Month: September 2023

  • Kerala

    പോക്‌സോ കേസില്‍ ലീഗ് നേതാവ് അറസ്റ്റില്‍

    തൃശൂർ: പോക്‌സോ കേസില്‍ മുസ്ലിം ലീഗ് നേതാവും ബ്ലോക്ക് പഞ്ചായത്തംഗവുമായ ഷരീഫ് ചിറയ്‌ക്കൽ (52)  അറസ്റ്റില്‍. മുല്ലശ്ശേരി ബ്ലോക്ക് തിരുനെല്ലൂര്‍ ഡിവിഷന്‍അംഗമാണ് പുതുവീട്ടില്‍ ഷരീഫ് ചിറയ്‌ക്കൽ. പാവറട്ടി പോലീസാാണ് ഇയാാളെ അറസ്റ്റ് ചെയ്തത്. മദ്രസ അധ്യാപകന്‍ കൂടിയായ പ്രതിയെക്കുറിച്ച്‌ തൃശ്ശൂര്‍ ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതി പ്രകാരം പാവറട്ടി എസ്‌എച്ച്‌ഒ എം.കെ. രമേശിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷത്തിലേറെയായി ഇയാള്‍ അധ്യാപകനായി ജോലി നോക്കുന്ന മദ്രസയിലെ കുട്ടിയെ മാര്‍ക്ക് കുറയ്‌ക്കുമെന്നും തോല്‍പ്പിക്കുമെന്നും മറ്റും ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചു വരികയായിരുന്നു. സ്വഭാവമാറ്റം കണ്ട് പഠിക്കുന്ന സ്‌കൂളിലെ ക്ലാസ് ടീച്ചര്‍ കുട്ടിയോട് രഹസ്യമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡന വിവരം കുട്ടി സ്‌കൂള്‍ അധികൃതരോട് വെളിപ്പെടുത്തിയത്. സ്‌കൂള്‍ അധികൃതര്‍ വിവരം തൃശ്ശൂരിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയും ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ഇക്കാര്യം പാവറട്ടി എസ്‌എച്ച്‌ഒയെ അറിയിക്കുകയുമായിരുന്നു.പ്രതിയെ ചാവക്കാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

    Read More »
  • India

    ജി20 യോഗത്തില്‍ റോളില്ലാതെ വി മുരളീധരൻ; ആകെ എത്തിയത്  അത്താഴ വിരുന്നിന് മാത്രം

    ന്യൂഡൽഹി:ജി 20 യോഗത്തില്‍ റോളില്ലാതെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കേന്ദ്രമന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കുമ്ബോള്‍ വിദേശകാര്യ സഹ മന്ത്രിയായിട്ട് പോലും വി മുരളീധരൻ യോഗത്തില്‍ പങ്കെടുത്തില്ല. കേന്ദ്ര സര്‍ക്കാര്‍ ഏറെ ആഘോഷിക്കുന്ന ജി 20 യോഗത്തില്‍ ആദ്യ ദിനം വൈകിട്ട് മാത്രമാണ് കേന്ദ്ര വിദേശകാര്യ മന്ത്രി മുരളീധരൻ യോഗം നടക്കുന്ന പ്രഗതി മൈതാനിലേ ഭാരത് മണ്ഡപത്തിലേക്കു എത്തിയത്.അതാകട്ടെ അത്താഴ വിരുന്നിനായി മാത്രവും. ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തുന്ന പ്രതിനിധികളെ സ്വീകരിക്കാൻ പോലും വി മുരളീധരന് അവസരം ലഭിച്ചില്ല എന്നതാണ് മറ്റൊരു സത്യാവസ്ഥ.കേന്ദ്രമന്ത്രിസഭയിലെ ഏകദേശം എല്ലാ മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കുമ്ബോള്‍ വിദേശകാര്യ സഹ മന്ത്രിയായിട്ട് പോലും വി മുരളീധരൻ യോഗത്തില്‍ നിന്ന് വിട്ടുനിന്നതും ഇതിനോടകം ചര്‍ച്ച ആയിട്ടുണ്ട്. ഇതിനു പിന്നാലെ അത്താഴ വിരുന്നിനായി മാത്രം ജി 20 ഉച്ചകോടിയുടെ ആദ്യദിനം വിദേശ കാര്യ സഹമന്ത്രി ഭാരത് മണ്ഡപത്തിലെത്തുകയും ചെയ്തു.

    Read More »
  • India

    പൂജ ചെയ്യേണ്ടത് മകന്‍, പകരം ശ്രീകോവിലില്‍ കയറി വനിതാ ബിജെപി നേതാവ്; വലിച്ചിഴച്ച്‌ പുറത്താക്കി ക്ഷേത്ര ഭാരവാഹികള്‍

    ഭോപ്പാൽ:ക്ഷേത്രത്തിലെ ശ്രീകോവിലില്‍ പ്രവേശിച്ച സ്ത്രീ അറസ്റ്റില്‍. മധ്യപ്രദേശ് പന്നയിലെ രാജകുടുംബാംഗവും ബിജെപി നേതാവുമായ ജിതേശ്വരി ദേവിയെ ആണ് സംഭവത്തിൽ അറസ്റ്റ് ചെയ്തത്. ജന്മാഷ്ടമി ആഘോഷങ്ങള്‍ക്കിടെയാണ് സംഭവം. ബുന്ദേല്‍ഖണ്ഡിലെ ശ്രീ ജുഗല്‍ കിഷോര്‍ ക്ഷേത്രത്തില്‍ പതിവു പോലെ ജന്മാഷ്ടമി ദിനത്തില്‍ അര്‍ദ്ധരാത്രി പൂജ നടക്കുകയായിരുന്നു. താന്‍ ആരതി നടത്തുമെന്ന് പറഞ്ഞ് ജിതേശ്വരി ദേവി പൂജ തടസ്സപ്പെടുത്താൻ ശ്രമിച്ചതായി ക്ഷേത്രം അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് ശ്രീകോവിലിനുള്ളില്‍ കടന്ന ജിതേശ്വരി ദേവിയെ ക്ഷേത്രം ഭാരവാഹികള്‍ വലിച്ചെടുത്ത് പുറത്തിടുകയായിരുന്നു. ഇവർ വീണ്ടും അകത്തുകടന്നതോടെ നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചു.തുടർന്ന് ജിതേശ്വരി ദേവിയെ ബലംപ്രയോഗിച്ചാണ്  പൊലീസ് പുറത്തുകൊണ്ടുപോയത്.ജിതേശ്വരി മദ്യപിച്ചിരുന്നെന്ന്‌  പോലീസ് പറയുന്നു.ഇവർ സ്ഥലത്തെ ബിജെപി നേതാവ് കൂടിയാണ്.   ശ്രീ ജുഗല്‍ കിഷോര്‍ ക്ഷേത്രത്തില്‍ ജന്മാഷ്ടമി സമയത്ത് കഴിഞ്ഞ 300 വര്‍ഷമായി രാജകുടുംബത്തിലെ പുരുഷന്മാര്‍ മാത്രമാണ് ചടങ്ങ് നടത്തിയിരുന്നതെന്ന് ക്ഷേത്രം അഡ്മിനിസ്ട്രേറ്റര്‍ സന്തോഷ് കുമാര്‍ തിവാരി പറഞ്ഞു. ജിതേശ്വരിയുടെ മകനെ ക്ഷണിച്ചെങ്കിലും വന്നില്ല. ജിതേശ്വരി ദേവി ക്ഷേത്രത്തില്‍ പ്രവേശിച്ച്‌…

    Read More »
  • NEWS

    ബൈഡന്റെ വാഹനവ്യൂഹത്തിലെ സ്വകാര്യ ടാക്സി സ്ഥിരം യാത്രക്കാരനെ കൊണ്ടുവിടാന്‍ പോയി; സുരക്ഷാവീഴ്ച

    ന്യൂഡല്‍ഹി: ജി20 ഉച്ചകോടിക്കായി ന്യൂഡല്‍ഹിയിലുള്ള അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാസന്നാഹത്തില്‍ വീഴ്ച. ബൈഡന്റെ വാഹനവ്യൂഹത്തിലേക്കായി നിശ്ചയിച്ചിരുന്ന സ്വകാര്യ ടാക്സി സ്ഥിരം യാത്രക്കാരനെ കൊണ്ടുവിടാനായിപ്പോയി. യു.എ.ഇ. പ്രസിഡന്റ് മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാന്‍ താമസിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലില്‍ പ്രവേശിക്കാന്‍ ശ്രമിച്ച വാഹനം സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഞായറാഴ്ച രാവിലെ 9.30-നായിരുന്നു ബൈഡന്റെ വാഹനവ്യൂഹം യാത്രതിരിക്കേണ്ടിയിരുന്നത്. ഇതിനായി ബൈഡന്‍ താമസിക്കുന്ന ഐ.ടി.സി. മൗര്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പായി സ്ഥിരം യാത്രക്കാരനെ കൊണ്ടുവിടാനാണ് ഹരിയാണ രജിസ്ട്രേഷനിലുള്ള എര്‍ടിഗ കാര്‍ പോയത്. സെന്‍ട്രല്‍ ഡല്‍ഹിയിലെ താജ് മാന്‍സിങ് ഹോട്ടലിലാണ് യാത്രക്കാരനെ വിടേണ്ടിയിരുന്നത്. ബൈഡന്റെ വാഹനവ്യൂഹത്തില്‍ ഉള്‍പ്പെടുത്താനായി നിരവധി സ്വകാര്യ വാഹനങ്ങള്‍ വിദേശകാര്യമന്ത്രാലയം വാടകയ്ക്ക് എടുത്തിരുന്നു. യു.എസ്. സ്വന്തം നിലയ്ക്കും 60 വാഹനങ്ങള്‍ ഏര്‍പ്പാടാക്കിയിരുന്നു. ബൈഡന്റെ വാഹനവ്യൂഹത്തില്‍ ഉള്‍പ്പെട്ടെ കാറാണെന്ന് സൂചിപ്പിക്കുന്ന നിരവധി സ്റ്റിക്കറുകള്‍ കാറിലുണ്ടായിരുന്നു. രാവിലെ എട്ടുമണിയോടെയാണ് ഡ്രൈവര്‍ക്ക് തന്റെ സ്ഥിരം യാത്രക്കാരനില്‍നിന്ന് കോള്‍ വരുന്നത്. 9.30-ഓടെയേ ബൈഡന്റെ വാഹനവ്യൂഹം പുറപ്പെടേണ്ടിയിരുന്നുള്ളൂ എന്നതിനാല്‍, അതിന്…

    Read More »
  • NEWS

    എട്ട് വര്‍ഷം മുമ്പ് സ്പോര്‍ണ്‍സര്‍ നല്‍കിയ കേസ്; ഉംറക്കെത്തി പിടിയിലായ ഇന്ത്യക്കാരന്‍ നാട്ടിലേക്ക് മടങ്ങി

    ജിദ്ദ: എട്ട് വര്‍ഷം മുമ്പ് സൗദി അറേബ്യയില്‍ ജോലിചെയ്തിരുന്ന കാലത്ത് തൊഴിലുടമ നല്‍കിയ കേസ് നിലനില്‍ക്കവെ വീണ്ടും സൗദിയിലെത്തി പിടിയിലായ ഇന്ത്യക്കാരന്‍ നാട്ടിലേക്ക് മടങ്ങി. ഹൈദരബാദ് സ്വദേശി ഗൗസം ഖാന്‍ ആണ് ഒരു മാസത്തെ ജയില്‍വാസത്തിന് ശേഷം നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങിയത്. ജോലി ചെയ്ത സമയത്ത് ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് സ്പോണ്‍സറുമായി തര്‍ക്കമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് സ്പോണ്‍സര്‍ കേസ് നല്‍കുകയായിരുന്നു. സ്പോണ്‍സറുമായി വാക്കേറ്റമുണ്ടായതോടെ കേസ് നല്‍കിയെന്നാണ് പറയപ്പെടുന്നത്. കുടുംബത്തോടൊപ്പം ഉംറക്കെത്തിയ സമയത്താണ് ഗൗസം ഖാന്‍ വിമാനത്താവളത്തില്‍ പിടിക്കപ്പെടുന്നത്. ജിദ്ദ വിമാനത്താവളത്തില്‍ എമിഗ്രേഷന്റെ പരിശോധനയ്ക്കിടെയാണ് കേസുള്ളതായി കണ്ടെത്തിയത്. ഇതിനു പിന്നാലെ ഇദ്ദേഹത്തെ ദമാം അല്‍ഖോബാറിലെ പോലീസ് സ്റ്റേഷനിലെത്തിച്ചു. കേസ രേഖകള്‍ പരിശോധിച്ച ശേഷം ജയിലിലേക്ക് മാറ്റുകയും ചെയ്തു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇവിടെയുള്ള സാമൂഹിക പ്രവര്‍ത്തകരുമായി ബന്ധപ്പെടുകയും അന്നത്തെ സ്പോണ്‍സറെ കണ്ടെത്തി സംസാരിക്കുകയും ചെയ്തു. സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് 28 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഗൗസം ഖാന്‍ മോചിതനായി. കേസ് നടപടികള്‍…

    Read More »
  • NEWS

    ”നിങ്ങള് തോറ്റ് കഴിഞ്ഞാല്‍… അപ്പോള്‍ ജെയ്ക് പറഞ്ഞൊരു മറുപടിയുണ്ട്, അതെന്നെ ഞെട്ടിച്ചു”

    പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം വന്നതിന്റെ പശ്ചാത്തലത്തില്‍ സി.പി.എം. സ്ഥാനാര്‍ഥി ജെയ്കിനെക്കുറിച്ചും അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെക്കുറിച്ചും നടന്‍ സുബീഷ് സുധി. ജെയ്ക് തന്റെ രാഷ്ട്രീയവുമായി യോജിപ്പുള്ള വ്യക്തിയാണെന്ന് സുബീഷ് പറയുന്നു. ഫലം വരുന്നതിന് മുന്‍പ് ജെയ്കിനെ താന്‍ വിളിച്ചിരുന്നുവെന്നും, നിങ്ങള്‍ തോറ്റാലോ എന്ന തന്റെ ചോദ്യത്തിന് ജെയ്ക് നല്‍കിയ മറുപടി തന്നെ ഞെട്ടിച്ചുവെന്നും സുബീഷ് പറയുന്നു. ”പിന്നെ ഉമ്മന്‍ ചാണ്ടിയെക്കുറിച്ച്. രാഷ്ട്രീയമായി എനിക്കും വിയോജിപ്പുള്ള വ്യക്തിയാണദ്ദേഹം. എന്നാല്‍, അദ്ദേഹത്തിന്റെ മരണാനന്തരയാത്ര എന്നെയും എന്നെ മാത്രമല്ല ഓരോ മലയാളിയെയും ഞെട്ടിച്ചുകളഞ്ഞു. രാഷ്ട്രീയത്തിനതീതമായി മറ്റുള്ളവന്റെ വേദന മനസ്സിലാക്കി സാധാരണക്കാരനോടിടപെട്ട ഒരു വ്യക്തി ഇനിയുണ്ടാവില്ല”- സുബീഷ് കൂട്ടിച്ചേര്‍ത്തു. സുബീഷിന്റെ കുറിപ്പ് ഇവിടെ ഞാന്‍ കുറിക്കുന്നത് രണ്ട് മനുഷ്യരെക്കുറിച്ചാണ്. ഒന്ന് ജീവിച്ചിരിക്കുന്നൊരാള്‍, മറ്റൊന്ന് മരിച്ചുപോയൊരാള്‍. ആദ്യം എന്റെ രാഷ്ട്രീയവുമായി യോജിപ്പുള്ളൊരാളെക്കുറിച്ചാണ്. ജെയ്ക് സി തോമസ്. ജെയ്ക്കിനെ ഞാന്‍ മിനിഞ്ഞാണ് വിളിച്ചു. പുതുപ്പള്ളിപോലൊരു യു ഡി എഫ് അനുകൂല മണ്ഡലത്തില്‍ തന്റെ രാഷ്ട്രീയ നിലപാട് കൊണ്ടും അരാഷ്ട്രീയരായിപ്പോവുന്ന പുതുതലമുറയിലെ…

    Read More »
  • Kerala

    മലയാളി വിദ്യാര്‍ത്ഥിയെ കര്‍ണാടകയിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി 

    ആലപ്പുഴ:വിദ്യാര്‍ത്ഥിയെ കര്‍ണാടകയിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ഗൃഹപ്രവേശത്തിന് നാട്ടിലെത്താനിരിക്കെയായിരുന്നു സംഭവം. ചെറിയനാട് സ്വദേശി എം അഖിലേഷാണ് (20) മരിച്ചത്.ജനലിലെ കമ്ബിയില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം.കര്‍ണാടക കോലാര്‍ ശ്രീദേവരാജ് യുആര്‍എസ് മെഡിക്കല്‍ കോളജിലെ ബിപിടി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് അഖിലേഷ്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെ ഹോസ്റ്റല്‍ മുറിയിലേക്ക് പോയ അഖിലേഷ് ഏറെ നേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ വാതില്‍ പൊളിച്ച്‌ അകത്തു കടന്നപ്പോഴാണ്  മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവത്തിൽ കോലാര്‍ ഗുല്‍പേട്ട് പൊലീസ് കേസെടുത്തു. അഖിലേഷിന്റെ വീടിന്റെ ഗൃഹപ്രവേശം ഇന്നു നടക്കാനിരിക്കെയാണ് സംഭവം. നാട്ടിലെത്താൻ വെള്ളിയാഴ്ച്ച രാത്രിയിലേക്ക് വിമാനടിക്കറ്റ് എടുത്തിരുന്നു. മധ്യപ്രദേശില്‍ ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരനായ എംസി മനുവിന്റെയും വിജെ ശ്രീകലയുടെയും മകനാണ് അഖിലേഷ്. സഹോദരൻ: എം അമലേഷ്.

    Read More »
  • കൗമാരക്കാര്‍ തമ്മിലുള്ള അടിപിടി; മകനെ രക്ഷിക്കാനെത്തിയ പിതാവിനെ ഇഷ്ടിക കൊണ്ട് ഇടിച്ചുകൊന്നു

    ന്യൂഡല്‍ഹി: കൗമാരക്കാര്‍ തമ്മിലുണ്ടായ അടിപിടിക്കിടെ 14 വയസുള്ള മകനെ രക്ഷപ്പെടുത്താനെത്തിയ പിതാവിനെ ഇഷ്ടിക കൊണ്ട് ഇടിച്ചുകൊന്നു. ചുമട്ടുതൊഴിലാളിയായ മുഹമ്മദ് ഹനീഫാണ് മരിച്ചത്. അദ്ദേഹത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത രണ്ടു മക്കള്‍ക്ക് പരിക്കേറ്റുവെന്ന് ഡല്‍ഹി പോലീസ് പറഞ്ഞു. ജി 20 ഉച്ചകോടി നടക്കുന്ന പശ്ചാത്തലത്തില്‍ പഴുതടച്ച സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യതലസ്ഥാനത്തെ സഞ്ജയ് കോളനിയിലാണ് സംഭവം. മരിച്ച മുഹമ്മദ് ഹനീഫിന്റെ 14-വയസുള്ള മകനാണ് ആദ്യം മര്‍ദനമേറ്റത്. റോഡരികില്‍ വച്ചിരുന്ന ബൈക്ക് എടുക്കാന്‍പോയ കുട്ടിക്കാണ് ആദ്യം മര്‍ദനമേറ്റത്. നാലഞ്ചുപേര്‍ കുട്ടിയുടെ വഴിതടയുന്ന തരത്തില്‍ ഇരുന്നു. വഴിമാറാന്‍ ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കവും അടിപിടിയുണ്ടായത്. ബഹളംകേട്ടാണ് കുട്ടിയുടെ പിതാവ് സംഭവസ്ഥലത്തേക്ക് ഓടിച്ചെന്നത്. കുട്ടിയെ രക്ഷിക്കാന്‍ അദ്ദേഹം ശ്രമിച്ചതോടെ അക്രമികള്‍ അദ്ദേഹത്തിനുനേരെ തിരിയുകയും ഇഷ്ടിക കൊണ്ട് ഇടിക്കുകയും ചെയ്തുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. പോലീസ് സ്ഥലത്തെത്തി ഹനീഫിനെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

    Read More »
  • India

    53 എംഎല്‍എമാരില്‍ 40 പേരും അജിത് വിഭാഗത്തില്‍; ആദ്യമായി സ്ഥിരീകരിച്ച് ശരദ് പവാര്‍

    മുംബൈ: അജിത് പവാര്‍ വിഭാഗത്തിലെ 40 എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി തിരഞ്ഞെടുപ്പ് കമ്മിഷനു സത്യവാങ്മൂലം സമര്‍പ്പിച്ചു. പാര്‍ട്ടിയുടെ പേരും പാര്‍ട്ടി ചിഹ്നവും അവകാശപ്പെട്ട് അജിത് വിഭാഗം തിരഞ്ഞെടുപ്പ് കമ്മിഷനു നല്‍കിയ ഹര്‍ജിക്കുള്ള മറുപടിയായാണ് സത്യവാങ്മൂലം നല്‍കിയത്. 53 എംഎല്‍എമാരില്‍ 40 പേരും അജിത് വിഭാഗത്തിലാണെന്ന് പവാര്‍ സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. ശരദ് പവാറാണ് ഇപ്പോഴും തിരഞ്ഞെടുക്കപ്പെട്ട ദേശീയ അധ്യക്ഷനെന്നും നിയമസഭാ കക്ഷി നേതാവും പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനുമായ ജയന്ത് പാട്ടീല്‍ ഇപ്പോഴും പവാറിനൊപ്പമാണെന്നും സത്യവാങ്മൂലത്തിലുണ്ട്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 31 എംഎല്‍എമാരെ കൂടി അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറിനും ശരദ് പവാര്‍ വിഭാഗം കത്തയച്ചു. നേരത്തെ മന്ത്രിസഭയില്‍ ചേര്‍ന്ന അജിത് ഉള്‍പ്പെടെ 9 എംഎല്‍എമാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്തയച്ചിരുന്നു. ജൂലൈ 2നാണ് അജിത് പവാര്‍ പാര്‍ട്ടി പിളര്‍ത്തി ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായിട്ടില്ലെന്നും ചില…

    Read More »
  • India

    കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ബിജെപി നടത്തിയ പ്രതിഷേധത്തില്‍ തേനീച്ച ആക്രമണം; മനപ്പൂർവമെന്ന് ചിതറിയോടിയ പ്രവർത്തകർ

    ബംഗളൂരു:കര്‍ണാടകയിലെ കോലാറില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ബിജെപി നടത്തിയ പ്രതിഷേധത്തില്‍ തേനീച്ച ആക്രമണം.തേനീച്ച ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് എംപി ഉള്‍പ്പെടെ നൂറുകണക്കിന് ബിജെപി  പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കോലാറിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് സംഭവം. ബിജെപി കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. 500-ലധികം പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തി.ഇതിനെയാണ് തേനീച്ച ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് പ്രതിഷേധം ഉപേക്ഷിച്ച്‌ ആളുകൾ വിവിധ ദിശകളിലേക്ക് ഓടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.   അതേസമയം തേനീച്ച ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്നാണ് ബിജെപി ആരോപിച്ചു. പ്രതിഷേധം അലങ്കോലപ്പെടുത്താന്‍ ഭരണ മന്ദിരത്തിന്റെ മുകളില്‍ ഉണ്ടായിരുന്ന തേനീച്ചക്കൂടുകള്‍ക്ക് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞെന്നാണ് ആരോപണം.

    Read More »
Back to top button
error: