഉപയോഗിക്കാം. ഇതിനെ നമ്മള്‍ ഇറച്ചിപ്പയര്‍ എന്നും വിളിക്കാറുണ്ട്. ചതുരപ്പയര്‍ ജൂലായ്-ആഗസ്റ്റ് മാസത്തില്‍ നട്ടാല്‍ ഒക്ടോബര്‍-നവംബര്‍ മാസത്തില്‍ പൂവിടും. ഇതിന്റെ പ്രത്യേകത പൂവിടാന്‍ എടുക്കുന്ന സമയം തന്നെയാണ്. ഇനി ഫെബ്രുവരിയില്‍ ചതുരപ്പയര്‍ നട്ടാലും ഒക്ടോബര്‍ മാസമായാലേ പൂക്കുകയുള്ളു. ചതുരപ്പയര്‍ നടാന്‍ രണ്ടര മീറ്റര്‍ അകലത്തില്‍ തടങ്ങള്‍ എടുക്കണം. ആറുമണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് നട്ടാല്‍ പെട്ടെന്ന് മുളയ്ക്കും. ചാണകപ്പൊടിയോ കമ്പോസ്‌റ്റോ ചേര്‍ത്ത് കൊടുക്കാം. ചതുരപ്പയര്‍ നടുമ്പോള്‍ ഒരു സെന്റില്‍ 150 ഗ്രാം വിത്ത് ആവശ്യമാണ്. വിത്തുകള്‍ തമ്മില്‍ രണ്ടടി അകലം നല്‍കിയാല്‍ മുളച്ച് വരുമ്പോള്‍ ആവശ്യത്തിന് സ്ഥലമുണ്ടാകും. ചതുരപ്പയര്‍ വേലിയില്‍ പടര്‍ന്നുവളരുന്നയിനമാണ്. ചതുരപ്പയറിന്റെ വേരില്‍ റൈസോബിയം അടങ്ങിയിട്ടുണ്ട്. മണ്ണിലെ നൈട്രജന്റെ അളവ് വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നു. ചതുരപ്പയര്‍ നട്ട് മൂന്നാം മാസം മുതല്‍ നീല കലര്‍ന്ന വയലറ്റ് നിറമുള്ള പൂക്കളുണ്ടാകും.

    Read More »
  • India

    കേരളത്തിന്റെ പാതയിൽ കേന്ദ്ര സർക്കാറും

    ന്യൂഡൽഹി:ജിഎസ്ടി വെട്ടിപ്പ് തടയാൻ കേരള സര്‍ക്കാര്‍ നടപ്പാക്കിയ ലക്കി ബില്‍ മാതൃകയില്‍ ‘മേരാ ബില്‍ മേരാ അധികാര്‍’  ആപ്പുമായി കേന്ദ്ര സര്‍ക്കാര്‍ . രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളും പദ്ധതി നടപ്പാക്കാനും കേന്ദ്രം നിര്‍ദേശിച്ചു. നികുതി ചോരുന്നത് തടയാനാണ് പദ്ധതി. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടാമതും അധികാരത്തിലെത്തിയപ്പോഴാണ് ‘ലക്കി ബില്‍’ ആപ് പദ്ധതി ആരംഭിച്ചത്. ഉപഭോക്താക്കള്‍ വാങ്ങുന്ന സേവനങ്ങള്‍ക്കും സാധനങ്ങള്‍ക്കും ബില്ലുകള്‍ ചോദിച്ച്‌ വാങ്ങുന്ന ശീലം പ്രോത്സാഹിപ്പിക്കുന്നതിനായാണ് ലക്കി ബിൽ നടപ്പാക്കിയത്.ഇതേ സംവിധാനമാണ് കേന്ദ്ര സർക്കാരിന്റെ ‘മേരാ ബില്‍, മേരാ അധികാര്‍’ പദ്ധതിയും. ഉപഭോക്താവ് ജിഎസ്ടി ബില്‍ ലക്കി ബില്‍ ആപ്പിലേക്ക് അപ്ലോഡ് ചെയ്യുകയും ഇവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ സമ്മാനം നല്‍കുകയും ചെയ്യുന്നതാണ് കേരളത്തിന്റെ ലക്കി ബില്‍ പദ്ധതി. ഒന്നാം സമ്മാനം 10 ലക്ഷവും രണ്ടാം സമ്മാനം അഞ്ച് ലക്ഷം വീതം രണ്ട് പേര്‍ക്കും മൂന്നാം സമ്മാനം ഒരു ലക്ഷം വീതം അഞ്ച് പേര്‍ക്കുമാണ് സമ്മാനം. ഉപഭോക്താക്കള്‍ ആപ് വഴി അപ് ലോഡ്…

    Read More »
  • Kerala

    അപർണ മദ്യപിച്ചിരുന്നു; ചോദ്യം ചെയ്ത ഭർത്താവിനെ കുപ്പികൊണ്ട് തലയ്ക്കടിച്ചു; കുഞ്ഞിനെയും കൊണ്ട് ഭർത്താവ് ഇറങ്ങിപ്പോയതിന് പിന്നാലെ ആത്മഹത്യ

    സിനിമ സീരീയൽ താരം അപർണാ നായരുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവ ദിവസം അപർണ മദ്യപിച്ചിരുന്നെന്നും ഇതേച്ചൊല്ലി ഭർത്താവുമായി  വാക്കുതർക്കം ഉണ്ടായെന്നും കരമന പൊലീസ് വ്യക്തമാക്കുന്നു. അന്നു രാവിലെ ഇരുവരും ആറ്റുകാൽ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. രാത്രി ഓണാഘോഷം കാണാൻ പോകാൻ തീരുമാനിച്ചിരുന്നെന്നും ഇതിനിടെ അപർണ മദ്യപിക്കുന്നത് കണ്ടപ്പോൾ ഭർത്താവ് സഞ്ജിത്ത് ചോദ്യം ചെയ്തതാണ് വാക്കുതർക്കത്തിന് ഇടയാക്കിയതെന്നും പോലീസ്  പറഞ്ഞു. അമ്മ അച്ഛനെ കുപ്പി കൊണ്ട് തലയ്ക്കടിച്ചുവെന്ന് മൂന്നു വയസുകാരി മകളും മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. തർക്കത്തിന് പിന്നാലെ സഞ്ജിത്ത് മകളുമായി വീട്ടിൽ നിന്നിറങ്ങിപ്പോയി. മേട്ടുക്കടയിലെത്തിയപ്പോൾ അപർണ ആത്മഹത്യ ശ്രമിച്ചുവെന്ന് ഫോൺ വന്നെന്നും താൻ തിരിച്ചു വീട്ടിലെത്തുകയായിരുന്നെന്നും സഞ്ജിത്ത് നേരത്തെ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. അപർണ സൈറ്റിൽ ചെന്നാൽ സ്ഥിരമായി മദ്യപിക്കുമായിരുന്നെന്നും പിന്നീട് ഈ‌ കലാപരിപാടി വീട്ടിലും ആരംഭിക്കുകയായിരുന്നെന്ന് സഞ്ജിത്ത് പറയുന്നു.ഇതിനെ ചൊല്ലി പലപ്പോഴും തർക്കമുണ്ടായിട്ടുണ്ട്.ഇത് അവളുടെ വീട്ടിലും അറിയിച്ചിരുന്നു.സംഭവദിവസവും വീട്ടുകാരെ വിളിച്ച് കാര്യം പറഞ്ഞിരുന്നു.അവളുടെ വീട്ടിൽ നിന്നും…

    Read More »
  • Kerala

    ട്രാക്ക് അറ്റകുറ്റപ്പണി ; സെപ്റ്റംബർ 9 മുതൽ 29 വരെ ട്രെയിൻ നിയന്ത്രണം

    തിരുവനന്തപുരം: ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാല്‍ സെപ്റ്റംബർ 9 മുതൽ ചില ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. തൃശൂരില്‍നിന്ന് വൈകിട്ട് 5.35 ന് പുറപ്പെടുന്ന തൃശൂര്‍–- കോഴിക്കോട് (06495) അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് ഷൊര്‍ണ്ണൂരില്‍ യാത്ര അവസാനിപ്പിക്കും. ആലപ്പുഴ വഴിയുള്ള കൊല്ലം ജങ്ഷൻ–- എറണാകുളം ജങ്ഷൻ( 06442) കോട്ടയം വഴിയായിരിക്കും സര്‍വീസ് നടത്തുക. കൊല്ലം ജങ്ഷനില്‍നിന്ന് രാത്രി 9.05ന് ആയിരിക്കും അന്നേ ദിവസം മുതല്‍ ട്രെയിൻ പുറപ്പെടുക. ഒമ്ബത് മുതല്‍ പുനലൂര്‍– കൊല്ലം ജങ്ഷൻ (06661) മെമു എക്സ്പ്രസ് പുനലൂരില്‍നിന്ന് രാത്രി 7. 25ന് പുറപ്പെടും. 25 മിനിറ്റ് നേരത്തെ ട്രെയിൻ കൊല്ലത്ത് എത്തും. നിലവിലെ സമയം രാത്രി 9.05 ആണ്. 11, 25 തീയതികളില്‍ ചെന്നൈ എഗ്മൂര്‍- ഗുരുവായൂര്‍ ( 16127) എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും. മംഗളൂരു ഗുരുവായൂര്‍ ( 16127) എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും. മംഗളൂരു സെൻട്രല്‍– തിരുവനന്തപുരം സെൻട്രല്‍ ( 16348) എക്സ്പ്രസ് 8, 19, 29 തീയതികളില്‍…

    Read More »
  • India

    ആന്ധ്രയില്‍ വാഹനാപകടം: മലപ്പുറം സ്വദേശി മരിച്ചു

    കടപ്പ:ആന്ധ്രാപ്രദേശില്‍ കടപ്പക്ക് സമീപം സ്‌കൂട്ടര്‍ മറിഞ്ഞ്  മലയാളി മരിച്ചു. മലപ്പുറം തിരൂരങ്ങാടി കക്കാട് ചുള്ളിപ്പാറ സ്വദേശിയായ കെ.കെ കോയക്കുട്ടിയാണ് മരണപ്പെട്ടത്.തിരുവനന്തപുരത്ത് ബെസ്റ്റ് ബേക്കറിയുടെ ഉടമയായിരുന്നു. ബന്ധുവിന്റെ കൂടെ സ്‌കൂട്ടറില്‍ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. സ്‌കൂട്ടര്‍ മറിയുകയായിരുന്നു എന്നാണ് വിവരം. മൃതദേഹം കടപ്പ ആശുപത്രി മോര്‍ച്ചറിയിലാണ്. പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്ക് ശേഷം ഇന്ന് നാട്ടിലേക്ക് കൊണ്ടു വരും. ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകനായ കോയക്കുട്ടി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു.

    Read More »
  • Kerala

    അപകടം തുടർക്കഥയായി പൊൻകുന്നം – പാലാ റോഡ്

    പൊൻകുന്നം:പാലാ – പൊൻകുന്നം റോഡിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞെങ്കിലും വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു.ബസിൽ ഡ്രൈവർ മാത്രമായിരുന്നു ഉണ്ടായിരുന്നത്.ഇയാൾക്കും പരിക്കുകളില്ല. തിങ്കളാഴ്ച പുലര്‍ച്ചയാണ് അപകടം. മണിമല സ്വദേശി കഴിഞ്ഞ ദിവസമാണ് റൂട്ടുള്‍പ്പെടെ ഈ ബസ് വാങ്ങിയത്.ആദ്യ സര്‍വിസിനായി പാലായിലേക്ക് പോകുകയായിരുന്നു. നിരന്തരം അപകടങ്ങള്‍ നടക്കുന്ന വളവില്‍ രണ്ടുദിവസം മുൻപ് ഇവിടെത്തന്നെ കാര്‍ മറിഞ്ഞിരുന്നു. സമീപത്തെ വീട്ടുമുറ്റത്തേക്ക് മുൻപ് നാലുതവണ വാഹനങ്ങള്‍ മറിഞ്ഞിട്ടുണ്ട്. വീടിന് നാശമുണ്ടാവുകയും ഷെഡില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ തകരുകയും ചെയ്തിട്ടുണ്ട്.ഇവിടെ ‍ക്രാഷ്ബാരിയർ സ്ഥാപിക്കണമെന്ന് വര്‍ഷങ്ങളായി ആവശ്യപ്പെടുന്നതാണെങ്കിലും നടപടിയില്ലെന്ന് വീട്ടുകാർ പരാതിപ്പെടുന്നു.

    Read More »
  • India

    ബീഫ് കയറ്റുമതി: ലോകത്തില്‍ നാലാം സ്ഥാനം ഇന്ത്യക്ക്

    ന്യൂഡൽഹി: ലോകത്തില്‍ ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് നാലാം സ്ഥാനം. യു.എസ്.ഡി.എ (യുനൈറ്റഡ് സ്റ്റേറ്റ്സ് ഡിപാര്‍ട്മെന്‍റ് ഓഫ് അഗ്രികള്‍ച്ചര്‍) ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. യു.എസ്.ഡി.എ റാങ്കിംങ് പട്ടിക പ്രകാരം ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യം ബ്രസീലാണ്. രണ്ടും മൂന്നും സ്ഥാനത്ത് ഓസ്ട്രേലിയയും അമേരിക്കയുമാണ്.നാലാം സ്ഥാനത്ത് ഇന്ത്യയാണ്. ലോകത്തിലെ ബീഫ് കയറ്റുമതിയുടെ ഏകദേശം 24 ശതമാനം ബ്രസീലില്‍ നിന്നാണ്. ഇന്ത്യയില്‍ നിന്ന് 12 ശതമാനം ബീഫ് കയറ്റുമതി ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്.2022-ല്‍ ഇന്ത്യയില്‍ നിന്ന് ഏകദേശം 1.5 ദശലക്ഷം മെട്രിക് ടണ്‍ കാര്‍ക്കാസ് വെയ്റ്റ് ഇക്വിവലന്റ് (സി.ഡബ്ല്യൂ.ഇ) ബീഫ് കയറ്റുമതി ചെയ്തതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

    Read More »
Back to top button
error: