Month: September 2023

  • Kerala

    ബാറിലെ മദ്യവില്‍പ്പന പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ വീഡിയോ; യൂട്യൂബര്‍ക്കെതിരെ വീണ്ടും കേസ്

    തിരുവനന്തപുരം: പ്രമുഖ യൂട്യൂബര്‍ മുകേഷ് എം നായര്‍ക്കെതിരെ രണ്ട് കേസുകള്‍ കൂടി. ബാറുകളിലെ മദ്യവില്‍പ്പന പ്രോത്സാഹിപ്പിക്കുന്നവിധം സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചതിന് കൊട്ടാരക്കര, തിരുവനന്തപുരം എക്സൈസ് ഇന്‍സ്പെക്ടര്‍മാരാണ് കേസെടുത്തത്. ബാര്‍ ലൈസന്‍സികളെയും പ്രതി ചേര്‍ത്തു. വിവിധ ഭക്ഷണ ശാലകള്‍, ബാറുകളിലെ മദ്യ വില്‍പ്പന എന്നിവയെ കുറിച്ച് വീഡിയോ ചിത്രീകരിച്ച് പങ്കുവെയ്ക്കുന്ന യൂട്യൂബര്‍ ആണ് മുകേഷ് എം നായര്‍. നിരവധി ഫോളോവേഴ്സാണ് മുകേഷ് എം നായര്‍ക്ക് ഉള്ളത്. നേരത്തെ തന്നെ ഇത് ഒരു ചട്ടലംഘനമാണ് എന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അബ്കാരി ചട്ടപ്രകാരം മദ്യവില്‍പ്പന പ്രോത്സാഹിപ്പിക്കുന്ന വിധം ഒന്നും ചെയ്യരുത് എന്നാണ് വ്യവസ്ഥ. എന്നാല്‍ ഇത് ലംഘിച്ച് ബാറുകള്‍ സന്ദര്‍ശിച്ച് മദ്യത്തെ പ്രോത്സാഹിപ്പിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചു എന്നതാണ് കേസ്. കഴിഞ്ഞ ദിവസം കൊല്ലത്ത് ഉദ്ഘാടനം ചെയ്ത ബാറിലെ മദ്യവില്‍പ്പനയെ കുറിച്ച് വീഡിയോ ചെയ്തതിന് മുകേഷിനെതിരെ ഒരു കേസ് എടുത്തിട്ടുണ്ട്. മദ്യവില്‍പ്പനയെ പ്രോത്സാഹിപ്പിക്കുന്ന വിധം വീണ്ടും വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമത്തില്‍…

    Read More »
  • Kerala

    ഫെയ്സ്ബുക്കിലൂടെ മകന്റെ മരണവാര്‍ത്തയറിഞ്ഞു; മാതാവ് കിണറ്റില്‍ ചാടി മരിച്ചു

    തിരുവനന്തപുരം: മകന്റെ മരണവാര്‍ത്ത അറിഞ്ഞ് മാതാവ് ജീവനൊടുക്കി. വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാംപസിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച വിദ്യാര്‍ഥിയുടെ മാതാവാണ് കിണറ്റില്‍ ചാടി മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പൂക്കോട് ക്യാംപസില്‍ പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് പിജി വിദ്യാര്‍ഥിയായ തിരുവനന്തപുരം നെടുമങ്ങാട് വെള്ളൂര്‍കോണം അറഫയില്‍ സുലൈമാന്റെ മകന്‍ സജിന്‍ മുഹമ്മദ് (28) മരിച്ചിരുന്നു. എന്നാല്‍ മാതാവ് ഷീജ ബീഗത്തെ മരണവിവരം അറിയിക്കാതെ ബന്ധുക്കള്‍ ഇന്നലെ വൈകിട്ട് കഴകൂട്ടത്തെ ബന്ധുവീട്ടില്‍ കൊണ്ടുവിട്ടശേഷം മൃതദേഹം കൊണ്ടുവരാനായി വയനാട്ടിലേക്കു പോയി. രാത്രിയോടെ മകന്റെ മരണവാര്‍ത്ത സമൂഹമാധ്യമത്തിലൂടെ അറിഞ്ഞ ഷീജ, ബന്ധുവീട്ടിലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. ഭര്‍ത്താവ് റിട്ട. വനം വകുപ്പ് ഉദ്യോഗസ്ഥനാണ്. ഇവര്‍ക്ക് ഒരു മകള്‍ കൂടിയുണ്ട്. എംവിഎസ്സി അവസാനവര്‍ഷം വിദ്യാര്‍ഥിയായിരുന്നു സജിന്‍ മുഹമ്മദ്.    

    Read More »
  • Kerala

    വോട്ടര്‍പ്പട്ടികയില്‍ സെപ്റ്റംബര്‍ എട്ട് മുതല്‍ പുതുതായി പേരു ചേര്‍ക്കാം;അവസാന തീയതി ഈ മാസം 23

    തിരുവനന്തപുരം: വോട്ടര്‍പ്പട്ടികയില്‍ സെപ്റ്റംബര്‍ എട്ട് മുതല്‍ പുതുതായി പേരു ചേര്‍ക്കാം. പേര് ചേര്‍ക്കുന്നതിനായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 23നാണ്. അന്തിമ പട്ടിക ഒക്ടോബര്‍ 16-നാണ് പ്രസിദ്ധീകരിക്കുക.Sec.kerala.gov.in സൈറ്റില്‍ ലോഗിൻ ചെയ്താണ് അപേക്ഷ നല്‍കേണ്ടത്. ജനുവരി ഒന്നിനോ അതിന് മുമ്ബോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പേര് ചേര്‍ക്കാവുന്നതാണ്. കരട് പട്ടിക ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിലും വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും പ്രസിദ്ധീകരിക്കും.sec.kerala.gov.in എന്ന സൈറ്റിലും ലഭ്യമാകും. പട്ടികയിലെ വിവരങ്ങളില്‍ തിരുത്തലുകള്‍ ഉണ്ടെങ്കില്‍ ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം. പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കുന്നതിന് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് പ്രിൻ്റ് ഔട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറല്‍ രജിസ്‌ട്രേഷൻ ഓഫീസര്‍ക്ക് നല്‍കണം. അക്ഷയകേന്ദ്രം, അംഗീകൃത ജനസേവന കേന്ദ്രം എന്നിവ മുഖേനയും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

    Read More »
  • India

    ബംഗളൂരുവില്‍ യുവതിയുടെ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു

    ബംഗളൂരുവിൽ യുവതിയുടെ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു.പാനൂര്‍ അണിയാരം മഹാശിവക്ഷേത്രത്തിന് സമീപം ഫാത്തിമാസില്‍ മജീദിന്റെയും അസ്മയുടെയും മകന്‍ ജാവേദ് (29 )ആണ് മരിച്ചത്. ബംഗളൂരു ഹുറിമാവിനു സമീപത്തെ സര്‍വീസ് ഫ്ളാറ്റില്‍ വെച്ച് ഇന്നലെ വൈകുന്നേരം മൂന്നോടെയാണ് ജാവേദിനെ രേണുകയെന്ന യുവതി കുത്തിക്കൊന്നത്.പീഡനശ്രമത്തിനിടെയായിരുന്നു ‍കൊലപാതകമെന്നാണ് വിവരം.കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി യുവതി ഹുറിമാവ് നാനോ ആശുപത്രിയിലെത്തുകയായിരുന്നു. ആശുപത്രി അധികൃതര്‍  അറിയിച്ചതിനെ തുടർന്ന് പോലീസ്  സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.യുവതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

    Read More »
  • India

    തമിഴ്‌നാടിന്റെ ഔദ്യോഗിക ചിഹ്നം, ശ്രീവില്ലിപുത്തൂര്‍ ക്ഷേത്രത്തിന്റേതല്ലേ??? ചോദ്യം വൈറലാകുന്നു

    ചെന്നൈ:സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിനെതിരെ കൂടുതൽ പേർ രംഗത്ത്.ഇപ്പോൾ സിനിമാസീരിയല്‍ നടനായ ശരത് ദാസ് ചോദിച്ച ഒരു ചോദ്യമാണ് ശ്രദ്ധേയമാകുന്നത്. ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടിയെ എതിര്‍ക്കാനോ വെറുക്കാനോ ആര്‍ക്കും അവകാശവും സ്വാതന്ത്ര്യവും ഉണ്ട്. എന്നാല്‍ ഉദയനിധി സ്റ്റാലിന്‍, ഈ പറഞ്ഞത് കടന്നുപോയി എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒന്നുമില്ലെങ്കിലും , ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന, ബഹുമാനിക്കുന്ന തമിഴ്‌നാടിന്റെ ഔദ്യോഗിക ചിഹ്നം, ശ്രീവില്ലിപുത്തൂര്‍ ക്ഷേത്രത്തിന്റേതല്ലേ??? ആ മഹത്തായ വരികള്‍ മുണ്ടകോപനിഷത്തിലേതല്ലേ??? ‘സനാതന ധര്‍മ്മത്തിലേതല്ലേ????’ എന്റെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. ലോകാ : സമസ്താ: സുഖിനോ ഭവന്തു

    Read More »
  • NEWS

    യാത്രക്കാരുടെ പ്രതിഷേധത്തിന് വിലയില്ല; കരിപ്പൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കണ്ണൂരില്‍ ഇറക്കി 

    കോഴിക്കോട്:എയര്‍ ഇന്ത്യ എക്‌സ്പ്രസ് മുന്നറിയിപ്പില്ലാതെ റൂട്ട് മാറ്റി യാത്രക്കാരെ ദുരിതത്തിലാക്കി. ഞായറാഴ്ച പുലര്‍ച്ചെ മസ്‌കത്തില്‍ നിന്ന് കരിപ്പൂരിലേക്കുള്ള വിമാനമാണ്  കണ്ണൂരിൽ ഇറങ്ങിയത്. പുലര്‍ച്ചെ 2.45ന് മസ്‌കത്തില്‍ നിന്ന് പുറപ്പെടേണ്ട വിമാനം ഓപ്പറേഷനല്‍  മൂലം വൈകുമെന്നും പുലര്‍ച്ചെ 4.30ന് പുറപ്പെടുമെന്നുമാണ് ആദ്യം സന്ദേശം ലഭിച്ചത്. ഇതുപ്രകാരം ഒമാന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ മസ്‌കത്ത് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടപ്പോഴാണ് വിമാനം വൈകുമെന്നുള്ള രണ്ടാമത്തെ സന്ദേശം ലഭിക്കുന്നത്. എന്നാല്‍, വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ കൗണ്ടറില്‍ എത്തിയപ്പോഴാണ് കോഴിക്കോട്ടേക്കുള്ള വിമാനം കണ്ണൂരിലേക്കാണ് പോകുന്നതെന്ന് യാത്രക്കാര്‍ക്ക് വിവരം ലഭിക്കുന്നത്. അടിയന്തരമായി നാട്ടിലെത്തേണ്ടവരും രോഗികളും അടക്കമുള്ളവര്‍ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല.

    Read More »
  • Kerala

    പള്ളിയുടെ മുകളില്‍ നിന്ന് വീണ്  മദ്റസാധ്യാപകൻ മരിച്ചു

    കോഴിക്കോട്:പള്ളിയുടെ മുകളില്‍ നിന്ന് വീണ്  മദ്റസാധ്യാപകൻ മരിച്ചു.മുച്ചുന്തി പള്ളിയുടെ മുകളില്‍ നിന്ന് താഴേക്ക് വീണ് വെസ്റ്റ് വെണ്ണക്കോട് സ്വദേശി കൊളത്തോട്ടില്‍ അബ്ദുല്‍ മജീദ് മുസ്‌ലിയാര്‍ (54) ആണ് മരിച്ചത്. ളുഹര്‍ നിസ്‌കാര ശേഷം പള്ളിയുടെ മുകളിലേക്ക് കയറിയതായിരുന്നു. പിന്നീട് താഴെ വീണ് കിടക്കുന്നത് കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ ബീച്ച്‌ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മയ്യിത്ത് ബീച്ച്‌ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായി മുച്ചുന്തി ഇഹ്‌യാഉദ്ദീന്‍ മദ്‌റസയില്‍ അധ്യാപകനായി സേവനം ചെയ്തു വരികയായിരുന്നു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • India

    മട്ടന്നൂർ വനിതാ ഹോസ്റ്റലില്‍നിന്നു കാണാതായ അഞ്ചു പെണ്‍കുട്ടികളെ ഉഡുപ്പി റെയില്‍വേ സ്റ്റേഷനിൽ പോലീസ് അറസ്റ്റ് ചെയ്തു

    കണ്ണൂർ:മട്ടന്നൂരിനു സമീപത്തെ വനിതാ ഹോസ്റ്റലില്‍നിന്നു കാണാതായ അഞ്ചു പെണ്‍കുട്ടികളെ ഉഡുപ്പി റെയില്‍വേ സ്റ്റേഷനില്‍നിന്നു പോലീസ് കണ്ടെത്തി. തിങ്കളാഴ്ച രാത്രിയോടെയാണു വനിതാ ശിശുക്ഷേമ വകുപ്പിനു കീഴിലുള്ള വനിതാഹോമില്‍ നിന്നു പെണ്‍കുട്ടികളെ കാണാതായത്. ഇവരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. തുടര്‍ന്ന് സ്ഥാപന അധികൃതര്‍ ചൊവ്വാഴ്ച രാവിലെ മട്ടന്നൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തിങ്കളാഴ്ച രാത്രി ഇവര്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നു ‌ട്രെയിനില്‍ കയറിയതായി വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് കര്‍ണാടക പോലീസിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണു ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഇവരെ ഉഡുപ്പി റെയില്‍വേ സ്റ്റേഷൻ പരിസരത്തുനിന്നു കണ്ടെത്തിയത്. മുംബൈയിലേക്കു പോകാനാണ് ഇവര്‍ പുറപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.  മട്ടന്നൂരില്‍നിന്ന് ഓട്ടോറിക്ഷയിലാണ് ഇവര്‍ രാത്രി കണ്ണൂരിലെത്തിയത്. സ്ഥാപനത്തില്‍ സെക്യൂരിറ്റി ചുമതല വഹിച്ചിരുന്ന പെണ്‍കുട്ടിയും ഇവരോടൊപ്പമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.ഒരു വര്‍ഷം മുമ്ബും ഈ ഹോസ്റ്റലില്‍ നിന്നു രണ്ടു പെണ്‍കുട്ടികളെ കാണാതായിരുന്നു. പുറത്തു കടന്ന ഇവരെ ഹോസ്റ്റലിനു സമീപത്ത് വച്ച്‌ പിന്നീട് പോലീസ് കണ്ടെത്തുകയായിരുന്നു.

    Read More »
  • India

    ഹിന്ദു ധര്‍മ്മം ഉണ്ടാക്കിയത് ആര്? ചോദ്യവുമായി കര്‍ണാടക ആഭ്യന്തര മന്ത്രി

    ബംഗളൂരു: ഹിന്ദു ധര്‍മ്മത്തിന്റെ ഉത്ഭവത്തെ ചോദ്യം ചെയ്ത കര്‍ണാടക ആഭ്യന്തര മന്ത്രി ഡോ. ജി പരമേശ്വര.തന്റെ നിയോജക മണ്ഡലമായ കൊരട്ടഗെരെയില്‍ അധ്യാപക ദിന പരിപാടിയില്‍ സംസാരിക്കവെയാണ് ഹിന്ദു മതത്തെ കുറിച്ച് മന്ത്രി‌ വിവാദ പരാമര്‍ശം നടത്തിയത്. ആരാണ് ഹിന്ദു ധര്‍മ്മം സ്ഥാപിച്ചത് എന്ന ചോദ്യചിഹ്നം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നായിരുന്നു പരമേശ്വരയുടെ പ്രസ്താവന.വിവിധ മതങ്ങളെക്കുറിച്ചും അവയുടെ പശ്ചാത്തലത്തെക്കുറിച്ചും സംസാരിക്കവെ, ഹിന്ദു ധര്‍മ്മം എപ്പോഴാണ് ആരംഭിച്ചതെന്ന് ആര്‍ക്കും അറിയില്ലെന്ന് പരമേശ്വര പറഞ്ഞു. “ഈ ലോകത്ത് നിരവധി മതങ്ങളുണ്ട്. എപ്പോഴാണ് ഹിന്ദു ധര്‍മ്മം ജനിച്ചത്? എവിടെയാണ് ജനിച്ചത്? അത് ഇനിയും ഉത്തരം കിട്ടാത്ത ചോദ്യമാണ്. ബുദ്ധമതം ജനിച്ചത് ഈ രാജ്യത്താണ്, ജൈനമതവും ഇവിടെയാണ് ജനിച്ചത്. ഇസ്‌ലാമും ക്രിസ്തുമതവും പുറത്തുനിന്നാണ് വന്നത്. വിശകലനവും നിഗമനവും മനുഷ്യരാശിയുടെ ആരോഗ്യമാണ്, ‘പരമേശ്വര പറഞ്ഞു. അതേസമയം പരമേശ്വരയുടെ പരാമര്‍ശത്തിനെതിരെ നിരവധി കര്‍ണാടക ബിജെപി നേതാക്കള്‍ രംഗത്തെത്തി.ഹിന്ദു മതത്തെക്കുറിച്ചുള്ള പരമേശ്വരയുടെ പ്രസ്താവന അപലപനീയമാണെന്ന് ബിജെപി എംഎല്‍എ കോട്ട ശ്രീനിവാസ് പൂജാരി പറഞ്ഞു.

    Read More »
  • India

    സേലത്ത് വാഹനാപകടം; ആറ് മരണം

    സേലം: തമിഴ്നാട്ടിലെ സേലത്തുണ്ടായ വാഹനാപകടത്തിൽ ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു.സേലം ജില്ലയിലെ ശങ്കരിയില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഈറോഡ് ജില്ലയിലെ പെരുന്തുരയ്ക്കടുത്ത് കുട്ടംപാളയത്തുള്ളവരാണ് അപകടത്തില്‍പ്പെട്ടത്.റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ മിനിവാന്‍ ഇടിക്കുകയായിരുന്നു. സെല്‍വരാജ് (50), എം അറുമുഖം (48), ഭാര്യ മഞ്ജുള (45), പളനിസാമി (45), ഭാര്യ പാപ്പാത്തി (40), ആര്‍ സഞ്ജന (1) എന്നിവരാണ് മരിച്ചത്.അറുമുഖത്തിന്റെ മകന്‍ വിക്കി എന്ന വിഘ്‌നേഷ് (25) ആണ് വാഹനം ഓടിച്ചത്.മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ശങ്കരി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

    Read More »
Back to top button
error: