CrimeNEWS

ആലുവയിൽ ഉറങ്ങിക്കിടന്ന 8 വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു, പ്രദേശവാസിയായ പ്രതിയെ തിരിച്ചറിഞ്ഞു

     ആലുവ: മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അന്യസംസ്ഥാന തൊഴിലാളിയുടെ 8 വയസ്സ് പ്രായമുള്ള പെൺകുട്ടിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. ചാത്തന്‍പാറ പാടത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

പുലര്‍ച്ചെ രണ്ട് മണിയോടെ മാതാപിതാക്കൾക്കൊപ്പം വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ എടുത്തു കൊണ്ടു പോകുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ മാതാപിതാക്കളും ഉറക്കത്തിലായിരുന്നു. ഉറക്കമുണര്‍ന്നു നോക്കിയപ്പോഴാണ് കുട്ടിയെ കണാനില്ലെന്നു മനസിലായത്.

Signature-ad

പുലർച്ചെ രണ്ടുമണിയോടെ കുട്ടിയുടെ കരച്ചിൽ കേട്ടെന്നും ആരോ കുട്ടിയെ  എടുത്ത് പോകുന്നതു കണ്ടെന്നും ഒരു ദൃക്സാക്ഷി പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ ചോരയൊലിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ജനലിലൂടെ നോക്കിയപ്പോൾ ചോരയൊലിപ്പിച്ച നിലയിലായിരുന്നു പെൺകുട്ടിയെന്ന് ഈ ദൃക്സാക്ഷി പറഞ്ഞു.

നാട്ടുകാര്‍ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യ നില ഏറെക്കുറെ തൃപ്തികരമാണെന്നു റിപ്പോര്‍ട്ടുകളുണ്ട്.

ഒരു മൊബൈല്‍ ഫോണും വീട്ടില്‍ നിന്നും മോഷണം പോയിട്ടുണ്ട്. പ്രതിയെ തിരിച്ചറിഞ്ഞെന്നും നാട്ടുകാരൻ തന്നെയാണ് പ്രതിയെന്നും എറണാകുളം റൂറൽ എസ്.പി വിവേക് കുമാർ അറിയിച്ചു. സിസിടിവി ദൃശ്യങ്ങളിൽ കുട്ടി പ്രതിയെകണ്ട് തിരിച്ചറിഞ്ഞിട്ടുണ്ട്.

സമാനമായ സംഭവം രണ്ട് മാസം മുന്‍പും ആലുവയില്‍ സംഭവിച്ചിരുന്നു. അതിഥി തൊഴിലാളികളുടെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു അന്ന്.

Back to top button
error: