41 ദിവസത്തെ വ്രതമെടുത്ത് ഈമാസം 20ന് ക്രൈസ്തവ പുരോഹിതനായ മനോജ് ശബരിമല കയറും.കെട്ടുകെട്ടി ആചാരങ്ങളെല്ലാം പാലിച്ചാകും മലകയറ്റം.വ്രതം പൂര്‍ത്തിയാകുന്ന 20ന് തിരുമല മഹാദേവ ക്ഷേത്രത്തിലാണ് കെട്ടുനിറയ്‌ക്കല്‍.
തിരുവനന്തപുരം, ബാലരാമപുരം ഉച്ചക്കട പയറ്റുവിള സ്വദേശിയാണ് ഫാ. മനോജ് (50).ഒരിടത്ത് ഒതുങ്ങാൻ താത്‌പര്യമില്ലാത്തതിനാല്‍ ഫാ. മനോജ് ഒരു പള്ളിയുടേയും ചുമതല ഏറ്റെടുത്തിട്ടില്ല.
“തത്വമസി ദര്‍ശനമാണ് അയ്യപ്പനിലേക്ക് അടുപ്പിച്ചത്.ദൈവം ഒന്നാണ്.ദൈവത്തെ മതങ്ങള്‍ വ്യത്യസ്ത ഭാവത്തില്‍ കാണുന്നു എന്ന് മാത്രം.എല്ലാ മതവും പറയുന്നത് ഒന്നാണ്.ദൈവത്തെ മതത്തിന്റെ വേലിക്കെട്ടില്‍ തളയ്ക്കാനാകില്ല.ഇത് എല്ലാവരും തിരിച്ചറിഞ്ഞാല്‍ തീരാവുന്ന പ്രശ്നമേ ലോകത്തുള്ളു.” ഫാ. മനോജ് പറഞ്ഞു.
മറ്റുള്ള മതങ്ങളെ അറിയാൻ സ്വന്തം മതത്തെ ഉപേക്ഷിക്കേണ്ട കാര്യമില്ലെന്നും മനുഷ്യ നന്മയാണ് എല്ലാ മതങ്ങളും ലക്ഷ്യമിടുന്നതെന്നും ഫാ.മനോജ് കൂട്ടിച്ചേർത്തു