Month: September 2023

  • Kerala

    മറ്റു ജില്ലക്കാരെ നിങ്ങൾ അസൂയപ്പെട്ടോളൂ; ഇത് പത്തനംതിട്ടക്കാരുടെ സ്വന്തം PWD

    പത്തനംതിട്ട: തിരക്കേറിയ റാന്നി കോഴഞ്ചേരി റൂട്ടിൽ തോടിന് കുറുകെയുള്ള 7-8 മീറ്റർ മാത്രം നീളംവരുന്ന പുതമൺ പാലം ഒടിഞ്ഞു മാറി ഗതാഗതം താറുമാറായിട്ട് “8” മാസങ്ങൾ കഴിഞ്ഞു എന്നത് PWD തികച്ചും അഭിമാനകരമത്രെ. പ്രസ്തുത പാലത്തിന് കൃത്യം ഒരു കിലോമീറ്റർ പിന്നിലായുള്ള പേരൂച്ചാലിൽ പമ്പാനദിക്ക് കുറുകെയുള്ള ചെറിയപാലം പൂർത്തിയാക്കാൻ രണ്ടരപതിറ്റാണ്ട് തികയാതെ വന്നത് മറക്കാത്തവർക്ക് ഈ 8മാസം മൂക്കിലെ രോമം പോലെമാത്രം. ലോകപ്രശസ്തമായ ശബരിമലയുടെ പ്രധാന ഇടത്താവളമായ വടശ്ശേരിക്കരയിൽ പാമ്പാനദിക്ക് കുറുകെയുള്ള ബംഗ്ലാംകടവ് പാലം പൂർത്തിയാക്കാനെടുത്ത നാലു പതിറ്റാണ്ട് നീണ്ടുനിന്ന കാലയളവ് ഓർത്തെടുക്കാൻ കഴിവുള്ളവർ മുഴുവൻ ഒരുപക്ഷേ ഇപ്പോൾ പരലോകം പൂകിയിരിക്കും. പമ്പാനദിയിൽ രണ്ടു രണ്ട് താലൂക്കുകളിലായി PWD നിർമ്മിച്ച അഭിമാനസ്തംഭങ്ങളെ ഈ അവസരത്തിൽ വിസ്മരിക്കുന്നത് നെറികേട് ആകും-റാന്നിയിലും കോഴഞ്ചേരിയിലും! കൊറോണയ്ക്കും പ്രളയത്തിനും മുൻപ് പമ്പാനദിയിൽ പാലത്തിനായി  നിർമ്മിച്ച കോൺക്രീറ്റ് സ്തൂപങ്ങൾ ശരിക്കും മഴമാപിനികൾ തന്നെയാണ്. കലാവസ്ഥ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പോ, കളക്ടറുടെ വാർത്താക്കുറിപ്പോ വരുംമുൻപേ നദിയിലെ ജലനിരപ്പിന്റെ ഉയർച്ച താഴ്ച്ചകളുടെ നേർച്ചിത്രം…

    Read More »
  • Kerala

    അൽഷിമേഴ്സ് രോഗിയായ ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഭാര്യ അറസ്റ്റിൽ

        പാലക്കാട് കടമ്പഴിപ്പുറത്ത് ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊന്ന ഭാര്യ അറസ്റ്റിൽ. ചേലക്കാട് വള്ളം കൊള്ളിയിൽ ശാന്തകുമാരിയാണ് അറസ്റ്റിലായത്. കഴിഞ്ഞ അഞ്ചാം തീയതിയാണ് ഭർത്താവ് പ്രഭാകരനെ ശാന്തകുമാരി തോർത്ത് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. അടുത്ത ദിവസം ശാന്തകുമാരി കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. എന്നാൽ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് പ്രഭാകരന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് കൊലപാതക വിവരം പുറത്ത് വന്നത്. അൽഷിമേഴ്സ് രോഗിയായ പ്രഭാകരനുമായി , ശാന്തകുമാരിക്ക് നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ശാന്തകുമാരിയെ റിമാന്റ് ചെയ്തു.

    Read More »
  • Kerala

    ഈ പ്രത്യയശാസ്ത്രത്തെയാണ് സനാതന ധർമ്മത്തിന്റെ പുതപ്പിട്ട് നമ്മളിൽ ചിലർ സ്നേഹിക്കുന്നത്. !!

    ആരാണ് നമ്മുടെ ശത്രുക്കള്‍ മുസല്‍മാനൊ കൃസ്ത്യാനിയോ ദലിതനോ ? നമ്മുടെ സ്ത്രീകൾക്ക് മാറ് മറയ്ക്കാൻ അവകാശം നിഷേധിച്ചത്. മേൽമുണ്ട് ധരിക്കാൻ പാടില്ല എന്ന് നിഷ്കർഷിച്ചത്..? പൊതു കുളങ്ങളും, പൊതു ഇടങ്ങളും കിണറുകളും നിഷേധിച്ചത് ? നമ്മളിൽ നിന്ന് മീശക്കരവും മുലക്കരവും ഈടാക്കിയത് ? പന്നിയ്ക്കും പട്ടിയ്ക്കും നടക്കാവുന്ന പെരുവഴി നമുക്ക് വിലക്കി സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചത് ? നമ്മുടെ പെൺമക്കൾ ഋതുമതിയായാൽ ദൈവത്തിന്റെ പ്രതിപുരുഷനെന്ന് വേദം കൽപ്പിച്ചവർക്ക് കാഴ്ച വെയ്ക്കണമെന്നും അല്ലെങ്കിൽ ചാപ്പിള്ള പിറക്കുമെന്നും കുലം മുടിയുമെന്നും ഭീഷണിപ്പെടുത്തി അവരുടെ കന്യകാത്വം കവർന്നെടുത്തത്? ദൈവപ്രീതിക്ക് എന്ന്പറഞ്ഞ് പിഞ്ചു ബാലികമാരെ നായക്കല്ല്യാണം കഴിപ്പിച്ചത് ? താന്ത്രികവിദ്യ പഠിച്ച ഈഴവന് പൂജാരിയാകാൻ കോടതിയിൽ പോകേണ്ടി വന്നത് ? പെരുമഴയത്ത് അമ്പലച്ചെരുവിൽ കയറി നിന്നതിന് ദളിതനെ ജീവനോടെ കത്തിച്ച് കരിച്ച് കളഞ്ഞത് ? മേൽജാതി അമേദ്യം, പിന്നോക്കക്കാരന് നിവേദ്യമാക്കിയത് ? പിന്നോക്കക്കാരന് അശുദ്ധിയും പശുവിൻ ചാണകത്തിനും, മൂത്രത്തിനും വിശുദ്ധിയും കൽപ്പിച്ചത് ? ജനങ്ങളെ നീച ജാതിയാക്കി നല്ല…

    Read More »
  • NEWS

    ഐഎസ് എല്‍  സെപ്റ്റംബര്‍ 21ന് തന്നെ; സീസണിലെ ഉദ്ഘാടന മത്സരം കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിൽ

    കൊച്ചി: ഐഎസ്എൽ 2023-24 സീസൺ സെപ്റ്റംബർ 21 ന് ആരംഭിക്കും.കൊച്ചിയിലാണ് ഉദ്ഘാടനം.ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിൽ ഏറ്റുമുട്ടും. ഐ എസ് എല്ലില്‍ ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും അവസാനം ഏറ്റുമുട്ടിയത് കഴിഞ്ഞ സീസണിലെ വിവാദ പ്ലേ ഓഫില്‍ ആയിരുന്നു. ഈ മത്സരത്തോടെ കളി ആരംഭിക്കുന്നത് ആരാധകര്‍ക്കും ആവേശം നല്‍കും. കഴിഞ്ഞ ഐ എസ് എല്‍ ഉദ്ഘാടന മത്സരത്തിനും കൊച്ചി ആയിരുന്നു വേദിയായത്‌. കഴിഞ്ഞ സീസണില്‍ ഈസ്റ്റ് ബംഗാള്‍ ആയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിലെ എതിരാളികള്‍‌. അവസാന നാലു സീസണിലും കേരള ബ്ലാസ്റ്റേഴ്സും കൊല്‍ക്കത്ത ക്ലബും തമ്മില്‍ കളിച്ചായിരുന്നു സീസണ്‍ ആരംഭിച്ചത്. ഒക്ടോബര്‍ 1ആം തീയതിയാണ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഹോം മത്സരം അന്ന് കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂര്‍ എഫ് സിയെ നേരിടും.

    Read More »
  • India

    ഡൽഹി പോലീസിൽ 7,547 കോൺസ്റ്റബിൾ ഒഴിവുകൾ;പ്ലസ്ടുക്കാര്‍ക്ക് അപേക്ഷിക്കാം

    ഡൽഹി പോലീസിൽ 7547 കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.പ്ലസ്ടുക്കാര്‍ക്ക് അപേക്ഷിക്കാം.ഇതില്‍ 2,491 ഒഴിവില്‍ വനിതകള്‍ക്കാണ് അവസരം. 603 ഒഴിവ് വിമുക്തഭടന്മാര്‍ക്ക് നീക്കിവെച്ചതാണ്. പരീക്ഷ 2023 നവംബര്‍ 14 മുതല്‍ ഡിസംബര്‍ അഞ്ചുവരെയുള്ള തീയതികളില്‍ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി നടത്തും. കേരളത്തില്‍ നാല് പരീക്ഷാകേന്ദ്രമുണ്ടായിരിക്കും. അപേക്ഷ ഓണ്‍ലൈനായി സെപ്റ്റംബര്‍ 30-നകം സമര്‍പ്പിക്കണം. ശമ്ബളം: 21,700-69,100 രൂപ. പ്രായം: 01.07.2023-ന് 18-25 വയസ്സ്. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും. കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ പ്രതിനിധാനംചെയ്ത് ദേശീയതലത്തിലോ രാജ്യത്തെ പ്രതിനിധാനംചെയ്ത് അന്തര്‍ദേശീയതലത്തിലോ പങ്കെടുത്ത കായികതാരങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തെ (എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 10 വര്‍ഷത്തെ) ഇളവ് ലഭിക്കും. ഫീസ്: 100 രൂപ. ഓണ്‍ലൈനായി അടയ്ക്കണം. വനിതകള്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും ഫീസ് ബാധകമല്ല. ഓണ്‍ലൈനായാണ് ഫീസടയ്ക്കേണ്ടത്. അപേക്ഷ: വിശദവിവരങ്ങള്‍ https://ssc.nic.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഇതേ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. വിജ്ഞാപനത്തില്‍ നിര്‍ദേശിച്ച മാതൃകയില്‍ ഫോട്ടോ, ഒപ്പ് എന്നിവ അപ്ലോഡ്…

    Read More »
  • India

    മുതിർന്ന പൗരന്മാർക്കുള്ള യാത്രായിളവ് ഒഴിവാക്കി, റെയിൽവേ ഒരു വർഷം നേടിയത് 2200 കോടി രൂപ

         എറണാകുളം: മുതിർന്ന പൗരന്മാർക്കുള്ള യാത്രായിളവ് ഒഴിവാക്കിയതിലൂടെ റെയിൽവേ ഒരുവർഷം നേടിയത് 2200 കോടി രൂപ. 2020 മാർച്ച് 20നാണ് റെയിൽവേ 38 സൗജന്യ യാത്രാനിരക്കുകൾ നിർത്തലാക്കിയത്. മുതിർന്ന പൗരന്മാർക്ക്‌ കിട്ടിയിരുന്ന 40-50 ശതമാനം സൗജന്യനിരക്കും ഇക്കൂട്ടത്തിൽ എടുത്തുകളഞ്ഞു. 60 വയസ്സിന് മുകളിലുള്ള പുരുഷൻമാർക്കും 58 കഴിഞ്ഞ സ്ത്രീകൾക്കുമാണ് ആനുകൂല്യങ്ങൾ ഇല്ലാതായത്. ഇളവുകൾ ഇല്ലാതായതിനുശേഷം മൂന്നുവർഷമായി തീവണ്ടിയിൽ യാത്രചെയ്തത് 15.27 കോടി മുതിർന്ന പൗരന്മാരാണ്. 2020 മാർച്ച് 20 മുതൽ 2022 മാർച്ചുവരെ 7.30 കോടി യാത്രക്കാർ മുഴുവൻ നിരക്കും നൽകി യാത്രചെയ്തു. ഇതിൽ 4.46 കോടി പുരുഷന്മാരും 2.84 കോടി സ്ത്രീകളും ഉൾപ്പെടും. 1500 കോടി രൂപയോളം ഇളവുകൾ നൽകാത്തയിനത്തിൽ റെയിൽവേക്ക് ലഭിച്ചു. 2022 മാർച്ചുമുതൽ 2023 ഏപ്രിൽവരെയുള്ള കണക്ക് പ്രകാരം 2,242 കോടി രൂപയോളം ലഭിച്ചിട്ടുണ്ട്. 7.96 കോടി മുതിർന്ന യാത്രക്കാരാണ് ഈ കാലയളവിൽ മുഴുവൻ നിരക്ക് നൽകി യാത്രചെയ്തത്. 2021 മുതൽ റിസർവേഷൻ സിസ്റ്റത്തിൽ സീനിയർ…

    Read More »
  • Kerala

    പാത ഇരട്ടിപ്പിക്കൽ പൂർത്തിയായിട്ട് ഒരു വർഷം; ഒരു പ്രയോജനവും ഇല്ലാതെ കോട്ടയം റെയിൽവേ സ്റ്റേഷൻ

    കോട്ടയം വഴിയുള്ള മംഗലപുരം –തിരുവനന്തപുരം റെയിൽവേ പാത ഇരട്ടിപ്പിക്കൽ പൂർത്തിയായിട്ട് ഒരു വർഷം പിന്നിടുമ്പോഴും കാര്യമായ പ്രയോജനം ലഭിക്കാതെ കോട്ടയം –എറണാകുളം റൂട്ടിലെ യാത്രക്കാർ. വർഷങ്ങൾ കാത്തിരുന്ന് പൂർത്തിയായ ഇരട്ടപ്പാതയിലൂടെ ട്രെയിനുകൾ ഓടി തുടങ്ങിയപ്പോൾ വലിയ പ്രതീക്ഷയിലായിരുന്നു കോട്ടയം റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്ന ജനങ്ങൾക്ക്.എന്നാൽ ക്രോസിങ്ങിനായി പിടിച്ചിടൽ ഒഴിവായതല്ലാതെ മറ്റ് വ്യത്യാസങ്ങൾ ഒന്നും സംഭവിച്ചില്ല.ഇതു മാത്രമല്ല, മുൻപുണ്ടായിരുന്ന രണ്ടു ട്രെയിനുകളുടെ സ്റ്റോപ്പും ഇല്ലാതായി. 6 പ്ലാറ്റ്ഫോമുകളുമായി നവീകരിച്ച കോട്ടയം സ്റ്റേഷനിൽ നിന്ന് മലബാർ മേഖലയിലേക്ക് അടക്കം കൂടുതൽ ട്രെയിനുകൾ ആരംഭിക്കുക, നവീകരിച്ച വൈക്കം റോഡ് സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക മുതലായ അടിസ്ഥാന കാര്യങ്ങൾ ഇപ്പോഴും മാറ്റമില്ലാതെ ആവശ്യങ്ങളായി തുടരുന്നു. ഇരട്ടപ്പാത ആക്കുന്നതിന് മുൻപ് സർവീസ് നടത്തിയിരുന്ന 56387 എറണാകുളം –കായംകുളം പാസഞ്ചർ, 56388 കായംകുളം –എറണാകുളം പാസഞ്ചർ ട്രെയിനുകൾക്ക് ഇപ്പോൾ വൈക്കം റോഡ് അടക്കം പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഇല്ല. മെമു സ്പെഷൽ ആയപ്പോഴാണു ഈ ദുരിതം. ഇരട്ടപ്പാതക്ക്‌…

    Read More »
  • Kerala

    അപഹാസ്യനായി വീണ്ടും സുരേഷ് ഗോപി; സോഷ്യൽ മീഡിയയിൽ പൊങ്കാല

    ഗുരുവായൂർ  മേൽപ്പാല നിർമാണത്തിന്റെ കാലതാമസം ഒഴിവാക്കിയത് താനാണ് എന്ന സുരേഷ്ഗോപിയുടെ പ്രസ്താവന അപക്വവും അപഹാസ്യവുമെന്ന് എൻ കെ അക്ബർ എംഎൽഎയും ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസും വാർത്താസമ്മേളനത്തിൽ പറഞ്ഞു. തെളിവുകളും രേഖകളും നിരത്തിയായിരുന്നു എംഎൽഎയുടെയും ചെയർമാന്റെയും മറുപടി. കിഫ്ബിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നതാണ്‌ പദ്ധതി. മേൽപ്പാലത്തിന്റെ   റെയിൽപ്പാളത്തിന് നേരെ മുകളിലുള്ള സ്പാൻ ഒഴികെയുള്ള 21 ഗർഡറുകളും അഞ്ച്‌ സ്പാനുകളും  റോഡ്, അപ്രോച്ച് റോഡ്, തെരുവ് വിളക്കുകൾ എന്നിവയെല്ലാം സംസ്ഥാന സർക്കാർ സ്ഥാപനമായ  ആർബിഡിസികെയാണ് നിർമിക്കുന്നത്. ഗുരുവായൂരിൽ 20.2 കോടിയുടെ നിർമാണത്തിന് പുറമെ സ്ഥലം ഏറ്റെടുക്കുന്നതിനായി 4.23 കോടി രൂപയും, യൂട്ടിലിറ്റി സർവീസുകൾക്കായി 1.5 കോടി രൂപയും സംസ്ഥാന സർക്കാരാണ്  ചെലവഴിച്ചത്. റെയിൽപ്പാളത്തിന് മുകളിലുള്ള ഒരു സ്പാൻ മാത്രമാണ് റെയിൽവേ സുരക്ഷാനിയമ പ്രകാരം റയിൽവെ മന്ത്രാലയം നേരിട്ട് ചെയ്യുന്നത്. ഇതിലേക്കും സംസ്ഥാനസർക്കാർ ഒരുകോടി നൽകിയിട്ടുണ്ട്‌.പാലത്തിന്റെ പ്രധാന പ്രവൃത്തിയായ കോൺക്രീറ്റ് തൂണുകളുടെ നിർമാണം പിയർ കാപ് ഉൾപ്പെടെ  ആർബിഡിസികെ  റെയിൽവേക്കു വേണ്ടി…

    Read More »
  • Kerala

    കറുകച്ചാലിലെ മോഷണം; പ്രതിയെ തൃശൂരിൽ പിടികൂടി  

    കോട്ടയം:കറുകച്ചാൽ ബസ്സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ഗ്രീൻ ഹൗസ് ഫുഡ് കോർണർ എന്ന സ്ഥാപനത്തിൽ നിന്നും പതിനായിരം രൂപയും ആൻഡ്രോയ്ഡ് ഫോണും, 23,000 രൂപ വിലയുള്ള ബില്ലിംഗ് ആവശ്യത്തിന് വാങ്ങി വച്ചിരുന്ന ടാബ്ലറ്റും മോഷ്ടിച്ചു കൊണ്ടുപോയ ആളെ തൃശൂരിൽ വച്ച് പോലീസ് പിടികൂടി. തിരുവനന്തപുരം സ്വദേശി രതീഷ് എന്ന ആളെയാണ് തൃശൂരിലെത്തി കറുകച്ചാൽ പോലീസ് പിടികൂടിയത്. ഇയാളെ കറുകച്ചാലിൽ എത്തിക്കുകയും  തെളിവെടുപ്പ് നടത്തുകയും ചെയ്തശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

    Read More »
  • Kerala

    വോട്ടെണ്ണൽ രാവിലെ എട്ടിന് ആരംഭിക്കും; പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കഴിഞ്ഞതവണത്തെ ഭൂരിപക്ഷം ഇങ്ങനെ

    കോട്ടയം:പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ടിന് ആരംഭിക്കും.കോട്ടയം ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തിലാണ് വോട്ടെണ്ണല്‍. അയര്‍ക്കുന്നം പുന്നത്തുറ സെന്റ് ജോസഫ് എച്ച്‌എസിലെ വിവരങ്ങളാണ് ആദ്യം പുറത്ത് വരിക. കൊങ്ങാണ്ടൂര്‍ സെന്റ് ജോസഫ് എല്‍പി സ്കൂള്‍ എന്നിവ തുടര്‍ന്ന് എണ്ണും. ഒന്നു മുതല്‍ 182 വരെയുള്ള ബൂത്തുകളിലെ വോട്ടുകള്‍ തുടര്‍ച്ചയായി എന്ന ക്രമത്തിലായിരിക്കും എണ്ണുക. ആദ്യ റൗണ്ടില്‍ ഒന്നു മുതല്‍ പതിനാലുവരെയുള്ള ബൂത്തുകളിലെ വോട്ട് എണ്ണും. 13 റൗണ്ടുകളായി വോട്ടിങ് മെഷീനിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കും. ഒന്ന് മുതല്‍ 23 വരെ ബൂത്തുകള്‍ അയര്‍ക്കുന്നം വില്ലേജില്‍ ഉള്‍പ്പെടുന്നതാണ്. 24 മുതല്‍ 28 വരെ മണര്‍കാട്, 29–40 :അകലക്കുന്നം: 41– -47: ചെങ്ങളം ഈസ്റ്റ്, 48— 68: കൂരോപ്പട, 69– -88: മണര്‍കാട്, 89–115: പാമ്ബാടി, 116–141: പുതുപ്പള്ളി, 142–154: മീനടം, 155—171: വാകത്താനം, 172–182: തോട്ടയ്ക്കാട് എന്നിങ്ങനെയാണ് ബൂത്തുകളുടെ വിവരം. തോട്ടയ്ക്കാട് പൊങ്ങന്താനം അപ്പര്‍ പ്രൈമറി സ്കൂളിലെ വിവരങ്ങളാണ് ഒടുവില്‍ അറിയുക. വോട്ടെണ്ണൽ പഞ്ചായത്ത്‌…

    Read More »
Back to top button
error: