Month: September 2023
-
Kerala
തൃശൂരിൽ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ത്ഥികളെയും മുംബൈയിൽ നിന്ന് കണ്ടെത്തി
തൃശൂര്‍: തൃശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ത്ഥികളെയും കണ്ടെത്തി. മുംബെയിലെ പൻവേലിൽ വെച്ചാണ് കുട്ടികളെ കണ്ടെത്തിയത്. മുംബെയിലുള്ള മലയാളികളാണ് കുട്ടികളെ തിരിച്ചറിഞ്ഞത്. ഉച്ചയോടെയാണ് കുട്ടികൾ പൻവേലിലെത്തിയത്. മൂന്ന് മണിയോടെ ഇവിടുത്തെ റോയൽ ഹോട്ടലിൽ മുറി ബുക്ക് ചെയ്യാനെത്തി. സംശയം തോന്നിയ ഹോട്ടൽ ഉടമ പരിചയമുള്ള മലയാളികളെ അറിയിക്കുകയായിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കുട്ടികളെ നാട്ടിലെത്തിക്കും. തൃശൂർ കൂർക്കഞ്ചേരി ജെ.പി.ഇ. എച്ച്. എസ്. എസ്. സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെയാണ് കണ്ടെത്തിയത്. തൃശൂര്‍ കൂര്‍ക്കഞ്ചേരിയിലെ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ഒരു ആണ്‍കുട്ടിയെയും രണ്ട് പെണ്‍കുട്ടികളെമാണ് കാണാനില്ലെന്നായിരുന്നു രക്ഷിതാക്കളുടെ പരാതി. ഇന്നലെ സ്കൂളിലേക്ക് പോയ കുട്ടികള്‍ മടങ്ങിവന്നില്ല. വൈകുന്നേരമായിട്ടും കുട്ടികള്‍ വീട്ടില്‍ എത്താത്തതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ സ്കൂളിലെത്തുകയായിരുന്നു. അപ്പോഴാണ് മൂന്ന് കുട്ടികളെയും കാണാതായ വിവരം അറിഞ്ഞതെന്നും രക്ഷിതാക്കള്‍ പറയുന്നു. രാത്രിയോടെ രക്ഷിതാക്കള്‍ നെടുപുഴ പൊലീസില്‍ പരാതി നല്‍കി. കുട്ടികളില്‍ ഒരാള്‍ വീട്ടില്‍ നിന്നും പണമെടുത്തിട്ടുണ്ടെന്ന് രക്ഷിതാക്കള്‍ പൊലീസിനെ അറിയിച്ചിരുന്നു. കുട്ടികളുടെ കൈയ്യില്‍ ഫോണുണ്ടെങ്കിലും സ്വിച്ച് ഓഫ് ചെയ്ത…
Read More » -
Crime
പ്രണയ പക: പെരുമ്പാവൂരിൽ വീട്ടിൽ കയറി യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ച പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു
കൊച്ചി: പെരുമ്പാവൂർ രായമംഗലത്ത് വീട്ടിൽ കയറി യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ച പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. ശസ്ത്രക്രിയകളെല്ലാം പൂര്‍ത്തിയായി. 72 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷം മാത്രമേ എന്തെങ്കിലും പറയാന്‍ സാധിക്കുകയുള്ളു എന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പ്രണയാഭ്യർത്ഥന നിരസിച്ചതിന്‍റെ പേരിലായിരുന്നു നഴ്സിംഗ് വിദ്യാർത്ഥിയായ പെൺകുട്ടിയെ 21കാരൻ ബേസിൽ ആക്രമിച്ചത്. പെണ്‍കുട്ടിയെ ആക്രമിച്ചശേഷം തൂങ്ങിമരിച്ച ബേസിലിന്‍റെ മൃതദേഹം സംസ്കരിച്ചു. വീടിന് മുന്‍വശത്ത് സിറ്റൗട്ടില്‍ ഇരുന്ന പെണ്‍കുട്ടിയെ വഴിയില്‍ നിന്ന് ഓടിവന്ന ബേസില്‍ വെട്ടിയത് അപ്രതീക്ഷിതമായാണ്. ഇരിക്കുന്നിടത്ത് നിന്ന് എഴുന്നേറ്റ് മാറാന്‍ പോലും പെണ്‍കുട്ടിക്ക് സാധിച്ചില്ല. ബേസിലിന്‍റെ കൈവശം വെട്ടുകത്തിക്ക് പുറമെ ഒരു ബാറ്റും ഉണ്ടായിരുന്നു. ഉച്ഛഭക്ഷണം കഴിഞ്ഞ് വീടിന്‍റെ വീടിനകത്ത് വിശ്രമിക്കുകയായിരുന്ന മുത്തച്ഛനും മുത്തശ്ശിയും പെണ്‍കുട്ടിയുടെ നിലവിളി കേട്ടാണ് പുറത്തേക്ക് ഓടിവന്നത്. തടയാന്‍ ശ്രമിച്ച മുത്തച്ഛനെ തള്ളിയിട്ട് കത്തികൊണ്ട് മുകത്ത് വെട്ടി, കയ്യിലുണ്ടായിരുന്ന ബാറ്റ് വച്ച് അടിച്ചു. കസേരയെടുത്ത് പ്രതിരോധിച്ച മുത്തശ്ശിക്കും വെട്ടേറ്റു. തലേന്ന് രാത്രി തന്നെ വീടിന് മുന്നില്‍ ബേസില്‍ എത്തിയിരുന്നതായും മുത്തച്ഛന് സംശയമുണ്ട്.…
Read More » -
Kerala
പുതുപ്പള്ളിയില്‍ യുഡിഎഫിന് ബിജെപി വോട്ടുമറിച്ചെന്ന ക്യാപ്‌സൂള്‍ നേരത്തെ ഇറക്കി എംവി ഗോവിന്ദന്‍ അപഹാസ്യനായെന്ന് കെ സുധാകരന്‍
തിരുവനന്തപുരം: പുതുപ്പള്ളിയില്‍ യുഡിഎഫിന് ബിജെപി വോട്ടുമറിച്ചെന്ന ക്യാപ്‌സൂള്‍ നേരത്തെ ഇറക്കി സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്‍ അപഹാസ്യനായെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍. എട്ടാം തീയതിയിലേക്കു വച്ചിരുന്ന ക്യാപ്‌സൂള്‍ അറിയാതെ അദ്ദേഹത്തിന്റെ നാവില്‍ നിന്ന് പുറത്തുവന്നു. പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് ഉറപ്പുള്ളതിനാലാണ് സി പി എം ഈ ക്യാപ്‌സൂള്‍ തയാറാക്കി വച്ചിരിക്കുന്നതെന്നും സുധാകരൻ പരിഹസിച്ചു. ഫലം പുറത്തുവരുന്നതിനു മുമ്പേ സി പി എമ്മില്‍ ആഭ്യന്തരകലാപത്തിന്റെ കൊടി ഉയര്‍ന്നു കഴിഞ്ഞു. തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആകുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രിക്കിട്ട് ഒന്നാന്തരം പണികൊടുത്ത ഗോവിന്ദനെ സഹായിക്കാന്‍ സി പി എമ്മിന്റെ മുതിര്‍ന്ന നേതാവ് കൂടിയായ തോമസ് ഐസക്ക് ഭരണ യന്ത്രം തുരുമ്പിച്ചു എന്ന് വരെ ലേഖനം എഴുതി. ഭരണയന്ത്രം തുരുമ്പിക്കുകയും ഭരിക്കുന്നവര്‍ അഴുകുകയും ചെയ്തു. ഇനിയും പാര്‍ട്ടിയിലെ പലരുടെയും പലതും പുറത്തുവരാനുണ്ടെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. പിണറായി വിജയന്‍റെ അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവരാന്‍…
Read More » -
Crime
തൃശൂരിൽ മൂന്ന് വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് വീട്ടുകാരുടെ പരാതി; കാണാതായത് ഒമ്പതാം ക്ലാസുകാരായ ഒരു ആണ്‍കുട്ടിയെയും രണ്ട് പെണ്‍കുട്ടികളെയും
തൃശൂര്‍: തൃശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ നെടുപുഴ പൊലീസ് കേസെടുത്തു. ഒമ്പതാം ക്ലാസുകാരായ ഒരു ആണ്‍കുട്ടിയെയും രണ്ട് പെണ്‍കുട്ടികളെയുമാണ് കാണാതായത്. ഇന്നലെ രാത്രി പൊലീസില്‍ പരാതി നല്‍കിയിട്ടും അന്വേഷണം കാര്യക്ഷമല്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. തൃശൂര്‍ കൂര്‍ക്കഞ്ചേരിയിലെ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന മൂന്ന് വിദ്യാര്‍ത്ഥികളെ കാണാനില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. ഇന്നലെ സ്കൂളിലേക്ക് പോയ കുട്ടികള്‍ മടങ്ങിവന്നില്ല. വൈകുന്നേരമായിട്ടും കുട്ടികള്‍ വീട്ടില്‍ എത്താത്തതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ സ്കൂളിലെത്തുകയായിരുന്നു. അപ്പോഴാണ് മൂന്ന് കുട്ടികളെയും കാണാതായ വിവരം അറിഞ്ഞതെന്നും രക്ഷിതാക്കള്‍ പറയുന്നു. രാത്രിയോടെ രക്ഷിതാക്കള്‍ നെടുപുഴ പൊലീസില്‍ പരാതി നല്‍കി. കുട്ടികളില്‍ ഒരാള്‍ വീട്ടില്‍ നിന്നും പണമെടുത്തിട്ടുണ്ടെന്ന് രക്ഷിതാക്കള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. കുട്ടികളുടെ കൈയ്യില്‍ ഫോണുണ്ടെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് പൊലീസ് അറിയിച്ചു. പരാതി നല്‍കി ഒരു ദിവസം പിന്നിട്ടിട്ടും പൊലീസ് കാര്യക്ഷമമായി അന്വേഷിക്കുന്നില്ലെന്നും കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് പരാതിയുണ്ട്.
Read More » -
Crime
മാല പിടിച്ചുപറി കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി മോഷണ കേസിൽ വീണ്ടും പിടിയിൽ
തിരുവനന്തപുരം: മാല പിടിച്ചുപറി കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി മോഷണ കേസിൽ വീണ്ടും പിടിയിൽ. നിരവധി മോഷണക്കേസുകളിലെ പ്രതിയായ കല്ലറ വെള്ളം കുടി എ കെ ജി കോളനി, സജ്‌ന മൻസിലിൽ ശശിധരൻ മകൻ സജീർ (31) ആണ് അറസ്റ്റിലായത്. തിരുവോണ ദിവസം കല്ലറയിൽ സ്ഥിതി ചെയ്യുന്ന ബി എസ് എൻ എൽ ഓഫീസിൽ നിന്നും കേബിളുകളും, വയറുകളും മോഷ്ടിച്ച കേസിലാണ് പ്രതി പിടിയിലായത്. ബി എസ് എൻ എൽ ഓഫീസിൽ നിന്നും മോഷ്ടിച്ച കേബിളുകളും വയറുകളും സജീർ കല്ലറയിലുള്ള ആക്രി കടയിൽ വിൽക്കുകയായിരുന്നു. ഇത് കണ്ടെത്തിയ പൊലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് പാങ്ങോട് പൊലീസ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ കിളിമാനൂർ പാങ്ങോട് സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകൾ ഉണ്ട്. പാങ്ങോട് ഇൻസ്‌പെക്ടർ ഷാനിഫ്, എസ് ഐ അജയൻ, ഗ്രേഡ് എസ് ഐ താജുദീൻ, പൊലീസ് ഉദ്യോഗസ്ഥരായ ജുറൈജ്, രജിത്ത് രാജ്, പ്രവീൺ, സജിത്ത് തുടങ്ങിയവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.…
Read More » -
Business
അമേരിക്കന്‍ ഡോളറിനെതിരെ സര്‍വകാല തകര്‍ച്ച നേരിട്ട് ഇന്ത്യന്‍ രൂപ
മുംബൈ: അമേരിക്കന്‍ ഡോളറിനെതിരെ സര്‍വകാല തകര്‍ച്ച നേരിട്ട് ഇന്ത്യന്‍ രൂപ. ബുധനാഴ്ച വ്യാപാരം അവസാനിച്ചപ്പോള്‍ പത്ത് പൈസ ഇടിഞ്ഞ് 83.14 ആയിരുന്നു മൂല്യം. അന്തരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വില ഉയര്‍ന്നതും അമേരിക്കന്‍ ഡോളര്‍ കൂടുതല്‍ ശക്തി പ്രാപിച്ചതുമാണ് രൂപയുടെ തകര്‍ച്ചയ്ക്ക് കാരണമായി പറയുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും ശക്തമായ നിലയിലായിരുന്നു ബുധനാഴ്ച അമേരിക്കന്‍ ഡോളര്‍. ഇതിന് പുറമെയാണ് ക്രൂഡ് ഓയിലിന്റെ വില വര്‍ദ്ധനവ് കൂടി രൂപയുടെ മൂല്യത്തെ ബാധിച്ചത്. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്സ്ചേഞ്ച് മാര്‍ക്കറ്റില്‍ ഡോളറിനെതിരെ 83.08 രൂപയിലായിരുന്നു വ്യാപാരം തുടങ്ങിയത്. പല സമയങ്ങളില്‍ 83.02 വരെ താഴുകയും 83.18 വരെ ഉയരുകയും ചെയ്തു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 10 പൈസയുടെ ഇടിവോടെ 83.14ലാണ് ബുധനാഴ്ചത്തെ വ്യാപാരം അവസാനിച്ചത്. ഇതിന് മുമ്പ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 21നാണ് ഇതിന് മുമ്പ് ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇന്ത്യന്‍ രൂപ എത്തിയത്. അന്ന് അമേരിക്കന്‍ ഡോളറിനെതിരെ 83.13 ആയിരുന്നു മൂല്യം. ചൊവ്വാഴ്ച 33…
Read More » -
Kerala
തിരുവല്ലം വണ്ടിത്തടത്ത് അനിയനെ കൊന്നു കുഴിച്ചുമൂടിയ ജേഷ്ഠൻ അറസ്റ്റിൽ
തിരുവനന്തപുരം: തിരുവല്ലം വണ്ടിത്തടത്ത് അനിയനെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ ജേഷ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു.രാജ് (36 ) എന്നയാളാണ് മരിച്ചത്.സംഭവത്തിൽ സഹോദരൻ ബിനുവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.മദ്യലഹരിയിലുണ്ടായ വഴക്കിനെ തുടർന്നായിരുന്നു കൊലപാതകം. മകനെ കാണാനില്ലെന്ന് അമ്മ നൽകിയ പരാതിയെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വീടിന്റെ പിൻഭാഗത്ത് നിന്നും അനിയന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. മദ്യലഹരിയിൽ ഉത്രാടദിനത്തിലാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു.കൊന്നശേഷം ആരുമറിയാതെ മൃതദേഹം കുഴിച്ചിടുകയായിരുന്നു. ഓണത്തിന് രാജിന്റെ അമ്മ ബന്ധുവീട്ടിലേക്ക് പോയിരുന്നു. തിരിച്ചുവന്നപ്പോൾ മകനെ കാണാനില്ലായിരുന്നു.ഓണം കഴിഞ്ഞിട്ടും രാജ് വീട്ടിൽ എത്താതിരുന്നതോടെ മകനെ കാണാനില്ലെന്ന് കാണിച്ച് അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു.ചോദ്യം ചെയ്യലിൽ സഹോദരനെ കൊന്ന് വീടിന്റെ പിറകിൽ കുഴിച്ച് മൂടിയെന്ന് ബിനു പൊലീസിന് മൊഴി നൽകി.കുഴിച്ചിട്ട മൃതദേഹം കണ്ടെത്തി.
Read More » -
India
സന്യാസി ജഗദ്ഗുരു പരമഹംസ ആചാര്യയുടെ തല വെട്ടിയാൽ 100 കോടി; ഓഫറുമായി തമിഴ് നേതാവ്
ചെന്നൈ:സനാതന ധര്‍മ പരാമര്‍ശത്തിന് പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്റെ തലവെട്ടുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച സന്യാസിയായ അയോദ്ധ്യയിലെ സന്യാസി ജഗദ്ഗുരു പരമഹംസ ആചാര്യയുടെ തല വെട്ടുന്നവർക്ക് 100 കോടി രൂപ നൽകുമെന്ന് നാം തമിഴര്‍ കക്ഷി നേതാവായ സീമാന്‍. ഉദയനിധിയുമായി ബന്ധപ്പെട്ട സനാതന ധര്‍മ പരാമര്‍ശ വിവാദത്തില്‍ സംസാരിക്കുകയായിരുന്നു തീവ്ര തമിഴ് പാര്‍ട്ടിയായ നാം തമിഴര്‍ കക്ഷി നേതാവായ സീമാന്‍. ഉദയനിധിയുടെ തല വെട്ടണം എന്ന് പറഞ്ഞ സ്വാമിയുടെ തലയെടുത്താന്‍ താന്‍ അയാള്‍ക്ക് 100 കോടി നല്‍കും. സനാതനം സംബന്ധിച്ച് ഉദയനിധി പറഞ്ഞത് സത്യമാണ്.അത് ആർക്കും ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും സീമാന്‍ പറഞ്ഞു. മനുഷ്യനെ എവിടെ ജനിക്കുന്നു എന്നൊക്കെ നോക്കി സവര്‍ണ്ണന്‍ അവര്‍ണ്ണന്‍ എന്ന് കാണുന്നതാണ് സനാതന ധർമ്മം.അത് ഉദയനിധി പറഞ്ഞത് സത്യമാണെന്നും ആ ധർമ്മ രീതിയോട് ഒരു കാലത്തും യോജിക്കാന്‍ കഴിയില്ലെന്നും സീമാന്‍ പറഞ്ഞു. ഇന്ത്യയുടെ പേര് ഭാരതം…
Read More » -
Kerala
പുതുപ്പള്ളി ഉപതെരഞ്ഞടുപ്പിൽ യുഡിഎഫിന് മികച്ച ജയമുണ്ടാകുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞടുപ്പിൽ യുഡിഎഫിന് മികച്ച ജയമുണ്ടാകുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍. ആകെ പോൾ ചെയ്തതിന്റെ 53 ശതമാനം വോട്ട് നേടി ചാണ്ടി ഉമ്മൻ ജയിക്കുമന്നാണ് സർവ്വേ ഫലം. ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രകാരം യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് 53 ശതമാനം വോട്ട് കിട്ടും. എൽഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് 39 ശതമാനം വേട്ടും ബിജെപി സ്ഥാനാര്‍ത്ഥി ലിജിൻ ലാലിന് അഞ്ച് ശതമാനം വോട്ടും കിട്ടുമെന്നാണ് പ്രവചനം. മറ്റുള്ളവര്‍ 3 ശതമാനം വോട്ട് നേടുമെന്നും ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു. 1,31,026 വോട്ടാണ് ഉപതെരഞ്ഞെടുപ്പിൽ പോള്‍ ചെയ്തത്. എക്സിറ്റ് പോളിന്റെ ശതമാന കണക്ക് അനുസരിച്ച യുഡിഎഫിന് 69,443 വോട്ടും എൽഡിഎഫിന് 51,100 വോട്ടും ബിജെപി 6551 വോട്ടും കിട്ടും. ചാണ്ടി ഉമ്മന് 18,000 ല്‍ അധികം ഭൂരിപക്ഷം കിട്ടാന്‍ സാധ്യയുടെന്നും ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. പുരുഷ വോട്ടര്‍മാരില്‍ 50 ശതമാനം…
Read More » -
Crime
കമിതാക്കളെന്ന് തെറ്റിദ്ധരിച്ച് സഹോദരങ്ങള്‍ക്ക് ക്രൂരമര്‍ദനം; സംഭവം രക്ഷാബന്ധന്‍ ദിനത്തില്‍
ഭോപാല്‍: മധ്യപ്രദേശിലെ ഛത്തര്‍പുരില്‍ കമിതാക്കളെന്ന് തെറ്റിദ്ധരിച്ച് സഹോദരങ്ങള്‍ക്ക് നേരേ ക്രൂരമായ ആക്രമണം. രക്ഷാബന്ധന്‍ ദിനത്തിലാണ് സഹോദരങ്ങളായ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ഒരുസംഘം ആക്രമിച്ചത്. സംഭവത്തില്‍ മര്‍ദനത്തിനിരയായ സഹോദരങ്ങളുടെ പരാതിയില്‍ മൂന്നുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഓഗസ്റ്റ് 31-ന് സത്തായ് റോഡിലെ ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് സഹോദരങ്ങളായ രണ്ടുപേരെ ഒരുസംഘം ആക്രമിച്ചത്. ഒരു കടയുടെ മുന്നില്‍ നില്‍ക്കുകയായിരുന്ന ഇരുവരെയും അക്രമികള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പിന്നീട് സാമൂഹികമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചു. ബജ്റങ്ദള്‍ പ്രവര്‍ത്തകരാണ് സഹോദരങ്ങള്‍ക്ക് നേരേ ആക്രമണം നടത്തിയതെന്നായിരുന്നു സാമൂഹികമാധ്യമങ്ങളിലെ ആരോപണം. അതേസമയം, പോലീസ് ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല. പ്രതികളുടെ സാമൂഹികമാധ്യമങ്ങളില്‍ ബജ്റങ്ദളിനെ അനുകൂലിക്കുന്നകാര്യങ്ങളുണ്ടെങ്കിലും ഇവര്‍ക്ക് സംഘടനയുമായി ബന്ധമുണ്ടെന്നകാര്യത്തില്‍ ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു ഛത്തര്‍പുര്‍ പോലീസ് സൂപ്രണ്ട് രത്നേഷ് തോമറിന്റെ പ്രതികരണം. മാത്രമല്ല, സഹോദരങ്ങള്‍ നല്‍കിയ പരാതിയില്‍ ബജ്റങ്ദളിന് പങ്കുണ്ടെന്ന് ആരോപിക്കുന്നില്ലെന്നും സംഭവത്തില്‍ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിക്കോ സംഘടനയ്ക്കോ ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
Read More »