Month: September 2023
-
Crime
അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; പോക്സോ കേസ് പ്രതി പിടിയിൽ
തിരുവനന്തപുരം: അയല്‍വാസിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. അരുവിക്കര മുളയറ കരിനെല്ലിയോട് നാലുസെന്റ് കോളനിയില്‍ അജി (40) യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരിക്ക് അടിമയായ അജി ഏഴാം തീയതി രാത്രി പത്തേകാലോടെ അയല്‍വാസിയായ മനോഹരന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയും തുടര്‍ന്ന് വെട്ടുക്കത്തി ഉപയോഗിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തലയില്‍ ഗുരുതരമായി പരുക്കേറ്റ മനോഹരനെ നാട്ടുകാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മനോഹരന്റെ തലയില്‍ 22 തുന്നലുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ അജിയെ ചേപ്പോട് പാറമടയില്‍ നിന്നാണ് പിടികൂടിയത്. അക്രമാസക്തനായ പ്രതിയെ സാഹസികമായാണ് പൊലീസ് പിടികൂടിയത്. അരുവിക്കര സി.ഐ.വിപിന്‍, എസ്.ഐ.സജി, ഗ്രേഡ് എസ്.ഐ.പത്മരാജന്‍, സി.പി.ഒമാരായ സജീര്‍, വിപിന്‍ ഷാന്‍, ഷബിന്‍, അനില്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് അജിയെ പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജയിലിലായിരുന്ന അജി ഏതാനും ദിവസം മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്. ഇയാള്‍ക്കെതിരെ ആര്യനാട് സ്റ്റേഷനില്‍ മറ്റൊരു വധശ്രമക്കേസ് നിലവിലുണ്ടെന്നും…
Read More » -
India
ജാമ്യം നിഷേധിച്ചു; ടിഡിപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ജയിലിലേക്ക്
ബെംഗളൂരു: ടിഡിപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ജയിലിലേക്ക്. ജാമ്യം നിഷേധിച്ച് വിജയവാഡയിലെ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി. ചന്ദ്രബാബു നായിഡുവിനെ 14 ദിവസത്തെ ജുഡീഷ്യൽ റിമാൻഡിൽ വിട്ടു. 409 വകുപ്പ് ചുമത്തി, പൊതുപ്രവർത്തകനെന്ന നിലയിൽ കുറ്റകരമായ വിശ്വാസവഞ്ചന നടത്തിയെന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് കോടതി ശരിവച്ചു. രാജമണ്ട്രി ജയിലിലേക്ക് ആയിരിക്കും നായിഡുവിനെ മാറ്റുക കോടതിയിൽ നിന്ന് ഏതാണ്ട് 3 കിലോമീറ്റർ ദൂരത്തുള്ള ജയിലിലേക്കുള്ള പാത മുഴുവൻ പൊലീസിന്‍റെയും പാരാമിലിറ്ററിയുടെയും വലയത്തിലാണുള്ളത്. ഉടൻ ഹൈക്കോടതിയെ സമീപിക്കാൻ ടിഡിപി. ഇന്ന് തന്നെ ഹൈക്കോടതിയെ സമീപിക്കാൻ ടിഡിപി. അഡ്വ. സിദ്ധാർഥ് ലുത്ര തന്നെ ഹൈക്കോടതിയിലും നായിഡുവിന് വേണ്ടി ഹാജരാകും. അർദ്ധരാത്രിയായാലും കോടതിയെ സമീപിക്കാനാണ് തീരുമാനം. സംസ്ഥാനമെമ്പാടും കനത്ത പൊലീസ് ജാഗ്രതയും കാവലുമാണ് സജ്ജീകരിച്ചിരിക്കുന്നത്. പ്രതിഷേധങ്ങൾ ഒഴിവാക്കാൻ മുതിർന്ന പല ടിഡിപി നേതാക്കളെയും വീട്ടുതടങ്കലിലാക്കുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടുണ്ട്.. 24-ാം തീയതി വരെയാണ് റിമാൻഡിൽ വിട്ടിരിക്കുന്നത്. ഇന്നലെ ആന്ധ്രയിലെ നന്ത്യാലിൽ നിന്നാണ് നായിഡുവിനെ ആന്ധ്ര പൊലീസിന്റെ സിഐഡി വിഭാഗം…
Read More » -
LIFE
സണ്ണി ഡിയോള്‍ പ്രതിഫലം 50 കോടിയായി ഉയര്‍ത്തിയോ, സണ്ണി ഡിയോള്‍ തന്നെ പറയുന്നു…
മുംബൈ: ഗദർ 2 റിലീസായി ഒരു മാസത്തോട് അടുക്കുകയാണ്. സണ്ണി ഡിയോൾ ചിത്രം പ്രേക്ഷകരെ ഇപ്പോഴും തീയറ്ററിലേക്ക് എത്തിക്കുന്നുണ്ട്. 22 വർഷം മുന്‍പ് ഇറങ്ങിയ ഗദറിന്‍റെ രണ്ടാം ഭാഗം സണ്ണി ഡിയോളിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിക്കഴിഞ്ഞു. സണ്ണി ഡിയോളിന്റെ മികച്ച ഒരു തിരിച്ചുവരവ് ആണെന്ന് നിരൂപകരും അഭിപ്രായപ്പെടുന്നത്. അതേ സമയം ‘ഗദര്‍ 2’ ഇതുവരെ 510 കോടി നേടിയെന്നാണ് തരണ്‍ ആദര്‍ശ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ഗംഭീര തിരിച്ചുവരവില്‍ തന്‍റെ പ്രതിഫലം സണ്ണി ഡിയോള്‍ കുത്തനെ ഉയര്‍ത്തിയെന്ന് ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എട്ടു കോടിക്ക് അടുത്താണ് ഗദര്‍ 2വില്‍ സണ്ണി പ്രതിഫലം വാങ്ങിയതെങ്കില്‍ ഇനിയങ്ങോട്ട് അത് 50 കോടിയായി ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ഒരു ഹിന്ദി ടോക്ക് ഷോയില്‍ ഈ റിപ്പോര്‍ട്ടിനോട് സണ്ണി ഡിയോള്‍ തന്നെ പ്രതികരിച്ചു. പ്രതിഫലം വര്‍ദ്ധിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യ ടിവി പരിപാടിയിലാണ് സണ്ണി ഡിയോള്‍ പ്രതികരിച്ചത്. ഗദര്‍ 2 വലിയ വിജയമായപ്പോള്‍…
Read More » -
NEWS
സൗദി അറേബ്യയിലെ റോഡപകട മരണങ്ങൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 35 ശതമാനം കുറഞ്ഞു
റിയാദ്: സൗദി അറേബ്യയിലെ റോഡപകട മരണങ്ങൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 35 ശതമാനം കുറഞ്ഞതായി രേഖപ്പെടുത്തി. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2016 ൽ റോഡപകട മരണങ്ങളുടെ എണ്ണം 9,311 ൽ നിന്ന് 2021 ൽ 6,651 ആയി കുറഞ്ഞതിന് ശേഷമുള്ള ഏറ്റവും വലിയ കുറവാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. 2030 ഓടെ റോഡ് അപകടങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങൾ 50 ശതമാനം കുറയ്ക്കുക എന്ന ആഗോള ലക്ഷ്യം കൈവരിക്കുന്നതിന് സൗദിയുടെ ഈ നേട്ടം വലിയ സംഭാവന ചെയ്യും. റോഡപകടങ്ങൾ മൂലമുള്ള മരണങ്ങൾ കുറക്കുക ‘വിഷൻ 2030’ ന്‍റെ ലക്ഷ്യങ്ങളിലൊന്നാണ്. ട്രാഫിക് സുരക്ഷക്കുള്ള മന്ത്രിതല സമിതിയുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും തുടർച്ചയായ പിന്തുണയുടെയും പ്രവർത്തനങ്ങളുടെയും ഫലമാണ് റോഡപകട മരണ നിരക്ക് കുറക്കാനായത്.
Read More » -
India
അഴിമതിക്കാരുടെയും സ്ത്രീ പീഡകരുടെയും പട്ടികയാണ് സര്‍ക്കാര്‍ നല്‍കിയതെന്ന് ബംഗാള്‍ ഗവര്‍ണ്ണര്‍ സി വി ആനന്ദബോസ്
കൊൽക്കത്ത: സര്‍ക്കാരുമായുള്ള പോര് മുറുകുന്നതിനിടെ വൈസ് ചാന്‍സിലര്‍ നിയമനം നടത്തിയതില്‍ വിശദീകരണവുമായി ബംഗാള്‍ ഗവര്‍ണ്ണര്‍ സി വി ആനന്ദബോസ്. അഴിമതിക്കാരുടെയും സ്ത്രീ പീഡകരുടെയും പട്ടികയാണ് സര്‍ക്കാര്‍ നല്‍കിയതെന്ന് ആനന്ദ്ബോസ് വ്യക്തമാക്കി. ഉന്നയിച്ച സംശയങ്ങളില്‍ വ്യക്തത കിട്ടാതെ സര്‍ക്കാര്‍ ബില്ലുകളില്‍ ഒപ്പ് വയ്ക്കില്ലെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. ആനന്ദബോസിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കിയിരിക്കുകയാണ്. പശ്ചിമബംഗാളിലെ എട്ട് സര്‍വകാലശാലകളില്‍ ഇടക്കാല വൈസ് ചാന്‍സിലര്‍മാരെ ആനന്ദ ബോസ് നിയമിച്ചതാണ് സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ കൂടുതല്‍ വഷളാക്കിയത്. സര്‍ക്കാര്‍ നല്‍കിയ പട്ടിക പാടെ അവഗണിച്ച് ഗവര്‍ണ്ണര്‍ നിയമനം നടത്തുകയായിരുന്നു. ആനന്ദബോസിന്‍റെ ന്യായീകരണം ഇങ്ങനെ. സര്‍ക്കാര്‍ തന്ന പട്ടികയിലുള്ളവരെ കുറിച്ച് സ്വന്തം നിലക്ക് അന്വേഷിച്ചു. അവരില്‍ ചിലര്‍ അഴിമതിയുടെ പശ്ചാത്തലമുള്ളവരാണ്. സ്വന്തം വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചെന്ന പരാതി നേരിടുന്നവരാണ് ചിലര്‍. അധ്യാപക ജോലിയുടെ മറവില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരാണ് മറ്റൊരു കൂട്ടര്‍. അതുകൊണ്ട് മികച്ച അക്കാദമിക പശ്ചാത്തലമുള്ളവരെ കണ്ടെത്തി താന്‍ തന്നെ നിയമിക്കുകയായിരുന്നു. കൊല്‍ക്കത്ത ഹൈക്കോടതി നിയമനം ശരിവച്ചെന്നും…
Read More » -
NEWS
എണ്ണ പലഹാരങ്ങള്‍ പത്രകടലാസുകളില്‍ വച്ച് കഴിക്കരുത്; കാരണങ്ങൾ ഇവയാണ്
എണ്ണ പലഹാരങ്ങള്‍ പലരുടെയും പ്രിയപ്പെട്ട ഭക്ഷണമാണ്.എന്നാൽ ഈ പലഹാരങ്ങളില്‍ അമിതമായുള്ള എണ്ണ പത്രക്കടലാസുകളില്‍ പൊതിഞ്ഞ് അമർത്തിക്കളഞ്ഞാണ് നമ്മളില്‍ പലരും കഴിക്കാറ്. എണ്ണ പലഹാരങ്ങള്‍ ഇങ്ങനെ പത്രകടലാസുകളില്‍ അമര്‍ത്തിയ ശേഷം സ്ഥിരമായി കഴിക്കുന്നത് ഓര്‍മ്മകുറവ്, രക്തകുറവ്, രക്തസമ്മര്‍ദം, വൃക്ക തകരാര്‍ എന്നീ ഗുരുതര പ്രശ്നങ്ങളിലേക്കും നിങ്ങളെ നയിക്കും. പത്ര കടലാസുകള്‍ അച്ചടിക്കാൻ ഉപയോഗിച്ചിരിക്കുന്ന പ്രിന്റിംഗ് മഷിയില്‍ ധാരാളം രാസവസ്തുക്കള്‍ അടിങ്ങിയിട്ടുണ്ട്. ഈ രാസവസ്തുക്കള്‍, പ്രത്യേകിച്ച് ലെഡ് എന്ന രാസവസ്തു ആഹാരത്തില്‍ വേഗത്തില്‍ പറ്റി പിടിക്കും. ലെഡിന്റെ അംശം ശരീരത്തില്‍ പ്രവേശിച്ചാല്‍ ശക്തമായ വയറുവേദന, മലബന്ധം, തലവേദന, ക്ഷീണം എന്നിവ ഉണ്ടാകും. ഇനി ഇതിന്റെ അളവ് അമിതമായാല്‍ മരണത്തിന് വരെ കാരണമായേക്കാം.
Read More » -
Crime
കൊച്ചി ഡെപ്യൂട്ടി മേയറുടെ പി.എയെന്ന പേരിൽ തട്ടിപ്പ്; നഗരസഭയില്‍ ജോലി വാഗ്ദാനം ചെയ്ത് 60,000 രൂപ കൈപ്പറ്റി, അറസ്റ്റ്
കൊച്ചി: നഗരസഭയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഫോര്‍ട്ട് കൊച്ചി കല്‍വത്തി അനീഷി(38)നെയാണ് ഞാറയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈയിലായിരുന്നു സംഭവം. കൊച്ചി ഡെപ്യൂട്ടി മേയറുടെ പി.എ ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് അനീഷ് കബളിപ്പിച്ചതെന്ന് പരാതിക്കാരന്‍ പറഞ്ഞു. എടവനക്കാട് സ്വദേശിയ്ക്ക് കൊച്ചി നഗരസഭയില്‍ കണ്ടിജന്റ് സൂപ്പര്‍വൈസറായി ജോലി നല്‍കാമെന്ന് പറഞ്ഞ് 60,000 രൂപയാണ് കൈപ്പറ്റിയത്. കബളിപ്പിക്കപ്പെട്ടെന്ന് അറിഞ്ഞതോടെ പരാതിക്കാരന്‍ മേയര്‍ക്ക് പരാതി നല്‍കുകയായിരുന്നു. പരാതി പൊലീസിന് കൈമാറിയതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ അനീഷ് ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അനീഷിനെ പ്രത്യേക അന്വേഷണ സംഘം ശനിയാഴ്ചയാണ് പിടികൂടിയത്. അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ എ.എല്‍ യേശുദാസ്, എസ്‌ഐമാരായ വന്ദന കൃഷ്ണന്‍, സി.ആര്‍ രഞ്ജു മോള്‍, എഎസ്‌ഐ ടി.എസ് ഗിരീഷ്, സിപിഒമാരായ ആന്റണി ഫ്രെഡി, ഒ.ബി.സിമില്‍ എന്നിവരാണ്…
Read More » -
India
ജി20 ഉച്ചകോടി ;അത്താഴ വിരുന്നില്‍ പങ്കെടുത്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍
ന്യൂഡൽഹി:ജി20 ഉച്ചകോടിയോടനുബന്ധിച്ച് നടന്ന അത്താഴ വിരുന്നില്‍ പങ്കെടുത്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും മോദിക്കുമൊപ്പമുള്ള ചിത്രം സ്റ്റാലിന്‍ തന്നെയാണ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ചത്. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് രാഷ്ട്രപതി ഒരുക്കിയ അത്താഴവിരുന്നില്‍ പങ്കെടുത്ത ഏക മുഖ്യമന്ത്രിയാണ് സ്റ്റാലിന്‍.അതേസമയം, കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ രാഷ്ട്രപതിയുടെ വിരുന്ന് ബഹിഷ്‌കരിച്ചിരുന്നു. എഐസിസി പ്രസിഡന്റും കോണ്‍ഗ്രസ് രാജ്യസഭ കക്ഷി നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ക്ഷണിക്കാത്തതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ വിരുന്ന് ബഹിഷ്‌കരിച്ചത്.കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു എന്നിവരും രാഷ്ട്രപതിയുടെ വിരുന്നില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു
Read More » -
Kerala
തിരുവനന്തപുരത്ത് വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി ; പരിശോധനയ്ക്കിടെ വീട്ടുകാരൻ ഓടിരക്ഷപ്പെട്ടു
തിരുവനന്തപുരം: വിളപ്പിൽശാലയിൽ വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി.ഗ്രോബാഗിൽ നട്ടുവളർത്തിയിരുന്ന കഞ്ചാവ് ചെടികളാണ് എക്സൈസ് സംഘം കണ്ടെത്തിയത്. കരുവിലാഞ്ചി ഷൈജു നിവാസില്‍ ചക്കു എന്നുവിളിക്കുന്ന വി.ഷൈജുവിന്റെ വീട്ടിലാണ് സംഭവം. ഗ്രോ ബാഗിനുള്ളില്‍ വളര്‍ത്തിയ നാല് ചെടികളാണ് ഉണ്ടായിരുന്നത്.പരിശോധനയ്ക്കിടെ ഷൈജു ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കെതിരേ കേസെടുത്തതായി എക്സൈസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. കാട്ടാക്കട എക്സൈസ് ഇന്‍സ്പെക്ടര്‍ വി.എന്‍.മഹേഷും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്.
Read More » -
NEWS
പാക്കിസ്താന്റെ പേരുകേട്ട ബൗളിങ് നിരയെ അടിച്ചുപരത്തി ഇന്ത്യൻ ഓപ്പണര്‍മാർ; മഴ വീണ്ടും കളി തടസ്സപ്പെടുത്തി
കൊളംബോ:പാക്കിസ്താന്റെ പേരുകേട്ട ബൗളിങ് നിരയെ അടിച്ചുപരത്തി ഇന്ത്യൻ ഓപ്പണര്‍മാർ.രോഹിത് ശര്‍മയും ശുഭ്മാൻ ഗില്ലും അര്‍ധസെഞ്ച്വറികളുമായി കളം നിറഞ്ഞ മത്സരം മഴ കാരണം നിർത്തി വച്ചു. കളി തടസ്സപ്പെടുമ്ബോള്‍ 24.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. രോഹിത് 49 പന്തില്‍ നാല് സിക്സും ആറ് ഫോറുമടക്കം 56 റണ്‍സും ശുഭ്മാൻ ഗില്‍ 52 പന്തില്‍ 10 ഫോറടക്കം 58 റണ്‍സും നേടി പുറത്തായി. ടോസ് നേടിയ പാകിസ്താന്‍ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പരിക്കേറ്റ ശ്രേയസ് അയ്യര്‍ ഇന്ത്യൻ ടീമില്‍നിന്ന് പുറത്തായപ്പോള്‍ കെ.എല്‍ രാഹുല്‍ തിരിച്ചെത്തി. ഗ്രൂപ്പ് പോരില്‍ പാകിസ്താനെതിരെ മികച്ച പ്രകടനം നടത്തിയ ഇഷാന്‍ കിഷന്‍ സ്ഥാനം നിലനിര്‍ത്തി. നേപ്പാളിനെതിരെ കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങിയ ടീമില്‍നിന്ന് പേസര്‍ മുഹമ്മദ് ഷമി പുറത്തായപ്പോള്‍ ജസ്പ്രീത് ബുംറ തിരിച്ചെത്തി. അതേസമയം, ബംഗ്ലാദേശിനെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് പാകിസ്താന്‍ ഇറങ്ങിയത്.
Read More »