ഗ്രൗണ്ട് ഫ്ലോറിനു താഴത്തെ നിലയില്‍ ഇലക്ട്രിക്കല്‍ സബ്സ്റ്റേഷൻ, എം ജി പി എസ് ബാറ്ററി റൂം, ലാബ്, മോര്‍ച്ചറി എന്നിവയും ഗ്രൗണ്ട് ഫ്ലോറില്‍ ക്വാഷ്വാലിറ്റി, ട്രയാജ്, ഒബ്സര്‍വേഷൻ റൂം, പ്രൊസീജിയര്‍ റൂം, മൈനര്‍ ഒ ടി, സിടി സ്കാൻ, എക്സ്-റേ, ഡയാലിസിസ് തുടങ്ങിയവയുമാണ് പ്രവര്‍ത്തിക്കുക.
ഒന്നാം നിലയില്‍ ഒ.പി റൂം, ഓര്‍ത്തോ, ജനറല്‍ ഒ.പി, ഫീവര്‍ ക്ലിനിക്, ഡെര്‍മെറ്റോളജി, ഒപ്താല്‍മോളജി, ജനറല്‍ സര്‍ജറി, ജനറല്‍ മെഡിസിൻ, ഇ എൻ ടി, പീഡിയാട്രിക്ക്, ഗൈനക്കോളജി. രണ്ടാം നിലയില്‍ വാര്‍ഡുകള്‍, ഐസൊലേഷൻ, ഡ്യൂട്ടി റൂം. മൂന്നാം നിലയില്‍ വാര്‍ഡുകളും മെഡിക്കല്‍ ഐസിയുമാണ് പ്രവര്‍ത്തിക്കുക.നാലാം നിലയില്‍ ഓപ്പറേഷൻ തിയറ്റര്‍, പ്രീ ഒ പി റൂമുകള്‍, അനസ്തേഷ്യ റൂം, സര്‍ജിക്കല്‍ ഐസിയു എന്നിവ ഉണ്ടാകും. അഞ്ചാം നിലയില്‍ എ എച്ച് യു (എയര്‍ ഹാൻറിലിംഗ് യൂണീറ്റ്), സി എസ് എസ് ഡി (സെൻറര്‍ സ്റ്റര്ലൈസിംഗ് സര്‍വ്വീസ് സിപ്പാര്ട്ട്മെന്റ്) എന്നിവയും ഒരുക്കും.
കിഫ്ബിയുടെ എസ്.പി.വിയായ ഇന്‍കെല്‍ ലിമിറ്റഡാണ് വിശദമായ പദ്ധതി രേഖ തയ്യാറാക്കി സമര്‍പ്പിച്ചത്. പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പഴയ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്ന പ്രവര്‍ത്തി പൂര്‍ത്തിയായിട്ടുണ്ട്.