Month: September 2023

  • Kerala

    പോളിങ് ശതമാനം കുറഞ്ഞതിനുപിന്നില്‍ ബോധപൂര്‍വം ഒരുക്കിയ കെണി; ആരോപണവുമായി സുധാകരന്‍

    കോട്ടയം: പുതുപ്പള്ളിയില്‍ സി.പി.എമ്മിന് പരാജയഭീതിയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. അത് മറച്ചുവയ്ക്കാനാണ് ബി.ജെ.പി വോട്ട് കോണ്‍ഗ്രസിന് ലഭിച്ചെന്ന എം വി ഗോവിന്ദന്റെ ആരോപണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാമാന്യ ബുദ്ധിയുള്ള ഒരാളുടെ പരാമര്‍ശമല്ല അത്. ബി.ജെ.പി കോണ്‍ഗ്രസിന് വോട്ട് ചെയ്യുക. അങ്ങിനെ ഒരു സംഭവമുണ്ടോ ഇന്ത്യാ രാജ്യത്ത്. സി.പി.എമ്മിന് വോട്ട് ചെയ്തിട്ടുണ്ട്. അത് കോണ്‍ഗ്രസ് മുക്തഭാരതമുണ്ടാക്കാനാണ്, സുധാകരന്‍ പറഞ്ഞു. പുതുപ്പള്ളിയില്‍ വോട്ടിങ് ശതമാനം കുറഞ്ഞത് ബോധപൂര്‍വമുണ്ടാക്കിയ കെണി. ചാണ്ടി ഉമ്മന്റെ ആരോപണം വസ്തുതാപരമാണ്. മുഴുവന്‍ യു ഡി എഫ് വോട്ടര്‍മാര്‍ക്കും വോട്ട് ചെയ്യാനായില്ല. 80 ശതമാനത്തിലേറെ പോളിങ് ശതമാനം ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, പോളിങ് മനപ്പൂര്‍വ്വം വൈകിപ്പിച്ചതാണെന്ന ആരോപണം ആവര്‍ത്തിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ രംഗത്തെത്തി. ”രാവിലെ കണ്ട തിരക്ക് എങ്ങനെ തടയപ്പെട്ടു? ഇത്രയും ആള്‍ക്കാര്‍ വന്ന് വോട്ട് ചെയ്യാന്‍ നിന്നിട്ടും എന്തുകൊണ്ട് പോളിങ് ശതമാനം കുറഞ്ഞു? സംഘടിതമായ ശ്രമമുണ്ടായോ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വയം ആലോചിക്കേണ്ടതാണ്”-…

    Read More »
  • India

    കേന്ദ്രത്തിന്റെ ദീപാവലി സമ്മാനം; പെട്രോള്‍ ഡീസല്‍ വില ലീറ്ററിന് കുറയ്ക്കും?

    ന്യൂഡല്‍ഹി: പാചകവാതക വില കുറച്ചതിനു പിന്നാലെ ഇന്ധന വില കുറയ്ക്കാനും കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ദീപാവലിയോട് അനുബന്ധിച്ച് പെട്രോള്‍, ഡീസല്‍ വില ലീറ്ററിന് മൂന്നു മുതല്‍ അഞ്ച് രൂപ വരെ കുറച്ചേക്കുമെന്നാണ് ജെഎം ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ സെക്യൂരിറ്റീസ് ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതാണ് ഇന്ധന വില കുറയ്ക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. ഇന്ധനവിലയിലുള്ള എക്‌സൈസ് തീരുവ അല്ലെങ്കില്‍ വാറ്റില്‍ കുറവ് വരുത്തുകയായിരിക്കും ചെയ്യുക. നിലവില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ എണ്ണക്കമ്പനികള്‍ വില കുറയ്ക്കാന്‍ സാധ്യത കുറവാണ്. എന്നാല്‍, ക്രൂഡ് വില കുറഞ്ഞിരുന്ന സമയത്തും ഇന്ധനവില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തയാറായിരുന്നില്ല. അതുകൊണ്ടു തന്നെ വില കുറയ്ക്കാന്‍ എണ്ണക്കമ്പനികളോടു കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടാനും സാധ്യതയുണ്ട്. കഴിഞ്ഞമാസം അവസാനമാണ് ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന് (14.2 കിലോഗ്രാം) കേന്ദ്രം 200 രൂപ കുറച്ചത്. രാജ്യത്തെ കോടിക്കണക്കിനു സഹോദരിമാര്‍ക്കുള്ള ‘രക്ഷാബന്ധന്‍’ സമ്മാനമാണിതെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.…

    Read More »
  • Crime

    പുതുപ്പള്ളി തെരഞ്ഞെടുപ്പിനെച്ചൊല്ലി തര്‍ക്കം; ഒരാള്‍ക്ക് വെട്ടേറ്റു, ബ്രാഞ്ച് സെക്രട്ടറി കസ്റ്റഡിയില്‍

    കൊച്ചി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. കാലടി പുതിയേക്കര സ്വദേശി കുന്നേക്കാടന്‍ ജോണ്‍സണ് ആണ് വെട്ടേറ്റത്. ഇയാള്‍ കോണ്‍ഗ്രസ് അനുഭാവിയാണ്. അക്രമം നടത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി ദേവസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെയാണ് സംഭവം. ജോണ്‍സണും സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ബന്ധുവുമായ കുന്നേക്കാടന്‍ ദേവസിയുമായി പുതുപ്പള്ളി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാകുകയായിരുന്നു. പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ ജയിക്കുമെന്ന് പറഞ്ഞതാണ് ദേവസിയെ പ്രകോപിപ്പിച്ചത്. തുടര്‍ന്നുള്ള വാക്കേറ്റത്തിനിടെ ദേവസി ജോണ്‍സണെ വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ജോണ്‍സണ് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബന്ധുക്കളായ ഇരുവരും തമ്മില്‍ നേരത്തെയും വഴക്കുണ്ടായിട്ടുണ്ടെന്നും, ദേവസിയെ ചോദ്യം ചെയ്തു വരുന്നതായും പൊലീസ് അറിയിച്ചു.  

    Read More »
  • Kerala

    ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച ഉണ്ടായിട്ടില്ല; കാര്‍ അപകടത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചതില്‍ പോലീസിന് ക്ലീന്‍ ചിറ്റ്

    കാസര്‍കോട്: കുമ്പളയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ മരണത്തിന് ഇടയാക്കിയ കാര്‍ അപകടത്തില്‍ പൊലീസിന് ക്ലീന്‍ ചിറ്റ്. പൊലീസിന്റെ ഭാഗത്തു നിന്നും വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. പൊലീസിന്റെ ഭാഗത്തു നിന്നും മോശം പെരുമാറ്റം ഉണ്ടായിട്ടില്ലെന്നും കണ്ടെത്തല്‍. മരിച്ച പ്ലസ് ടു വിദ്യാര്‍ത്ഥി ഫര്‍ഹാസിന്റെ കുടുംബത്തിന്റെ പരാതിയും കാറിലുണ്ടായിരുന്ന മറ്റ് വിദ്യാര്‍ത്ഥികളുടെ മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ട്. അപകടത്തില്‍പ്പെട്ട കാറിന് ഫിറ്റ്നസ് ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുവെന്നാണ് സൂചന. കാറിലുണ്ടായിരുന്നത് വിദ്യാര്‍ത്ഥികളാണെന്ന് അറിഞ്ഞത് അപകടത്തിന് ശേഷമാണെന്ന് ആരോപണ വിധേയരായ പൊലീസുകാര്‍ മൊഴി നല്‍കിയിരുന്നു. പൊലീസ് പിന്തുടര്‍ന്നതിനെത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടതെന്നാണ് ഫര്‍ഹാസിന്റെ കുടുംബം ആരോപിച്ചിരുന്നത്. സംഭവത്തില്‍ എസ്ഐ അടക്കം മൂന്നു പൊലീസുകാരെ സ്ഥലംമാറ്റിയിരുന്നു.  

    Read More »
  • Kerala

    തകരാര്‍ കണ്ടിട്ടും KSEB ജീവനക്കാര്‍ നടപടിയെടുത്തില്ല; കലൂരില്‍ രണ്ട് കടകള്‍ കത്തിനശിച്ചു

    കൊച്ചി: കലൂര്‍ പൊറ്റക്കുഴിയില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് കടകള്‍ കത്തിനശിച്ചു. ഒരു ജ്യൂസ് കടയും അപ്‌ഹോള്‍സ്റ്ററി കടയുമാണ് കത്തിനശിച്ചത്. ലൈനില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കണ്ടിട്ടും ജീവനക്കാര്‍ ലൈന്‍ ഓഫാക്കാന്‍ പോലും തയ്യാറാകാതെ പോയതാണ് തീപ്പിടിത്തത്തിന് കാരണമെന്ന് കടയുടമകള്‍ ആരോപിച്ചു. ‘രാത്രി കടയില്‍നിന്ന് പുക ഉയരുന്നതുകണ്ട് കലൂര്‍ കെ.എസ്.ഇ.ബി. ഓഫീസില്‍ വിളിച്ചിട്ട് കിട്ടിയില്ല. ഒടുവില്‍ ടി.ജെ.വിനോദ് എം.എല്‍.എ. എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ വിളിച്ചുപറഞ്ഞ ശേഷമാണ് ജീവനക്കാര്‍ വന്നത്. ലൈനില്‍ തകരാറുണ്ടെന്നും രാവിലെ നോക്കാമെന്നും പറഞ്ഞ് അവര്‍ പോയി. അതിനുശേഷമാണ് തീപ്പിടിത്തമുണ്ടായത്’ -കടയുടമകളില്‍ ഒരാളായ ഹസീന പറഞ്ഞു. കെ.എസ്.ഇ.ബി. ജീവനക്കാര്‍ രാത്രി തന്നെ നടപടിയെടുത്തിരുന്നെങ്കില്‍ തീപ്പിടിത്തം ഉണ്ടാകുമായിരുന്നില്ലെന്ന് സംഭവസ്ഥലത്തെത്തിയ ടി.ജെ.വിനോദ് എം.എല്‍.എ. പറഞ്ഞു. കെ.എസ്.ഇ.ബി. ജീവനക്കാരുടെ അനാസ്ഥയാണ് ഇതിനു കാരണം. രണ്ട് കുടുംബങ്ങളുടെ ജീവിതമാര്‍ഗമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. കടയുടമകള്‍ക്ക് ബോര്‍ഡ് നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണോ തീപ്പിടിത്തത്തിന് കാരണമെന്നത് സംബന്ധിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വിശദമായ അന്വേഷണം…

    Read More »
  • Kerala

    പനി ബാധിച്ച്‌ എത്തിയ ഒമ്ബതു മാസമുള്ള കുഞ്ഞിന് മരുന്ന് മാറിനല്‍കി; തൃശൂര്‍ സണ്‍ ആശുപത്രിക്കെതിരെ പരാതി 

    തൃശൂർ: പനി ബാധിച്ച്‌ എത്തിയ ഒമ്ബതു മാസമുള്ള കുഞ്ഞിന് മരുന്ന് മാറിനല്‍കിയതായി പരാതി. തൃശൂര്‍ സണ്‍ ആശുപത്രിക്കെതിരെയാണ് പരാതി. കഴിഞ്ഞ മാസം 27-ാം തിയതി രാത്രിയിലാണ് കടുത്ത പനിയെ തുടര്‍ന്ന് എല്‍വിൻ – അലീന ദമ്ബതികളുടെ ഒമ്ബത് മാസം പ്രായമുള്ള കുട്ടിയെ തൃശൂര്‍ സണ്‍ ആശുപത്രിയില്‍ എത്തിച്ചത്. പനിയുടെ തീവ്രത കുറയ്ക്കുന്നതിനായി സപ്പോസിറ്റര്‍ വെക്കുകയും പത്ത് മിനിറ്റിനുള്ളില്‍ കുട്ടി അബോധാവസ്ഥയില്‍ ആകുകയും ചെയ്തു. ഗുരുതരാവസ്ഥയിലായ കുഞ്ഞ് സ്വകാര്യമെഡിക്കല്‍ കോളജിലെ ചികിത്സയ്ക്ക് ശേഷമാണ് ആരോഗ്യനില വീണ്ടെടുത്തത്. ഡ്യൂട്ടി നഴ്സിന് വീഴ്ച പറ്റിയതാണെന്നുംവിദഗ്ധ ചികിത്സക്ക് സൗകര്യം ഒരുക്കിയെന്നുമാണ് സണ്‍ ആശുപത്രി അധികൃതരുടെ വിശദീകരണം. കുട്ടിയുടെ ആരോഗ്യ നിലയില്‍ ഇത്ര വേഗം വഷളായതിലുണ്ടായതിനെ തുടര്‍ന്ന് സ്വകാര്യ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ നിരന്തരം ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ് മരുന്ന് മാറിയ കാര്യം സണ്‍ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ വ്യക്തമാക്കിയതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. പാരസെറ്റമോള്‍ സപ്പോസിറ്ററിക്കു പകരം ട്രെമഡോളാണ് കുട്ടിക്ക് നല്‍കിയിരുന്നത്.കുട്ടിക്ക് ഫിക്സ് ആണെന്നും അപകടാവസ്ഥയിലായതിനാല്‍ പിഐസിയു ഉള്ള മറ്റേതെങ്കിലും…

    Read More »
  • Crime

    കേരളത്തില്‍ ഭീകരാക്രമണത്തിന് പദ്ധതി; തൃശൂര്‍ ഐഎസ് നേതാവ് ചെന്നൈയില്‍ പിടിയില്‍

    ന്യൂഡല്‍ഹി: ഐഎസ്‌ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ) തൃശൂര്‍ മൊഡ്യൂള്‍ നേതാവിനെ ചെന്നൈയില്‍നിന്ന് അറസ്റ്റ് ചെയ്‌തെന്ന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ). രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെയാണ് സയീദ് നബീല്‍ അഹമ്മദ് എന്നയാളെ പിടികൂടിയതെന്നും എന്‍ഐഎ അറിയിച്ചു. ഒളിവിലായിരുന്ന നബീല്‍ അഹമ്മദിനെ എന്‍ഐഎയുടെ പ്രത്യേക സംഘമാണു പിടികൂടിയത്. കഴിഞ്ഞ കുറച്ചാഴ്ചകളായി ഇയാളെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു. തമിഴ്‌നാട്ടിലും കര്‍ണാടകയിലുമായി പല സ്ഥങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. വ്യാജ രേഖ ചമച്ച് നേപ്പാളിലേക്കു കടക്കാനായിരുന്നു നീക്കം. വ്യാജ രേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും ഇയാളില്‍നിന്ന് പിടിച്ചെടുത്തു. ഈ വര്‍ഷം ജൂലൈയില്‍ തമിഴ്നാട്ടിലെ സത്യമംഗലത്തിന് സമീപത്തെ ഒളിത്താവളത്തില്‍ നിന്ന് മതിലകത്ത് കൊടയില്‍ അഷ്റഫ് എന്ന ആഷിഫിനെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. തൃശൂര്‍ ആസ്ഥാനമായുള്ള ഐഎസ് മൊഡ്യൂള്‍ കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഗൂഢാലോചന നടത്തുന്നതായി കണ്ടെത്തിയിരുന്നു. തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐഎസ്‌ഐഎസ് മൊഡ്യൂള്‍ കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നുവെന്ന് എന്‍ഐഎയ്ക്കു വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ജൂലൈ 11നാണ്…

    Read More »
  • Kerala

    പാലക്കാട് യുവാവിനെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

    പാലക്കാട്:തോട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.കുമരനെല്ലൂര്‍ അമേറ്റിക്കര സ്വദേശി പാറയില്‍ വീട്ടില്‍ ഗംഗാധരന്റെ മകന്‍ രാജേഷ് (38) ആണ് മരിച്ചത്. ഹരിമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന് മുന്‍ വശത്തെ തോട്ടിലാണ് മൃതദേഹം കിടന്നിരുന്നത്. കാലത്ത് ആറ് മണിയോടെ ക്ഷേത്രത്തില്‍ എത്തിയവരാണ് മൃതദേഹം ആദ്യം കാണുന്നത്. തുടര്‍ന്ന് തൃത്താല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

    Read More »
  • Kerala

    മോശം പ്രകടനം; ചാണ്ടി ഉമ്മന്‍റെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസില്‍ വിവാദമാകുന്നു

    കോട്ടയം:‍ സ്ഥാനാർത്ഥി എന്ന നിലയിലെ ചാണ്ടി ഉമ്മന്‍റെ പ്രകടനം നേരിയ ശതമാനം വോട്ടുകള്‍ നഷ്ടപ്പെടുത്തിയിട്ടുണ്ടാകാം എന്ന് കോൺഗ്രസ് വിലയിരുത്തൽ. പ്രത്യേകിച്ചും തെരഞ്ഞെടുപ്പ് ദിവസത്തെ സ്ഥാനാർത്ഥിയുടെ പ്രതികരണങ്ങള്‍ അപക്വവും ചിലത് വിവരക്കേടുകളും ആയി മാറിയിരുന്നു. തിരഞ്ഞെടുപ്പ് ദിവസം രാവിലെ ചികിത്സാ വിവാദത്തോട് പ്രതികരിച്ചതും വിപരീത ഫലങ്ങളുണ്ടാക്കി.തിരക്കില്ലാതെ വെറുതെ കിടന്ന ബൂത്തുകളിലെത്തിച്ച്‌ മറ്റ് ബൂത്തുകളില്‍ ക്യൂവില്‍ നിന്ന ആളുകളെ വോട്ട് ചെയ്യിക്കാമായിരുന്നില്ലേ, വേറെ വോട്ടിംങ്ങ് മെഷീനുകള്‍ എത്തിച്ച്‌ ആളുകളെ വോട്ട് ചെയ്യിച്ച്‌ തിരക്ക് കുറയ്ക്കാമായിരുന്നില്ലേ… തുടങ്ങിയ പ്രതികരണങ്ങള്‍ തെരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ച്‌ പ്രാഥമിക ധാരണപോലും ഇല്ലാത്തതായിരുന്നു. അത്തരം ഒരാളെ സ്ഥാനാര്‍ഥിയാക്കിയതാണ് അവസരം പാഴാക്കിയെന്ന വിമര്‍ശനത്തിന് കാരണമായി മാറുന്നത്. ഇതുള്‍പ്പെടെ വിവാദങ്ങള്‍ ഏറെയുണ്ടായിട്ടും ചാണ്ടി ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത് യുഡിഎഫിന്‍റെ ചരിത്ര വിജയത്തിനുള്ള സാധ്യത ഇല്ലാതാക്കിയെന്ന് പറയുന്നവര്‍ ഏറെയാണ്. പുതുപ്പള്ളിയിൽ കോണ്‍ഗ്രസിന് പരിഗണിക്കാമായിരുന്ന ഏറ്റവും മോശം സ്ഥാനാര്‍ഥിയാണ് ചാണ്ടി ഉമ്മന്‍ എന്നാണ് ഇവരുടെ വിമര്‍ശനം.അച്ചു ഉമ്മനെ പുതുപ്പള്ളിയില്‍ പരിഗണിച്ചിരുന്നെങ്കില്‍ യുഡിഎഫിന്‍റെ ഭൂരിപക്ഷം അറുപതിനായിരം കടക്കുമായിരുന്നെന്ന തരത്തിലുള്ള…

    Read More »
  • Sports

    ലോക വെയ്റ്റ്ലിഫ്റ്റ് ചാമ്പ്യൻഷിപ്പ്: വനിത വിഭാഗത്തിൽ ആദ്യ സ്വർണമെഡൽ തായ്ലൻഡ് താര‌ത്തിന്

    റിയാദ്: സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന ലോക വെയ്റ്റ്ലിഫ്റ്റ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടുന്ന ആദ്യ വനിതാ അത്‌ലറ്റായി തായ്ലാൻഡിൽ നിന്നുള്ള സെർവിൻ അമേൻഗോൾ. സ്‌നാച്ച് മത്സരത്തിൽ 78 കിലോഗ്രാം ഭാരം ഉയർത്തിയാണ് ഒന്നാംസ്ഥാനം നേടി സെർവിൻ ചാമ്പ്യൻഷിപ്പിലെ ആദ്യ സ്വർണം നേടിയത്. മഡഗാസ്‌കറിൽ നിന്നുള്ള റോസിന രന്ദവ് 77 കിലോ ഉയർത്തി വെള്ളിയും തുർക്കിയുടെ കാൻസി ബെക്‌റ്റാസ് 76 കിലോയുമായി മൂന്നാം സ്ഥാനവും നേടി. റിയാദിലെ അമീർ ഫൈസൽ ബിൻ ഫഹദ് ഒളിമ്പിക് കോംപ്ലക്‌സിലെ സ്‌പോർട്‌സ് മന്ത്രാലയ ഹാളിൽ ഞായറാഴ്ച വൈകീട്ടാണ് ലോക വെയിറ്റ്ലിഫ്റ്റ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചത്. വ്യത്യസ്ത തൂക്കങ്ങൾക്കും വിഭാഗങ്ങൾക്കുമായുള്ള മത്സരങ്ങൾ തുടരുകയാണ്. സൗദി വെയ്‌റ്റ്‌ലിഫ്റ്റിങ് ഫെഡറേഷെൻറ ആഭിമുഖ്യത്തിൽ നടക്കുന്ന അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പ് ഈ മാസം 17 വരെ തുടരും. മത്സരങ്ങളിൽ പങ്കെടുക്കാൻ കൂടുതൽ താരങ്ങൾ റിയാദിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. അഫ്ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ, ബോസ്‌നിയ, കാനഡ, ചൈന, ഫിജി, ജർമനി, ഐസ്‌ലൻഡ്, അയർലൻഡ്, ലാത്വിയ, ലെബനൻ, നെതർലൻഡ്‌സ്, നോർവേ, പോർച്ചുഗൽ, ഉക്രെയ്‌ൻ,…

    Read More »
Back to top button
error: