കഴിഞ്ഞ മാസം 27-ാം തിയതി രാത്രിയിലാണ് കടുത്ത പനിയെ തുടര്‍ന്ന് എല്‍വിൻ – അലീന ദമ്ബതികളുടെ ഒമ്ബത് മാസം പ്രായമുള്ള കുട്ടിയെ തൃശൂര്‍ സണ്‍ ആശുപത്രിയില്‍ എത്തിച്ചത്. പനിയുടെ തീവ്രത കുറയ്ക്കുന്നതിനായി സപ്പോസിറ്റര്‍ വെക്കുകയും പത്ത് മിനിറ്റിനുള്ളില്‍ കുട്ടി അബോധാവസ്ഥയില്‍ ആകുകയും ചെയ്തു. ഗുരുതരാവസ്ഥയിലായ കുഞ്ഞ് സ്വകാര്യമെഡിക്കല്‍ കോളജിലെ ചികിത്സയ്ക്ക് ശേഷമാണ് ആരോഗ്യനില വീണ്ടെടുത്തത്.
ഡ്യൂട്ടി നഴ്സിന് വീഴ്ച പറ്റിയതാണെന്നുംവിദഗ്ധ ചികിത്സക്ക് സൗകര്യം ഒരുക്കിയെന്നുമാണ് സണ്‍ ആശുപത്രി അധികൃതരുടെ വിശദീകരണം. കുട്ടിയുടെ ആരോഗ്യ നിലയില്‍ ഇത്ര വേഗം വഷളായതിലുണ്ടായതിനെ തുടര്‍ന്ന് സ്വകാര്യ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ നിരന്തരം ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ് മരുന്ന് മാറിയ കാര്യം സണ്‍ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ വ്യക്തമാക്കിയതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. പാരസെറ്റമോള്‍ സപ്പോസിറ്ററിക്കു പകരം ട്രെമഡോളാണ് കുട്ടിക്ക് നല്‍കിയിരുന്നത്.കുട്ടിക്ക് ഫിക്സ് ആണെന്നും അപകടാവസ്ഥയിലായതിനാല്‍ പിഐസിയു ഉള്ള മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണമെന്നും സണ്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. സണ്‍ ആശുപത്രിയില്‍ നിന്ന് ഡ്യൂട്ടി ഡോക്ടര്‍ക്കൊപ്പമാണ് കുട്ടിയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.