ന്യൂഡൽഹി: ലോകത്തില്‍ ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് നാലാം സ്ഥാനം. യു.എസ്.ഡി.എ (യുനൈറ്റഡ് സ്റ്റേറ്റ്സ് ഡിപാര്‍ട്മെന്‍റ് ഓഫ് അഗ്രികള്‍ച്ചര്‍) ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
യു.എസ്.ഡി.എ റാങ്കിംങ് പട്ടിക പ്രകാരം ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യം ബ്രസീലാണ്. രണ്ടും മൂന്നും സ്ഥാനത്ത് ഓസ്ട്രേലിയയും അമേരിക്കയുമാണ്.നാലാം സ്ഥാനത്ത് ഇന്ത്യയാണ്.
ലോകത്തിലെ ബീഫ് കയറ്റുമതിയുടെ ഏകദേശം 24 ശതമാനം ബ്രസീലില്‍ നിന്നാണ്. ഇന്ത്യയില്‍ നിന്ന് 12 ശതമാനം ബീഫ് കയറ്റുമതി ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്.2022-ല്‍ ഇന്ത്യയില്‍ നിന്ന് ഏകദേശം 1.5 ദശലക്ഷം മെട്രിക് ടണ്‍ കാര്‍ക്കാസ് വെയ്റ്റ് ഇക്വിവലന്റ് (സി.ഡബ്ല്യൂ.ഇ) ബീഫ് കയറ്റുമതി ചെയ്തതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.