
ന്യൂഡൽഹി:ജി20 ഉച്ചകോടിയോടനുബന്ധിച്ച് നടന്ന അത്താഴ വിരുന്നില്‍ പങ്കെടുത്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും മോദിക്കുമൊപ്പമുള്ള ചിത്രം സ്റ്റാലിന്‍ തന്നെയാണ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ചത്.
തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് രാഷ്ട്രപതി ഒരുക്കിയ അത്താഴവിരുന്നില്‍ പങ്കെടുത്ത ഏക മുഖ്യമന്ത്രിയാണ് സ്റ്റാലിന്‍.അതേസമയം, കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ രാഷ്ട്രപതിയുടെ വിരുന്ന് ബഹിഷ്‌കരിച്ചിരുന്നു.
എഐസിസി പ്രസിഡന്റും കോണ്‍ഗ്രസ് രാജ്യസഭ കക്ഷി നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ക്ഷണിക്കാത്തതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ വിരുന്ന് ബഹിഷ്‌കരിച്ചത്.കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു എന്നിവരും രാഷ്ട്രപതിയുടെ വിരുന്നില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan