Month: September 2023
-
Kerala
വലുപ്പത്തില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇടുക്കി
തിരുവനന്തപുരം:സംസ്ഥാനത്തെ ജില്ലകളില്‍ വലുപ്പത്തില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇടുക്കി.ഇതോടെ വലിപ്പത്തിന്റെ കാര്യത്തിൽ പാലക്കാട് വീണ്ടും രണ്ടാം സ്ഥാനത്തെത്തി. റവന്യു രേഖകളില്‍ എറണാകുളം കുട്ടമ്ബുഴ വില്ലേജിന്റെ ഭാഗമായിരുന്ന 12718.5095 ഹെക്ടര്‍ ഭരണ സൗകര്യത്തിനായി ഇടുക്കി ഇടമലക്കുടി വില്ലേജിലേക്കു കൂട്ടിച്ചേര്‍ത്തതോടെയാണ് ജില്ല വീണ്ടും ഒന്നാമതെത്തിയത്.ഇതോടെ ഇടുക്കിയുടെ ആകെ വിസ്തീര്‍ണം 4358ല്‍നിന്നു 4612 ചതുരശ്ര കിലോമീറ്ററായി ഉയര്‍ന്നു. അതേസമയം പാലക്കാടിന്റെ വിസ്തീര്‍ണം 4482 ചതുരശ്ര കിലോമീറ്ററാണ്. സെപ്റ്റംബര്‍ 5ലെ സര്‍ക്കാര്‍ വിജ്ഞാപന പ്രകാരം പുതിയ മാറ്റം നിലവില്‍ വന്നു.കഴിഞ്ഞ വെള്ളിയാഴ്ചത്തെ സര്‍ക്കാര്‍ ഗസറ്റിലും ഇത് ഉള്‍പ്പെടുത്തി. ഇത്രയും സ്ഥലം ഇടുക്കിയിലേക്കു ചേര്‍ത്തതോടെ എറണാകുളം ജില്ല വിസ്തീര്‍ണത്തിന്റെ കാര്യത്തില്‍ നാലാം സ്ഥാനത്തുനിന്ന് അഞ്ചാം സ്ഥാനത്തായി. അഞ്ചാമതായിരുന്ന തൃശൂര്‍ (3032 ചതുരശ്ര കിലോ മീറ്റര്‍) നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
Read More » -
Crime
വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ കോക്ക്പിറ്റിൽ പ്രവേശിച്ച് എക്സിറ്റ് ഡോർ തുറക്കാൻ ശ്രമം; ഭയപ്പെടുത്തി യാത്രക്കാരൻ, അറസ്റ്റ്
ചിക്കാഗോ: യുഎസിൽ വിമാനത്തിൽ പരിഭ്രാന്തി സൃഷ്ടിച്ച യാത്രക്കാരനെ അറസ്റ്റ് ചെയ്തു. ചിക്കാഗോയിൽ നിന്ന് ലോസ് ഏഞ്ചൽസിലേക്കുള്ള യുണൈറ്റഡ് എയർലൈൻസ് വിമാനത്തിലാണ് സംഭവം. വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ കോക്ക്പിറ്റിൽ പ്രവേശിച്ച് എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. യുണൈറ്റഡ് എയർലൈൻസിന്റെ 1641 വിമാനം ഷിക്കാഗോ ഒഹയർ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ലോസ് ഏഞ്ചൽസിലേക്ക് രാവിലെ ഒമ്പതിന് വിമാനം പുറപ്പെടാൻ തയ്യാറെടുക്കുമ്പോഴാണ് സംഭവം. ടേക്ക് ഓഫിന് തൊട്ടുമുമ്പായി യാത്രക്കാരൻ സീറ്റിൽ നിന്ന് എഴുന്നേറ്റ് ഫ്ലൈറ്റ് ഡെക്ക് തുറന്ന് പുറത്തേക്ക് കടക്കാൻ ശ്രമിക്കുകയും കോക്പിറ്റിലേക്ക് കടക്കാൻ ശ്രമിക്കുകയും ചെയ്തു. യാത്രക്കാരൻ പ്രശ്നമുണ്ടാക്കിയതിന് പിന്നാലെ, വിമാനം ടേക്ക് ഓഫ് ചെയ്യാതെ ഗേറ്റിലേക്ക് മടങ്ങി. ഇയാൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ എന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇയാളുടെ പേരുവിവരവും പുറത്തുവിട്ടില്ല. സെപ്തംബർ 11 ആക്രമണത്തിന്റെ 22-ാം വാർഷികത്തിന് തൊട്ടുമുമ്പ് നടന്ന സംഭവം അധികൃതരെ ആശങ്കപ്പെടുത്തിയിരുന്നു. ഫെബ്രുവരിയിൽ ദുബായിൽ നിന്ന് ദില്ലിയിലേക്കുള്ള…
