CrimeNEWS

മകളുടെ വിവാഹം നടത്തിയ ആഡംബര ഹോട്ടലില്‍ ദമ്പതികള്‍ ജീവനൊടുക്കി; തൂങ്ങിയത് ഒറ്റ ഷാളില്‍

തിരുവനന്തപുരം: നഗരത്തിലെ ആഡംബര ഹോട്ടലില്‍ പത്തു ദിവസമായി താമസിച്ചിരുന്ന ദമ്പതികളെ മുറിയില്‍ ഒറ്റ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞാറേക്കോട്ടയില്‍ താമസിക്കുന്ന ഹരിപ്പാട് ചേപ്പാട് സ്വദേശി സുഗതന്‍ (71), ഭാര്യ സുനില (70) എന്നിവരാണു മരിച്ചത്.

വീടിന്റെ അറ്റകുറ്റപ്പണി നടക്കുന്നുവെന്ന കാരണം പറഞ്ഞു കഴിഞ്ഞ 26നു മകള്‍ക്കൊപ്പം എത്തിയാണു മുറിയെടുത്തത്. ഇന്നലെ രാവിലെ വരെ മുറിയിലേക്ക് ഭക്ഷണം വരുത്തി കഴിച്ചിരുന്നു. ഉച്ചതിരിഞ്ഞു ഹോട്ടല്‍ ജീവനക്കാര്‍ വൃത്തിയാക്കാനെത്തിയപ്പോള്‍ മുറി തുറക്കാത്തതു സംശയത്തിനിടയാക്കി. വാതില്‍ തുറന്നപ്പോഴാണ്, വസ്ത്രങ്ങള്‍ ഇടുന്ന സ്റ്റാന്‍ഡില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നതായാണു സൂചന. ജനുവരിയില്‍ ഇവരുടെ ഏകമകള്‍ ഉത്തരയുടെ വിവാഹച്ചടങ്ങ് നടന്നതും ഇതേ ഹോട്ടലിലായിരുന്നു.

Signature-ad

മലയിന്‍കീഴ് കരിപ്പുര്‍ നക്ഷത്ര ഗാര്‍ഡന്‍സില്‍ താമസിച്ചിരുന്ന ഇവര്‍ ജനുവരിയിലാണ് ആ വീടു വിറ്റത്. വലിയ നഷ്ടം സഹിച്ചായിരുന്നു വല്‍പന. തുടര്‍ന്നു കഴക്കൂട്ടത്തും പിടിപി നഗറിലും വാടകയ്ക്കു താമസിച്ചശേഷം പടിഞ്ഞാറേക്കോട്ടയില്‍ വീട് വാങ്ങി. സുഗതന്‍ ഏറെക്കാലം മസ്‌കത്തിലായിരുന്നു. പ്രവാസ ജീവിതം മതിയാക്കിയ ശേഷം ചെന്നൈയില്‍ സ്‌പെയര്‍ പാര്‍ട്സ് വ്യാപാരം നടത്തിയിരുന്നു. വലിയ ആസ്തിയുണ്ടായിരുന്ന സുഗതന് അടുത്തിടെയുണ്ടായ സാമ്പത്തിക പ്രശ്നങ്ങളാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മകള്‍ ഉത്തര സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയാണ്. ഗിരീഷാണു ഭര്‍ത്താവ്.

Back to top button
error: