Month: September 2023
-
Tech
5ജി ഫോണുമായി നോക്കിയ; വിലയും പ്രത്യേകതകളും ഇങ്ങനെ
ദില്ലി: പുതിയ സ്മാർട്ട്ഫോണുമായി 5ജി സ്മാർട്ട്ഫോൺ ശ്രേണി വിപുലികരിക്കാൻ ഒരുങ്ങി നോക്കിയ. സെപ്തംബർ 11നായിരിക്കും ഈ 5ജി ഫോൺ അവതരിപ്പിക്കുക. ഇതിന്റെ മുന്നോടിയായി സെപ്തംബർ രണ്ടിന് കമ്പനി ഒരു ടീസർ വീഡിയോ പുറത്തിറക്കിയിരുന്നു. എക്സ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴിയാണ് ഇന്ത്യയിൽ പുതിയ നോക്കിയ 5ജി ഫോൺ ലോഞ്ച് ചെയ്യുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്. വരാനിരിക്കുന്ന സ്മാർട്ട്‌ഫോൺ മിഡ് റേഞ്ച് സെഗ്‌മെന്റിൽ അരങ്ങേറുമെന്നാണ് പ്രതീക്ഷ. G42 5G എന്നായിരിക്കും ഫോണിൻറെ പേര് എന്നാണ് വിവരം. അടുത്തിടെയാണ് കമ്പനി യുഎസിൽ നോക്കിയ C210 നൊപ്പം നോക്കിയ G310 5ജിയും പുറത്തിറക്കിയത്. വരാനിരിക്കുന്ന സ്മാർട്ട്‌ഫോൺ പെർപ്പിൾ, ഗ്രേ കളറുകളിലാണ് എത്തുക. ഇത് ആമസോണിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. നോക്കിയ G42 5G നേരത്തെ യൂറോപ്പിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതിന് ഏതാണ്ട് 199 യൂറോ അതായത് ഇന്ത്യൻ രൂപ 20,800 ആണ് പ്രതീക്ഷിക്കുന്ന വില. 6GB RAM + 128GB സ്റ്റോറേജ് പതിപ്പിനാണ് ഈ വില. കഴിഞ്ഞ മാസമാണ് നോക്കിയ G310…
Read More » -
Business
ഇന്ത്യയിലെ പ്രമുഖ വ്യവസായികളായ മുകേഷ് അംബാനിക്കും രത്തൻ ടാറ്റയ്ക്കും വെല്ലുവിളിയായ സ്ത്രീ
ഇന്ത്യയിലെ പ്രമുഖ വ്യവസായികളാണ് മുകേഷ് അംബാനിയും രത്തൻ ടാറ്റയും. ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ ധനികനാണ് മുകേഷ് അംബാനിയെങ്കിൽ രത്തൻ ടാറ്റയും സമ്പത്തിൽ ഒട്ടും പിന്നിലല്ല. വിപണിയിൽ മുകേഷ് അംബാനിക്കും രത്തൻ ടാറ്റയ്ക്കും വെല്ലുവിളി തീർത്ത്, ബിസിനസ് സാമ്രാജ്യം നയിക്കുന്ന സ്ത്രീ ആരെന്ന് അറിയേണ്ടേ? അംബാനിയുടെ റിലയൻസ് റീട്ടെയ്ൽ, ടാറ്റ ഗ്രൂപ്പിന്റെ ട്രെന്റ് എന്നിവയോട് കിടപിടിക്കുകയാണ് പ്രമുഖ റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി കൂട്ടായ്മയായ ലാൻഡ്മാർക്ക് ഗ്രൂപ്പ്. 20 ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുകയും മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഇന്ത്യ എന്നിവിടങ്ങളിൽ 2,300 സ്റ്റോറുകളുള്ള ലാൻഡ്മാർക്ക് ഗ്രൂപ്പിന്റെ ഡയറക്ടറാണ് നിഷ ജഗ്തിയാനി. 9.5 ബില്യൺ യുഎസ് ഡോളർ അതായത് 78,000 കോടിയിലധികം രൂപയാണ് ലാൻഡ്മാർക്ക് ഗ്രൂപ്പിന്റെ വരുമാനം. ലാൻഡ്മാർക്ക് ഗ്രൂപ്പിന്റെ ബ്രാൻഡായ ലൈഫ്‌സ്റ്റൈലിനെ നയിക്കുന്നത് നിഷ ജഗ്തിയാനിയാണ്. ലാൻഡ്‌മാർക്ക് ഗ്രൂപ്പിന്റെ ബോർഡിലാണെന്നതും കമ്പനിയുടെ റീട്ടെയിൽ നേതൃത്വത്തെ നയിക്കുന്നതിനും പുറമെ, ഗ്രൂപ്പിന്റെ ഹ്യൂമൻ റിസോഴ്‌സ്, കമ്മ്യൂണിക്കേഷൻസ്, സിഎസ്ആർ എന്നിവയുടെ തലപ്പത്തും നിഷ ജഗ്തിയാനിയാണ്. ലാൻഡ്മാർക്ക് ഗ്രൂപ്പ് വസ്ത്രങ്ങൾ,…
Read More » -
Kerala
സംസ്ഥാനത്ത് സെപ്റ്റംബർ 6 മുതൽ 10 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ 6 മുതൽ 10 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂന മർദ്ദം ഒഡിഷക്ക് മുകളിൽ ചക്രവാതചുഴിയായി ദുർബലമായിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ പുതിയ മുന്നറിയിപ്പ് പ്രകാരം ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്. 07-09-2023 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകലിലും 08-09-2023ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും 09-09-2023ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 10-09-2023ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലുമാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്…
Read More » -
India
എന്താണ് സനാതന ധര്‍മ്മം? ഉദയനിധി സ്റ്റാലിന്‍ പറഞ്ഞത് വിവാദമാകുന്നത് എന്തുകൊണ്ട്?
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും ഡി എം കെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ നടത്തിയ സനാതന ധർമ്മ വിരുദ്ധ പരാമർശം രാജ്യവ്യാപകമായി ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. സനാതന ധർമ്മം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്നും അതിനെ എതിർക്കുകയല്ല ഉന്മൂലനം ചെയ്യുകയാണ് വേണ്ടത് എന്നുമായിരുന്നു ഉദയനിധി സ്റ്റാലിൻ പറഞ്ഞിരുന്നത്. ഇതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. പ്രതിപക്ഷ ഐക്യനിരയായ ഇന്ത്യാ മുന്നണിയിലും ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന അസ്വാരസ്യം സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ താൻ പറഞ്ഞതിൽ ഉറച്ച് നിൽക്കുമെന്നും വേണ്ടി വന്നാൽ അതേ നിലപാട് ഇനിയും പറയുമെന്നുമാണ് ഉദയനിധി സ്റ്റാലിൻ പറഞ്ഞിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ സനാതന ധർമ്മം എന്നത് കൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്ന് നമുക്ക് നോക്കാം. ശാശ്വതമായതോ അല്ലെങ്കിൽ പൂർണ്ണമായതോ ആയ കർത്തവ്യങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദമെന്നോ വർഗമോ ജാതിയോ വിഭാഗമോ പരിഗണിക്കാതെ എല്ലാ ഹിന്ദുക്കൾക്കും ബാധകമായ മതപരമായ ആചാരങ്ങളെന്നോ സനാതന ധർമ്മത്തെ വിശേഷിപ്പിക്കാം എന്നാണ് എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയിൽ പറഞ്ഞിരിക്കുന്നത്. സനാതനം…
Read More » -
Kerala
എം.ഡി.എം.എ വിൽപ്പന; കൊല്ലത്ത് യുവതിയും കൂട്ടാളിയും അറസ്റ്റിൽ
കൊല്ലം: കരുനാഗപ്പള്ളിയിൽ എം.ഡി.എം.എയുമായി യുവതിയും കൂട്ടാളിയും അറസ്റ്റിൽ . 728.43 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിലായ കേസിലെ തുടരന്വേഷണത്തിലാണ് മങ്ങാട് ശിവനഗര്‍ ചാമുണ്ടി പടീറ്റതില്‍ രശ്മിരാജ് (27) കൂട്ടാളിയായ കല്ലുംതാഴം മുതിരകുന്നത്ത് അജിത്ത് (30), എന്നിവർ പിടിയിലായത്. രശ്മിരാജിന്റെ യു.പി.എ അക്കൗണ്ട് വഴി 50 ലക്ഷത്തിലധികം രൂപയുടെ ഇടപാടുകള്‍ നടന്നതായും പൊലീസ് കണ്ടെത്തി.കഴിഞ്ഞ മാസം 18 ന് ആദിനാട് തെക്ക് തണല്‍ ജംഗ്ഷനില്‍ നിന്ന് കേസിലെ മുഖ്യ പ്രതി ഉണ്ണി എന്ന് വിളിക്കുന്ന വിഷ്ണുവിനെ 728.43 ഗ്രാം എം.ഡി.എം.എയുമായി കരുനാഗപ്പള്ളി പൊലീസ് സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. വിഷ്ണുനെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂട്ടുപ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. കേസില്‍ ആദിനാട് തെക്ക് ദ്വാരകയില്‍ വിഷ്ണുവും (30) നേരത്തെ കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായിരുന്നു.
Read More » -
Kerala
പത്തനംതിട്ട തണ്ണിത്തോട്ടിൽ റോഡ് ഒലിച്ചുപോയി; ഉരുൾപൊട്ടൽ എന്ന് സംശയം
പത്തനംതിട്ട:ഉന്നതനിലവാരത്തില്‍ നിര്‍മ്മാണം അന്തിമഘട്ടത്തിലെത്തിയ തണ്ണിത്തോട് മൂഴി – തേക്കുതോട് റോഡിന്റെ രണ്ടു ഭാഗങ്ങൾ കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ഒലിച്ചു പോയി. തേക്കുതോട്ടിലേക്കുള്ള റോഡിന്റെ വലതുഭാഗത്ത് ഉരുള്‍പൊട്ടല്‍ പോലെയാണ് ഇരുപത് മീറ്റര്‍ നീളത്തില്‍ ഒരു ഭാഗത്തും പത്ത് മീറ്റര്‍ നീളത്തില്‍ മറ്റൊരു ഇടത്തും മണ്ണിടിഞ്ഞത്.ഏകദേശം ഇരുപത് അടി താഴ്ചയിലൂടെ ഒഴുകുന്ന കല്ലാറിലേക്കാണ് റോഡിന് അടിത്തറയായി കെട്ടിയ കല്ലുകളും മണ്ണും മറ്റും ഇടിഞ്ഞു വീണത്. റോഡിനോട് ചേര്‍ന്ന താഴ്ചയില്‍ താമസിക്കുന്ന തേക്കുതോട് തൂക്കനാല്‍ തോമസ് ഫിലിപ്പിന്റെ പറമ്ബിന്റെ വശം ഇടിച്ചിളിക്കിയാണ് കല്ലുംമണ്ണും കല്ലാറിൽ പതിച്ചത്. ഇവിടെയുണ്ടായിരുന്ന റബര്‍ ഷീറ്റ് അടിക്കുന്ന ഷെഡും മെഷീനും പുകപ്പുരയും ആറ്റിലൂടെ ഒഴുകിപ്പോയി. ടാപ്പിംഗ് നടത്തുന്ന ഇരുപത് മൂട് റബര്‍ മരങ്ങളും കടപുഴകി. റോഡിന് അടിയിലെ മണ്ണും കല്ലുകളും ഒലിച്ചുപോയതിനാല്‍ ഇൗ ഭാഗത്ത് ഗതാഗതം ഒറ്റ വരിയാക്കി. നിരവധി വാഹനങ്ങളും ബസുകളും പോകുന്ന റോഡിലെ യാത്ര അപകടം നിറഞ്ഞതാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ പെയ്ത കനത്ത മഴയിലാണ്…
Read More » -
LIFE
അച്ഛന്റെയും അമ്മയുടേയും ഒപ്പമെന്ന് എലിസബത്ത്; ബാലയുടെ സ്വഭാവം വീണ്ടും പഴയ നിലയിലായോ?
വീഡിയോ ഇടാന്‍ കുറച്ചു വൈകിപ്പോയി മുഖവുരയോടെയാണ് എലിസബത്ത് പുതിയ വീഡിയോയില്‍ സംസാരിച്ചു തുടങ്ങുന്നത്. അടുത്തിടെ താരം പങ്കിട്ട ഒരു പോസ്റ്റ്‌പോ വൈറലായിരുന്നു. തനിക്ക് കുറച്ചു വിഷമങ്ങള്‍ ഉണ്ട്. എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുക, എങ്ങനെ പറയണമെന്ന് അറിയില്ല. എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ എന്നുമായിരുന്നു എലിസബത്ത് പങ്കിട്ട വാക്കുകള്‍. ഇതിനു പിന്നാലെയാണ് ഒരു വീഡിയയിലൂടെ പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കുമുള്ള നന്ദി എലിസബത്ത് നല്‍കിയത്. പുതിയ വീഡിയോ വന്നതോടെ നിരവധി അഭിപ്രായങ്ങള്‍ ആണ് എലിസബത്തിന്റെ ആരാധകര്‍ പറയുന്നത്. അതില്‍ പ്രധാനമായുള്ള ചോദ്യം ബാലയെക്കുറിച്ചായിരുന്നു. ഞാന്‍ സ്വന്തം വീട്ടിലാണ് അദ്യാപകദിനത്തിലാണ് എലിസബത്ത് പുതിയ ഒരു വീഡിയോ പങ്കുവച്ചുകൊണ്ട് എത്തിയത്.താന്‍ ഇപ്പോള്‍ സ്വന്തം വീട്ടില്‍ ആണെന്നും പുതിയ വീഡിയോയില്‍ എലിസബത്ത്പറഞ്ഞു. എല്ലാവരും സുഖമായിട്ട് ഇരിക്കുന്നു. വീഡിയോ ഇടാനുള്ള മൂഡ് ഒന്നും ഇപ്പോള്‍ ഇല്ല, പക്ഷേ അദ്ധ്യാപകദിനം ആയതുകൊണ്ടാണ് വന്നതെന്നും എലിസബത്ത് പറഞ്ഞു- എന്നാല്‍ എലിസബത്തിന്റെ ശബ്ദത്തില്‍ എന്തോ ഭാവമാറ്റം ഉണ്ടെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. അവരോടുള്ള നന്ദി അച്ഛനും അമ്മയും…
Read More » -
Kerala
വിള ഇന്‍ഷുറന്‍സ് പദ്ധതി; അംഗമാകാന്‍ കര്‍ഷകര്‍ക്ക് നാളെ വരെ അവസരം
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാന്‍ കര്‍ഷകര്‍ക്ക് വ്യാഴാഴ്ച വരെ അവസരം. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരമാണ് കേന്ദ്ര കൃഷി മന്ത്രാലയം പുതുക്കിയ വിജ്ഞാപനമിറക്കിയത്. നെല്ല്, തെങ്ങ്, കമുക്, വാഴ, വെറ്റില, കൊക്കോ, ഇഞ്ചി, മാവ്, കപ്പലണ്ടി, ജാതി, ഏലം, ഗ്രാമ്പൂ, കുരുമുളക്, പയറുവര്‍ഗങ്ങള്‍, പൈനാപ്പിള്‍, കരിമ്പ്, എള്ള്, മരച്ചീനി, കിഴങ്ങു വര്‍ഗവിളകള്‍, ചെറുധാന്യങ്ങള്‍ പച്ചക്കറികള്‍ തുടങ്ങിയവക്ക് കാലാവസ്ഥയില്‍ ഉണ്ടാകുന്ന വ്യതിയാനത്തിന് നഷ്ടപരിഹാരം നല്‍കുന്നതാണ് പദ്ധതി. താല്‍പ്പര്യമുള്ള കര്‍ഷകര്‍ നാഷണല്‍ ക്രോപ് ഇന്‍ഷുറന്‍സ് പോര്‍ട്ടലില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. അക്ഷയ കേന്ദ്രങ്ങള്‍, കോമണ്‍ സര്‍വീസ് സെന്ററുകള്‍, സര്‍വീസ് സഹകരണ ബാങ്കുകള്‍, മറ്റു ബാങ്കുകള്‍ തുടങ്ങിയവ മുഖേന കര്‍ഷകര്‍ക്ക് ഇതില്‍ അംഗങ്ങളാകാം. വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പര്‍: 18004257064
Read More » -
Kerala
ഡോണ്ടു ഡോണ്ടു! കേന്ദ്ര ഉത്തരവുമായി കേരളത്തില്‍ ബസോടിക്കാന്‍ വന്നാല്‍ ‘ഓടിക്കാന്‍’ എം.വി.ഡി
തിരുവനന്തപുരം: കേന്ദ്ര വിജ്ഞാപനത്തിന്റെ മറവില്‍ സംസ്ഥാനത്ത് ഓടുന്ന കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ക്കെതിരേ കര്‍ശന നടപടിക്ക് മോട്ടോര്‍ വാഹന വകുപ്പ്. നിയമ നടപടികള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ആര്‍.ടി.ഒ. മാരുടെയും ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാരുടെയും യോഗം 12-ന് തിരുവനന്തപുരത്ത് നടത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. നിയമം ലംഘിച്ച് കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ സര്‍വീസ് നടത്തുന്നതിനെതിരേ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിനുശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റായ മേല്‍വിലാസം നല്‍കി ഇതര സംസ്ഥാനങ്ങളില്‍ കുറഞ്ഞ തുകയ്ക്ക് രജിസ്റ്റര്‍ ചെയ്ത ബസുകള്‍ കേരളം കേന്ദ്രീകരിച്ച് ഓടിക്കുന്നുണ്ട്. ഇത്തരത്തിലുള്ള 52 വാഹനങ്ങളെക്കുറിച്ച് വിവരം ലഭിച്ചു. സംസ്ഥാനം കേന്ദ്രീകരിച്ച് ഓടണമെങ്കില്‍ ഈ വാഹനങ്ങള്‍ ഇവിടെ രജിസ്റ്റര്‍ ചെയ്യണം. അതിനായി രണ്ടാഴ്ച സമയം നല്‍കിയിട്ടുണ്ട്. സമയം കഴിഞ്ഞും രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കും. ഓള്‍ ഇന്ത്യാ പെര്‍മിറ്റുമായി ബന്ധപ്പെട്ട കേന്ദ്ര വിജ്ഞാപനം മോട്ടോര്‍ വാഹന വകുപ്പ് നിയമത്തിനു വിരുദ്ധമാണെന്ന് മന്ത്രി പറഞ്ഞു.…
Read More » -
India
നിര്‍ത്തിയിട്ട ലോറിയില്‍ വാന്‍ ഇടിച്ചുകയറി അപകടം; ഒരുവയസ്സുകാരിയടക്കം കുടുംബത്തിലെ 6 പേര്‍ മരിച്ചു
ചെന്നൈ: നിര്‍ത്തിയിട്ട ട്രക്കിലേക്ക് മിനിവാന്‍ ഇടിച്ചുകയറി ഒരുവയസ്സുള്ള പെണ്‍കുഞ്ഞടക്കം ആറുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്ക്. തമിഴ്നാട് സേലം ജില്ലയില്‍ ശങ്കരി ബൈപാസിലാണ് സംഭവം. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. നിര്‍ത്തിയിട്ട ട്രക്കിന്റെ പിന്‍ഭാഗത്തേക്ക് അതിവേഗത്തില്‍ പാഞ്ഞുവന്ന വാന്‍ ഇടിച്ചുകയറുകയായിരുന്നു. ഈറോഡ് പെരുന്തുറൈയിലെ കുട്ടംപാളയം ഹരിജന്‍ കോളനിയിലെ ഒരു കുടുംബത്തിലെ ആറുപേരാണ് മരിച്ചത്. സെല്‍വരാജ് (50), എം. അറുമുഖം (48), ഇയാളുടെ ഭാര്യ മഞ്ജുള (45), പളനിസ്വാമി (45), ഭാര്യ പാപ്പാത്തി (40), ആര്‍. സഞ്ജന (ഒരുവയസ്സ്) എന്നിവരാണ് മരിച്ചത്. പളനിസ്വാമിയുടെ മകള്‍ ആര്‍. പ്രിയ (21), അറുമുഖന്റെ മകന്‍ വിക്കി എന്ന് പേരുള്ള വിഗ്‌നേഷ് (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വിഗ്‌നേഷായിരുന്നു വാഹനം ഓടിച്ചിരുന്നത്. സേലം സ്വദേശി രാജാദുരൈയുമായുമായി രണ്ടുവര്‍ഷം മുമ്പാണ് പ്രിയയുടെ വിവാഹം നടന്നത്. കഴിഞ്ഞ കുറച്ചുനാളുകളായി ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. രണ്ടുപേരും പിരിഞ്ഞു താമസിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പ്രിയയേയും മകളേയും വീട്ടിലേക്ക് തിരികെകൊണ്ടുവരാന്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ഭര്‍ത്തൃവീട്ടിലേക്ക് പോയതായിരുന്നു പ്രിയയുടെ പിതാവ് പളനിസ്വാമിയും…
Read More »