Read More » -
Crime
ആലുവയിൽ അതിക്രമത്തിനിരയായ എട്ടു വയസുകാരിയുടെ മാതാപിതാക്കളെ മെഡിക്കൽ കോളേജിലെത്തി സന്ദർശിച്ച് മന്ത്രി പി രാജീവ്
ആലുവ: ആലുവയിൽ അതിക്രമത്തിനിരയായ എട്ടു വയസുകാരിയുടെ മാതാപിതാക്കളെ മെഡിക്കൽ കോളേജിലെത്തി സന്ദർശിച്ച് മന്ത്രി പി രാജീവ്. എല്ലാ സഹായവും സർക്കാരിൽ നിന്നുണ്ടാകുമെന്ന് പെൺകുട്ടിയുടെ കുടുംബത്തിന് ഉറപ്പ് നൽകിയെന്ന് മന്ത്രി അറിയിച്ചു. കുട്ടിക്കായി മെച്ചപ്പെട്ട സൗകര്യം ഉറപ്പ് വരുത്തുന്നതിനാവശ്യമായ കാര്യങ്ങൾ ശിശുക്ഷേമ സമിതിയുമായി ആലോചിച്ചതിന് ശേഷം നടപ്പിലാക്കും. പെൺകുട്ടിക്ക് അടിയന്തിര സഹായമായി ഒരു ലക്ഷം രൂപ ശിശുവികസന വകുപ്പ് ആശ്വാസനിധിയിൽ നിന്ന് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി രാജീവ് പറഞ്ഞു. പി രാജീവിന്റെ കുറിപ്പ്: ”ആലുവയിൽ അതിക്രമത്തിനിരയായ 8 വയസുകാരിയുടെ മാതാപിതാക്കളെ മെഡിക്കൽ കോളേജിലെത്തി കണ്ടു. എല്ലാ സഹായവും സർക്കാരിൽ നിന്നുണ്ടാകുമെന്ന് ഉറപ്പ് നൽകി. പെൺകുട്ടി ആരോഗ്യം അതിവേഗം വീണ്ടെടുക്കുകയാണ്. കുട്ടിക്കായി മെച്ചപ്പെട്ട സൗകര്യം ഉറപ്പ് വരുത്തുന്നതിനാവശ്യമായ കാര്യങ്ങൾ ശിശുക്ഷേമ സമിതിയുമായി ആലോചിച്ചതിന് ശേഷം നടപ്പിലാക്കും. വിചാരണ കഴിയുന്നതുവരെ പെൺകുട്ടിയുടെ വീട്ടുകാരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിത്താമസിക്കുന്നത് സംബന്ധിച്ച് കലക്ടറുമായി ചർച്ച നടത്തി. പെൺകുട്ടിക്ക് അടിയന്തിര സഹായമായി ഒരു ലക്ഷം രൂപ ശിശുവികസന വകുപ്പ് ആശ്വാസനിധിയിൽ നിന്ന്…
Read More » -
India
46 അടി നീളമുള്ള കൂറ്റൻ തിമിംഗലത്തിൻറെ ജഡം കർണാടക തീരത്ത് അടിഞ്ഞു
ഹൊന്നാവർ: കർണാടകയിലെ ഉത്തര കന്നട ജില്ലയിൽ കൂറ്റൻ തിമിംഗലം തീരത്തടിഞ്ഞു. ഹൊന്നാവറിലെ മഗാളി ഗ്രാമത്തിലെ കടൽ തീരത്താണ് 46 അടി വലുപ്പമുള്ള കൂറ്റൻ തിമിംഗലത്തിൻറെ ജഡം അടിഞ്ഞത്. പകുതിയോളം അഴുകിയ നിലയിലായതിനാൽ തന്നെ ഏതുവിഭാഗത്തിൽപെട്ട തിമിംഗലമാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ബാലീൻ തിമിംഗലമാണിതെന്നും അതല്ല ബ്രൈഡ്സ് തിമിംഗലമാണിതെന്നും ചിലർ അഭിപ്രായപ്പെടുന്നത്. കൂടുതൽ പരിശോധനക്കുശേഷമെ ഏതു വിഭാഗത്തിൽപെട്ട തിമിംഗലമാണെന്ന് വ്യക്തമാകുകയുള്ളുവെന്നാണ് വിദഗ്ധർ പറയുന്നത്. നേത്രാനി ദ്വീപിന് സമീപം മുമ്പും ബാലീൻ തിമിംഗലത്തെ കണ്ടെത്തിയിട്ടുണ്ടെന്നും അതിനാൽ തന്നെ തീരത്തടിഞ്ഞത് ബാലീൻ തിമിംഗലമാണെന്നും ഹൊന്നാവറിലെ മറൈൻ വിദഗ്ധനായ പ്രകാശ് പറഞ്ഞു. തിമിംഗലം തീരത്തടിഞ്ഞ പ്രദേശത്തേക്ക് എത്തിപ്പെടുക പ്രയാസകരമാണെന്നും അതീവ സംരക്ഷിത മേഖലയിൽ ഉൾപ്പെട്ട സ്ഥലമാണെന്നും പ്രകാശ് മെസ്ത പറഞ്ഞു. പത്തു മുതൽ 102 മീറ്റർ വരെ നീളമുള്ള വംശനാശ ഭീഷണി നേരിടുന്നവയാണ് ബാലീൻ തിമിംഗലങ്ങൾ. വളരെ അപൂർവമായാണ് ഇവയെ പശ്ചിമ തീരത്ത് കാണാറുള്ളത്. ഇപ്പോൾ തീരത്തടിഞ്ഞ തിമിംഗലത്തിന് 45 അടി നീളമാണുള്ളത്. ചിത്രങ്ങൾ പരിശോധിക്കുമ്പോൾ ബ്രൈഡ്സ് തിമിംഗലമാണെന്നാണ് കരുതുന്നനതെന്ന്…
Read More » -
Crime
ബൈക്കിന് സൈഡ് കൊടുക്കാത്തതിനെ തുടർന്ന് തർക്കം, കാർ യാത്രക്കാരിക്ക് ക്രൂര മർദ്ദനം; നടക്കാവ് എസ്ഐ ഉള്‍പ്പെടെ 4 പേര്‍ക്കെതിരെ കേസെടുത്തു
കോഴിക്കോട്: കാർ യാത്രക്കാരിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ നടക്കാവ് എസ്ഐക്കെതിരെ കേസെടുത്തു. നടക്കാവ് എസ് ഐ വിനോദിനെതിരെയാണ് കേസെടുത്തത്. ബൈക്കിന് സൈഡ് കൊടുക്കാത്തതിനെ തുടർന്ന് തർക്കമുണ്ടാകുകയും കുട്ടികളും സ്ത്രീകളുമടങ്ങുന്ന കുടുംബത്തെ മർദ്ദിക്കുകയുമായിരുന്നു. വിനോദ് ഉൾപ്പെടെ കണ്ടാലറിയാവുന്ന നാല് പേർക്കെതിരെയാണ് യുവതിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തത്. കോഴിക്കോട് നടക്കാവ് എസ്ഐയും സഹോദരനും യുവതിയെ ക്രൂരമായി മർദ്ദിച്ചതായിട്ടാണ് യുവതി പരാതി നൽകിയത്. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ക്രൂരമർദ്ദനത്തിൽ കലാശിച്ചത്. പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോഴിക്കോട് കൊളത്തൂർ ചീക്കിലോടിൽ ഇന്ന് പുലർച്ചെയോടെയാണ് സംഭവം നടന്നത്. 3 സ്ത്രീകളും 4 കുട്ടികളുമുൾപെടെയുളള സംഘത്തോട് വാഹനത്തിന് സൈഡ് കൊടുക്കാത്തതിന്റെ പേരിൽ രണ്ട് യുവാക്കൾ തർക്കിക്കുകയായിരുന്നെന്നാണ് പരാതി. ശേഷം ഇവർ എസ്ഐ വിനോദിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി. അസഭ്യം പറഞ്ഞ എസ്ഐ പിന്നീട് അതിക്രൂരമായി മർദ്ദിക്കുകയായിരുന്നെന്നാണ് യുവതിയുടെ ആരോപണം. ബന്ധുവിന്റെ വിവാഹപാർട്ടിയുമായി ബന്ധപ്പെട്ടെത്തിയതാണ് എസ്ഐ ഉൾപ്പെട്ട സംഘമെന്നും ഇവർ മദ്യലഹരിയിലായിരുന്നെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. ഇവർ…
Read More » -
Kerala
മിഷൻ ഇന്ദ്രധനുഷ് രണ്ടാം ഘട്ടം നാളെ മുതൽ 16 വരെ; രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാലു വരെ
തിരുവനന്തപുരം: മിഷൻ ഇന്ദ്രധനുഷ് രണ്ടാം ഘട്ടം നാളെ മുതൽ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ്. 16-ാം തീയതി വരെ രണ്ടാംഘട്ടം തുടരും. സാധാരണ വാക്‌സിനേഷൻ നൽകുന്ന ദിവസങ്ങൾ ഉൾപ്പെടെ ആറ് ദിവസങ്ങളിൽ വാക്‌സിനേഷൻ സ്വീകരിക്കാം. ഞായറാഴ്ചയും പൊതുഅവധി ദിവസങ്ങളും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ ഒൻപത് മുതൽ വൈകിട്ട് നാലു വരെയാണ് വാക്‌സിനേഷൻ. ദേശീയ വാക്‌സിനേഷൻ പട്ടിക പ്രകാരം വാക്‌സിനെടുക്കാത്ത ഗർഭിണികളും അഞ്ചു വയസ് വരെ പ്രായമുള്ള എല്ലാ കുട്ടികളും വാക്‌സിൻ സ്വീകരിക്കണമെന്ന് മന്ത്രി അറിയിച്ചു. മൂന്ന് ഘട്ടങ്ങളിലായാണ് മിഷൻ ഇന്ദ്രധനുഷ് സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് ഏഴു മുതൽ നടന്ന ഒന്നാംഘട്ടം 75 ശതമാനത്തിലധികം കുട്ടികൾക്കും 98 ശതമാനത്തിലധികം ഗർഭിണികൾക്കും വാക്‌സിൻ നൽകി വിജയമായിയെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്ത് 18,744 ഗർഭിണികളെയും അഞ്ചു വയസ് വരെയുളള 1,16,589 കുട്ടികളെയുമാണ് പൂർണമായോ ഭാഗികമായോ വാക്‌സിൻ എടുക്കാത്തതായി കണ്ടെത്തിയത്. അതിൽ 18,389 ഗർഭിണികൾക്കും 87,359 അഞ്ച് വയസ് വരെയുളള കുട്ടികൾക്കും വാക്‌സിൻ നൽകി. ഒക്ടോബർ ഒൻപത്…
Read More » -
Kerala
ഗർഭിണിയായ യുവതിയെ കയറിപ്പിടിച്ച കെഎസ്ആർടിസി മെക്കാനിക്കിനെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം:ഗർഭിണിയായ യുവതിയെ കയറിപ്പിടിച്ച കെഎസ്ആർടിസി മെക്കാനിക്കിനെ പോലീസ് അറസ്റ്റ് ചെയ്തു.വൈകിട്ട് തിരുവനന്തപുരത്തു നിന്ന് കാട്ടാക്കടയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലായിരുന്നു സംഭവം. കാട്ടാക്കട ഡിപ്പോയിലെ മെക്കാനിക്കിനെ യുവതിയുടെ ഭർത്താവാണ് പിടികൂടി പോലീസിൽ ഏല്പിച്ചത്.യുവതിയുടെ പിൻ സീറ്റിൽ ഇരുന്ന യുവാവ് അനാവശ്യമായി സ്പർശിച്ചത് ചോദ്യം ചെയ്തതോടെ ‘തൊട്ടാൽ നീ എന്ത് ചെയ്യും ‘എന്ന് പറഞ്ഞ് ഇയാൾ യുവതിയെ കടന്നുപിടിക്കുകയായിരുന്നു. യുവതി തൻ്റെ ഭർത്താവിനെ ഫോൺ ചെയ്ത് വിവരം അറിയിച്ചതിനെ തുടർന്ന് കാട്ടാക്കട ബസ് സ്റ്റാൻഡിൽ കാത്തു നിന്ന ഭർത്താവ് ഇയാളെ ഓടിച്ചിട്ട് പിടികൂടി പോലീസിലേൽപ്പിക്കുകയായിരുന്നു. .പ്രമോദ് എന്ന യുവാവാണ് പോലീസ് പിടിയിലായത്. കാട്ടാക്കട ഡിപ്പോയിലെ മെക്കാനിക്ക് ആണ് ഇയാൾ .നൈറ്റ് ഡ്യൂട്ടിയ്ക്കായി കാട്ടാക്കടയിലേക്ക് പോകുകയായിരുന്നു ഇയാളെന്ന് പോലീസ് വ്യക്തമാക്കി.
Read More » -
Kerala
ലൈംഗിക പീഡനപരാതി ;യുവാവിനെ മറ്റൊരു സ്കൂൾ വിദ്യാർഥിനിയോടൊപ്പം റിസോർട്ടിൽ നിന്ന് പോലീസ് പിടികൂടി
കോഴിക്കോട്: വിദ്യാർത്ഥിനിയെ റിസോർട്ടിൽ എത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് യുവാവിനെ മറ്റൊരു സ്കൂൾ വിദ്യാർഥിനിയോടൊപ്പം റിസോർട്ടിൽ നിന്ന് പിടികൂടി. കോഴിക്കോട് പന്തിരങ്കാവ് പുത്തൂർമഠം മേലെ കച്ചേരി പുനത്തിൽ വീട്ടിൽ മുർഷിദ് മുഹമ്മദിനെ( 24)ആണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വകാര്യ ബസിലെ ഡ്രൈവറാണ് മുർഷിദ് മുഹമ്മദ്. പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനികളെ റിസോർട്ടിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. മലപ്പുറം വാഴക്കാട് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് കൽപ്പറ്റ പോലീസ് മുർഷിദ് മുഹമ്മദിനെ അറസ്റ്റുചെയ്തത് .മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി കുടുങ്ങിയത്. അതേസമയം പ്രണയം നടിച്ച് പ്ലസ് വൺ വിദ്യാർത്ഥിനിയെ ബസിൽ ലൈംഗിക പീ ഡനത്തിന് ഇരയാക്കിയ സംഭവത്തിൽ രണ്ട് ബസ്സ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു .23കാരനായ അമൽ അശോകൻ, 33-കാരനായ സന്ദീപ് മോഹനൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുളന്തുരുത്തി പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പതിനാറുകാരിയായ പെൺകുട്ടിയുമായി പ്രണയം നടിച്ച പ്രതികൾ…
Read More » -
Kerala
കേരളാ കോണ്‍ഗ്രസും സിപിഐയും വോട്ട് മറിച്ചു: സി.പി.ഐ.എം
കോട്ടയം: പുതുപ്പള്ളിയിൽ കേരളാ കോണ്‍ഗ്രസും സിപിഐയും വോട്ട് മറിച്ചെന്ന് സി.പി.ഐ.എം.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിന്നും പിന്നാക്കം പോയ 12000 വോട്ട് ആരാണ് മറിച്ചതെന്ന് കൃത്യമായി അറിയാമെന്നും സിപിഐഎം പറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ മണ്ഡലത്തിലെ വോട്ട് ചോര്‍ച്ചയില്‍ എല്‍.ഡി.എഫിലെ അതൃപ്‌തിയാണ് മറനീക്കി പുറത്തുവരുന്നത്.എല്‍.ഡി.എഫിലെ വോട്ടു ചോര്‍ച്ച ചര്‍ച്ചയാക്കി യു.ഡി.എഫ്. ക്യാമ്ബും സജീവമായതോടെ വോട്ട് ചോര്‍ച്ച വരുംദിവസങ്ങളില്‍ എല്‍.ഡി.എഫിൽ കൂടുതൽ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് സൂചന.നല്ല കമ്മ്യൂണിസ്റ്റുകാർ കോൺഗ്രസിനാണ് വോട്ട് ചെയ്തതെന്ന് കെ സി വേണുഗോപാൽ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ കഴിഞ്ഞ ദിവസം പറയുകയും ചെയ്തിരുന്നു. ഇത്രയധികം വോട്ട് കുറഞ്ഞതിന് പിന്നില്‍ ആസൂത്രിമായ ഇടപെടല്‍ നടന്നെന്നു തന്നെയാണ് സി.പി.എം. സംസ്‌ഥാന നേതൃത്വം വിലയിരുത്തുന്നത്.എന്നാല്‍, തങ്ങളുടെ വോട്ടില്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്നും സര്‍ക്കാരിനെതിരായ ജനവിധയണെന്നുമാണ് കേരളാ കോണ്‍ഗ്രസ് സമര്‍ത്ഥിക്കുന്നത്. മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളില്‍ ആറിലും എല്‍.ഡി.എഫ്. ഭരണം ഉണ്ടായിട്ടും പരാജയം നേരിട്ടത് എല്‍.ഡി.എഫിലും സി.പി.എമ്മിലും ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. അടിസ്‌ഥാന വോട്ടുകള്‍ നഷ്‌ടപ്പെട്ടിട്ടില്ലെന്നാണു സി.പി.എമ്മിന്റെ പ്രാഥമിക വിലയിരുത്തലെങ്കിലും എല്‍.ഡി.എഫ്. ഭരണം…
Read More » -
Kerala
‘ഭാര്യയിൽ വിശ്വാസമുള്ളത് കൊണ്ട് മാത്രം മകനാണെന്ന് ബാലകൃഷ്ണ പിള്ള പറഞ്ഞ ഗണേഷ് കുമാറിനെ പറ്റി കൂടുതലൊന്നും പറയുന്നില്ല’: രാഹുല്‍ മാങ്കൂട്ടത്തില്‍
തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുടുക്കാൻ കെബി ഗണേഷ് കുമാര്‍, ബന്ധു ശരണ്യ മനോജ് എന്നിവര്‍ ഗൂഢാലോചന നടത്തിയെന്ന സിബിഐ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്ത്. നിരപരാധിയും നീതിമാനുമായ ഉമ്മൻ ചാണ്ടി സാറിനെ സോളാര്‍ കേസില്‍ വ്യാജമായി കൂട്ടിച്ചേര്‍ത്തത് ഗണേഷ്കുമാറാണ് എന്ന പുതിയ വെളുപ്പെടുത്തലില്‍ യാതൊരു അത്ഭുതവുമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ കുറിപ്പില്‍ പറഞ്ഞു. ‘എനിക്കെന്റെ ഭാര്യയില്‍ വിശ്വാസമുള്ളത് കൊണ്ട് മാത്രം ഗണേഷ് എന്റെ മകനാണ്’ എന്ന് ബാലകൃഷ്ണ പിള്ള തന്നെ പറഞ്ഞിട്ടുള്ള ഗണേഷ് കുമാറിനെ പറ്റി കൂടുതലൊന്നും പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടെ നിന്നിട്ട് ഒടുവില്‍ ചതിക്കുന്ന ഒറ്റുകാരന്റെ വേഷം ഗണേഷ്കുമാര്‍ സിനിമയില്‍ ഒന്നിലേറെ തവണ അവതരിപ്പിച്ചിട്ടുണ്ട്. ആ റോള്‍ അതിലുപരി അയാള്‍ ജീവിതത്തില്‍ പകര്‍ന്നാടിയിട്ടുണ്ട്. അത് അച്ഛനോടായാലും, അച്ഛന്റെ സ്ഥാനത്ത് കണ്ട ഉമ്മൻ ചാണ്ടി സാറിനോടായാലും, ഇപ്പോള്‍ അഭയം കൊടുത്ത പിണറായി വിജയോനാടായാലും. നിരപരാധിയും നീതിമാനുമായ ഉമ്മൻ…
Read More »