IndiaNEWS

ആന്ധ്രയില്‍ വാഹനാപകടം: മലപ്പുറം സ്വദേശി മരിച്ചു

കടപ്പ:ആന്ധ്രാപ്രദേശില്‍ കടപ്പക്ക് സമീപം സ്‌കൂട്ടര്‍ മറിഞ്ഞ്  മലയാളി മരിച്ചു. മലപ്പുറം തിരൂരങ്ങാടി കക്കാട് ചുള്ളിപ്പാറ സ്വദേശിയായ കെ.കെ കോയക്കുട്ടിയാണ് മരണപ്പെട്ടത്.തിരുവനന്തപുരത്ത് ബെസ്റ്റ് ബേക്കറിയുടെ ഉടമയായിരുന്നു.

ബന്ധുവിന്റെ കൂടെ സ്‌കൂട്ടറില്‍ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. സ്‌കൂട്ടര്‍ മറിയുകയായിരുന്നു എന്നാണ് വിവരം. മൃതദേഹം കടപ്പ ആശുപത്രി മോര്‍ച്ചറിയിലാണ്. പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്ക് ശേഷം ഇന്ന് നാട്ടിലേക്ക് കൊണ്ടു വരും. ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകനായ കോയക്കുട്ടി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു.

Back to top button
error: