KeralaNEWS

അപഹാസ്യനായി വീണ്ടും സുരേഷ് ഗോപി; സോഷ്യൽ മീഡിയയിൽ പൊങ്കാല

ഗുരുവായൂർ  മേൽപ്പാല നിർമാണത്തിന്റെ കാലതാമസം ഒഴിവാക്കിയത് താനാണ് എന്ന സുരേഷ്ഗോപിയുടെ പ്രസ്താവന അപക്വവും അപഹാസ്യവുമെന്ന് എൻ കെ അക്ബർ എംഎൽഎയും ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തെളിവുകളും രേഖകളും നിരത്തിയായിരുന്നു എംഎൽഎയുടെയും ചെയർമാന്റെയും മറുപടി.
കിഫ്ബിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നതാണ്‌ പദ്ധതി. മേൽപ്പാലത്തിന്റെ   റെയിൽപ്പാളത്തിന് നേരെ മുകളിലുള്ള സ്പാൻ ഒഴികെയുള്ള 21 ഗർഡറുകളും അഞ്ച്‌ സ്പാനുകളും  റോഡ്, അപ്രോച്ച് റോഡ്, തെരുവ് വിളക്കുകൾ എന്നിവയെല്ലാം സംസ്ഥാന സർക്കാർ സ്ഥാപനമായ  ആർബിഡിസികെയാണ് നിർമിക്കുന്നത്. ഗുരുവായൂരിൽ 20.2 കോടിയുടെ നിർമാണത്തിന് പുറമെ സ്ഥലം ഏറ്റെടുക്കുന്നതിനായി 4.23 കോടി രൂപയും, യൂട്ടിലിറ്റി സർവീസുകൾക്കായി 1.5 കോടി രൂപയും സംസ്ഥാന സർക്കാരാണ്  ചെലവഴിച്ചത്. റെയിൽപ്പാളത്തിന് മുകളിലുള്ള ഒരു സ്പാൻ മാത്രമാണ് റെയിൽവേ സുരക്ഷാനിയമ പ്രകാരം റയിൽവെ മന്ത്രാലയം നേരിട്ട് ചെയ്യുന്നത്.
ഇതിലേക്കും സംസ്ഥാനസർക്കാർ ഒരുകോടി നൽകിയിട്ടുണ്ട്‌.പാലത്തിന്റെ പ്രധാന പ്രവൃത്തിയായ കോൺക്രീറ്റ് തൂണുകളുടെ നിർമാണം പിയർ കാപ് ഉൾപ്പെടെ  ആർബിഡിസികെ  റെയിൽവേക്കു വേണ്ടി ചെയ്തു നൽകിയിട്ടുണ്ട്. റെയിൽവേ നിർമിക്കേണ്ട ഏക സ്പാൻ സ്ഥാപിക്കുന്നതിന് റെയിൽവേ സുരക്ഷാ വിഭാഗത്തിന്റെ പരിശോധന മൂന്നുമാസം  വൈകിയ സാഹചര്യത്തിൽ കേന്ദ്ര റെയിൽവേ മന്ത്രിക്ക് സംസ്ഥാന റെയിൽവേ ചുമതലയുള്ള മന്ത്രി, രാജ്യസഭാ എം പി  എളമരം കരീം അടക്കമുള്ളവർ സമ്മർദം ചെലുത്തുകയും  ഡിവിഷണൽ റെയിൽവേ മാനേജർ, ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്നിവർക്ക് നേരിട്ട് കത്ത് നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നിർമാണ തടസ്സം നീക്കിയത്.
ഇതുൾപ്പെടെ വിവിധ റെയിൽവേ മേധാവികളുമായും മറ്റ്‌ ഉദ്യോഗസ്ഥരുമായും നിരന്തരം നടത്തിയ ആശയവിനിമയത്തിന്റെ   ഫലമായാണ് ഗർഡറുകൾ സ്ഥാപിച്ചത്‌.  ഇതിന്റെ ഒരു ഘട്ടത്തിലും അന്വേഷണം പോലും നടത്താത്ത, ഒരു പഞ്ചായത്തംഗംപോലുമല്ലാത്ത സുരേഷ് ഗോപി  ജില്ലയിലെ വികസനം തന്റെ മിടുക്കാണെന്ന്‌  പറയുന്നതുതന്നെ  അപഹാസ്യവും അൽപ്പത്തരവുമാണെന്നും ഇരുവരും പറഞ്ഞു.
എന്തായാലും സുരേഷ് ഗോപിക്ക് പൊങ്കാല അർപ്പിച്ച് നിരവധി പേരാണ് സംഭവം ഷെയർ ചെയ്തിരിക്കുന്നത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: