സനാതനധർമ്മം എന്ത് തേങ്ങയാണ് എന്ന് എനിക്കറിയില്ല.
പക്ഷേ അതിൽ..
ചെരുപ്പുകുത്തിയുടെ മകൻ ചെരുപ്പുകുത്തിയായും
അടിച്ചുതളിക്കാരന്റെ മകൻ അടിച്ചുതളിക്കാരനായും
മലം കോരുന്നവന്റെ മകൻ മലം കോരിയായും തുടരണം എന്ന വ്യവസ്ഥയുണ്ട് എന്നറിയാം.
അത് തീരുമാനിച്ചത് ബ്രാഹ്മണരാണ് എന്നും അറിയാം.
അഥവാ കീഴാളർ എന്നും കീഴാളരായിത്തന്നെ തുടർന്നേ തീരൂ എന്നർത്ഥം…
ആ ഒറ്റക്കാരണംകൊണ്ടുതന്നെ സനാതനധർമ്മം തൂത്തെറിയപ്പെടേണ്ടതാണ്…
സനാതനധർമ്മം പുലർന്ന സമയങ്ങളിൽ എന്റെ പൂർവികരെ അയിത്തം പറഞ്ഞു തീണ്ടാപ്പാടെ നിർത്തിയിരുന്നു.
സനാതനധർമ്മം പുലർന്ന സമയങ്ങളിൽ എന്റെ പൂർവികർക്ക് നാട്ടുവഴികളിലൂടെ നടക്കാൻ അനുവാദമുണ്ടായിരുന്നില്ല.
സനാതനധർമ്മം പുലർന്ന സമയങ്ങളിൽ എന്റെ പൂർവികർക്ക് അമ്പലങ്ങളിൽ കേറാൻ അനുവാദമുണ്ടായിരുന്നില്ല.
സനാതനധർമ്മം പുലർന്ന സമയങ്ങളിൽ എന്റെ പൂർവികരുടെ നാണത്തിനും മാനത്തിനും വിലയുണ്ടായിരുന്നില്ല.
സനാതനധർമ്മം പുലർന്ന സമയങ്ങളിൽ എന്റെ പൂർവികർക്ക് വിദ്യാഭ്യാസം അനുവദിക്കപ്പെട്ടിരുന്നില്ല.
ഇന്ന് എന്റെ തലമുറയ്ക്ക് ആ അവകാശങ്ങൾ കിട്ടിയത്
സനാതനധർമ്മക്കാർക്ക് മാനസാന്തരം വന്നിട്ടോ മനസ്സലിവ് തോന്നിയിട്ടോ അല്ല.
എണ്ണമറ്റ പ്രക്ഷോഭങ്ങളിലൂടെയും
ഡോ.അംബേദ്ക്കര്,മഹാത്മാ അയ്യന് കാളി,ശ്രീ.നാരായണഗുരു,സഹോദരന് അയ്യപ്പന്,വി ടി ഭട്ടതിരിപ്പാട്,ഇ എം എസ് തുടങ്ങിയ മഹാരഥന്മാരുടെ ഇടപെടലും ഒരുപരിധിവരെ ബ്രിട്ടീഷുകാരന്റെ സമ്മർദ്ദവും ഒക്കെ കൊണ്ടാണ്.
നിവൃത്തിയില്ലാഞ്ഞിട്ടാണ് സനാതനധർമ്മക്കാർ പല്ലുകടിച്ചുകൊണ്ടാണെങ്കിലും,മി ണ്ടാതിരുന്നത്.
ഒരു സനാതനധർമ്മക്കാരനും ഇവിടത്തെ പാവങ്ങളെ സഹായിച്ചിട്ടില്ല.
കീഴാളർ അടിച്ച് അണപ്പല്ലു കൊഴിച്ചുകളയും എന്ന ഘട്ടത്തിലാണ് സനാതനധർമ്മം കീഴടങ്ങിയത്…
ആ സനാതനധർമ്മം തിരിച്ചുകൊണ്ടുവരുവാൻ ആരും സ്വപ്നം കാണേണ്ട .
നടക്കില്ല…
അതുകൊണ്ട് ഉദയനിധി എന്ന ആ മനുഷ്യനൊപ്പം തന്നെയാണ്….
©
Madhu Bhaskar ന്റെ wall ൽ നിന്നും എടുത്തത്.