
പുനലൂര്‍ കക്കോട് മുല്ലശ്ശേരി വീട്ടില്‍ ആര്‍.പ്രദീപ്കുമാര്‍, മധ്യപ്രദേശ് അനുപുര്‍ സ്വദേശി രമേഷ് കുമാര്‍ ജയ്‌സ്വാള്‍ (38) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി പത്തോടെ പുനലൂര്‍ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാൻഡില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. മധ്യപ്രദേശിലെ ബിലാസ്പുരില്‍ നിന്ന് കഞ്ചാവ് വാങ്ങി ട്രെയിൻ മാര്‍ഗം ഇവര്‍ ചാലക്കുടിയില്‍ എത്തി. അവിടെ നിന്ന് ബസില്‍ കായംകുളത്തേക്കും തുടര്‍ന്ന് പുനലൂരിലും എത്തിയപ്പോഴാണ് പിടിയിലായത്.
അതേസമയം ചടയമംഗലം പോലീസും റൂറല്‍ ഡാന്‍സാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ മാരകമയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി നാല് യുവാക്കളെ പിടികൂടി.
പള്ളിക്കല്‍ സ്വദേശി ജംഷീര്‍ (25), ആറ്റിങ്ങല്‍ ആലംകോട് സ്വാദേശി അനസ് (32), കടക്കല്‍ മുക്കുന്നം സ്വാദേശികളായ റമീസ് (21), നിജാം (21) എന്നിവരാണ് പിടിയിലായത്. കാര്‍ വടകയ്ക്കെടുത്ത സംഘം കഞ്ചാവും എംഡിഎംഎയുമായി എത്തിയെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ചടയമംഗലത്തുനിന്നും കാറിനെ പിന്തുടര്‍ന്ന പോലീസ് നിലമേലില്‍ കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധന നടത്തിയത്.
പരിശോധനയില്‍ മയക്കുമരുന്നും മയക്കുമരുന്ന് അളക്കാന്‍ ഉപയോഗിക്കുന്ന ത്രാസും കണ്ടെടുത്തതോടെ നാല്‍വര്‍ സംഘത്തെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.ബംഗളൂരുവില്‍നി
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan