ഉപഭോക്താവ് ജിഎസ്ടി ബില്‍ ലക്കി ബില്‍ ആപ്പിലേക്ക് അപ്ലോഡ് ചെയ്യുകയും ഇവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ സമ്മാനം നല്‍കുകയും ചെയ്യുന്നതാണ് കേരളത്തിന്റെ ലക്കി ബില്‍ പദ്ധതി. ഒന്നാം സമ്മാനം 10 ലക്ഷവും രണ്ടാം സമ്മാനം അഞ്ച് ലക്ഷം വീതം രണ്ട് പേര്‍ക്കും മൂന്നാം സമ്മാനം ഒരു ലക്ഷം വീതം അഞ്ച് പേര്‍ക്കുമാണ് സമ്മാനം. ഉപഭോക്താക്കള്‍ ആപ് വഴി അപ് ലോഡ് ചെയ്യുന്ന ബില്ലുകള്‍ പരിശോധിച്ച് നികുതിദായകര്‍ നികുതി അടക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഹരിയാനയില്‍ കഴിഞ്ഞ ദിവസം പദ്ധതി ആരംഭിച്ചു. ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല ‘മേരാ ബില്‍ മേരാ അധികാര്’ പദ്ധതി ഉദ്ഘാടനം ചെയ്തു.ഹരിയാനക്ക് പുറമെ അസം, ഗുജറാത്ത് എന്നിവിടങ്ങളിലും പുതുച്ചേരി, ദാദ്ര, നഗര്‍ ഹവേലി, ദാമൻ ദിയു എന്നീ മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ആരംഭിച്ചിട്ടുണ്ടെന്നും രാജ്യത്തുടനീളം ക്രമേണ വ്യാപിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഉപഭോക്താക്കള്‍ക്കായി ഒരു കോടി രൂപ വീതം മൂല്യമുള്ള രണ്ട് സമ്മാനങ്ങള്‍ ഉണ്ടാകും. ഒരു വര്‍ഷം ഒരു കോടി രൂപയുടെ എട്ട് സമ്മാനങ്ങള്‍ പ്രഖ്യാപിക്കും. വിജയികള്‍ക്ക് തുക നറുക്കെടുപ്പിലൂടെ നല്‍കും. എല്ലാ മാസവും ഒരു ലക്ഷം രൂപ വീതമുള്ള 10 സമ്മാനങ്ങളും 10,000 രൂപ വീതമുള്ള 80 സമ്മാനങ്ങളും നല്‍കും.