LIFELife Style

”ആ ക്രിക്കറ്റര്‍ക്ക് അത് ബുദ്ധിമുട്ടായതോടെ റിലേഷന്‍ഷിപ് ബ്രേക്കപ്പ് ആയി; ഞാന്‍ കല്യാണത്തിന് പറ്റിയ ആളല്ല”

പ്രില്‍ 19 എന്ന ബാലചന്ദ്രമേനോന്‍ സിനിമയിലെ നന്ദിനി എന്ന കഥാപാത്രത്തെ മലയാളികള്‍ പെട്ടെന്നൊന്നും മറക്കില്ല. മലയാളികള്‍ക്കിടയില്‍ നന്ദിനി എന്നും തമിഴ് സിനിമാ ലോകത്ത് കൗസല്യ എന്നും അറിയപ്പെടുന്ന താരത്തിന്റെ ആദ്യ സിനിമ ആയിരുന്നു ഏപ്രില്‍ 19 . പിന്നീടങ്ങോട്ട് മലയാളത്തില്‍ ഒരുപിടി നല്ല സിനിമകള്‍ നന്ദിനി ചെയ്തിരുന്നു. കരുമാടിക്കുട്ടനിലെ നന്ദിനികുട്ടിയും അയാള്‍ കഥയെഴുതുകയാണ് എന്ന സിനിമയിലെ പ്രിയദര്‍ശിനിയും ലേലം സിനിമയിലെ ഗൗരി പാര്‍വതിയുമൊക്കെ നന്ദിനി അനശ്വരമാക്കിയ കഥാപാത്രങ്ങളും സിനിമകളുമായിരുന്നു. കുറച്ചു നാളുകളായി മലയാളം സിനിമകളില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് എങ്കിലും തമിഴ് സിനിമകളിലും സീരിയലുകളിലും കൗസല്യ സജീവമാണ്. കഴിഞ്ഞ ദിവസം ബിഹൈന്‍ഡ് വുഡ്സ് തമിഴിന് കൗസല്യ നല്‍കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആവുന്നത്.

കല്യാണം കഴിച്ചിട്ടില്ല
ഞാന്‍ ഇനിയും കല്യാണം കഴിച്ചിട്ടില്ല എന്ന് ആളുകള്‍ പറയുന്നത് ശരിക്കും നല്ലതാണ്. എന്തെങ്കിലും ഒരു വിഷയം പറഞ്ഞ് ആളുകള്‍ എന്നെ ഓര്‍ക്കുന്നുണ്ടല്ലോ. എനിക്ക് അതിനപ്പുറം അതേക്കുറിച്ച് യാതൊരു വിഷമവും ഇല്ല. ഗോസിപ്പുകള്‍ ഒക്കെ പണ്ട് തൊട്ടേ ഉണ്ടല്ലോ, ഇപ്പോള്‍ ട്രോളുകളുടെ രൂപത്തിലും ഉണ്ട് അത്രയേ ഉള്ളു. കല്യാണത്തെക്കുറിച്ച് എനിക്ക് മോശം അഭിപ്രായമൊന്നും ഇല്ല. അതൊരു നല്ല കാര്യമാണ്, യോജിച്ച ആളെ വിവാഹം കഴിക്കുന്നത് ഒക്കെ നല്ലതാണ്.

കല്യാണത്തിന് പറ്റിയ ഒരാള്‍
കല്യാണത്തെക്കുറിച്ച് ഞാന്‍ കടന്നുപോയ കുറെ ചിന്തകള്‍ ഉണ്ട്. അതില്‍ ഞാന്‍ ആദ്യം കരുതിയത് ഞാന്‍ കല്യാണത്തിന് പറ്റിയ ഒരാള്‍ അല്ല എന്നായിരുന്നു. പിന്നെ എനിക്ക് തോന്നി എനിക്ക് യോജിച്ച ആളെ എനിക്ക് കിട്ടാത്തത് കൊണ്ടാണ് എന്ന്. പിന്നെ എനിക്ക് എന്റെ മാതാപിതാക്കളെ സ്‌നേഹിച്ച് അവരോടൊപ്പം കൂടുതല്‍ കാലം ഉണ്ടാവണം എന്ന് തോന്നി. എനിക്ക് മുന്‍പൊരു റിലേഷന്‍ഷിപ് ഉണ്ടായിരുന്നു, എന്നാല്‍ അത് ബ്രേക്കപ്പ് ആയി. അതിനു ശേഷം ഞാന്‍ ഒരു പേര്‍സണല്‍ ബ്രേക്ക് എല്ലാത്തില്‍ നിന്നും എടുത്തിരുന്നു.

ശരീരഭാരം കൂടി
എനിക്ക് ശരിക്കും ഇടയ്ക്ക് ഒന്ന് ശരീരഭാരം കൂടിയിരുന്നു. ആര്‍ക്കും വിശ്വസിക്കാന്‍ പോലും പറ്റിയില്ല ഞാന്‍ ആണെന്ന്. എനിക്ക് എന്തൊക്കെയോ ഹെല്‍ത് ഇഷ്യൂസ് ഉണ്ടായിരുന്നു, ഞാന്‍ ഡോക്ടറെ ഒന്നും കണ്ടില്ല, ആരും എന്നോട് എനിക്ക് സംഭവിക്കുന്ന മാറ്റത്തെക്കുറിച്ച് പറഞ്ഞുമില്ല. ഞാന്‍ വെറുതെ ഭക്ഷണം കഴിച്ചുകൊണ്ടേയിരുന്നു. ആ സമയത്ത് നിറയെ ഓഫറുകള്‍ സിനിമയിലേക്കൊക്കെ വരുന്നുണ്ടായിരുന്നു, പക്ഷെ ഞാന്‍ നോ പറഞ്ഞു എല്ലാത്തിനോടും.

സെലിബ്രിറ്റി ക്രഷ്
എന്റെ സെലിബ്രിറ്റി ക്രഷ് വിജയ് ആണ്, ഇപ്പോള്‍ സൂര്യയും ഉണ്ട്. വിജയ് സാര്‍ ആ സമയത്ത് ഒരേ സമയത്ത് രണ്ടു മൂന്നു സിനിമയൊക്കെ ചെയ്തിരുന്നു, കൂടാതെ ഒരേ സമയത്ത് റിലീസായി ഈ സിനിമകള്‍ ഒക്കെ ഹിറ്റ് ആവുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ലെവല്‍ തന്നെ മാറിയത് ആ സമയത്താണ്, ഞാന്‍ ആ സമയത്ത് വിജയിയെ അഭിനന്ദിച്ചിട്ടൊക്കെയുണ്ട്. എനിക്ക് അദ്ദേഹം ചോക്ലറ്റ്സൊക്കെ വാങ്ങി തന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ഹിറ്റുകളുടെ തുടക്കം അവിടെ നിന്നാണ്.

ക്രിക്കറ്ററുമായി അഫയര്‍
ഞാനും ഒരു ക്രിക്കറ്ററും തമ്മില്‍ അഫയര്‍ ഉണ്ടെന്ന് വര്‍ത്തയൊക്കെ വന്നിരുന്നു. ഞങ്ങള്‍ കാണുന്നുണ്ട് സംസാരിക്കുന്നുണ്ട് എന്നൊക്കെയാണ് ആളുകള്‍ കരുതിയിരുന്നത്. അദ്ദേഹത്തിന് ആ വാര്‍ത്തകള്‍ ചെറിയ പ്രശ്‌നങ്ങള്‍ ഒക്കെ ഉണ്ടാക്കി. അദ്ദേഹം നേരിട്ട് വന്നു എന്നോട് അത് പറഞ്ഞു. ഞാന്‍ അമ്മന്‍ സിനിമകള്‍ക്കായിട്ട് വ്രതമൊന്നും എടുത്തിട്ടില്ല. ഞാന്‍ നോര്‍മലി നോണ്‍വെജ് കഴിക്കുന്ന ആളല്ല. അമ്പലത്തില്‍ ഒക്കെ വച്ച് ഈ അമ്മന്‍ സിനിമകള്‍ ഒക്കെ ഷൂട്ട് ചെയ്തതിന്റെ ഒരു അനുഗ്രഹം എനിക്ക് ഉണ്ടെന്നു തോന്നുന്നു. എന്നെ ആളുകള്‍ ഇപ്പോഴും തിരിച്ചറിയുന്നത് കൂടുതലും ആ സിനിമകള്‍ വച്ചിട്ടാണ്. അമ്മന്‍ വേഷങ്ങള്‍ നിങ്ങള്‍ക്ക് നന്നായിട്ട് ചേരും എന്നൊക്കെ ആളുകള്‍ ഇപ്പോഴും വന്നു പറയാറുണ്ട്.

സിനിമയിലേക്ക് തിരിച്ചു വരണം
കുറച്ചു ഡയറ്റും കുറച്ചു യോഗയും മെഡിറ്റേഷനും ഒക്കെ ഉണ്ടെങ്കില്‍ ഇങ്ങിനെ ഹാപ്പി ആയി ഇരിക്കാം. ഞാന്‍ പഴയതുപോലെ തന്നെ ഉണ്ടല്ലോ എന്താ രഹസ്യം എന്ന് ചോദിക്കുന്നവരോട് പറയാനുള്ളത് അതാണ്. എനിക്ക് നല്ലൊരു കഥാപാത്രം ചെയ്ത് എന്റെ പേര് ഒരിക്കല്‍ കൂടി രെജിസ്റ്റര്‍ ചെയ്തുകൊണ്ട് സിനിമയിലേക്ക് തിരിച്ചു വരണം എന്ന് ആഗ്രഹം ഉണ്ട്. ജീവിതത്തില്‍ മറക്കാനാവാത്ത നിമിഷങ്ങള്‍ കുറെ ഉണ്ട്, പക്ഷെ അതൊന്നും പറയാന്‍ എനിക്ക് ആഗ്രഹം ഇല്ല. എല്ലാ മനുഷ്യര്‍ക്കും അവരുടേതായ അപ്‌സ് ആന്‍ഡ് ടൗണ്‍സ് ഉണ്ടല്ലോ.

വിജയ് കാന്ത് സാര്‍
വിജയ് കാന്ത് സാറിന്റെ ഹെല്‍ത്ത് ഇങ്ങിനെ ആയതില്‍ വിഷമം ഉണ്ട്. നല്ലൊരു മനുഷ്യനാണ് അദ്ദേഹം. ഒരിക്കല്‍ എന്റെ കാര്‍ ഒരു മഴയത്തു പഞ്ചര്‍ ആയി കിടന്നപ്പോള്‍ അദ്ദേഹം വന്നു അത് ശരിയാക്കുന്നത് വരെ ആ മഴയില്‍ കൂട്ടിരുന്നു. അത് ശരിയാക്കി ഞാന്‍ പോകുമ്പോള്‍ എന്റെ കാറിനു പിന്നിലായി എനിക്ക് ഒരു സംരക്ഷണത്തിന് വേണ്ടി അദ്ദേഹം വന്നു. അത്ര നല്ലൊരു മനുഷ്യനാണ് അദ്ദേഹം.

 

Back to top button
error: