KeralaNEWS

ട്രാക്ക് അറ്റകുറ്റപ്പണി ; സെപ്റ്റംബർ 9 മുതൽ 29 വരെ ട്രെയിൻ നിയന്ത്രണം

തിരുവനന്തപുരം: ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാല്‍ സെപ്റ്റംബർ 9 മുതൽ ചില ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു.

തൃശൂരില്‍നിന്ന് വൈകിട്ട് 5.35 ന് പുറപ്പെടുന്ന തൃശൂര്‍–- കോഴിക്കോട് (06495) അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് ഷൊര്‍ണ്ണൂരില്‍ യാത്ര അവസാനിപ്പിക്കും.

ആലപ്പുഴ വഴിയുള്ള കൊല്ലം ജങ്ഷൻ–- എറണാകുളം ജങ്ഷൻ( 06442) കോട്ടയം വഴിയായിരിക്കും സര്‍വീസ് നടത്തുക. കൊല്ലം ജങ്ഷനില്‍നിന്ന് രാത്രി 9.05ന് ആയിരിക്കും അന്നേ ദിവസം മുതല്‍ ട്രെയിൻ പുറപ്പെടുക. ഒമ്ബത് മുതല്‍ പുനലൂര്‍– കൊല്ലം ജങ്ഷൻ (06661) മെമു എക്സ്പ്രസ് പുനലൂരില്‍നിന്ന് രാത്രി 7. 25ന് പുറപ്പെടും. 25 മിനിറ്റ് നേരത്തെ ട്രെയിൻ കൊല്ലത്ത് എത്തും. നിലവിലെ സമയം രാത്രി 9.05 ആണ്.

Signature-ad

11, 25 തീയതികളില്‍ ചെന്നൈ എഗ്മൂര്‍- ഗുരുവായൂര്‍ ( 16127) എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും. മംഗളൂരു ഗുരുവായൂര്‍ ( 16127) എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും. മംഗളൂരു സെൻട്രല്‍– തിരുവനന്തപുരം സെൻട്രല്‍ ( 16348) എക്സ്പ്രസ് 8, 19, 29 തീയതികളില്‍ 45 മിനിറ്റ് വൈകിയായിരിക്കും സര്‍വീസ് നടത്തുക. എറണാകുളം ജങ്ഷൻ– കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് 12ന് 30 മിനിറ്റും വൈകും.

Back to top button
error: