IndiaNEWS

അയല്‍വാസിയുമായുള്ള ലൈംഗിക ബന്ധം മകന്‍ കണ്ടു; മുന്ന് വയസുകാരനെ യുവതി ടെറസില്‍ നിന്നും എറിഞ്ഞുകൊന്നു

ഭോപ്പാല്‍: അയല്‍വാസിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് കണ്ടതിനെ തുടര്‍ന്ന് മൂന്ന് വയസുകാരനായ മകനെ യുവതി ടെറസില്‍ നിന്ന് എറിഞ്ഞുകൊന്നു.

ജ്യോതി റാത്തോഡ് എന്ന യുവതിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.പൊലീസ് ഉദ്യോഗസ്ഥനായ ധ്യാന്‍ സിങ്ങാണ് ഇവരുടെ ഭർത്താവ്.കുട്ടി കാര്യങ്ങള്‍ ഭർത്താവിനോട് പറയുമെന്ന് ഭയന്നാണ് ജ്യോതി സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയത്.എന്നാൽ ഭർത്താവ് തന്നെയാണ് ഇവരുടെ കൊലപാതകം പുറത്തു കൊണ്ടുവന്നത്.

അയല്‍വാസിയായ ഉദയുമായി ജ്യോതിക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ധ്യാന്‍ സിങിന്റെ പുതിയ കടയുടെ ഉദ്ഘാടനം നടക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. അയല്‍വാസികള്‍ ഉള്‍പ്പടെ നിരവധി പേരെ കട ഉദ്ഘാടനത്തിന് ക്ഷണിച്ചിരുന്നു. പരിപാടിയുടെ ഭാഗമായി എല്ലാവരും തിരക്കിലായപ്പോള്‍ ജ്യോതിയും ഉദയും ടെറസില്‍ ഏറെ സമയം ചെലവഴിച്ചു. ഈ സമയത്ത് ടെറസിലെത്തിയ കുട്ടി ഇരുവരെയും കാണാന്‍ പറ്റാത്ത സാഹചര്യത്തില്‍ കണ്ടെത്തി.

തുടര്‍ന്ന് ഭയന്നുവിറച്ച ജ്യോതി മൂന്ന് വയസുള്ള മകനെ ടെറസില്‍ നിന്ന് താഴോട്ട് എറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി പിറ്റേ ദിവസം ആശുപത്രിയില്‍ വച്ച്‌ മരിച്ചു. കുട്ടി അബദ്ധത്തില്‍ ടെറസില്‍ നിന്ന് വീണതാണെന്ന് ജ്യോതി എല്ലാവരെയും വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ മകന്റെ മരണത്തിന് പിന്നാലെ തുടര്‍ച്ചയായി ജ്യോതി ദുസ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങി.ഒരുദിവസം ഉറക്കത്തിനിടയിൽ ഇവർ ഇത് വിളിച്ചു പറയുകയും ചെയ്തു.തുടർന്ന് ധ്യാൻ സിങ്ങ് ഈ‌ വിവരം തന്റെ മേലുദ്യോഗസ്ഥനോട് പറഞ്ഞു.തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തുവന്നത്. ജ്യോതിയെയും അയല്‍വാസി ഉദയിനെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: