FeatureNEWS

എണ്ണ പലഹാരങ്ങള്‍ പത്രകടലാസുകളില്‍ വച്ച് കഴിക്കരുത്; കാരണങ്ങൾ ഇവയാണ്

ണ്ണ പലഹാരങ്ങള്‍ പലരുടെയും പ്രിയപ്പെട്ട ഭക്ഷണമാണ്.എന്നാൽ ഈ പലഹാരങ്ങളില്‍ അമിതമായുള്ള എണ്ണ പത്രക്കടലാസുകളില്‍ പൊതിഞ്ഞ് അമർത്തിക്കളഞ്ഞാണ് നമ്മളില്‍ പലരും കഴിക്കാറ്.

എണ്ണ പലഹാരങ്ങള്‍ ഇങ്ങനെ പത്രകടലാസുകളില്‍ അമര്‍ത്തിയ ശേഷം സ്ഥിരമായി കഴിക്കുന്നത് ഓര്‍മ്മകുറവ്, രക്തകുറവ്, രക്തസമ്മര്‍ദം, വൃക്ക തകരാര്‍ എന്നീ ഗുരുതര പ്രശ്നങ്ങളിലേക്കും നിങ്ങളെ നയിക്കും.

പത്ര കടലാസുകള്‍ അച്ചടിക്കാൻ ഉപയോഗിച്ചിരിക്കുന്ന പ്രിന്റിംഗ് മഷിയില്‍ ധാരാളം രാസവസ്തുക്കള്‍ അടിങ്ങിയിട്ടുണ്ട്. ഈ രാസവസ്തുക്കള്‍, പ്രത്യേകിച്ച്‌ ലെഡ് എന്ന രാസവസ്തു ആഹാരത്തില്‍ വേഗത്തില്‍ പറ്റി പിടിക്കും. ലെഡിന്റെ അംശം ശരീരത്തില്‍ പ്രവേശിച്ചാല്‍ ശക്തമായ വയറുവേദന, മലബന്ധം, തലവേദന, ക്ഷീണം എന്നിവ ഉണ്ടാകും. ഇനി ഇതിന്റെ അളവ് അമിതമായാല്‍ മരണത്തിന് വരെ കാരണമായേക്കാം.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: