അന്നു രാവിലെ ഇരുവരും ആറ്റുകാൽ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. രാത്രി ഓണാഘോഷം കാണാൻ പോകാൻ തീരുമാനിച്ചിരുന്നെന്നും ഇതിനിടെ അപർണ മദ്യപിക്കുന്നത് കണ്ടപ്പോൾ ഭർത്താവ് സഞ്ജിത്ത് ചോദ്യം ചെയ്തതാണ് വാക്കുതർക്കത്തിന് ഇടയാക്കിയതെന്നും പോലീസ് പറഞ്ഞു. അമ്മ അച്ഛനെ കുപ്പി കൊണ്ട് തലയ്ക്കടിച്ചുവെന്ന് മൂന്നു വയസുകാരി മകളും മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.
തർക്കത്തിന് പിന്നാലെ സഞ്ജിത്ത് മകളുമായി വീട്ടിൽ നിന്നിറങ്ങിപ്പോയി. മേട്ടുക്കടയിലെത്തിയപ്പോൾ അപർണ ആത്മഹത്യ ശ്രമിച്ചുവെന്ന് ഫോൺ വന്നെന്നും താൻ തിരിച്ചു വീട്ടിലെത്തുകയായിരുന്നെന്നും സഞ്ജിത്ത് നേരത്തെ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.
അപർണ സൈറ്റിൽ ചെന്നാൽ സ്ഥിരമായി മദ്യപിക്കുമായിരുന്നെന്നും പിന്നീട് ഈ കലാപരിപാടി വീട്ടിലും ആരംഭിക്കുകയായിരുന്നെന്ന് സഞ്ജിത്ത് പറയുന്നു.ഇതിനെ ചൊല്ലി പലപ്പോഴും തർക്കമുണ്ടായിട്ടുണ്ട്.ഇത് അവളുടെ വീട്ടിലും അറിയിച്ചിരുന്നു.സംഭവദിവസവും വീട്ടുകാരെ വിളിച്ച് കാര്യം പറഞ്ഞിരുന്നു.അവളുടെ വീട്ടിൽ നിന്നും ഫോൺ വന്നതിനു പിന്നാലെയായിരുന്നു ആത്മഹത്യ.എന്നാൽ സംഭവശേഷം എല്ലാവരും ചേർന്ന് എന്നെ മദ്യപാനിയാക്കുകയായിരുന്നു.പരസ്
കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഏഴോടെയാണ് കരമന തളിയൽ പുളിയറത്തോപ്പിലെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ അപർണയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷമായി കരമനയിലെ സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റായിരുന്ന അപർണ കുട്ടികളെ നോക്കാൻ വീട്ടിൽ ആരുമില്ലെന്നു പറഞ്ഞ് രണ്ടാഴ്ച മുൻപാണ് ജോലി രാജിവച്ചത്.
2009ൽ മേഘതീർഥം എന്ന ചിത്രത്തിലൂടെയായിരുന്നു അപർണ സിനിമയിലെത്തിയത് .അച്ചായൻസ്, മുദ്ദുഗൗ, കോടതി സമക്ഷം ബാലൻ വക്കീൽ, കൽക്കി തുടങ്ങി ഒട്ടേറെ സിനിമകളിലും ചന്ദനമഴ, ആത്മസഖി സീരിയലുകളിലും പരസ്യ ചിത്രങ്ങളിലും അഭിനയിച്ചു. കടൽ പറഞ്ഞ കഥ ആണ് ഒടുവിലത്തെ ചിത്രം. മക്കൾ: ത്രയ, കൃതിക.