ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ തക്കാളി കിലോക്ക് വെറും നാലുരൂപയായി. വിലയിടിവിനെതുടര്‍ന്ന് തക്കാളി റോഡില്‍ തള്ളിയിരിക്കുകയാണ് ഇവിടുത്തെ കര്‍ഷകര്‍. കഴിഞ്ഞ ഒരുമാസമായി വിപണിയില്‍ തക്കാളിയുടെ വില 200 – 250 രൂപവരെ ഉയര്‍ന്നിരുന്നെന്ന് കര്‍ഷകര്‍ പറയുന്നു. ഇപ്പോള്‍ ആര്‍ക്കും തക്കാളി വേണ്ടാതായി. തുടര്‍ന്നാണ് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ റോഡില്‍ ഉപേക്ഷിക്കാൻ നിര്‍ബന്ധിതരായതെന്ന് കര്‍ഷകര്‍ പറയുന്നു.
ജൂണില്‍ 40 രൂപയായിരുന്ന തക്കാളിയുടെ വില ജൂലൈ ആദ്യമായപ്പോഴേക്കും 100 കടക്കുകയും ജൂലൈ അവസാനത്തോടെ 200 ന് മുകളിൽ എത്തുകയും ചെയ്തിരുന്നു.കനത്തമഴ കാരണം വിളനാശം നേരിട്ടതും മറ്റ് ഭാഗങ്ങളിൽ മഴ ലഭിക്കാതെ വേനലിൽ വിള ഉണങ്ങിപ്പോയതുമാണ് രാജ്യത്തെ പച്ചക്കറി വിപണിയിൽ തക്കാളി വില ഉയർത്തിവിട്ടത്.
തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാ പ്രദേശ് എന്നിവര്‍ക്ക് പുറമെ ഗുജറാത്ത്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ബീഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാന, ഒഡീഷ തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ തക്കാളി ഉല്‍പാദിപ്പിക്കുന്നത്.