KeralaNEWS

ഷൊര്‍ണൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ സഹോദരിമാര്‍ മരിച്ചു

ഷൊര്‍ണൂർ: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ സഹോദരിമാര്‍ മരിച്ചു. കവളപ്പാറ നീലാമലകുന്ന് സ്വദേശികളായ തങ്കം, പത്മിനി എന്നിവരാണ് മരിച്ചത്.

ഇതേസമയം ഇവരുടെ വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങിയോടിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പട്ടാമ്ബി സ്വദേശിയായ ഈ യുവാവിന്റെ ശരീരത്തിലും പൊള്ളലേറ്റ പാടുകളുണ്ട്.

അതേസമയം താന്‍ സ്ത്രീകളെ രക്ഷിക്കാന്‍ ശ്രമിച്ചതാണെന്നാണ് യുവാവ് പറയുന്നത്. സഹോദരിമാര്‍ ഗ്യാസ് സിലിണ്ടര്‍ ഓണ്‍ ചെയ്ത് വഴക്കുകൂടുകയും ജീവനൊടുക്കാന്‍ ശ്രമിക്കുന്നതും കണ്ടപ്പോള്‍ തടയാന്‍ വേണ്ടിയാണ് വീട്ടിലേക്ക് പോയതെന്നും ഇയാള്‍ പറയുന്നു.

ഇയാളെ പോലീസ് കൂടുതല്‍ ചോദ്യംചെയ്ത് വരുകയാണ്. അപകടസമയത്ത് വീടിനുള്ളില്‍ പൂര്‍ണമായും തീപടര്‍ന്നതിനാല്‍ നാട്ടുകാര്‍ക്ക് അകത്തേക്ക് കടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ച്‌ വീടിനുള്ളിലേക്ക് പ്രവേശിച്ചപ്പോള്‍ ഇരുവരുടെയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: