ചതുരപ്പയര്‍ ജൂലായ്-ആഗസ്റ്റ് മാസത്തില്‍ നട്ടാല്‍ ഒക്ടോബര്‍-നവംബര്‍ മാസത്തില്‍ പൂവിടും. ഇതിന്റെ പ്രത്യേകത പൂവിടാന്‍ എടുക്കുന്ന സമയം തന്നെയാണ്. ഇനി ഫെബ്രുവരിയില്‍ ചതുരപ്പയര്‍ നട്ടാലും ഒക്ടോബര്‍ മാസമായാലേ പൂക്കുകയുള്ളു.
ചതുരപ്പയര്‍ നടാന്‍ രണ്ടര മീറ്റര്‍ അകലത്തില്‍ തടങ്ങള്‍ എടുക്കണം. ആറുമണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് നട്ടാല്‍ പെട്ടെന്ന് മുളയ്ക്കും. ചാണകപ്പൊടിയോ കമ്പോസ്‌റ്റോ ചേര്‍ത്ത് കൊടുക്കാം.
ചതുരപ്പയര്‍ നടുമ്പോള്‍ ഒരു സെന്റില്‍ 150 ഗ്രാം വിത്ത് ആവശ്യമാണ്. വിത്തുകള്‍ തമ്മില്‍ രണ്ടടി അകലം നല്‍കിയാല്‍ മുളച്ച് വരുമ്പോള്‍ ആവശ്യത്തിന് സ്ഥലമുണ്ടാകും. ചതുരപ്പയര്‍ വേലിയില്‍ പടര്‍ന്നുവളരുന്നയിനമാണ്.
ചതുരപ്പയറിന്റെ വേരില്‍ റൈസോബിയം അടങ്ങിയിട്ടുണ്ട്. മണ്ണിലെ നൈട്രജന്റെ അളവ് വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നു. ചതുരപ്പയര്‍ നട്ട് മൂന്നാം മാസം മുതല്‍ നീല കലര്‍ന്ന വയലറ്റ് നിറമുള്ള പൂക്കളുണ്ടാകും.