IndiaNEWS

കുതിപ്പ് തുടര്‍ന്ന് ആദിത്യ; മൂന്നാം ഭ്രമണപഥമാറ്റവും വിജയകരമെന്ന് ഇസ്രോ

ബംഗളൂരു: സൗര രഹസ്യങ്ങള്‍ തേടിയുള്ള ഐഎസ്ആര്‍ഒ ദൗത്യം ആദിത്യ എല്‍ വണ്‍ മൂന്നാം ഘട്ട ഭ്രമണപഥം ഉയര്‍ത്തലും നടത്തി. മൂന്നാം ഘട്ട ഭ്രമണപഥ മാറ്റവും വിജയകരമായതായി ഐഎസ്ആര്‍ഒ അറിയിച്ചു.

ഭൂമിയില്‍ നിന്ന് 71,767 കിലോമീറ്റര്‍ ദൂരത്തിലുള്ള ഭ്രമണപഥത്തില്‍ പേടകത്തെ എത്തിച്ചു. ഭൂമിക്കും സൂര്യനുമിടയിലെ ഒന്നാം ലെഗ്രാഞ്ച് ഒന്ന് എന്ന ലക്ഷ്യത്തിലെത്താന്‍ ഇനി രണ്ടു വട്ടം കൂടി ഭ്രമണപഥ മാറ്റം നടത്തണം.

അടുത്ത ഭ്രമണപഥം ഉയര്‍ത്തല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നടക്കും. ഒന്നാം ലെഗ്രാഞ്ച് പോയിന്റിലെത്താന്‍ വേണ്ടത് 125 ദിവസമാണ്. ഭൂമിയില്‍നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലഗ്രാഞ്ച് പോയിന്റ് ഒന്നില്‍നിന്നാണ് പേടകം സൂര്യനെ നിരീക്ഷിച്ച് വിവരങ്ങള്‍ ശേഖരിക്കുക.

സൂര്യന്റേയും ഭൂമിയുടേയും ഗുരുത്വാകര്‍ഷണ പരിധിയില്‍പെടാത്ത മേഖലയാണിത്.അത്യാധുനികമായ ഏഴ് പരീക്ഷണ ഉപകരണങ്ങളാണ് ആദിത്യയിലുള്ളത്.

സൂര്യനിലെ കാലാവസ്ഥ, വിവിധ മണ്ഡലങ്ങള്‍, സൗരവാതങ്ങളും അവയുടെ രൂപീകരണവും കൊറോണല്‍ മാസ് ഇജക്ഷന്‍, സൗരജ്വാലകളുടെ സ്വഭാവവും സഞ്ചാരവും തുടങ്ങിയവയെല്ലാം ഇവ പഠിക്കും.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും സെപ്റ്റംബര്‍ രണ്ടിനാണ് ആദിത്യ എല്‍ വണ്‍ വിക്ഷേപിച്ചത്.

 

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: